പട്ടം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി ചാറാച്ചിറ രാജീവ് പനച്ചിമൂട് ലൈനിൽ വോട്ടഭ്യർത്ഥിക്കുന്നു
പട്ടം വാർഡ് എഫ്.ഡി.എഫ് സ്ഥാനാർഥി പി.കെ.രാജു ചാലക്കുഴിയിൽ വോട്ടഭ്യർത്ഥിക്കുന്നു
കൈയിൽ ചിഹ്നവുമായ്..., ഇടവെട്ടി പഞ്ചായത്ത്‌ തെക്കുംഭാഗം ഒൻപതാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എൻ.ജി സുരേഷ് തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കുടയുമായി വോട്ടറെ കാണാൻ എത്തിയപ്പോൾ.
തദ്ദേശ സ്വയം ഭരണ തിരെഞ്ഞടുപ്പ് പ്രചാരണാർത്ഥം വിവിധ രാഷ്ട്രിയ പാർട്ടികളുടെ ബോർഡുകൾ തയ്യറാക്കുന്ന തൊഴിലാളികൾ പാലക്കാട് കൊപ്പം ഭാഗത്ത് നിന്ന്.
ചുവപ്പിൽ ചാലിച്ച്..., മലപ്പുറം ചെമ്മങ്കടവ് പാലക്കലില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ചുമരില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം വരക്കുന്ന ഒസ്മാന്‍ ആര്‍ട്ടിസ്റ്റ്.
'പച്ച' പിടിക്കട്ടെ'... മലപ്പുറം മോങ്ങം സ്വദേശി റസാഖ് ഫായിസ വീട്ടിൽ ചെടികൾ കൊണ്ട് രൂപപ്പെടുത്തിയ ലീഗിന്റെ കോണി ചിഹ്നം. ഇരുന്നൂറിൽ കൂടുതൽ ചെടികളാണ് ഉപയോഗിച്ചിട്ടുള്ളത്.
തദ്ദേശ തിരെഞ്ഞടുപ്പ് പ്രചാരണാർത്ഥം ജില്ലയിലെ അതിർത്തി ഭാഗങ്ങളിൽ സ്ഥാനാർത്ഥികൾ വോട്ട് ചോദിക്കുന്നതും ചുവരെഴുത്ത് തമിഴിലാണ് ഗോപാലപൂരം റോഡിൽ മുത്തുസ്വാമി പൂത്തൂരിൽ മത്സരാർത്ഥിയുടെ വാർഡും പേരും തമിഴിൽ എഴുതുന്നു.
കരുത്തലിന് ഒരു വോട്ട്   കുഞ്ഞുങ്ങളെ കണ്ടാൽ ഒന്ന് തൊടാനെങ്കിലും നമ്മൾ ശ്രമിക്കാറുണ്ട്. കണ്ണമൂല വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ശരണ്യ പര്യടനത്തിനിടെ കുഞ്ഞിനെ കണ്ടപ്പോൾ കൈയിൽ തൊട്ട് സ്‌നേഹപ്രകടനം നടത്തിയതിനെ തുടർന്ന് കുഞ്ഞിന്റെ കൈ സാനിറ്റൈസർ ഉപയോഗിച്ച് ശുചികരിക്കുന്നു
കൂടൊഴിഞ്ഞ്... വാനിലുയരാം... കൊവിഡ് 19 പശ്ചാത്തലത്തിൽ മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം തുറന്ന് പ്രവർത്തിച്ചപ്പോൾ.
കടൽകടന്നൊരു വോട്ട്..., തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഗൾഫിൽ നിന്ന് എത്തിയ ജോണി തോമസും സാറ ജോണിയും സെക്രട്ടേറിയറ്റ് പടിക്കൽ കോൺഗ്രസ് നടത്തിയ സമരത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ടപ്പോൾ. ഇരുവരും പുതിയത്തുറ സ്വദേശികളാണ്
അഭിപ്രായ സ്വാതന്ത്യത്തിനു മേലുള്ള സംസ്ഥാന സർക്കാരിൻ്റെ കടന്നു കയറ്റത്തിനെതിരെ യുവ മോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുവിളക്കിന് സമീപം നടത്തിയ പ്രതിഷേധം സി. കൃഷണകുമാർ ഉദ്ഘാടനം ചെയുന്നു.
സൗഹൃദത്തിൽ രാഷ്ട്രീയം മില്ല..., നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിനത്തിൽ പാലക്കാട് നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി. ബാലഗോപാലൻനും എൽ.ഡി.എഫ് സ്ഥാനാർത്ഥി കാജഹുസൈൻ കണ്ട് മുട്ടിയപ്പോൾ സൗഹൃദം പങ്ക് വെയ്ക്കുന്നു.
