വൈക്കത്ത് തന്തൈ പെരിയാറിന്റെ നവീകരിച്ച സ്മാരകവും മ്യൂസിയവും ഉദ്ഘടനം ചെയ്തശേഷം തിരിച്ച് വരുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും.മന്ത്രി വി.എൻ.വാസവൻ, അഡ്വ.കെ ഫ്രാൻസിസ് ജോർജ് എംപി തുടങ്ങിയവർ സമീപം
പാലക്കാട് കരിമ്പ പറയമ്പാടത്ത് നിയന്ത്രണം വിട്ട് ലോറി പാഞ്ഞൂകയറി മരിച്ച എ. എസ്. ആയിഷയുടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ ഉമ്മ സജ്നയും സഹോദരൻ മുഹമ്മദ് എഹിയ സഹോദരിയും അദിമോചാരം അർപ്പിക്കുന്നു.
അയ്യനെ കാണാൻ...ശബരിമല ദർശനത്തിനായി പതിനെട്ടാം പടികയറി എത്തിയ ഭിന്നശേഷിക്കാരനായ അയ്യപ്പനെ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി '
സമരപരീക്ഷ...താന്തോണിതുരുത്ത് നിവാസികളുടെ ദുരിദങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗോശ്രീ ഐലൻഡ് ഡവലപ്പ്മെന്റ് അതോറിറ്റി 'ജിഡ' ഓഫീസിനു മുന്നിൽ സമരം ചെയുമ്പോൾ പരീക്ഷകഴിഞ്ഞെത്തിയ തുരുത്തിലെ കുട്ടികൾ ചോദ്യക്കടലാസുകൾ പരിശോധിക്കുന്നു
പാലവും ഇല്ല തോണിക്കാരനും ഇല്ല...താന്തോണിതുരുത്ത് നിവാസികൾ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് കാലങ്ങളോളമായി തുരുത്തിൽ എഴുത്തിലധികം കുടുംബങ്ങൾ ഉണ്ട് തുരുത്തിൽ നിന്ന് മറുകര കാണണമെങ്കിൽ വഞ്ചിയും പിന്നെ ഗതാഗത വകുപ്പിന്റെ ബോട്ടും കാത്തുനിൽകണം. മാറിമാറി ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിക്കാർ കൊടുക്കുന്ന വാഗ്ദാനങ്ങൾ മാത്രമേയുള്ളു. താന്തോണിതുരുത്ത് നിവാസികളുടെ ദുരിദങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗോശ്രീ ഐലൻഡ് ഡവലപ്പ്മെന്റ് അതോറിറ്റി 'ജിഡ' ഓഫീസിനു മുന്നിൽ സമരം നടക്കുമ്പോൾ പരീക്ഷകഴിഞ്ഞെത്തിയ തുരുത്തിലെ കുട്ടികൾ വീട്ടിലേക്ക് പോകാനായി തോണിക്കാരനെയും കാത്തുനിൽക്കുന്നു
ക്രിസ്‌തുമസ്‌ ആഘോഷങ്ങളുടെ ഭാഗമായി വലിയ വേളി ബീച്ചിൽ ഒരുക്കിയ വൈദ്യുത ദീപാലംകൃതമായ സ്‌റ്റാർ.
മുഖം മിനുക്കാൻ...കൊച്ചി കോർപ്പറേഷൻ വനിതാ ജീവനക്കാർ റോഡ് വൃത്തിയാക്കുന്നതിനായി സ്‌കൂട്ടറിൽ ചൂലുമായി പോകുന്നു. ഹൈക്കോടതി ജംഗ്ഷന് സമീപത്തു നിന്നുള്ള കഴ്ച
അപകടകെണിയായി വേളി- വെൺപാലവട്ടം റോഡിൽ വീണുകിടക്കുന്ന സൈൻ ബോർഡ്
നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി വേളി തീരത്ത് വൈകുന്നേരം കുതിര സവാരി ആസ്വദിക്കുന്ന വിനോദ സഞ്ചാരികൾ.ഫോട്ടോ:അരവിന്ദ് ലെനിൻ
വൈക്കം തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്യാനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്  വൈക്കം ആശ്രാമം സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയായ  ആൽഫിൻ ജെ.തൂഫാൻ  വരച്ച ഡിജിറ്റൽ പെയിന്റിംഗ്  സമ്മാനിക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ സമീപം
വൈക്കത്ത് തന്തൈ പെരിയാറിന്റെ നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘടന സമ്മേളന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രസംഗിക്കാനായി പോകുന്നു. മുഖ്യമന്ത്രി പിണറായി വിജയണ് സമീപം
വൈക്കത്ത് തന്തൈ പെരിയാറിന്റെ നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘടനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം ഒരുമിച്ച് നിന്ന് ഫോട്ടോയെടുക്കുന്നു .മന്ത്രിമാരായ വി.എൻ.വാസവൻ,സജി ചെറിയാൻ.തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുകൻ,എവി.വേലു,ഡിഎംകെ അദ്ധ്യക്ഷൻ കെ.വീരമണി,അഡ്വ.കെ ഫ്രാൻസിസ് ജോർജ് എംപി തുടങ്ങിയവർ സമീപം
വൈക്കത്ത് തന്തൈ പെരിയാറിന്റെ നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘടനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു. മന്ത്രിമാരായ വി.എൻ.വാസവൻ,സജി ചെറിയാൻ.തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുകൻ,എവി.വേലു,ഡിഎംകെ അദ്ധ്യക്ഷൻ കെ.വീരമണി തുടങ്ങിയവർ സമീപം
സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം പി. ജയരാജൻ മുൻമന്ത്രി ജി. സുധാകരനെ പുന്നപ്ര പറവൂരിലെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മടങ്ങിയപ്പോൾ.ജി. സുധാകരനെ പുന്നപ്ര പറവൂരിലെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ
കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ്റെ നേത്യത്വത്തിൽ ആലപ്പുഴ തിരുമല കൊമ്പൻകുഴി പടിഞ്ഞാറ് പാടശേഖരത്തിലെ തരിശ് നില കൃഷിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി പി.പ്രസാദ് വിത്ത് വിതയ്ക്കാനായി പാടത്തേയ്ക്ക് ഇറങ്ങിയപ്പോൾ
ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പുന്നപ്ര ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ ജില്ലാ തല ബഡ്സ് ഫെസ്റ്റിൽ മാരാരിക്കുളം തെക്ക് ബഡ്‌സ് സ്പെഷ്യൽ സ്കൂൾ ആൻഡ് ബി.ആർ.സിയിലെ വിഷ്ണു രാജിന്റെ ഫാൻസി ഡ്രസ്സ് മത്സര ശേഷം തിരികെ കൊണ്ടുപോവുന്ന അധ്യാപിക
ഗ്രീൻ ശബരിമല മൊബൈൽ ട്രീറ്റ്മെൻറ് യൂണിറ്റ് ഫ്ലാഗ് ഓഫ് കളക്ട്രറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ.
