ഒഴിവ് ദിനമായ ഇന്നലെ കനത്ത മഴയിലും റോഡിലെ തിരക്കിനൊരു ശമനവും ഉണ്ടായില്ല, പക്ഷേ അത്തം തുടങ്ങിയിട്ടും നഗരത്തിലെ പൂക്കടകളിൽ ആൾത്തിരക്ക് നന്നേ കുറവാണെന്നാണ് കച്ചവടക്കാ‌ർ പറയുന്നത്. നോർത്ത് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
പത്തനംതിട്ട   സെന്റ്   പീറ്റേഴ്സ്   ജംഗ്ഷനിൽ   വച്ച്    ആരോഗ്യവകുപ്പിന്റെ   വണ്ടിൽ  കുടുങ്ങിയ   പൂച്ചകുഞ്ഞിനെ   രക്ഷപെടുത്തുന്ന   ‌‌ഡ്രൈവർ.
കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ഗാന്ധിജി സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ ന്യൂഡൽഹി സംസ്ഥാന സമിതിയുടെ വാർഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ചാണ്ടി ഉമ്മൻ എം.എൽ.എയുമായി സംഭാഷണത്തിൽ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമീപം
പ്രാർത്ഥനാ നിർഭരം...മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രത്തിന്റെ നടതുറന്നപ്പോൾ പ്രാർത്ഥിക്കുന്ന വിശ്വാസികൾ.
മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ട്നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും നടതുറന്നപ്പോൾ കരഞ്ഞു പ്രാർത്ഥിക്കുന്ന വിശ്വാസികൾ
ആലപ്പുഴ കഞ്ഞിക്കുഴി മായിത്തറയിലെ കർഷകൻ വി.പി. സുനിലിന്റെ രണ്ടര ഏക്കറിൽ വിരിഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലി പാടത്തെ പുഷ്‌പോത്സവം ഉദ്‌ഘാടനം ചെയ്യുവാനെത്തിയ മന്ത്രി പി. പ്രസാദ് വിളവെടുപ്പിൽ പങ്കെടുത്തപ്പോൾ
ഓണവിപണി മുന്നിൽ കണ്ട് ഏത്തക്ക ഉപ്പേരിക്കായുള്ള കായ വറത്തുകോരുന്ന തൊഴിലാളി. ആലപ്പുഴ നഗരത്തിൽ നിന്നുള്ള കാഴ്ച.
കഞ്ഞിക്കുഴി മായിത്തറയിലെ കർഷകൻ വി.പി. സുനിലിന്റെ രണ്ടര ഏക്കറിൽ വിരിഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലി പാടത്തെ പുഷ്‌പോത്സവം മന്ത്രി പി. പ്രസാദ് വിളവെടുത്ത് ഉദ്‌ഘാടനം ചെയ്യുന്നു.
ജലഗതാഗതരംഗത്ത് വൈദ്യുത മോട്ടോർ എൻജിനും നാനോ ബബിൾ സാങ്കേതികവിദ്യയും ഒരുമിപ്പിക്കുന്ന സ്റ്റാർട്ടപ്പിന്റെ ഉദ്‌ഘാടനം പുന്നമട ഫിനിഷിംഗ് പോയിന്റിൽ കെ.സി.വേണുഗോപാൽ എം.പി നിർവഹിക്കുന്നു
ആറ്റുകാൽ വാർഡിലെ ഐരണിമുട്ടം ഭാഗത്ത്‌ രാത്രിവൈകി ടാങ്കറിൽ കുടിവെള്ളം എത്തിച്ചപ്പോൾ
പി.വി.അൻവർ എം.എൽ.എ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പുറത്തേക്കെത്തിയപ്പോൾ
വിനായക ചതുർത്ഥി മഹോത്സവത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ശ്രീ മഹാഗണപതി ക്ഷേത്രം വൈദ്യുത ദീപത്താൽ അലങ്കരിച്ചപ്പോൾ
വിനായക ചതുർത്ഥി മഹോത്സവത്തിന്റെ ഭാഗമായി വഴുതക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ പദ്മശ്രീ പെരുവനം കുട്ടൻമരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം
വിനായക ചത്തുരുത്ഥി മഹോത്സവത്തിന്റെ ഭാഗമായി പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നടന്ന പുറത്തെഴുന്നള്ളത്ത്.
കേരള കൗമുദി വാർത്തയെ തുടർന്ന് ദാസൻ മൺട്രോത്തുരുത്ത് ബിജുവിനും കുടുംബത്തിനും വാഗ്ദാനം ചെയ്ത വീടിന്റെ പ്രമാണം മൺട്രോത്തുത്ത് മാൻഗ്രോവ് ഹോളിഡേയ്സ് റിസോർട്ടിൽ നടന്ന ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ ബിജുവിന് കൈ മാറുന്നു. കേരള കൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ശിവഗിരിമഠം സ്വാമി വിശാലാനന്ദ, ദാസൻ മൺട്രോത്തുരുത്ത്, ഭാര്യ സുനിത ദാസൻ, മൺട്രോത്തുരുത്ത് പഞ്ചായത്ത് അദ്ധ്യക്ഷ മിനി സൂര്യകുമാർ, വാർഡ് മെമ്പർ പ്രസന്ന കുമാർ, ഗിരിജ, കേരള കൗമുദി റിപ്പോർട്ടർ പി.കെ.ശ്രീകുമാർ എന്നിവർ സമീപം
വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് നടുവിലാലിൽ അനിയൻ കുട്ടൻ മാരാർ നടത്തിയ ചെണ്ടമേളം
എറണാകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ മാക്ടയുടെ ലെജന്റ് ഹോണർ പുരസ്ക്കാരം കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് സംവിധായകൻ ജോഷി സമ്മാനിക്കുന്നു. എം. പത്മകുമാർ, മെക്കാർട്ടിൻ എന്നിവർ സമീപം.
എറണാകുളം ടൗൺഹാളിൽ മാക്ടയുടെ ലെജന്റ് ഹോണർ പുരസ്ക്കാരം ഏറ്റുവാങ്ങനെത്തിയ കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുമായി സൗഹൃദം പങ്കുവയ്ക്കുന്ന സംവിധായകൻ ജോഷി
വെള്ളയമ്പലം ജല ഭവന് മുന്നിലേക്ക് നാട്ടുകാർ നടത്തിയ മാർച്ച്
തിരുവനന്തപുരം നേമം, ഐരാണിമുട്ടം പ്ലാന്റുകളിൽ നിന്ന് നഗരത്തിലേക്കുള്ള പ്രധാന ട്രാൻസ്മിഷൻ പൈപ്പ് ലൈനിന്റെ കരമന സി.ഐ.ടി റോഡിലുള്ള ഭാഗത്ത് നടക്കുന്ന അറ്റകുറ്റപ്പണി
  TRENDING THIS WEEK
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വ‌ർഷങ്ങളായി അടച്ചിട്ടിരിക്കുന്ന തേവര പഴയ പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഗണേശോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മണികണ്ഠൻ ആലിനു സമീപം ഒരുക്കിയ പ്രദർശനത്തിൽ നിന്നും.
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം തേവര പാലത്തിലുണ്ടായ ഗതാഗതക്കുരുക്ക്
മുസ്‌ലിംങ്ങളെ തടങ്കല്‍ പാളയത്തിലേക്കയച്ച അസം ബിജെപി സര്‍ക്കാരിനെതിരെ മലപ്പുറം ജിഎസ്ടി ഓഫീസിലേക്ക് മലപ്പുറം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com