എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ പാലാരിവട്ടം ആശാൻ നഗറിൽ നടക്കുന്ന ശ്രീനാരായണ ദർശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യജ്ഞാചാര്യൻ സ്വാമി അദ്വൈതാനന്ദ തീർത്ഥയുമായി സംഭാഷണത്തിൽ
എറണാകുളം പുതുവൈപ്പിനിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്ന വള്ളം. ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച
എറണാകുളം ഗോശ്രീ പാലത്തിന് സമീപം മത്സ്യബന്ധനത്തിന് ശേഷം തോണിയിൽ മടങ്ങുന്ന കുടുംബം
എളിമയുടെ മാർഗം... പെസഹാ വ്യാഴാഴ്ച കോട്ടയം ക്രിസ്തുരാജ് കത്തീഡ്രലിൽ മാർ മാത്യു മൂലക്കാട്ട് പിതാവിൻറെ കാർമികത്വത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷ
കണ്ണീർ പ്രണാമം...പെസഹാ വ്യാഴാഴ്ച ക്രിസ്തു ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്റെ ഓർമ്മയിൽ ഇന്ത്യൻ ക്രിസ്ത്യൻ വിമൻസ് മൂവ്മെന്റ് കേരളാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സ്നേഹക്കൂട് അഭയ മന്ദിരത്തിലെ വനിതാ അന്തേവാസികളുടെ കാൽ കഴുകൽ ശുശ്രൂഷ നടത്തുമ്പോൾ പൊട്ടിക്കരയുന്ന മറിയാമ്മ
കാലുകൾ നിശ്ചലം.,സ്നേഹം നിശ്ചയം...പെസഹാ വ്യാഴാഴ്ച ക്രിസ്തു ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്റെ ഓർമ്മയിൽ ഇന്ത്യൻ ക്രിസ്ത്യൻ വിമൻസ് മൂവ്മെന്റ് കേരളാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സ്നേഹക്കൂട് അഭയ മന്ദിരത്തിലെ വനിതാ അന്തേവാസികളുടെ കാൽ കഴുകൽ ശുശ്രൂഷ നടത്തുമ്പോൾ വീൽ ചെയറിൽ കാൽ കഴുകാൻ എത്തിയ വള്ളിയമ്മ.
എന്തൊര് ചൂട്, എന്തോര് ദാഹം... തൊടുപുഴ മൂന്നാർ റൂട്ടിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപം വഴിയോര കച്ചവടക്കാർ മലമുകളിൽ നിന്നു പൈപ്പിൽ കൂടിയെത്തിക്കുന്ന വെള്ളം കുടിക്കുന്ന വാനരൻ. വേനലിനെ തുടർന്ന് വെള്ളച്ചാട്ട പ്രദേശം വരണ്ട് കിടക്കുകയാണ്.
പാലക്കാട്‌ ലോക്സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ കരിമ്പ കാഞ്ഞിരപ്പുഴയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ വോട്ട് അഭ്യാർത്ഥിക്കുന്നു .
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുന്നു യു.ഡി.എഫ്. പാലക്കാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠൻ ഡി.സി.സി. പ്രസിഡൻ്റ് എ. തങ്കപ്പൻ എന്നിവർ സമീപം.
ആലത്തൂർ ലോക്സഭാ മണ്ഡലം യു.ഡി.എഫ് .സ്ഥാനാർഥി രമ്യ ഹരിദാസ് ചിറ്റൂർ നിയോജകമണ്ഡലത്തിൽ വോട്ട് അഭ്യർഥിക്കുന്നു
പാലക്കാട് ലോകസഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. വിജയരാഘവന് പിരായിരി ഉന്നിരാംകുന്ന് ഭാഗത്ത് തിരെഞ്ഞടുപ്പ് പ്രചാരണത്തിൽ.
പരീക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയ വിദ്യാർഥികൾ കുപ്പി വച്ച് കാൽപന്ത് കളിച്ച് ആഘോഷിക്കുന്നു. കൊല്ലം ക്രിസ്തുരാജ് സ്കൂളിൽ നിന്നുള്ള കാഴ്ച്ച.
ലെൻസ്‌ഫെഡ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം കോർപ്പറേഷനു മുന്നിലേക്ക് നടത്തിയ പ്രകടനം.
ലെൻസ്‌ഫെഡ് കൊല്ലം ജില്ല കമ്മിറ്റി കോർപ്പറേഷനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ കെ.പി.സി.സി.രാഷ്ട്രീയ കാര്യ സമിതി അംഗം ബിന്ദു കൃഷ്ണ. ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. ലെൻസ്‌ഫെഡ് ജില്ലാ സെക്രട്ടറി എസ്.ബി.ബിനു ,ജില്ലാ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് എന്നിവർ സമീപം.
