മഴവെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കുന്നതിനായ് തൃശൂർ കണിമംഗലത്തെ വലിയ കനാലുകളിലെ ചണ്ടികൾ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു.
ഇന്ധന വിലവർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എം.ജി റോഡിലെ പെട്രോൾ പമ്പിനു മുന്നിൽ നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡൻ്റ് കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിപ്പുറക്കാതെ...സംസ്ഥാനത്ത് ഒരു മാസത്തിലേറെയായി നീണ്ട് നിൽക്കുന്ന ലോക്ക് ഡൗണിലെ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ നൽകിയതിനെ തുടർന്ന് തോപ്പുംപടിയിൽ നിന്ന് കസേരയും വാങ്ങി മടങ്ങുന്ന വീട്ടമ്മ
സുവർണ്ണ നിമിഷത്തിനായ്...ലോക്ക് ഡൗണിന് വെള്ളിയാഴ്ച പ്രത്യേക ഇളവുകൾ അനുവദിച്ചതിനെത്തുടർന്ന് തുറന്ന് സ്വർണ്ണക്കടയിൽ കാൽ വെച്ചുകെട്ടി വാക്കറിൽ എത്തിയ സ്ത്രീ കടയുടെ പടികൾ കയറുന്നു. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
പുത്തനുടുക്കാൻ...ലോക്ക് ഡൗണിന് ഇളവുകൾ അനുവധിച്ചപ്പോൾ കോട്ടയത്തെ തുണിക്കടയിൽ നിന്ന് രക്ഷിതാക്കൾക്കൊപ്പം ഉടുപ്പ് വാങ്ങി മടങ്ങുന്ന കുട്ടി.
ലോക്ഡൗണിന് പ്രത്യേക ഇളവുകൾ അനുവദിച്ചതിനെ തുടർന്ന് കോട്ടയം സെൻട്രൽ ജംഗ്ഷനിലെ വാഹനങ്ങളുടെ തിരക്ക്.
ആവശ്യമാണ് ആരോഗ്യം... ലോക്ക് ഡൗണിൽ ആളുകൾ അനാവാശ്യമായി പുറത്തിറങ്ങരുതെന്ന നിർദേശമുണ്ടെങ്കിലും ആരോഗ്യസംരക്ഷണം അത്യാവശ്യമായി കരുതുന്ന ചിലരൊക്കെ ആളൊഴിഞ്ഞ മൈതാനങ്ങളിൽ വ്യായാമം ചെയ്യാൻ എത്താറുണ്ട്. ആളൊഴിഞ്ഞ നാഗമ്പടം മൈതാനത്ത് സന്ധ്യക്ക് ഓടാനെത്തിയവർ.
ബി.ജെ.പി പ്രവർത്തകരോടുള്ള പൊലീസ് വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ തൃശൂർ പൊലീസ് ക്ലബിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല.
പ്രോട്ടോക്കോൾ ഫോട്ടോ... ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ഫെസ്റ്റോ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ സമരം നടത്തുമ്പോൾ കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പൊലീസുദ്യോഗസ്ഥർ മൊബൈലിൽ ചിത്രങ്ങൾ പകർത്തുന്നു.
വാടാത്ത പ്രതീക്ഷകൾ... ഉപ്പാക്കൊപ്പം വീടിനടുത്തുള്ള തങ്ങളുടെ പാടത്ത് വിളയിച്ച ചീര വിൽപ്പനക്കായി റോഡ് സൈഡിൽ ഇരിക്കുകയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ സൽമാൻ. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വില്പനയും കുറവാണ്. വിൽപ്പനക്കായി വെച്ച ചീര വാടാതിരിക്കാൻ വെള്ളം തളിക്കുകയാണ് സൽമാൻ. പിലാക്കലിൽ നിന്നുള്ള കാഴ്ച.
കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യുന്നതിനായ് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ടി.എസ്. ഉല്ലാസ് തൃശൂർ പൊലീസ് ക്ലബിൽ എത്തിയപ്പോൾ.
ഒല്ലൂരിലെ തൃശൂർ കോർപറേഷൻ കെട്ടിടത്തിന് മുമ്പിൽ സ്ഥാപിച്ച മഹാത്മ ഗാന്ധിയുടെ പ്രതിമ നശിച്ച നിലയിൽ.
ബി.ജെ.പിക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് തിരുനക്കര ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ ജ്വാല സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു.
