പാലക്കാട് സിവിൽ സ‌റ്റേഷൻ വരാന്തയിൽ തപാൽ വോട്ടിനായി എത്തിച്ച പോസ്റ്റൽ കവറുകൾ തിരെഞ്ഞടുപ്പു വിഭാഗം ഓഫീസിൻ്റെ മുമ്പിൽ സുക്ഷിച്ചിരിക്കുന്നു.
സമയം ശരിയാണോ ... തൃശൂർ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷൈനി കൊച്ചുദേവസി പ്രചാരണത്തിനിടെ തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ടൈം പീസ് കാണിച്ച് വോട്ട് തേടുന്നു
ആലത്തൂർ എം.പി. രമ്യ ഹരിദാസ് കാലിന് പരിക്ക് പറ്റിയതിന് ശേഷം ആദ്യമായി യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയപ്പോൾ
അഗ്രഹാര വീഥിയിൽ ..., കൽപ്പാത്തി ഈസ്റ്റ് അഞ്ചാം വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥി കെ.വി.വിശ്വനാഥൻ തിരത്തെടുപ്പ് പ്രചാരണവേളയിൽ വോട്ട് അഭ്യർത്ഥിക്കുന്നു.
വെള്ളം കുടിപ്പിച്ചു...കോട്ടയം പ്രസ്‌ക്ലബിൽ നടന്ന തദ്ദേശം പരിപാടിയിൽ യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ മധ്യമപ്രവർത്തകൊരോട് സംസാരിക്കുന്നതിനിടയിൽ മാസ്ക് മാറ്റി വെള്ളംകുടിക്കുന്നു
തിരുവനന്തപുരം നഗരസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച യു.ഡി.എഫ് പുറത്തിറക്കിയ പ്രകടന പത്രികയുടെ (അനന്ത സമൃദ്ധി) പ്രകാശനം
വയറലല്ല...വയലിലായേനെ... മലപ്പുറം കുറുവ പഞ്ചായത്ത് രണ്ടാം വാർഡിൽ പ്രചാരണത്തിനിടെ സെൽഫിയെടുക്കാൻ ശ്രമിക്കുന്ന യു.ഡി.എഫ് പ്രവർത്തകർ വയലിലേക്ക് വീഴാൻ പോയപ്പോൾ.
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ തിരുവല്ലം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി മീനു എം നായരും പ്രവർത്തകരും പരശുരാമ സ്വാമി ക്ഷേത്രത്തിന് സമീപത്തെ ബലിക്കടവിൽ വിശ്രമിക്കുന്നു.
കേറ്റിവിടാം മക്കളേ... മലപ്പുറം കുറുവ പഞ്ചായത്ത് രണ്ടാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി ഉപ്പൂടൻ അബൂബക്കർ പ്രചാരണത്തിനിടയിൽ കർഷകനോട് വോട്ട് അഭ്യർത്ഥിക്കുന്നു.
കൈവിട്ടകളി... തിരഞ്ഞെടുപ്പ് ആയതോടെ നാടെങ്ങും സ്ഥാനാർത്ഥികളുടെ പ്രചാരണ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തിരുവനന്തപുരം കാലടിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട കാറിൽ സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ പതിച്ചിരിക്കുന്നതിന് മുന്നിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് ഇരുചക്രവാഹനം ഓടിച്ചു പോകുന്നയാൾ.
തൃശൂരിൽ അന്തരിച്ച തിരുവമ്പാടി ക്ഷേത്രം സെക്രട്ടറി എം. മാധവൻകുട്ടിയുടെ വീട്ടിലെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുഷ്പാർച്ചന നടത്തുന്നു.
ശബരിമലയിൽ സാമൂഹിക അകലം പാലിച്ച് ദർശനത്തിനായി കാത്തുനിൽക്കുന്ന ഭക്തർ.
തിരഞ്ഞെടുപ്പ് ചൂടിൽ ... തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ കുട്ടംകുളങ്ങര ഡിവിഷനിൽ വഴിയരികിൽ കൊടികളും തൊരണങ്ങളും കൊണ്ട് അലങ്കരിച്ചപ്പോൾ
തൃക്കാർത്തിക ദിനത്തിൽ വലിയശാല തെരുവിൽ വീട്ടുമുറ്റത്ത് കാർത്തിക ദീപം തെളിയിക്കുന്നവർ.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാട്ടിൻ പുറങ്ങളിൽ രാത്രി പന്തവുമായി പോസ്റ്റർ ഒട്ടിക്കലും ചുവരെഴുത്തും കണ്ടുവരുന്നുണ്ടെങ്കിലും ഇപ്പോൾ നഗരങ്ങളിലും ഈ കാഴ്ച കാണാവുന്നതാണ്. ബി.ജെ.പി സ്ഥാനാർത്ഥിക്ക് വേണ്ടി ചിറക്കുളം ഭാഗത്ത് രാത്രി വൈകി പോസ്റ്റർ ഒട്ടിക്കുന്ന വനിതാ പ്രവർത്തകർ.
