എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽ കളിപ്പാട്ടങ്ങൾ വില്പന നടത്തുന്ന കച്ചവടക്കാർ
എറണാകുളം മറൈൻഡ്രൈവിലെ ഫുട്പാത്തിൽക്കിടന്നുറങ്ങുന്ന വൃദ്ധനും സമീപത്തായി കിടന്നുറങ്ങുന്ന നായ്ക്കളും
പത്രാധിപർ കെ .സുകുമാരന്റെ 43 -മത് ചരമവാർഷിക ദിനത്തിൽ കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പേട്ട കേരളകൗമുദി അങ്കണത്തിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.ശിവൻകുട്ടിയെ വേദിയിൽ മുഖ്യപ്രഭാഷകൻ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കണ്ടുമുട്ടിയപ്പോൾ കവിളിൽ തട്ടി കുശലാന്വേഷണം നടത്തുന്ന മന്ത്രി വി .ശിവൻകുട്ടി.മുൻ മന്ത്രി സി .ദിവാകരൻ സമീപം
പത്രാധിപർ കെ .സുകുമാരന്റെ 43 -മത് ചരമവാർഷിക ദിനത്തിൽ കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പേട്ട കേരളകൗമുദി അങ്കണത്തിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.ശിവൻകുട്ടിയെ വേദിയിൽ മുഖ്യപ്രഭാഷകൻ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കണ്ടുമുട്ടിയ വേളയിൽ പ്രതിപക്ഷ നേതാവിന്റെ കവിളിൽ തട്ടി കുശലാന്വേഷണം നടത്തുന്ന മന്ത്രി വി .ശിവൻകുട്ടി.മുൻ മന്ത്രി സി .ദിവാകരൻ സമീപം
സ്വച്ഛ് ഭാരത് അഭിയാൻ്റെ ഭാഗമായി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടന്ന ശുചീകരണ പരിപാടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു.
ദേശിയ പാത നിർമ്മാണം നടക്കുന്ന ഭാഗത്ത് കിളിർത്ത് വിളഞ്ഞ് നിൽക്കുന്ന നെല്ല്. കൂനമ്മാവ് കാവിൽനടയിൽ നിന്നുള്ള കാഴ്ച
എറണാകുളം ഡ‌ർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടക്കുന്ന ഡി. സുനോജ്, നമൃത നിയോഗ് ദമ്പതിമാർ ഒരുക്കിയ സെന്റിയെന്റ് ബീയിംഗ്സ് കലാസൃഷ്ടികളുടെ പ്രദർശനം കാണാനെത്തിയവർ
ആഘോഷം കഴിഞ്ഞു. ഇനി ജീവിതം...ഓണാഘോഷവും അവധിയും കഴിഞ് തൊഴിൽ മേഖലകൾ വീണ്ടും സജീവമായി തുടങ്ങിയപ്പോൾ സുരക്ഷാ കവജമൊരുക്കി ഉയർന്ന കെട്ടിടം വൃത്തിയാക്കുന്ന തൊഴിലാളി. എം.ജി റോഡിൽ നിന്നുള്ള കഴ്ച
ആടിതിമർത്തു കുമ്മാട്ടി ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ നിന്നും .
വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ച് ബിഎംഎസ് കോട്ടയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ റാലി
അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന കലാ സാംസ്കാരിക സമ്മേളനത്തിൻ്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിക്കുന്നു.
അഖില കേരള വിശ്വകർമ്മ മഹാസഭ പാലക്കാട് താലൂക്ക് യൂണിയൻ നേതൃത്വത്തിൽ നടത്തിയ വിശ്വകർമ്മ ദിനാഘോഷo വി. കെ. ശ്രീകണ്ഠൻ എം. പി. ഉദ്ഘാടനം ചെയ്യുന്നു .