നെയ്തെടുക്കാം ...... ആലപ്പുഴ നഗരത്തിലെ കനാലിലൂടെ മത്സ്യബന്ധനത്തിന് പോകുന്നവർ വല ഇണക്കുന്ന ദൃശ്യം
കരയിലേക്ക് ...സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിന് മുന്നോടിയായ് പുറംകടലിൽ നിന്നുള്ള ബോട്ടുകൾ കരക്ക് അടുപ്പിക്കുന്നു തൃശൂർ ചാവക്കാട് മുനയ്ക്കകടവ് ഹാർബറിൽ നിന്നൊരു ദൃശ്യം
കടലമ്മ കനിയണം... ലോക സമുദ്ര ദിനം, ഇന്ത്യയിൽ ആദ്യമായി ആഴക്കടലിൽ മത്സ്യബന്ധനം നടത്താൻ ലൈസൻസ് നേടിയ രേഖ കാർത്തികേയൻ ആണുങ്ങളെപ്പോലെ തന്നെ കടലിൽപോയി പണിയെടുക്കുന്നു.
സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണയം ആരംഭിച്ചു. ആലപ്പുഴ ഗവർണമെന്റ് ഗേൾസ് ഹൈസ്കൂളിൽ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസ് തിരിച്ചേല്പിക്കാൻ പോകുന്ന അധ്യാപിക.
പെട്രോൾ വില നൂറ് കടന്നതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ തൃശൂരിൽ ബൈക്ക് തള്ളി സംഘടിപ്പിച്ച പ്രതിഷേധം.
തള്ള്, തള്ള്... പെട്രോൾ, ഡീസൽ വില വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളാ യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ഉന്തുവണ്ടിയിൽ യാത്ര നടത്തി പ്രതിഷേധിക്കുന്നു.
പെട്രോൾ വില വർധനവിൽപ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മലപ്പുറത്ത് നരേന്ദ്ര മോദിയുടെ കോലം കത്തിച്ചപ്പോൾ
  TRENDING THIS WEEK
ബി.ജെ.പി പ്രവർത്തകരോടുള്ള പൊലീസ് വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ തൃശൂർ പൊലീസ് ക്ലബിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല.
ഉത്തരക്കെട്ടുകളുമായി... കോട്ടയം സി.എം.എസ് സ്കൂളിൽ നടക്കുന്ന എസ്.എസ്.എൽ.സി മൂല്യനിർണ്ണയതിനുള്ള സോഷ്യൽ സയൻസ് ഉത്തരക്കടലാസുകളുടെ കെട്ടുമായി ഹാളിലേക്ക് പോകുന്ന അദ്ധ്യാപികമാർ.
പരിസ്ഥിതി ദിനത്തിൽ എറണാകുളം നഗരത്തിൽ എ.ഐ.വൈ.എഫ് നടത്തിയ വൃക്ഷത്തെ വിതരണ പരിപാടിയുടെ ഉദ്ഘാടനം പ്രഫ. എം.കെ സാനു എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻ്റ് കെ.ആർ റെനീഷിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
കണ്ണേറ് തട്ടാതെ... തൃശൂർ എരുമപ്പെട്ടിയിൽ കൂർക്ക കൃഷിക്ക് കണ്ണേറ് തട്ടാതിരിക്കാൻ കോലം സ്ഥാപിച്ചപ്പോൾ.
ഒല്ലൂരിലെ തൃശൂർ കോർപറേഷൻ കെട്ടിടത്തിന് മുമ്പിൽ സ്ഥാപിച്ച മഹാത്മ ഗാന്ധിയുടെ പ്രതിമ നശിച്ച നിലയിൽ.
കൊയ്ത്ത് കഴിഞ്ഞ് വെള്ളം കയറ്റിയ പാടശേഖരത്തിൽ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നയാൾ. ആലപ്പുഴ പള്ളാത്തുരുത്തിയിൽ നിന്നുള്ള ദൃശ്യം.
സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണയം ആരംഭിച്ചു. ആലപ്പുഴ ഗവർണമെന്റ് ഗേൾസ് ഹൈസ്കൂളിൽ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസ് തിരിച്ചേല്പിക്കാൻ പോകുന്ന അധ്യാപിക.
ബി.ജെ.പിക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് തിരുനക്കര ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ ജ്വാല സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു.
കാത്തിരിപ്പ്... കെ.എസ്.ആർ.ടി.സി ദീർഘദൂര ബസ് സർവീസ് നടത്തുന്നതറിഞ്ഞ് കോട്ടയം സ്റ്റാൻഡിൽ കാത്തിരിക്കുന്നവർ.
നിഴലും ജീവിതവും ... ഒന്നാം വിളയുടെ ആരംഭത്തിൽ കൃഷിസ്ഥലത്ത് യന്ത്രം ഉപയോഗിച്ച് ഞാറ് നടുന്ന സ്ത്രീ കൃഷി ആവിശ്യത്തിനായി മലബുഴ ഡാമിൽനിന്നാണ് വെള്ളം എത്തിക്കുന്നത് പാലക്കാട് ഓലശ്ശേരി ഭാഗത്ത് നിന്ന്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com