ദേശീയ ജനാധിപത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിനു മുൻപിൽ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം സംസ്ഥാന സമിതിയംഗം എസ്.നിർമല ദേവി ഉദ്ഘാടനം ചെയ്യുന്നു
വയനാട് പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധയോഗം ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.കെ.പുരുഷോത്തമൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു.
  TRENDING THIS WEEK
ഗുരുവായൂർ ഏകദശിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം
സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ.ശൈലജ, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ, കെ.കെ.ജയചന്ദ്രൻ, പുത്തലത്ത് ദിനേശൻ, എം.സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, എസ്.രാജേന്ദ്രൻ, പി.രാജേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിഅമ്മ, കെ.വരദരാജൻ, കെ.സോമപ്രസാദ്, സൂസൻകോടി, എം.എച്ച്.ഷാരിയർ, ചിന്താജെറോം, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോർജ് മാത്യു, എക്സ് ഏണസ്റ്റ്, എസ്.ജയമോഹൻ, ബി.തുളസീധരക്കുറുപ്പ്, വി.കെ.അനിരുദ്ധൻ, ടി.മനോഹരൻ, എം.ശിവശങ്കര പിള്ള, സി.ബാൾഡുവിൻ, എസ്.വിക്രമൻ, സി.രാധാമണി, ജില്ലാ സെക്രട്ടറി എസ്.സുദേവൻ എന്നിവർ സമീപം
സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ മുതിർന്ന നേതാവ് പി.കെ. ഗുരുദാസനുമായി കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ഷൈലജ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, പി.ബി.അംഗം എം.എ.ബേബി എന്നിവർ സമീപം ഫോട്ടോ: ശ്രീധർലാൽ.എം.എസ്
അത്രയ്ക്ക് കടുപ്പിക്കണ്ട... സി.പി.എം കൊല്ലം ജില്ലാ സമ്മേളന ഉദ്ഘാടനവേദിയിൽ പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നർമ്മ സംഭാഷണത്തിൽ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് മുൻ എം.പി പി.രാജേന്ദ്രൻ പതാക ഉയർത്തുന്നു
ഡബിൾ സ്ട്രോംഗ്... സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനിടെ സമ്മേളന ലേബൽ പതിച്ച ബിയർകുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്ന സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മാദ്ധ്യമ പ്രവർത്തകർ ശ്രദ്ധിച്ചതോടെ പി.ബി അംഗം എം.എ.ബേബിയും കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും ലേബൽ പതിച്ച ബിയർ കുപ്പി ഇരിപ്പിടത്തിന് താഴേക്ക് വയ്ക്കുന്നു ഫോട്ടോ: എം.എസ്.ശ്രീധർലാൽ
പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി '
ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ ബഡ്‌സ് സ്കൂൾ കലോത്സവത്തിൽ സീനിയർ പെൺകുട്ടികളുടെ നാടോടി നൃത്തം നടക്കുമ്പോൾ വേദിക്ക് മുന്നിലിരുന്ന് മത്സരാർത്ഥിക്ക് വിവിധ ഭാവങ്ങൾ കാണിച്ചുകൊടുക്കുന്ന കടയ്ക്കൽ ബഡ്‌സ് സ്‌കൂളിലെ അദ്ധ്യാപിക ശ്രീതു ഫോട്ടോ: എം.എസ്.ശ്രീധർലാൽ
ശബരിമല സന്നിധാനത്ത് പതിനെട്ടാംപടി കയറി എത്തിയപ്പോൾ ഷീണിതനായ മുതിർന്ന അയ്യപ്പനെ സഹായിക്കുന്ന സ്ട്രെക്ച്ചർ സർവീസ് വാളന്റിയർമാർ
മലപ്പുറത്ത് നടന്ന മുസ്ലിം ലീഗ് സമസ്ത സമവായ ചർച്ചക്ക് ശേഷം വാർത്ത സമ്മേളനത്തിനെത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സയ്യിദ് സാദ്ദിഖ്‌ അലി ശിഹാബ് തങ്ങളും സമസ്ത സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ആലിംഗനം ചെയ്യുന്നു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി, സമസ്ത ജോയിൻ സെക്രട്ടറി എം ടി അബ്ദുള്ള മുസ്സലിയാർ എന്നിവർ സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com