കുട്ടികൾക്കൊപ്പം...ഇലഞ്ഞി വിസാറ്റ് ആർട് ആൻഡ് സയൻസ് കോളേജിലെ ബി കോം ക്ളാസിൽ പഠിക്കുന്ന 74കാരി തങ്കമ്മ കുട്ടികൾക്കൊപ്പം ഓണാഘോഷ പരിപാടി ആസ്വദിക്കുന്നു. റഗുലർ കോഴ്സിൽ കോളേജിന്റെ പ്രത്യേക അഭ്യർത്ഥനപ്രകാരം പ്രായപരിധിയിലെ തടസം നീക്കി കോളേജ് യൂണിഫോമും ബാഗുമൊക്കെയായാണ് കലാലയത്തിലെത്തുന്നത്
ഐ.എം.എ ആലപ്പുഴയിൽ സംഘടിപ്പിച്ച കേരള സംസ്ഥാന സി.ജി.പി കോൺഫറൻസ് സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബനവൻ ഉദ്‌ഘാടനം ചെയ്യുന്നു
അത്തത്തിന് തുടക്കമായതോടെ തമിഴ്നാട്ടിൽ നിന്നെത്തിച്ച വിവിധയിനം പൂക്കൾ വിൽപ്പനക്കായി തയ്യാറാക്കുന്ന തൊഴിലാളികൾ. ആലപ്പുഴ മുല്ലയ്‌ക്കൽ തെരുവിൽ നിന്നുള്ള കാഴ്ച ഫോട്ടോ: വിഷ്ണുകുമരകം
ഗണേശോത്സവത്തിന്റെ ഭാഗമായി വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ പുന്നമടയിലേക്ക് നടന്ന നിമഞ്ജന ഘോഷയാത്ര
അമ്പലപ്പുഴ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്ന ആവശ്യവുമായി എച്ച്. സലാം എം.എൽ.എ കളക്ടറേറ്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു
ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ ചേർത്തല ഷോറൂം ഉദ്‌ഘാടനം ബോബി ചെമ്മണ്ണൂർ , ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ്, സിനിമാതാരം അന്നാ രാജൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ആലപ്പുഴ നഗരത്തിൽ ആധുനിക അറവുശാലയിൽ ചാക്കിൽ കെട്ടി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ കുമിഞ്ഞുകൂടി സമീപത്തെ വൈ.ഡബ്ല്യൂ.സി.എ റോഡിലേക്ക് മതിലിനു മുകളിലൂടെ വീഴുന്ന നിലയിൽ.
കോട്ടയം നഗരസഭയിലെ പെൻഷൻ തുക തട്ടിയെടുത്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് ബ്ളോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടയിൽ വനിതാ പ്രവർത്തകർ ബാരിക്കേഡിൽക്കയറി മുദ്രാവാക്യം വിളിക്കുന്നു
ആലപ്പുഴ പുന്നപ്ര വയലാർ സ്മാരക ഹാളിൽ നടന്നുവരുന്ന ജില്ലാഓണം ഫെയറിലെ തിരക്ക്
ഡോക്ടർ ദമ്പതികളിൽ നിന്ന് 7 കോടി 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ഭഗവാൻ റാം പട്ടേലിനെ ജില്ലാ സി ബ്രാഞ്ച് ഓഫീസിൽ നിന്ന് ചേർത്തല കോടതിയിൽ ഹാജരാക്കുവാനായി കൊണ്ടുപോകുന്നു
കൈക്കരുത്ത്...കോട്ടയം നഗരസഭയിലെ പെൻഷൻ തുക തട്ടിയെടുത്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ളോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടയിൽ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുമ്പോൾ പോലീസ് തടയുന്നു
വിനായക ചതുർഥി മഹോത്സവത്തോടനുബന്ധിച്ച് ഗാന്ധിപുരം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നടന്ന കൊഴുക്കട്ട പൊങ്കാല
ഇന്നലെ നഗരത്തിൽ പെയ്ത അപ്രതീക്ഷിതമായ മഴയിൽ നിന്ന്.കിഴക്കേകോട്ടയിൽ നിന്നുള്ള ദൃശ്യം.
കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ്സ് ഒഴിഞ്ഞ കുടങ്ങളുമായി നടത്തിയ മാർച്ചിൽ പ്രവർത്തകർ നഗരസഭയിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നു.
കോട്ടയം തിരുനക്കര ഗണേശോത്സവ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഗണേശ നിമഞ്ജന ഘോഷയാത്ര
കോട്ടയം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കെപിഎസ് മേനോൻ ഹാളിൽ നടത്തിയ ടോക്‌സ് ഇന്ത്യ പ്രതിമാസ പ്രഭാഷണ പരമ്പരയിൽ മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി പ്രഭാഷണം നടത്തുന്നു
മുതലക്കുളം മൈതാനിയിൽ നടക്കുന്ന കുടുംബശ്രീ ഓണച്ചന്തയിൽ നിന്ന്
മാധ്യമം ജേർണലിസ്റ്റ് യൂണിയന്റെ എൻ.രാജേഷ് സ്മാരകപുരസ്ക്കാരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്ന് ഡബ്ലൂ. സി .സി. പ്രവർത്തകരായ തിരക്കഥാകൃത്ത് ഭീദി ദാമോദരൻ, നടി ദേവകി ഭാഗി, ഹെയർ സ്റ്റെലിസ്റ്റ് റഹീന പി.എസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.
തീരദേശ ജനങ്ങളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇരവിപുരം ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് ഉപരോധം
തീരദേശ ജനങ്ങളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇരവിപുരം ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് ഉപരോധം വാടി ഇടവക വികാരി ഫാ.ജോസ് സെബാസ്ററ്യൻ ഉദ്‌ഘാടനം ചെയ്യുന്നു.
  TRENDING THIS WEEK
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഗണേശോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മണികണ്ഠൻ ആലിനു സമീപം ഒരുക്കിയ പ്രദർശനത്തിൽ നിന്നും.
വയനാടിനായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച 2,63,95,154 രൂപ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, പ്രസിഡന്റ് എൽ.ജി.ലിജീഷ് എന്നിവരിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഏറ്റുവാങ്ങുന്നു
രാധമ്മയുടെ സ്വന്തം മുത്തു... ഒരു വർഷത്തിലേറെയായി രാധമ്മയുടെയും കുടുംബത്തിന്റെയും സ്നേഹത്തണലിൽ ജീവിക്കുന്ന മുത്തു എന്ന കാട്ടുപന്നി. വയനാട് മരിയനാട്ടിലെ ഒരു അപൂർവ സൗഹൃദരംഗം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com