അകലെനിന്നാലും അകം അരികെ... കുമാരനല്ലൂർ ദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെ ഭാഗമായി നടന്ന തൃക്കാർത്തിക എഴുന്നള്ളിപ്പിന് കൊവിഡ് പശ്ചാത്തലത്തിൽ നിശ്ചിത ആളുകളെ മാത്രം പ്രവേശിപ്പിക്കുന്ന സാഹചര്യത്തിൽ അമ്പലമൈതാനത്തിന് വെളിയിൽ നിന്ന് ദർശിക്കുന്ന പ്രദേശവാസികളായ ഭക്തജനങ്ങൾ.
ഇടപ്പള്ളി കൂനംതൈ പുതുപള്ളിപ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന തൃക്കാർത്തിക വിളക്ക്.
തൃക്കാർത്തിക ദിനത്തിൽ കിഴക്കേകോട്ട ഒന്നാം പുത്തൻ തെരുവിൽ കാർത്തിക ദീപം തെളിയിക്കുന്നവർ.
ഡീഗോ മറഡോണയുടെ വിയോഗത്തിൽ അനുശോചിച്ച് തിരുവനന്തപുരം ഫുട്‌ബാൾ ലൗവേഴ്‌സ് ഫോറം മാനവീയം വീഥിയിൽ സംഘടിപ്പിച്ച അനുസ്‌മരണ യോഗം.
കുമാരനല്ലൂർ ദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെ ഭാഗമായി നടന്ന തൃക്കാർത്തിക എഴുന്നള്ളിപ്പിന് കൊവിഡ് പശ്ചാത്തലത്തിൽ വരിവരിയായി തൊഴാൻ നിൽക്കുന്ന ഭക്തജനങ്ങൾ.
  TRENDING THIS WEEK
മറക്കരുത്... കൈപ്പത്തിയാണ് ചിഹ്നം... മലപ്പുറം നഗരസഭാ 26ആം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി വലീദ് കൊന്നോല വാർഡിൽ ക്വാറന്റൈനിലിരിക്കുന്ന യുവാവിനോട് വീഡിയോ കാൾ വഴി വോട്ട് അഭ്യർത്ഥിക്കുന്നു.
ഓർമ്മകളിലെ ജ്വാല... ഡീഗോ മറഡോണയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫുട്ബോൾ ലവേഴ്സ് ഫോറം മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയിൽ മറഡോണ സൈൻ ചെയ്ത ജേഴ്സിയണിഞ്ഞ് മെഴുകുതിരി തെളിയിച്ച ആരാധകൻ.
പൂജപ്പുരയിൽ നടന്ന ബി.ജെ.പി കുടുംബ സംഗമത്തിന്റെ ഉദ്‌ഘാടനം.
മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചതിനെ തുടർന്ന് തിരുവനന്തപുരം ഇന്ദിരാഭവനിൽ അഹമ്മദ് പട്ടേലിന്റെ ഛായാച്ചിത്രത്തിന് മുന്നിൽ പുഷ്പ്പാർച്ചന നടത്തുന്നു.
അഖിലേന്ത്യ പണിമുടക്കിൻ്റെ ഭാഗമായി തൃശൂർ കോർപറേഷൻ്റെ മുന്നിൽ പ്രതിഷേധത്തിന് സംഘടിപ്പിച്ചവരോട് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പറയുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
അഖിലേന്ത്യ പണിമുടക്കിൻ്റെ ഭാഗമായി തൃശൂർ കോർപറേഷൻ്റെ മുന്നിൽ സംഘടിച്ച പ്രതിഷേധം സി.ഐ.ടി.യു നേതാവ് എം.കെ കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ നടത്തിയ 24 മണിക്കൂർ ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ തിരുവനന്തപുരം തമ്പാനൂർ.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ നിന്നും ഇടത്പക്ഷ സ്ഥാനാർഥികൾക്ക് വിതരണം ചെയ്യുവാനുള്ള സുവനീർ ലോറിയിൽ കൊണ്ടുപോകുന്നതിനിടെ പട്ടം വാർഡ് മുൻ കൗൺസിലർ മുരുകേശൻ വാഹനത്തിന്റെ മുന്നിൽ കിടന്ന് പ്രതിഷേധിക്കുന്നു.
സംവരണ അട്ടിമറിക്കെതിരെ വിശ്വകർമ്മ ഐക്യവേദി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കലക്ടറേറ്റിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ.
ദേശീയ പണിമുടക്കിനെ തുടർന്ന് വിജനമായ മലപ്പുറം നഗരം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com