തൃശൂർ പൂരം സാമ്പിൾ വെടികെട്ടിനായ് തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ കുഴി ഒരുക്കുന്നു.
വാളയാർ അതിർത്തിയിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോവുന്നവർ.
സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കെ.പി.സി.സി. ആസ്ഥാനത്ത് ഡോ. എസ്.എസ്. ലാലിന്റെ നേതൃത്വത്തിൽ കൊവിഡ് കൺട്രോൾ റൂം തുറക്കുന്നതിന്റെ ഭാഗമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ ഡോ. എസ്.എസ്. ലാലും, ഡോക്ടർമാരായ നോയൽ, വിനോദ്,സൽമാൻ, ക്രിസ്‌റ്റി എന്നിവരുമായുള്ള കൂടിക്കാഴ്ച്ച.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ.
ഓട്ടപ്പരീക്ഷണം... പ്ലസ്ടു യോഗ്യതയുള്ളവർക്കായി പി.എസ്.സി നടത്തിയ പ്രാഥമിക പരീക്ഷയെഴുതുവാൻ കോട്ടയം എം.ടി സെമിനാരി സ്കൂളിലെ സെന്ററിൽ പരീക്ഷയാരംഭിക്കുന്നതിൻറെ അവസാന നിമിഷം ഓടിയെത്തുന്ന ഉദ്യോഗാർത്ഥികൾ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി ​കോളേജിൽ നടന്ന എൻ.ഡി.എ പരീക്ഷ കഴിഞ്ഞ് പുറത്തേക്ക് വരുന്ന വിദ്യാർത്ഥികൾ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി ​കോളേജിൽ നടന്ന എൻ.ഡി.എ പരീക്ഷ കഴിഞ്ഞ് വരുന്ന വിദ്യാർത്ഥികളെയും കാത്ത് നിൽക്കുന്ന രക്ഷിതാക്കൾ.
പേടിക്കണ്ട കരുതൽ മതി... കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിൽക്കുന്ന യാത്രക്കാരോട് സാമൂഹ്യാകലം പാലിക്കണമെന്ന് നിർദേശിക്കുന്നു.
തൃശൂർ പൂരത്തിനായി നാടൊരുങ്ങുമ്പോഴും തിരുവമ്പാടി ശിവസുന്ദറിന്റെ അസാന്നിദ്ധ്യമാണ് ഇത്തവണയും പൂരപ്രേമികളെ വേദനിപ്പിക്കുന്നത്. ശിവസുന്ദറിന് പകരം തിരുവമ്പാടി ചെറിയ ചന്ദ്രശേഖരനാണ് പ്രധാന തിടമ്പേറ്റുന്നത്
കരുതൽ ഉണ്ടാവണം... കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ തിരുനക്കരയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിർദേശം നൽകിയിട്ട് പുറത്തേക്ക് വരുന്നു.
തലയൊടുപ്പോടെ... പൂരം കൊടിയേറ്റത്തിനു ശേഷം പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നടന്ന എഴുന്നെള്ളിപ്പിൽ മേളത്തിന് നേതൃത്വം നൽകുന്ന പെരുവനം കുട്ടൻ മാരാർ.
വേനൽമഴ പെയ്തങ്കിലും വേനൽ ചൂടിന് ഒര് ശമനവുമില്ല... കാലികൾക്കുള്ള തിറ്റയ്ക്കായ് പാടശേഖരത്ത് ലോറിയിൽ വൈക്കോൽ‌ കയറ്റുന്ന തൊഴിലാളികൾ അകലെനിന്ന് കുടിവെള്ളം ശേഖരിച്ച് വരുന്നു പാലക്കാട് തണീർപ്പന്തലിൽ നിന്നുള്ള കാഴ്ച്ച.
പാലക്കാട് അകത്തേത്തറ കുടംബാരോഗ്യ കേന്ദ്രങ്ങളിൽ നടന്ന ആർ.ടി.പി.സി.ആർ. പരിശോധന.
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റം.
ഉപരോധമല്ല പ്രതിരോധത്തിന് വേണ്ടി... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി. സ്കൂളിലെ കൊവിഡ് വാക്സിനേഷൻ സ്ഥിരം കേന്ദ്രത്തിൽ വാക്സിനെടുക്കാൻ കാത്തിരിക്കുന്നവർ.
ചെത്തിമിനുക്കി... തൃശൂർ പൂരത്തിനായ് ഒരുങ്ങുന്ന തിരുവമ്പാടി ചന്ദ്രശേഖരൻ പൂരത്തിന് ദിവസങ്ങൾ ബാക്കി നിൽക്കേ നഖം ചെത്തിമിനുക്കിയും ഉരച്ച് കഴുകി കുളിപ്പിച്ചും നല്ല ഭക്ഷണങ്ങൾ നൽകിയും പൂരത്തിനായ് ഒരുക്കുകയാണ്.