പാലക്കാട് ചിറ്റൂരിൽ നടക്കുന്ന സി.പി.. എം. ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണം കേന്ദ്ര കമ്മിറ്റി അംഗം എ. കെ. ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു .
വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് വിശ്വകർമ്മ സർവീസ് സൊസൈറ്റി കോട്ടയം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ   മഹാശോഭായാത്ര
ഓണം ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് ചിതലി പെരുങ്കുന്നം രാമകൃഷണൻ സമാരക കന്നുപൂട്ടുകണ്ടത്തിൽ മതസൗഹാർദക്കൂട്ടായമയുടെ നേതൃത്വത്തിൽ നടത്തിയ കന്നുതെളി മത്സരത്തിൽ നിന്ന്.
മാറാല മാറുമൊ....!എറണാകുളം സുഭാഷ് പാർക്കിൽ ജി.സി.ഡി.എ സ്ഥാപിച്ചിട്ടുള്ള ശ്രീരാമവർമ്മയുടെ പ്രതിമയിൽ മാറാല പിടിച്ച നിലയിൽ
വയസ്‌കര രാജ് ഭവൻ കോവിലകത്ത് എൻ.കെ സൗമ്യവതി തമ്പുരാട്ടിക്ക് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്രാടക്കിഴി കൈമാറുന്നു.
കോട്ടയം നട്ടാശേരി സെൻറ് മർസലിനാസ് ജി. എച്ച്.എസിൽ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ഇന്നലെ നടന്ന വടംവലി മത്സരത്തിൽ നിന്നും.
ആറന്മുളയിലേക്കുള്ള തിരുവോണ വിഭവങ്ങളുമായി കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്ത് നിന്നുള്ള തിരുവോണത്തോണി യാത്ര തിരിച്ചപ്പോൾ
വടം പൊട്ടും വലി...കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പെൺകുട്ടികളുടെ വടംവലി മത്സരത്തിനിടെ വടംപൊട്ടിയപ്പോൾ.
  TRENDING THIS WEEK
കാർഷികോത്സവ സമ്മേളന വേദിയിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയെ മന്ത്രി പി. രാജിവ് അനുശോചനം രേഖപ്പെടുത്തുന്നു
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി .
തിരുനക്കര ശിവനൊപ്പം...കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ഗജസംഗമം
വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ച് ബിഎംഎസ് കോട്ടയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ റാലി
നവീകരിച്ച ചങ്ങമ്പുഴ പാർക്ക്‌ പ്രൊഫ. എം.കെ. സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മൂത്തേടൻ, ടി.ജെ. വിനോദ് എം.എൽ.എ, എ.ബി. സാബു, മേയർ അഡ്വ. എം. അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.വി. ശ്രീനിജി​ൻ, ഉമ തോമസ്, ജി.സി.ഡി.എ സെക്രട്ടറി ഇന്ദു വിജയനാഥ്‌ തുടങ്ങിയവർ സമീപം
കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിജയിച്ച പഞ്ചാബ് എഫ്.സി താരങ്ങൾ വിജയമാഘോഷിക്കുന്നു
പുലിയാരവം... പുലികളിയുടെ ഭാഗമായി തൃശൂർ വിയ്യൂർ യുവജന സംഘം ഒരുക്കിയ പ്രദർശനത്തിൽ നിന്ന്.
സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തുന്ന ഓണം ആലപ്പുഴ ജില്ലാ ഫെയറിൽ പച്ചക്കറി വാങ്ങാനെത്തിയവർ
ഓണവിപണിയിലേക്കെത്തിയ പൂക്കൾ തരംതിരിച്ച് വയ്ക്കുന്ന കുട്ടി. ആലപ്പുഴ ചന്ദനക്കാവിന് സമീപത്തെ കടയിൽ നിന്നുള്ള ദൃശ്യം
ആലപ്പുഴ സെന്റ്. ജോസഫ്‌സ് വനിതാ കോളേജിലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന റൊട്ടി കടി മത്സരത്തിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com