വലിയ ജലാശയങ്ങളുടെ സമീപത്തും പാടങ്ങളിലും എന്നുവേണ്ട സാമാന്യം ജലസാമീപ്യമുള്ള ഏതു സ്ഥലത്തും കാണപ്പെടുന്ന പക്ഷിയാണ് കരിംകൊക്കുകൾ. വേനലിന്റെ ചൂടിൽ മനുഷ്യരെ പോലെ വലഞ്ഞു പോവുകയാണ് പക്ഷി മൃഗാതികളെല്ലാം. കുടിവെള്ളം തേടി നിളയുടെ മടിത്തട്ടിലിറങ്ങിയ കരിംകൊക്ക് വരണ്ട നദിയിലെ ഉണങ്ങിയ മരത്തടിക്ക് മുകളിൽ ഇരിക്കുന്നു. പശ്ചാത്തലത്തിൽ കുറ്റിപ്പുറം പാലം കാണാം
ലഹരിക്കെതിരെ നാഷണൽ യുവജനതാദൾ   പാലക്കാട് ജില്ലാ കമ്മിറ്റി  വാളയാർ   ടോൾ   പ്ലാസയിൽ  ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു .
എലപ്പുള്ളിയിൽ ബ്രുവറി നടപ്പിലാക്കുന്നതിനെതിരെ കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ്‌ മജുഷ് മാത്യുവിന്റെ നേതൃത്വത്തിൽ പാലക്കാട് കോട്ടമൈതാനം അഞ്ചുവിളക്കിന് സമീപം നടത്തുന്ന 100 മണിക്കൂർ ഉപവാസ സമരം കെ. പി. സി .സി വർക്കിംഗ് പ്രസിഡണ്ട് ടി .എൻ .പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു
ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിങ്ങ് & ജനറൽ വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനവും പ്രതിഭകളെ ആദരിക്കലും ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരത്തിൽ ഗജരാജൻ തൃക്കടവൂർ ശിവരാജു തിടമ്പേറ്റി എഴുന്നള്ളുന്നു
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം ആസ്വദിക്കുന്നവർ
മിസ്റ്റർ ക്ലീൻ...പതിറ്റാണ്ടുകളായി അടിഞ്ഞു കിടക്കുന്ന മാലിന്യങ്ങൾ ബയോമൈനിംഗിലൂടെ സംസ്കരിക്കുകയാണ് പച്ച നിറത്തിലുള്ള യന്ത്രം. ലോകബാങ്ക് മാനദണ്ഡങ്ങൾ പ്രകാരം സംസ്കരിക്കുന്ന മണ്ണിനും മാലിന്യങ്ങൾക്കും സിമന്റ് കമ്പനികളടക്കം ആവശ്യക്കാരുണ്ട്. മണ്ണുമാന്തികളുപയോഗിച്ചാണ് മാലിന്യം കുത്തിയിളക്കി വാരി യന്ത്രത്തിൽ നിക്ഷേപിക്കുന്നത്. പറവൂർ നഗരസഭയുടെ വെടിമറ ഡമ്പിംഗ് യാർഡിൽ നിന്നുള്ള കാഴ്ച
നിലമ്പൂർ നഗരസഭയിലെ വീരാഡൂർകുന്ന് കോവിലകത്ത് മുറി അങ്കണവാടി ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
അകത്തേത്തറ എൻ.എസ്. എസ്. എൻജീനിയറിങ് കോളേജിൽ എസി. എസ്.ടി. ഒ.ബി.സി. വിദ്യാർത്ഥികളുടെ ഗ്രാൻഡ് ഫണ്ടിൽ നടത്തിയ അഴിമതിയിൽ സമഗ്ര അന്വേഷണം നടത്തണം എന്ന് ആവിശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ കോളേജിലേക്ക് നടത്തിയ മാർച്ചിൽ കോളേജിന് അകത്ത് കയറി പ്രതിഷേധിക്കുന്നു.
പത്തനംതിട്ട സാമൂഹിക വനവത്കരണ വിഭാഗത്തിന്റെയും കോന്നി അങ്ങാടിക്കുരുവി പ്രകൃതി സംരക്ഷണ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാർ അങ്ങാടിക്കുരുവിക്ക് കൂട് സ്ഥാപിക്കുന്നു. ഡോ എം.എസ്.സുനിൽ , ചിറ്റാർ ആനന്ദൻ , റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് സാബിർ, സന്തോഷ് കുമാർ കോന്നി, പ്രേംചന്ദ് ഇളകൊള്ളൂർ,സുരേഷ് വകയാർ, അജി തുടങ്ങിയവർ സമീപം.
