കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വലിയ ഫയർ എൻജിൻ ഉപയോഗിച്ച് പാളയത്തെ പഴയ ബസ് സ്റ്റാൻ്റ് അണുവിമുക്തമാക്കുന്നു.
അന്നം മുടങ്ങാതെ...ലോക്ക് ഡൗണിനെ തുടർന്ന് വഴിയരികിൽ അലഞ്ഞ് നടന്നവരും മറ്റുള്ളവർക്കായും എറണാകുളം എസ്.ആർ.വി. സ്കൂളിൽ കൊച്ചി നഗരസഭാ ഒരുക്കിയ ക്യാമ്പിൽ ഭക്ഷണം വാങ്ങി പോകുന്ന വൃദ്ധൻ
നിരത്തിലുണ്ട് നീറുന്ന മുഖങ്ങൾ...വീടുകളുടെ വാതിലുകളടഞ്ഞു, കടകളുടെ ഷട്ടറുകളും. നഗരം ശൂന്യമാണ് എങ്കിലും ഇനിയെങ്ങോട്ടെന്ന് അറിയാതെ ഇങ്ങനെ നീറുന്ന മുഖങ്ങൾ ഏറെയുണ്ട് കൊച്ചിയിൽ. എറണാകുളം എം.ജി റോഡിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം വഴുതക്കാട് വനിതാ ഹോസ്റ്റലിൽ തയ്യാറാക്കിയ ഐസൊലേഷൻ സെന്ററിൽ നിന്നും നിരീക്ഷണത്തിലുണ്ടായിരുന്നവരെ ഡിസ്ചാർജ് ചെയ്തതിനുശേഷം നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളികൾ മുറികൾ അണുവിമുക്തമാക്കുന്നു.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊലീസ് ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നു. രാജാജിനഗറിൽ നിന്നുള്ള ദൃശ്യം
അതിജീവിക്കാം കരുതലോടെ..., മൃഗശാലയിലെ മൃഗങ്ങൾക്ക് ആഹാരവുമായി പോകുന്ന ഗുഡ്സ് ആട്ടോറിക്ഷ. ലോക്ക് ഡൗൺ ദിനത്തിൽ പാളയം എൽ.എം.എസിന് സമീപത്ത് നിന്നുള്ള കാഴ്ച.
ഒന്നും പറയാനില്ല അനുസരിച്ചാൽ നിനക്ക് കൊള്ളാം : ലോക്ക് ഡൗണിനെ തുടർന്ന് സ്റ്റാച്യുവിൽ നടക്കുന്ന വാഹനപരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെ എത്തിയ ഇരുചക്രവാഹനയാത്രക്കാരനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
കരുതലുള്ള ഈ അടുപ്പിൽ...സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതിനാൽ അന്യസംസ്ഥാനത്ത് നിന്നെത്തി മത്സ്യ ബന്ധനവും മറ്റ് ജോലിയും ചെയ്ത് ജീവിക്കുന്നവർ ഭക്ഷണത്തിനായി മീൻ ചുട്ടെടുക്കുന്നു.എറണാകുളം കുണ്ടന്നൂർ പാലത്തിൽ നിന്നുള്ള കാഴ്ച
തിരക്കൊഴിഞ്ഞ റോഡിൽ തീറ്റ തേടി.. ലോക്ക് ഡൗണിനെ തുടർന്ന് വിജനമായ എം.സി.റോഡിൽ കൂടി ഓടിപ്പോകുന്ന പൂച്ച.കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച
കൊറോണ വിഴുങ്ങാതെ കപ്പടിക്കാം... ലോക്ക് ഡൗണിനെ തുടർന്ന് വീടുകൾക്കുള്ളിൽ വീർപ്പുമുട്ടുന്ന കുട്ടികൾക്കായി പാമ്പും കോണിയും മോഡലിൽ കേരളകൗമുദി ഒരുക്കിയ കൊറോണക്കെതിരായ ബോധവത്കരണമടങ്ങിയ കളിയിലേർപ്പെട്ടിരിക്കുന്നവർ. മലപ്പുറം പൂക്കോട്ടൂരിൽ നിന്നുള്ള ദൃശ്യം.