കോവിഡ് ടെസ്റ്റ് മഹായജ്ഞത്തിന്റെ ഭാഗമായി വെള്ളയിൽ ഗവണ്മെന്റ് ഫിഷറീസ് യു.പി സ്കൂളിൽ നടന്ന കോവിഡ് പരിശോധന.
ഉള്ള് തുറന്ന്... റംസാൻ മാസത്തെ ആദ്യ വെള്ളിയാഴ്ച താഴത്തങ്ങാടി ജുമാ മസ്‌ജിദിൽ പ്രാർത്ഥനയിൽ മുഴുകിയ വിശ്വാസികൾ.
കരയല്ലേ കണ്ണേ, കരുതലാണ്... കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിശോധന വർദ്ധിപ്പിച്ചതിനെത്തുടർന്ന് കോട്ടയം ജില്ലാ ആശുപത്രിയിൽ സ്രവ സാമ്പിൾ എടുക്കുന്നതിനിടെ അച്ഛൻറെ മടിയിൽ കിടന്ന് കരയുന്ന കുഞ്ഞ്.
തൃശൂർ നടുവിലാലിൽ ആരംഭിച്ച സൗജന്യ ആർടിപിസിആർ പരിശോധന ക്യാമ്പ്.
  TRENDING THIS WEEK
കോവിഡ് ടെസ്റ്റ് മഹായജ്ഞത്തിന്റെ ഭാഗമായി വെള്ളയിൽ ഗവണ്മെന്റ് ഫിഷറീസ് യു.പി സ്കൂളിൽ നടന്ന കോവിഡ് പരിശോധന.
തൃശൂർ മുൻസിപ്പൽ റോഡിന് സമീപം വിൽപ്പനക്ക് വച്ചിരിക്കുന്ന കൃഷ്ണ വിഗ്രഹങ്ങൾ.
കണ്ണിൽ പൊൻകണി... കണിക്കൊന്നപ്പൂക്കൾ ശേഖരിക്കുന്ന യുവാക്കൾ. ഭരണങ്ങാനത്തിന് സമീപം നരിയങ്ങാനത്ത് നിന്നുള്ള കാഴ്ച. കേരളകൗമുദിയുടെ എല്ലാ വായനക്കാർക്കും നന്മയുടെയും സ്നേഹത്തിൻറെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
വസന്തകാലം കാത്ത്... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി. സ്കൂളിലെ കൊവിഡ് വാക്സിനേഷൻ സ്ഥിരം കേന്ദ്രത്തിൽ എത്തിയവരുടെ തിരക്ക്.
തൃശൂർ പൂരത്തിനായ് തിരുവമ്പാടി വിഭാഗത്തിൻ്റെ വർണ്ണക്കുട നിർമ്മാണം.
ഗോശാലയിൽ താൻ വരച്ച കൃഷ്ണന്റെ ചിത്രങ്ങൾക്ക് വിഷുദിനത്തിൽ കണിക്കൊന്ന പൂക്കൾ കൊണ്ട് അലങ്കാരം ഒരുക്കുകയാണ് ആവണി എന്ന വിദ്യാർത്ഥിനി.
വിഷു പടക്കം... വിഷു ആഘോഷിക്കാൻ പടക്കങ്ങളും കമ്പിത്തിരികളും വാങ്ങുന്നവർ. കുമരകം ചന്തക്കവലയിൽ നിന്നുള്ള കാഴ്ച.
തലയൊടുപ്പോടെ... പൂരം കൊടിയേറ്റത്തിനു ശേഷം പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നടന്ന എഴുന്നെള്ളിപ്പിൽ മേളത്തിന് നേതൃത്വം നൽകുന്ന പെരുവനം കുട്ടൻ മാരാർ.
കണി വിരിഞ്ഞു... കണിക്കൊന്നയുടെ വിശുദ്ധിയുമായി ഒരു വിഷുക്കാലം കൂടി വരവായി. തൊടിയിലെ കൊന്നമരത്തിൻ ചുവട്ടിൽ പൂക്കൾ ശേഖരിക്കുവാനെത്തിയ യുവതി. ഭരണങ്ങാനത്തിന് സമീപം നരിയങ്ങാനത്ത് നിന്നുള്ള കാഴ്ച. കേരളകൗമുദിയുടെ എല്ലാ വായനക്കാർക്കും നന്മയുടെയും സ്നേഹത്തിൻറെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിൻ്റെ നടുവിലാൽ ഭാഗത്തെ പന്തലിൻ്റെ കാൽനാട്ട് കർമ്മം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com