മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള അമൃതകീർത്തി പുരസ്‌കാരം മാതാ അമൃതാനന്ദമയി കവി പ്രൊഫ. മധുസൂദനൻ നായർക്ക് സമ്മാനിക്കുന്നു.
മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സ്വാമി അമൃത സ്വരൂപാനന്ദപുരി ഗുരുപാദുകപൂജ നടത്തുന്നു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
എറണാകുളം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ സൗന്ദര്യവത്ക്കരണ പരിപാടിക്ക് തുടക്കം കുറിച്ചപ്പോൾ. ഹരിത കേരള മിഷൻ, കൊച്ചി നഗരസഭ, ചാവറ കൾച്ചറൽ സെന്റർ എന്നിവയുടെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്
സാമൂഹ്യനീതി വകുപ്പും സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റും സംഘടിപ്പിച്ച ഭിന്നശേഷി അവകാശ നിയമം 2016 ബോധവത്കരണ സെമിനാർ പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് മുനിസിപ്പാൽ ഓഫീസിലേക്ക് ഭരണാധികരികളുടെ നട്ടെല്ലിന് പകരം വാഴത്തണ്ടുമേന്തി നടത്തിയ പ്രധിഷേധ സമരം .
കുടചൂടി കിടപ്പ്...കനത്ത ചൂടിൽ വെയിലിൽ നിന്ന് രക്ഷതേടി എറണാകുളം ഡർബാർ‌ ഹാൾ ഗ്രൗണ്ടിലെ ഇരിപ്പിടത്തിൽ കുടയും ചൂടി കിടന്നുറങ്ങുന്ന വഴിയാത്രികൻ
ട്രെയിൻ യാത്രാ ദുരിതത്തിന് കേന്ദ്രസർക്കാർ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കു നടത്തിയ മാർച്ച്‌
ട്രെയിൻ യാത്രാ ദുരിതം പരിഹരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
നെഹ്‌റു ട്രോഫി വളളം കളി മത്സരത്തിൽ പങ്കെടുക്കുന്ന കുമരകം ടൗൺ ബോട്ട് ക്ലബ് നടുഭാഗം ചുണ്ടനിൽ പരിശീലനം നടത്തുന്നു
വൈറ്റ് വാഷ് ... കോട്ടയം നാഗമ്പടം സംസ്ഥാന ജി എസ്ടി ഓഫീസിന് മുൻപിൽ നിൽക്കുന്ന മരത്തിൽ ചേക്കേറിയിരിക്കുന്ന നീർകാക്കളുടെ കാഷ്ഠം വീണ് കിടക്കുന്ന സ്റ്റേഡിയം റോഡ്
കോഴിക്കോട് അൻസാരി പാർക്കിന്റെ ശോചനീയ അവസ്ഥ.
കക്കോടി ജയശ്രീ തീയേറ്ററിന് മുന്നിലെ മാലിന്യ കൂമ്പാരം.
എസ്.എം.വി ഗവ മോഡൽ എച്ച്.എസ്.എസിൽ നടന്ന തിരുവനന്തപുരം റവന്യു ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സംഘനൃത്തമത്സരം അരങ്ങേറുമ്പോൾ വേദിക്ക് പുറത്ത് ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന അമരവിള കാരുണ്യ റസിഡൻഷ്യൽ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ
നൃത്തപണ്ഡിത ഡോ. കപില വാത്സ്യായന്റെ ഓർമ്മയ്ക്കായി തിരുവനന്തപുരം ഭാരത് ഭവൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവലിൽ പത്മശ്രീ ഗീത ചന്ദ്രൻ അവതരിപ്പിച്ച ഭരതനാട്യം
പാളയം ആശാൻ സ്‌ക്വയറിന് സമീപം നിയന്ത്രണം തെറ്റി മറിഞ്ഞ പെയിന്റ് കയറ്റി വന്ന മിനി ലോറി നോർത്ത് ട്രാഫിക്ക് എ .സി ഷീൻതറയിലിന്റെ നേതൃത്വത്തിൽ പൊലീസിന്റെ റിക്കവറി വാഹനം ഉപയോഗിച്ച് ഉയർത്തി മാറ്റുന്നു
ആലുവ അദ്വൈത ആശ്രമത്തിൽ നടന്ന സർവമത സമ്മേളനത്തിന്റെ 100 വാർഷിക പരിപാടി ഉദ്‌ഘാടനം ചെയ്യാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
ചരിത്ര നിമിഷ സ്മരണയിൽ...ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവമത സമ്മേളനത്തിന്റെ 100 വാർഷികം ഉദ്ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രൊഫ. എം.കെ. സാനുവുമായി സൗഹൃദം പങ്കുവയ്ക്കുന്നു. ദിനേശ് മണി, സ്വാമി ധർമ്മ ചൈതന്യ, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ, ഡോ. ഗ്രിബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രപ്പോലിത്ത, ഡോ. ഫസൽ ഗഫൂർ എന്നിവർ സമീപം
അൽപ്പം സ്വകാര്യം...ആലുവ അദ്വൈത ആശ്രമത്തിൽ നടന്ന സർവമത സമ്മേളനത്തിന്റെ 100 - മത് വാർഷികം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി സൗഹൃദം പങ്കുവെക്കുന്ന പ്രൊഫ. എം.കെ സാനു. സ്വാമി ധർമ്മ ചൈതന്യ സമീപം
വിയ്യൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരേഡ് വീക്ഷിക്കുന്നു
തിരുവനന്തപുരം ആനയറ സിഫ്റ്റ് ആസ്ഥാനത്ത് നടന്ന കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂളിലെ ആദ്യ ബാച്ചിലെ വിജയികൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് വിതരത്തിന്റെയും എമർജൻസി മെഡിക്കൽ കെയർ യൂണിറ്റുകളുടെയും ഉദ്ഘാടനം നിർവഹിച്ച ശേഷം ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച വിദ്യാർത്ഥികളുടെ ആദ്യ യാത്ര മന്ത്രി കെ.ബി.ഗണേഷ്‌കുമാർ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കുന്നു
  TRENDING THIS WEEK
ഫ്ളോട്ടിംഗ്.... കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയപ്പോൾ
തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ കോട്ടക്കൽ സ്വദേശി പി.സി സിറാജുദ്ദീനെ കണ്ട് വിങ്ങിപ്പൊട്ടിയ അനുജത്തി ബാസില ഷെറിനെ സിറാജുദ്ദീൻ ആശ്വസിപ്പിക്കുന്നു
നടൻ മധുവിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ പിറന്നാൾ ആശംസ അറിയിച്ചെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപി മധുവിന്റെ കാലിൽ തൊട്ട് വണങ്ങുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക സമീപം
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ ....കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് സാധനങ്ങൾ എടുത്ത് മാറ്റുന്ന തൊഴിലാളി
കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോൾ മന്ത്രി സുരേഷ് ഗോപി, രഞ്ജി പണിക്കർ, മന്ത്രി മുഹമ്മദ് റിയാസ്, വിനുമോഹൻ തുടങ്ങിയവർ
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
പാലക്കാട് മുനിസിപ്പൽ ബസ്റ്റാൻഡിൽ അടിസ്ഥാന സൗകര്യമൊരുക്കണ മെന്നാവശ്യപ്പെട്ട് നാഷണൽ കർഷക ജനതാദൾ നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലിസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com