സല്യൂട്ട്... കാർഗിൽ വിജയ് ദിവസത്തിൽ തൃശൂർ അയ്യന്തോളിലെ അമർ ജവാൻ സ്മൃതിമണ്ഡപത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലെ. കേണൽ വിശ്വനാഥന്റെ ഭാര്യ ജലജ, ഹവിൽദാർ ഈനാശുവിന്റെ ഭാര്യ ഷിജി, കളക്ടർ ഹരിത വി. കുമാർ, മേയർ എം.കെ. വർഗീസ് എന്നിവർ ആദരം അർപ്പിക്കുന്നു.
എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറി മുഹമ്മദ് റിയാസിനെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദിച്ചതിൽ പ്രതിഷേധിച്ച് ഡി.സി.സി ഓഫിസിൽ നിന്ന് കോളേജ് ഹോസ്റ്റലിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതോടെ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നതിനിടയിൽ എസ്.ഐ പ്രസന്ന പൗലോസ് പ്രവർത്തകയുമായി നിലത്തേക്ക് വീണപ്പോൾ
വിശപ്പിന്റെ വിളി...കോട്ടയം തിരുനക്കരയിൽ വഴിയോരങ്ങളിൽ കഴിയുന്നവർക്ക് സ്‌കൂട്ടറിലെത്തി ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നു
"തീരവും കടന്ന് " കോവളം തീരത്ത് അവശേഷിക്കുന്ന നടപ്പാതയിലേക്ക് ആർത്തിരമ്പിയെത്തിയ തിരമാലയിൽ നിന്ന് രക്ഷനേടാൻ ഓടിമറയുന്ന ലൈഫ് ഗാർഡ്
നടുറോഡിൽ കൂട്ടത്തല്ല്...മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉൾപ്പെടെ പങ്കെടുത്ത ഐ.എൻ.എൽ സംസ്ഥാന നേതൃയോഗം നടന്ന സ്വകാര്യ ഹോട്ടലിനു മുന്നിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു
കാർമേഘങ്ങൾ ഉരുണ്ട് കൂടിയതോടെ വിൽപനക്കായ് എത്തിച്ച സാധനങ്ങൾ മഴനനയാതെ സുരക്ഷിതമായി മൂടിവയ്ക്കുന്ന കച്ചവടക്കാരൻ പാളയം മാർക്കറ്റിന് മുന്നിൽ നിന്നുള്ള കാഴ്ച്ച
ശക്തമായ കാറ്റും മഴയിലും ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിന് പോകുവരുതെന്ന മുന്നറിയിപ്പിനെ തുടർന്ന് കടലിൽ പോകാനാകാതെ മത്സ്യതൊഴിലാളികൾ തീരത്തിരുന്ന് വലകളുടെ അറ്റകുറ്റ പണികളിലേർപ്പെടുന്നു .ശംഖുംമുഖം തീരത്തുനിന്നുള്ള കാഴ്ച്ച
കോട്ടയം ചന്തക്കടവിൽ മാർക്കറ്റ് റോഡിന് നടുവിൽ കിടക്കുന്ന തെരുവ് നായ്ക്കൾ. നഗരത്തിൽ ദിനംപ്രതി തെരുവ് നായ ശല്യം വർദ്ധിച്ച് വരികയാണ്.
അമ്പലപ്പുഴ തിരഞ്ഞെടുപ്പ് ആരോപണത്തിൽ ആലപ്പുഴ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന തെളിവെടുപ്പ് കമ്മീഷന് മുന്നിൽ ഹാജരാകുവാനെത്തിയ മുൻ മന്ത്രി ജി.സുധാകരൻ
100 കോടി രൂപയുടെ തട്ടിപ്പ് നടന്ന ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ കാവൽ നിൽക്കുന്ന സെക്യൂരിറ്റി
നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കാനയിലെ ചെളികൾ നീക്കം ചെയ്യുന്ന തൊഴിലാളികൾ. എറണാകുളം കടവന്ത്രയിൽ നിന്നുള്ള കാഴ്ച
കടൽ ക്ഷോഭത്തിൽ ഏറെക്കുറെ തകർന്ന ശംഖുംമുഖം ബീച്ചും പരിസരവും . കലാ കാലങ്ങളായി മാറി വരുന്ന സർക്കാരുകൾ കോടികൾ ആണ് ബീച്ച് നവീകരണത്തിനായ് ചിലവഴിക്കുന്നത് .അടുത്ത കടൽ ക്ഷോഭത്തോടെ ഇതെല്ലാം കടലെടുക്കുകയാണ് പതിവ്
വാരാന്ത്യ ലോക്ക് ഡൗണിനെ തുടർന്ന് കിളളിപ്പാലം ജംഗ്ഷനിൽ പൊലീസ് നടത്തിയ വാഹനപരിശോധന
എറണാകുളം മഹാരാജാസ് കോളേജിന് മുന്നിലെ നടപാതയോട് ചേർന്ന് നിന്ന മരം കടപുഴകി വീണ നിലയിൽ.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സ്വയംനിയന്ത്രിത സുരക്ഷഗേറ്റ് ഉദ്ഘാടനം ചെയ്യുന്ന കളക്ടർ ഹരിത വി. കുമാർ.