ജില്ലയിലെ തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ വി. രതീശന്‍തൃശൂർ ജില്ലാ കളക്ടര്‍ എസ്. ഷാനവാസുമായി കൂടികാഴ്ച നടത്തുന്നു
ഒറ്റ വഴിയേ ഉള്ളു..., ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി കോട്ടയം ഡി.സി.സിയിലെത്തിയ മോൻസ്‌ ജോസഫ് എം.എൽ.എയുമായും ജോയ് ഏബ്രഹാമുമായും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സംസാരിക്കുന്നു
നേരമില്ലാ നേരം... തദ്ദേശതിരഞ്ഞെടുപ്പിന്റെ ദിനങ്ങൾ അടുക്കുന്തോറും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പ്രചാരണത്തിന്റെ മൂർച്ചയും കൂടി വരികയാണ്. രാത്രി ഏറെ വൈകിയും സ്ഥാനാർത്ഥിയുടെ പോസ്റ്റർ പതിക്കുന്ന പ്രവർത്തകർ. തൊടുപുഴ പാലാ റോഡിൽ കുറിഞ്ഞിയിൽ നിന്നുള്ള കാഴ്ച.
ചിഹ്നം മറക്കണ്ട... കോട്ടയം നഗരസഭയിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ഡി.സി.സി ഓഫീസിൽ നടന്ന മീററിംഗിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർദേശങ്ങൾ പറഞ്ഞ് കൊടുക്കുന്നു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിറുത്തിവച്ചിരുന്ന മഞ്ഞ ചന്ദന പ്രസാദ വിതരണത്തിന്റെ ഉദ്ഘാടനം.
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം.
യു.ഡി.എഫ് കടകംപളളി വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു.
ഫോർട്ട്‌ വാർഡിലെ സ്ഥാനാർത്ഥികൾ വോട്ട് അഭ്യർത്ഥിക്കുന്നു.
  TRENDING THIS WEEK
ഭക്തനായ് അമ്മയ്ക്ക് മുന്നിൽ... ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ 526 കോടിയുടെ സമർപ്പണ പദ്ധതി പ്രഖ്യാപിച്ച ബംഗളൂരുവിലെ സ്വർണ വ്യവസായി ഗണശ്രാവൺ ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ.
നിര്യാതനായ ജോമോൻ ജോസഫിന് മൃതസംസ്കാര ചടങ്ങിൽ അന്ത്യചുംബനം നൽകുന്ന മാതാവ് ഡോ. ശാന്ത ജോസഫ്. പിതാവ് പി.ജെ ജോസഫ് എം.എൽ.എ, സഹോദരങ്ങളായ അപു ജോൺ ജോസഫ്, ഡോ. അനു യമുന ജോസഫ്, ആന്റണി ജോസഫ് തുടങ്ങിയവർ സമീപം
ജോസിന്റെയും
കണികണ്ടുണരുന്ന നന്മ ... തദ്ദേശ സ്വയം ഭരണതിരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷൻ 42-ാം ഡിവിഷനിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത വിജയൻ അതിരാവിലെ തന്നെ തൻ്റെ ജോലിയായ പാൽ കച്ചവടത്തിൽ ഏർപ്പെട്ടപ്പോൾ
കച്ചോടവും കളർഫുൾ... തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ വിൽക്കാനായി കടയ്ക്ക് മുന്നിൽ തൂക്കിയിടുന്ന കടക്കാരൻ.
നമ്മുടെ സാരഥി... തദ്ദേശതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൊടുപുഴ കുമ്പംകല്ലിലെ കടയിൽ നിന്ന് സ്ഥാനാർത്ഥിയുടെ ഫ്ലക്സ് വാങ്ങി പോകുന്നയാൾ.
മെമ്പറാകും മുൻപേ...കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള നാമനിർദ്ധേശ പത്രികയുടെ സൂഷ്മ പരിശോധന ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുമ്പോൾ സ്ഥാനാർത്ഥികൾ ടോക്കണെടുത്ത് ജില്ലാ പഞ്ചായത്തിന്റെ കോൺഫ്രൻസ് ഹാളിൽ കാത്തിരിക്കുന്നു
മരംചാടി... മരച്ചില്ലകൾ വഴി തീറ്റതേടി ചാടിനടക്കുന്ന മലയണ്ണാൻ. മുത്തങ്ങ വന്യജീവി സങ്കേതത്തിലെ കാഴ്ച
ദളിത്‌ ക്രിസ്തവ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കൌൺസിൽ ഓഫ് ചർച്ചസ് സെക്രട്ടറിയറ്റിനുമുന്നിലേക്ക് നടത്തിയ പ്രതിഷേധ പദയാത്ര
ഈ ചുവര് ഒരു മിനി ബാലറ്റ്..., മൂന്ന് സ്ഥാനാർത്ഥികളുടെയും പ്രചരണ പോസ്‌റ്ററുകളും ചുവരെഴുത്തും നിറഞ്ഞ മതിൽ. തിരുവനന്തപുരം വലിയശാലയിൽ നിന്നുള്ള ദൃശ്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com