സി.പി.ഐ പ്രവർത്തകരായ എൻ.ഇ. ബാലറാം, പി.പി. മുകുന്ദൻ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്താനെതിയ സന്ദീപാനന്ദ ഗിരിയുമായി ഹസ്തദാനം നടത്തുന്ന ഉദ്ഘാടകൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
സെക്രട്ടേറിയറ്റിനുമുന്നിൽ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹസമരം കിടക്കുന്ന കെ.എസ്‌.യു സംസ്ഥന പ്രസിഡൻറ് കെ.എം. അഭിജിത്തിനെ എം.എം.ഹസ്സൻ സമരപ്പന്തലിലെത്തി സന്ദർശിക്കുന്നു.
ദേവസ്വം ബോർഡിൻറെ വർത്തമാനകാല പ്രതിസന്ധികളും കരിനിയമങ്ങളും ഭരണാധികാരികളുടെ മുന്നിൽ കൊണ്ടുവന്ന് പരിഹാരം കാണുവാനായി ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ മദ്ധ്യാഹ്ന ധർണ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു.
സെക്രട്ടേറിയറ്റിനുമുന്നിൽ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹസമരം കിടക്കുന്ന കെ.എസ്‌.യു സംസ്ഥന പ്രസിഡൻറ് കെ.എം അഭിജിത്തിനെ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ സമരപ്പന്തലിലെത്തി സന്ദർശിക്കുന്നു. ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ശരത്ചന്ദ്രപ്രസാദ്‌ തുടങ്ങിയവർ സമീപം.
കേരള പി.എസ്.സി വഞ്ചനയാണെന്നാരോപിച്ച് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പി.എസ്.സി ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച കിടപ്പു സമരം അക്രമാസക്തമായപ്പോൾ.
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച വനിതാ കമ്മിഷൻ മെഗാ അദാലത്തിൽ പരാതികൾ കേൾക്കുന്ന ചെയർപേഴ്സൺ എം.സി ജോസഫൈൻ.
പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിൽ നടക്കുന്ന അപ്പോളോ 11 സുവർണ ജൂബിലി ചിത്രപ്രദർശനം നബാർഡ് ബാങ്ക് റിട്ട: ജന: മാനേജർ ജെ.ജി. മേനോന്റെ 30 ചിത്രങ്ങൾ പ്രദർശനത്തിൽ ഉള്ളത്.
അരിച്ചെടുത്ത്... തൃശൂർ അയ്യന്തോൾ തേഞ്ചിത്തുക്കാവ് ക്ഷേത്രം റോഡിനു സമീപത്തെ കോർപറേഷൻ പൈപ്പിൽ നിന്നും കുടിവെള്ളത്തിലെ മാലിന്യങ്ങൾ മൂലം തോർത്തുമുണ്ട് കൊണ്ട് അരിച്ച് വെള്ളം ശേഖരിക്കുന്ന വയോധികർ.
വിജയമുത്തം... ചമ്പക്കുളത്ത് നടന്ന മൂലം ജലോത്സവത്തിൽ വിജയിച്ച നടുഭാഗം ബോട്ട് ക്ലബ് ടീം ഒന്നാമതായി ഫിനിഷ് ചെയ്യുന്നു.
യൂണിവേഴ്സിറ്റി കോളേജിൽ അഖിലിനെ കുത്തിയ കേസിലെ പ്രധാന പ്രതികളായ ശിവരഞ്ജിത്തിനേയും എ.എൻ നസീമിനേയും കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക് കൊണ്ട്പോകുന്നു.
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കൊച്ചിയിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്.
മോട്ടോർ വാഹനനിയമ ഭേതഗതി പിൻവലിക്കുക എന്ന ആവശ്യവുമായി കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട് വർക്കേഴ്സ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏജീസ് ഓഫീസ് മാർച്ച്
യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേല്പിച്ച സംഭവത്തിലെ പ്രതികൾ പി. എസ്. സി റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്ക് നേടിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട്യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പി.എസ്.സി ആസ്ഥാനത്തെ നിയമപരിശാധനാ വിഭാഗത്തിനു മുൻപിൽ നടത്തിയ ധർണ
കാണക്കാരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നവജീവൻ ട്രസ്റ്റിന്റെ സഹകരണത്തോടെ നടത്തുന്ന എന്റെ കൗമുദിയുടെ ഉദ്‌ഘാടനം നവജീവൻ ട്രസ്റ്റി പി.യു തോമസ് സ്കൂൾ പ്രിൻസിപ്പാൾ പത്മകുമാറിന് പത്രം നൽകി നിർവഹിക്കുന്നു. പി.റ്റി.എ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ കെ.പി ജയപ്രകാശ് കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ എ. ആർ ലെനിൻമോൻ തുടങ്ങിയവർ സമീപം
യുവമോർച്ച പ്രവർത്തകർ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ അക്രമാസക്തമായപ്പോൾ
കോവളം ലീല റാവിസിൽ നടന്ന റീബിൾഡ് കേരളം ഡെവലപ്പ്മെന്റ് പാർട്നേഴ്സ് കോൺക്ലേവിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ജി.സുധാകരൻ, കെ. രാജു. ജെ. മേഴ്സികുട്ടി അമ്മ, പൊഫ. സി. രവീന്ദ്രനാഥ്, കെ. കൃഷ്ണൻകുട്ടി, എ.സി.മൊയ്‌തീൻ, വി.എസ്.സുനിൽകുമാർ, കടകംപളളി സുരേന്ദ്രൻ എന്നിവർക്കൊപ്പം. ചീഫ് സെക്രട്ടറി ടോം ജോസ് സമീപം
യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക, പ്രിൻസിപ്പാളിനെ സസ്‌പെന്റ് ചെയ്യുക, സർവ്വകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കെ.എസ്.യു പ്രവർത്തകരുടെ അനിശ്ചിതകാല നിരാഹാര സമരം ഉദ്‌ഘാടനം ചെയ്യുന്നു.
അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
കർഷകരോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരെ യുവ കർഷക സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രറ്റിലെക്ക് നടത്തിയ മാർച്ച്.
യൂണിവേഴ്സിറ്റി കോളേജിലെ അക്രമികളെ അറസ്റ്റ് ചെയ്യുക, അക്രമികളെ സഹായിക്കുന്ന പ്രിൻസിപ്പലിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച നടത്തിയ യൂണിവേഴ്സിറ്റി കോളേജ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ്പ്രവർത്തകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുന്നു.
  TRENDING THIS WEEK
നാട്ടുകാർ സൗഹൃദം പങ്കുവയ്ക്കുന്ന, രാഷ്ട്രീയം പറയുന്ന ഇടം എറണാകുളം വൈലോപ്പള്ളി നഗറിൽ അൻപത് വർഷമായി പ്രവർത്തിച്ച് കൊണ്ടിരുന്ന നിഷിൻ ഹോട്ടൽ (വിജയന്റെ ചായക്കട) അടച്ച് പൂട്ടുന്ന വിജയന്റെ മകൻ ഷിമിൻ.
ആഹ്ളാദ നിമിഷം...എറണാകുളം സെൻ തെരേസാസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സണായി തിരഞ്ഞെടുത്ത റേച്ചൽ ആൻ വർഗീസിനെ എടുത്തുയർത്തി ആഹ്ളാദിക്കുന്ന വിദ്യാർത്ഥികൾ
സമയം കളയാൻ ഇല്ലാ...എറണാകുളം പ്രസ് ക്ലബും പബ്ലിക്ക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിച്ച ഡോട്ടേഴ് ദിനാചരണത്തിൽ പങ്കെടുത്തു ശേഷം തിരക്ക് കാരണം പുറപ്പെടണമെന്നു സംഘടകാരോട് പറയുന്ന കൊച്ചി സിറ്റി ഡെപ്യുട്ടി കമ്മീഷണർ ജി. പൂങ്കുഴലീ
ഇങ്ങനെ പിടിക്ക്..., യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി എറണാകുളം ഡി.സി.സി. ഓഫിസിൽ നടന്ന അഭിമുഖം
കോട്ടയം മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിന് സമീപത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം പൊലീസ് പരിശോധിക്കുന്നു
യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഖിലിനെ കുത്തിയ കേസിലെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ.
സൈനിക് സ്‌കൂൾ ഓൾഡ് ബോയ്സ് അസോസിയേഷന്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ എയർഫോഴ്സിലെ സാരംഗ് ഹെലിക്കോപ്പ്റ്റർ ടീം അവതരിപ്പിച്ച എയർ ഷോ ആസ്വദിക്കുന്ന മഞ്ജു വാര്യർ. സൈനിക സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് മഞ്ജു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലെ പദ്മതീർത്ഥത്തിൽ അടിഞ്ഞുകൂടിയ ദുർഗന്ധം വമിക്കുന്ന മാലിന്യം നീക്കം ചെയ്യുന്നവർ
ഇടപ്പള്ളി സെൻട്രൽ എൻ.എസ്.എസ് കരയോഗം തീർത്ത മന്നത്ത് പത്മനാഭന്റെ പ്രതിമ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കെ.എസ് രാധാകൃഷ്ണൻ അനാച്ഛാദനം നിർവഹിച്ച ശേഷം പുറത്തേക്ക് വരുന്നു. കേരള മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഐ.എ.എസ് സമീപം.
വിമർശനങ്ങൾക്കു മുന്നിൽ അടിപതറാതെ ..., ജനത്തിരക്കുള്ള ആലപ്പുഴ ടൗൺഹാളിനു സമീപം ശാരീരിക വിഷമതകളാൽ മണിക്കൂറുകളോളം വഴിയോരത്ത് കിടക്കേണ്ടിവന്ന വയോധികനെ പൊലീസ് ഉദ്യോഗസ്ഥർ എത്തി ആശുപത്രിയിലേക്ക് മാറ്റുവാനായി ആംബുലൻസിൽ കയറ്റുന്നു. പൊലീസിന്റെ ജനങ്ങളോടുള്ള മോശമായ പെരുമാറ്റം കേരളം ഇന്ന് ഏറ്റവും ചർച്ചചെയ്യപ്പെടുമ്പോൾ അനുകരണീയമായ ഈ കാഴ്ച വേറിട്ടുനിൽകുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com