അഞ്ചൽ ബ്ലോക്ക്‌ സാക്ഷരത മിഷൻ വികസന വിദ്യാ കേന്ദ്രം, എം.എ. അഷ്‌റഫ്‌ ലൈബ്രറി തടിക്കാട് ചേർന്ന് വീടുകളിൽ പുസ്തകം എത്തിക്കുന്ന പരിപാടി, അവശ്യസേവനം നടത്തുന്ന സ്ഥാപനത്തിൽ ജീവനക്കാർക്ക് മാസ്ക് വിതരണം എന്നിവ സംഘടിപ്പിച്ചു. ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ T. ഷൗക്കത്, ലൈബ്രറി സെക്രട്ടറി ഇസ്മായിൽ, നോഡൽ പ്രേരക് പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
മലപ്പുറം കുന്നുമ്മലില്‍ തൃശൂര്‍ റെയിഞ്ച് ഡി ഐ ജി എസ്.സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിൽ നിന്ന്
തെരുവ് നായകൾക്കും വളർത്തുമൃഗങ്ങൾക്കും തീറ്റ ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഏറ്റെടുത്ത് കോഴിക്കോട് സിറ്റി പൊലീസ് തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നു
സുരക്ഷിതമാകണം കൈകളും അകലവും..., പുലയൻവഴി മത്സ്യമാർക്കറ്റിൽ നിശ്ചിത അകലം പാലിക്കുവാനായി വരച്ചിരിക്കുന്ന വൃത്തത്തിൽ ഊഴം കത്ത് നിൽക്കുന്നവർക്ക് സാനിറ്റൈസർ നൽകുന്ന പൊലീസ് ഉദ്യോഗസ്ഥൻ
തമിഴ്നാട്ടിൽ നിന്ന് ചാല കമ്പോളത്തിൽ ഇന്നലെ എത്തിച്ച അരിയും ഉള്ളിയും ഇറക്കുന്ന തൊഴിലാളികൾ
തിരുവനന്തപുരം പാളയത്ത് പരിശോധനയ്ക്ക് നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് എ.എസ്.ഐ എസ്.അശോകൻ ഗ്ലൗസുകൾ നൽകുന്നു
കൊറോണ ഡേയ്സ്..., കൊറോണ ദിനങ്ങളെക്കുറിച്ച് വീട്ടിലിരുന്ന് കുറിപ്പുകൾ എഴുതി ശേഖരിക്കുന്ന മുൻകേന്ദ്രമന്ത്രി കെ.വി. തോമസ്
കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
തെരുവ് നായകൾക്കും വളർത്തുമൃഗങ്ങൾക്കും തീറ്റ ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഏറ്റെടുത്ത് കോഴിക്കോട് ബീച്ചിൽ പിങ്ക് പൊലീസ് തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നു.
മലപ്പുറം കുന്നുമ്മലില്‍ തൃശൂര്‍ റെയിഞ്ച് ഡി ഐ ജി എസ്.സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ മാസ്‌ക് ധരിക്കാതെ ഇരുചക്രവാനത്തിലെത്തിയ യുവാവിനെ മാസ്‌ക് ധരിപ്പിക്കുന്നു. ആശുപത്രി ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയതായിരുന്നു ഇവര്‍
  TRENDING THIS WEEK
വല്ലാത്ത പോക്കാണ്..., ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ എറണാകുളം നഗരത്തിൽ സിറ്റി പൊലീസ് പരിശോധന നടത്തുന്നു
വിജനതയിൽ തീരമണയാതെ ... രാജ്യമൊട്ടാകെ തുടരുന്ന ലോക്ക് ഡൗണിനെ തുടർന്ന് തിരുവനന്തപുരം പ്രസ് ക്ലബിന്റെ റോഡരുകിലെ ഫുട്പാത്തിൽ പാതി മയക്കത്തിലായ വഴിയാത്രക്കാരൻ
, മുൻകരുതൽ ..., ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ ശക്തൻ മാർക്കറ്റിൽ നിന്നും ഒരു മാസത്തേക്കുള്ള കോഴി മുട്ടകൾ വാങ്ങി പോകുന്ന യുവാവ്
കൽപറ്റയിൽ വാഹനപരിശോധന നടത്തിയ പൊലീസ് കണ്ടത് കാറിന്റെ പിൻസീറ്റിൽ യാത്രചെയ്യുന്ന വ്യത്യസ്തനായ ഒരു യാത്രക്കാരനെയാണ്, ഉടമസ്ഥനോടൊപ്പം മൃഗാശുപത്രിയിലേക്ക് പോകുകയായിരുന്ന ഈ പഗിനെ യാത്ര തുടരാൻ പൊലീസ് അനുവദിച്ചു, മൃഗസംരക്ഷണവും അവശ്യ സേവനത്തിൽ സർക്കാർ കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയിരുന്നു
തലക്കുമീതെ സുരക്ഷ ..., ആലപ്പുഴ മിനി സിവിൽ സ്റ്റേഷനു സമീപത്തായി ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചതിന്റെ ആഘാതത്തിൽ തലയിൽ കൈ വെച്ചുനിൽക്കുന്ന യാത്രികൻ. സമീപത്തായി ഇടിച്ചവാഹനങ്ങൾ മറിഞ്ഞുകിടക്കുന്നു.
പ്രതിരോധിക്കാൻ... കോട്ടയം നഗരത്തിൽ വാഹന പരിശോധന നടത്തുന്ന പൊലീസുദ്യോഗസ്ഥർക്ക് ജില്ലാ ആശുപത്രിയിൽ നിന്ന് സാനിറ്റൈസർ വിതരണം ചെയ്യുന്നു
തമിഴ്നാട്ടിൽ നിന്ന് ചാല കമ്പോളത്തിൽ ഇന്നലെ എത്തിച്ച അരിയും ഉള്ളിയും ഇറക്കുന്ന തൊഴിലാളികൾ
മലപ്പുറം കുന്നുമ്മലില്‍ തൃശൂര്‍ റെയിഞ്ച് ഡി ഐ ജി എസ്.സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിൽ നിന്ന്
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നിര്‍മിച്ച മാസ്‌കുകള്‍ മലപ്പുറം നഗരത്തില്‍ ജോലിയിലേര്‍പ്പെട്ട പോലീസിന് വിതരണം ചെയ്തപ്പോള്‍
സുരക്ഷയിൽ ...ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയത്തോടെ ഇരു ചക്രവാഹനത്തിൽ പുറത്തിറങ്ങിയ യാത്രക്കാരൻ താൻ യാത്ര ചെയ്യുന്നത് എവിടെക്കാണെന്ന് എന്ന് എഴുതിയ സത്യവാങ് പൊലിസ് ഉദ്യോഗസ്ഥനെ കാണിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com