തിരുവനന്തപുരം നികുഞ്ചം ഫോർച്ച്യൂണിൽ നടന്ന കെ. മാധവൻ പുരസ്‌കാരദാന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്‌കാര ജേതാവ് ചരിത്രകാരൻ പ്രൊഫ. കെ.എൻ. പണിക്കർ പുസ്തകം സമ്മാനിക്കുന്നു.
കേരള പൊലീസ് അസോസിയയേഷൻ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദന്തൽ ക്യാമ്പ് കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൽ.അനിൽ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു.
ഐ... ഐസ്ക്രീം... തൊടുപുഴ അൽ- അസ്ഹർ കോളേജിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവ വേദിയിൽ ഐസ്ക്രീം നുണഞ്ഞ് പോകുന്ന വിദ്യാർത്ഥികൾ.
എറണാകുളം സീപോർട്ട് എയർപോർട്ട് റോഡിലുണ്ടായ അപകടത്തിൽപ്പെട്ട വാഹനങ്ങൾ
മരട് നഗരസഭയിൽ നടന്ന പോത്തിൻ കുട്ടി വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ നിർവഹിക്കുന്നു.
കൊച്ചി നഗരസഭയുടെ 2024 -25 വാർഷിക പദ്ധതിയിൽ അർഹരായ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിക്കുന്നു
കേരള സ്റ്റേറ്റ് സർവീസ് പെൻ ഷനേഴ്സ് അസോസിയേഷൻ ജില്ലാ നേതൃ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബാലൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം തിരുവാർപ്പ് മലരിക്കൽ ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്ത് രണ്ടാഴ്ചയായി സംഭരിക്കാതെ കിടന്ന നെല്ല് സപ്ലൈകോ സംഭരിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് മില്ലുകളിൽ കൊണ്ടുപോകാൻ ചാക്കുകളിലാക്കി ലോറിയിൽ കയറ്റുന്ന തൊഴിലാളികൾ
  TRENDING THIS WEEK
ഐ... ഐസ്ക്രീം... തൊടുപുഴ അൽ- അസ്ഹർ കോളേജിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവ വേദിയിൽ ഐസ്ക്രീം നുണഞ്ഞ് പോകുന്ന വിദ്യാർത്ഥികൾ.
ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്ന നാസ പുറത്തുവിട്ട ലൈവ് വീഡിയോ കാണുന്ന മൈലപ്പുറത്തെ എ.എം എൽ.പി സ്കൂളിലെ കുട്ടികൾ.
മലപ്പുറം ടൌൺഹാളിന് സമീപം പുറത്ത് സൂക്ഷിച്ചിരുന്ന സംസ്ഥാന സാക്ഷരത മിഷന്റെ തുല്യത പഠിത്താക്കൾക്കായുള്ള പാഠപുസ്തകങ്ങൾ മഴയിൽ നനഞ്ഞ് കുതിർന്ന് കിടക്കുന്നു
ഭാഷാസമര രക്തസാക്ഷി മജീദിന്റെ ഖബറിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക്‌ നേതൃത്വം നൽകുന്നു
കടയ്ക്കൽ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിനിടെ വിപ്ലവഗാനം പാടിയ സംഭവത്തിൽ കൊല്ലം കളക്ടറേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പകൽപ്പന്തമേന്തിയുള്ള പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം ഉളിയക്കോവിലിൽ കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ്ജ് ഗോമസിന്റെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ കത്തി ഫോറന്‍സിക് സംഘം പരിശോധിക്കുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കൊല്ലം ഉളിയക്കോവിലിൽ കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ്ജ് ഗോമസിന്റെ വീട്
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം ആസ്വദിക്കുന്നവർ
കേരള പൊലീസ് അസോസിയയേഷൻ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദന്തൽ ക്യാമ്പ് കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൽ.അനിൽ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു.
ഇത് കുട്ടിക്കളിയല്ല... കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളും ദിനംപ്രതി തെരുവ്നായ ശല്യം രൂക്ഷമായിരിക്കെ നഗരമദ്ധ്യത്തിൽ പ്രാവിനെ പിടികൂടി അകത്താക്കുന്ന തെരുവ്നായ കുട്ടികൾ.തിരുനക്കരയിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com