കനത്ത ചൂടിൽ പുതിയ ജ്യൂസ് ഐറ്റവുമായി കൊച്ചി ജവഹ‌ർലാൽ നെഹ്റു സ്റ്റേഡിയത്തിന് പിറകിലാരംഭിച്ച മുന്തിരി ജ്യൂസ് കട
ടി.വി.തോമസ് അനുസ്‌മരണ സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്‌ഘാടനം ചെയ്യുന്നു
ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ഗാനത്തിന്റെ പ്രകാശനം സ്റ്റീഫൻ ദേവസിയും രാജീവ് ആലുങ്കലും ചേർന്ന് നിർവഹിക്കുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, രാഷ്ട്രീയ കാര്യ സമിതി അംഗം എം.ലിജു, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ. എം .നസീർ, ആലപ്പി അഷ്റഫ് എന്നിവർ സമീപം
ആലപ്പുഴ ലജനത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു അവസാന പരീക്ഷക്ക് ശേഷം പുറത്തിറങ്ങിയ വിദ്യാർത്ഥികളുടെ ആഹ്ളാദ പ്രകടനം.
സംസ്ഥാനം കനത്ത ചൂടിലൂടെയാണ് കടന്ന് പോകുന്നത്. ചൂടിന് ആശ്വാസമായി എറണാകുളം നഗരത്തിലെ ജ്യൂസ് ഷോപ്പിന് മുന്നിൽ തണ്ണിമത്തൻ ജ്യൂസ് കഴിക്കുന്ന യുവതി
കുട പിടിച്ചു കൊണ്ട്... കഠിനമായ ചൂടിൽ നിന്ന് ആശ്വസമേക്കാൻ പോത്തുകളെ വെള്ളത്തിൽ ഇറക്കിയ കർഷകൻ കുട ചൂടി വെള്ളത്തിൽ ഇറങ്ങിയപ്പോൾ. പാലക്കാട് മലമ്പുഴ റൂട്ടിൽ മുകൈ പുഴയിൽ നിന്ന്.
  TRENDING THIS WEEK
മഹാദേവനാറാട്ട്... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ആറാട്ടു കടവിൽ കുഴിപ്പള്ളി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ആറാട്ട്
ആടി പാടി ഓശാന... ക്രിസ്തുവിൻറെ കഴുതപ്പുറത്തേറിയുള്ള ജെറുസലേം പ്രവേശനത്തിന്റെ സ്മരണയുയർത്തി കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ ഞായറാഴ്ച നടന്ന ഓശാന പെരുന്നാളിൽ പങ്കെടുത്തശേഷം കുരുത്തോലകളുമായി മടങ്ങുന്ന കുട്ടി.
ലോക്സഭ എൻ.ഡി.എ. സ്ഥാനാർത്ഥി സി .കൃഷ്ണകുമാറിന്റെ പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ .
സന്തോഷത്താൽ ഓശാന... കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ ഞായറാഴ്ച നടന്ന ഓശാന പെരുന്നാളിൽ പങ്കെടുക്കുന്നവർ.
പാലക്കാട് ലോക്സഭാ മണ്ഡലം എൻ. ഡി. എ. തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി .ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു ,
യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പളളിയിൽ ഓശാന തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നു
ഭരണകൂട ഭീകരതയ്ക്കെതിരെ ,ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിനെതിരേയും തിരുവനന്തപുരം ഡി .സി .സി യുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് മുദ്രാവാക്യം വിളിച്ച് നീങ്ങുന്ന യു .ഡി .എഫ് ജില്ലാ കൺവീനർ ബീമാപള്ളി റഷീദ് ,എം .വിൻസെന്റ് എം .എൽ .എ , ലോക്‌സഭാ മണ്ഡലം യു .ഡി .എഫ് സ്‌ഥാനാർത്ഥി ഡോ .ശശിതരൂർ ,ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,സി .എം .പി ജനറൽ സെക്രട്ടറി സി .പി ജോൺ ,കെ .പി .സി .സി വൈസ് പ്രസിഡന്റ് എൻ .ശക്തൻ ,കെ .പി .സി .സി ജനറൽ സെക്രട്ടറി ജി .എസ് ബാബു എന്നിവർ സമീപം
ഇടവക ദേവാലയമായ കോട്ടയം എസ്.എച്ച് മൗണ്ട് സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ഓശാന ഞായർ തിരുക്കർമങ്ങളിൽ പങ്കെടുക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ.
പ്ലസ് ടു അവസാന പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ വിദ്യാർഥിനികൾ. കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിൽ നിന്നുള്ള കാഴ്ച ഫോട്ടോ :അക്ഷയ് സഞ്ജീവ്
ഒരു തുള്ളി വെള്ളത്തിനായ് കിണറിന് ചുറ്റും മോട്ടോറുകൾ സ്ഥാപിച്ചപ്പോൾ ചാലക്കുടിയിൽ നിന്നൊരു ദൃശ്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com