അവസാനഘട്ട പണികൾ പുരോഗമിക്കുന്ന കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്.
ചങ്ങനാശേരി എൻ.എസ്.എസ് താലൂക്ക് യൂണിയന്റ നേതൃത്വത്തിൽ പെരുന്ന എൻ.എസ്.എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വിജയദശമി നായർ മഹാസമ്മേളനം ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യുന്നു.
അക്ഷര പുണ്യം... കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ആചാര്യൻ കുരുന്നിന്റെ നാവിൽ ആദ്യാക്ഷരം കുറിക്കുന്നു.
കേരള കൗമുദിയും, കുമ്പളങ്ങി തെക്ക് ശ്രീനാരായണ ധർമ്മ പ്രബോധിനി സഭയും ചേർന്ന് ഗുരുവര മഠത്തിൽ സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിൽ കേരള കൗമുദി ന്യൂസ് എഡിറ്റർ എച്ച്. മണിലാൽ, തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി പി.സി. സിറിയക്, സാമൂഹിക പ്രവർത്തകയും കൊച്ചി കോർപ്പറേഷൻ കൗൺസിലറുമായ പദ്മജ എസ്. മേനോൻ എന്നിവർ ആദ്യാക്ഷരം കുറിക്കാനെത്തിയ കുട്ടികളെ എഴുത്തിനിരുത്തുന്നു.
വിജയദശമി ദിനത്തോടനുബന്ധിച്ച് പാലക്കാട് കല്ലേക്കാട് കിഴക്കഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭചടങ്ങിൽ കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു.
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഭക്തരുടെ തിരക്ക്.
നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി പേട്ടയിലെ ശക്തി കൃപയിൽ ഒരുക്കിയ ബൊമ്മക്കൊലു.
ആദ്യാക്ഷരം... കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിദിജയദശമിദിനത്തിൽ സരസ്വതി നടക്ക് മുൻപിലെ മണലിൽ ഹരി ശ്രീ എഴുതുന്ന കുരുന്നുകൾ.
തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലെക്സ് പൊളിച്ച് മാറ്റുന്നതിന് മുന്നോടിയായി കടകളിലെ സാദനങ്ങൾ നീക്കി ഒഴിഞ്ഞ് കൊടുക്കുന്ന വ്യാപാരികൾ.
നവരാത്രി മഹോത്സവതോടനുബന്ധിച്ച് പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ അസി. മാനേജർ കെ.വി ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൂജവയ്ക്കുന്നു.
ഒരു ബുക്ക് വെറുതെ അങ്ങനെ എവിടേലും എപ്പോവേണേലും ഇരുന്ന് വായിക്കാൻ ബുദ്ധിമുട്ടാണ്... മനസ്സിരുത്തി വായിക്കാൻ, ആ വാക്കുകളെ കണ്ണിൽ കാണാൻ അതിനു പറ്റിയ സമാധാനപരമായ സ്ഥലം അത്യാവശ്യമാണ്... അതുകൊണ്ടാണല്ലോ എഴുത്തുകാരും വായനക്കാരും തങ്ങളുടെ എഴുത്തും വായനയും മുഴുവിപ്പിക്കാൻ വേണ്ടി നല്ല സ്ഥലങ്ങൾ തേടി പോകുന്നത്... ആ ആശയത്തെ ചേർത്തുപിടിച്ചു ഒരുപറ്റം സുഹൃത്തുക്കൾ ആരംഭിച്ച ഒരു ന്യൂജൻ ലൈബ്രറി ആണ് കോഴിക്കോട് സൗത്ത് ബീച്ചിലെ ലിറ്റാർട്ട്.
ചേർപ്പ് ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ കുലവാഴ വിതാനം.
സരസ്വതി പുണ്യം... പൂജവയ്പ്പിനോടനുബന്ധിച്ച് തൃശൂർ തിരുവുള്ളക്കാവ് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ പുസ്തകം പൂജയ്ക്ക് വയ്ക്കുന്ന വിദ്യാർത്ഥികൾ.