മന്ത്രി എ.കെ. ശശിന്ദ്രനെ സ്ഥാനത്ത് നിന്നും പുറത്തക്കണമെന്നാവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ പൂച്ചകുട്ടിയുടെ ബൊമ്മ ഉയർത്തി പ്രതിഷേധ സമരം നടത്തുന്നു.
പൂച്ചക്കുട്ടിയാ... മന്ത്രി എ.കെ. ശശിന്ദ്രനെ പുറത്തക്കണമെന്നാവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ പൂച്ചകുട്ടിയുടെ ബൊമ്മ കാണിച്ച് പ്രതിഷേധ സമരം നടത്തുന്നു.
ഫോൺവിളി വിവാദത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട് മഹിളാമോർച്ചയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധവുമായി നിയമസഭയ്ക്ക് മുന്നിലേക്കെത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
മന്ത്രി എ.കെ ശശീന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്‌ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ മന്ത്രിയുടെ കോലം കത്തിച്ചപ്പോൾ
ഫോൺ വിളി വിവാദത്തിൽ മന്ത്രി എ .കെ ശശീന്ദ്രൻ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധവുമായ് നിയമസഭയ്‌ക്ക്‌ മുന്നിലേക്കെത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
  TRENDING THIS WEEK
സ്ത്രീപീഠനപരാതി തീർപ്പാക്കാൻ യുവതിയുടെ പിതാവിനെ ടെലഫോണിൽ വിളിച്ചെന്ന ആരോപണത്തിനിരയായ മന്ത്രി എ.കെ. ശശീന്ദ്രൻ രാജവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോഴിയുമായി എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച്
ഭിന്നശേഷിക്കാരായ കുട്ടികളുടെ ഇടയിൽ സെന്റർ ഫോർ എംപവർമെൻ്റ് ആൻഡ് എൻറീച്ച്മെന്റ് കൊവിഡ് അവബോധം സൃഷ്ടിക്കാനായി നടത്തിയ ഡ്രോയിംഗ്, പെയിന്റിംഗ് മത്സരത്തിൽ സമ്മാനാർഹരായവരെ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അനുമോദിക്കാനെത്തിയപ്പോൾ.
സ്ത്രീപീഠനപരാതി തീർപ്പാക്കാൻ യുവതിയുടെ പിതാവിനെ ടെലഫോണിൽ വിളിച്ചെന്ന ആരോപണത്തിനിരയായ മന്ത്രി എ.കെ. ശശീന്ദ്രൻ രാജവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് മഹാരാജാസ് കോളേജിന് മുന്നിൽ ബാരിക്കേഡ് വച്ച് തടയുന്നതിന് നിർദേശങ്ങൾ നൽകുന്ന കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജി.
പുൽക്കൂട്ടിൽ... പൂത്ത് നിൽക്കുന്ന പുൽ കൂട്ടത്തിൽ തീറ്റ തേടുന്ന ആറ്റകറുപ്പൻ പക്ഷി (വൈറ്റ് റപ്‌ഡ് മുനിയാ). കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
കരുതലോടെ പ്രാർത്ഥന.... ബലി പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദിൽ പെരുന്നാൾ നമസ്ക്കാരം നടത്തുന്ന വിശ്വാസികൾ.
എറണാകുളം സൗത്ത് ഓവർബ്രിഡ്ജിന് താഴെ കടക്കാർ നൽകുന്ന ഭക്ഷണം തിന്നാനെത്തിയ പ്രാവിൻ കൂട്ടം.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സ്വയംനിയന്ത്രിത സുരക്ഷഗേറ്റ് ഉദ്ഘാടനം ചെയ്യുന്ന കളക്ടർ ഹരിത വി. കുമാർ.
ഈശോ സഭാവൈദികനും, മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്‌റ്റാൻ സ്വാമിയുടെ ചിതാഭസ്‌മം തിരുവനന്തപുരം പ്രസ് ക്ലബിൽ പൊതുദർശനത്തിന് വച്ചപ്പോൾ സ്‌മരണാഞ്ജലി അർപ്പിക്കുന്ന കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ
മനുഷ്യാവകാശ പ്രവർത്തകനും ഈശോ സഭാ വൈദികനുമായ ഫാ . സ്റ്റാൻ സ്വാമിയുടെ ചിതാഭസ്‌മം ഫാദർ യൂജിൻ എച്ച്.പെരേര തിരുവനന്തപുരം പ്രസ് ക്ലബിൽ പൊതുദർശനത്തിന് വയ്‌ക്കുന്നു .വി .എസ് ശിവകുമാർ ,ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ സമീപം
അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി അംബേദ്ക്കർ പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫോറം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതീകാത്മ സമരത്തിന്റെ ഉദ്ഘാടനം എ .പി .ഡി .എഫ് ചെയർമാൻ എസ്.രാജപ്പൻ നിർവഹിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com