നവരാത്രി മഹോത്‌സവത്തോടനുബന്ധിച്ച് തിരുവനന്തപുരം ആര്യശാല ദേവീക്ഷേത്രത്തിലെ ശീവേലി എഴുന്നളളത്തിന് ഗാർഡ് ഓഫ് ഓണർ നൽകുന്ന പൊലീസ് സേനാംഗങ്ങൾ.
കുമാര കോവിലിൽ നിന്നും കൊണ്ട് വന്ന വെളളിക്കുതിരയെ തൊഴുന്ന ഭക്തജനങ്ങൾ.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന സി.പി.ഐ സംസ്‌ഥാന സമ്മേളനത്തിന്റെ അവസാന ദിവസത്തെ പ്രതിനിധി സമ്മേളനം കഴിഞ്ഞ് മടങ്ങുന്ന മുൻ മന്ത്രി സി. ദിവാകരൻ.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന സി.പി.ഐ സംസ്‌ഥാന സമ്മേളനത്തിന്റെ അവസാന ദിവസത്തെ സമ്മേളനത്തിൽ തുടർച്ചയായ മൂന്നാം തവണയും സംസ്‌ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രൻ, സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അതുൽ കുമാർ അഞ്ജാൻ, സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ, സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മായിൽ എന്നിവരോടൊപ്പം പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന സി.പി.ഐ സംസ്‌ഥാന സമ്മേളനത്തിന്റെ അവസാന ദിവസത്തെ സമ്മേളനത്തിൽ തുടർച്ചയായ മൂന്നാം തവണയും സംസ്‌ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രൻ പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു.
മധുര കരിമ്പ്... നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പാലക്കാട് വലിയങ്ങാടിയിൽ വിപണിയിൽ സജീവമായ കരിമ്പ്.
പൂജവയ്‌പ്പിനോടനുബന്ധിച്ച് പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ നടന്ന ഗ്രന്ഥമെഴുന്നള്ളിപ്പ്.
  TRENDING THIS WEEK
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ സൗത്ത് ആഫ്രിക്ക ടി 20 ക്രിക്കറ്റ് മത്സരം കാണാനെത്തിയവരുടെ ആവേശം.
കോട്ടയം റവന്യൂ ജില്ലാ സ്കൂൾ ഗെയിംസിനോടനുബന്ധിച്ച് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സോഫ്റ്റ് ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വൈക്കം സെന്റ്. ലിറ്റിൽ തെരേസാസ് സ്കൂൾ ടീം.
കൊച്ചി കോർപ്പറേഷന് കിഴിലെ റോഡുകളിലെ കുഴികളും നടപ്പാതയിലെ കേബിൾ കമ്പികൾ മരണകെണിയാകുന്നു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ പൊലീസ് ജലപിരാക്കി ഉപയോഗിക്കുന്നു.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ സൗത്ത് ആഫ്രിക്ക ടി 20 ക്രിക്കറ്റ് മത്സരം കാണുവാനെത്തിയ മാവേലി വേഷധാരി.
ബി.ജെ.പി. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനത്തോടനുബന്ധിച്ച് നാഗമ്പടം ക്ഷേത്ര മണപ്പുറത്ത് നടന്ന സമ്മേളന വേദിയിലേക്ക് ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയെ സ്വീകരിക്കുന്നു.
കേരള സ്റ്റേറ്റ് ആശാവർക്കേഴ് സ് ഫെഡറേഷൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സക്കറിയ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന കേരള കോൺഗ്രസ് (എം) ജില്ലാ പ്രദിനിധി സമ്മേളന ചടങ്ങിൽ കോട്ടയം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത പ്രഫ ലോപ്പസ് മാത്യുവിനെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി അനുമോദിക്കുന്നു.
കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രദിനിധി സമ്മേളനം.
ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ ദാഹം മാറ്റുന്നു, കുടിച്ച് കഴിഞ്ഞേ ശേഷം ബോട്ടിൽ നോക്കുന്നു പിന്നിട് സുരക്ഷാ ഉദ്യോഗസ്ഥന് കൈമാറുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com