എറണാകുളം രാജേന്ദ്രമൈതാനിയ്ക്ക് സമീപം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജയ് ഭാരത് സ്ത്രീ സംഗമത്തിൽ രാഹുൽ ഗാന്ധിയുടെ പ്ളക്കാർഡുമായി എത്തുന്ന പ്രവർത്തകർ
സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നികുതി വർദ്ധനവിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് പന്തവുമായി നടത്തിയ മാർച്ച്
എറണാകുളം രാജേന്ദ്രമൈതാനിയ്ക്ക് സമീപം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജയ് ഭാരത് സ്ത്രീ സംഗമത്തിൽ രാഹുൽ ഗാന്ധിയുടെ ചിത്രവുമായി പ്രവർത്തകർ
എറണാകുളം രാജേന്ദ്രമൈതാനിയ്ക്ക് സമീപം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജയ് ഭാരത് സ്ത്രീ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പ്രവർത്തകർ സ്വീകരിച്ചപ്പോൾ
നിർമ്മാണം പുരോഗമിക്കുന്ന ബഹുനിലക്കെട്ടിടത്തിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
മാലിന്യ കൂമ്പാരം...എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷന് സമീപത്തെ റോഡിലെ നടപ്പാതയിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം. ഇതിലെ കാൽനടയാത്രക്കർക്ക് കടന്നു പോകാൻ വലിയ ബുദ്ധിമുട്ടാണ് കാക്കയും പട്ടിയും എലിയും മാലിന്യങ്ങൾ കടിച്ചു നീക്കി റോഡിലേക്ക് ഇട്ടിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്
കർഷകരുടെ കണ്ണുവെട്ടിച്ച് പാടത്തിറങ്ങി, വളർന്നുതുടങ്ങിയ നെൽച്ചെടികൾ യഥേഷ്ടം തിന്നുന്ന പശു ഇരതേടിയെത്തിയ കൊക്കിനെ പറപ്പിക്കാൻ ശ്രമിക്കുന്നു. ആലപ്പുഴ കൈനകരി തോട്ടുവാത്തലയിൽ നിന്നുള്ള കാഴ്ച
പുറത്തൊരോർമ്മ കുറിപ്പ്... അവസാന ദിവസ പ്ലസ്ടു പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാ‌ർത്ഥികൾ ഓർമ്മിക്കാൻ യൂനിഫോമിൽ പേരുകൾ കുറിച്ചിടുന്നു. കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച.
ഇരയെ തേടി...ഇരതേടി ഒഴിഞ്ഞ മീൻക്കെട്ടിൽ ചെറുമീനുകളെത്തേടിയെത്തിയ കൊക്ക്. എറണാകുളം കണ്ടക്കടവിൽ നിന്നുള്ള കാഴ്ച
വട്ടമിട്ട്...എറണാകുളം കുമ്പളങ്ങിയിലെ മീൻക്കെട്ടിൽ ചെറുവള്ളത്തിൽ മത്സ്യങ്ങൾക്കുള്ള തീറ്റയായ കോഴി വേസ്റ്റ് എറിഞ്ഞു കൊടുക്കുന്ന തൊഴിലാളിക്ക് ചുറ്റും വേസ്റ്റ് റാഞ്ചാനായി വട്ടമിട്ട് പറക്കുന്ന പരുന്തുകൾ
കെ.പി.സി.സി.യുടെ നേതൃത്വത്തിൽ നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗയെ വേദിയിലേക്ക് സ്വീകരിക്കുന്നു
അവസാന എസ്.എസ്.എൽ.സി പരീക്ഷയും കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിനികൾ യൂണിഫോമിൽ ഓട്ടോഗ്രാഫുകൾ കുറിക്കുന്നു. തൃശൂർ ഹോളി ഫാമിലി സി.ജി.എച്ച്.എസ്.എസിൽ നിന്നുമുള്ള ചിത്രം.
ഇനി കോളേജിൽ കാണാം...പ്ളസ് ടുവിന്റെ അവസാന പരീക്ഷ കഴിഞ്ഞ് വിജയമുദ്ര കാണിച്ച് സന്തോഷം പ്രകടിപ്പിക്കുന്ന എറണാകുളം സെന്റ്. തെരേസാസ് സ്കൂളിലെ വിദ്യാർത്ഥികൾ
ഹയർ സെക്കൻ‍ഡറി പരീക്ഷയുടെ അവസാന ദിനമായ ഇന്നലെ കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻ‍ഡറി സ്കൂളിൽ നിന്നു പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥി തന്റെ സഹപാഠിയുടെ ഷർട്ടിൽ ആശംസ കുറിക്കുന്നു
സിഗ്നൽ ജീവിതം...കനത്ത വേനലിൽ ഒരു നേരത്തെ ആഹാരത്തിനായി പാലാരിവട്ടം സിഗ്നലിൽ മൊബൈൽ സ്റ്റൻഡ് വിൽക്കുന്ന നാടോടി യുവാവ്
എസ്.എസ്.എൽ.സി അവസാന പരീക്ഷയ്ക്ക് ശേഷം സഹപാഠിയുടെ യുണിഫോമിൽ മാർക്കർകൊണ്ട് പേരെഴുതുന്ന വിദ്യാർത്ഥിനി. കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിൽ നിന്നുള്ള ദൃശ്യം
പുന്നമട കായലിലൂടെ : ആലപ്പുഴയിൽ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ടിൽ യാത്ര ചെയ്യുന്ന സഞ്ചാരികൾ
ആലപ്പുഴ ബീച്ചിനു സമീപം എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
എറണാകുളം ചാത്യാത്ത് റോഡിൽ നിർമ്മാണം പുരോഗമിക്കുന്ന ഫ്ളാറ്റിന്റെ പരസ്യബോർഡിന്റെ പശ്ചാത്തലത്തിലൂടെ കടന്ന് പോകുന്ന യാത്രികൻ
കടലിന്റെ പുലർകാല ശാന്തതയിൽ : ആലപ്പുഴ ബീച്ചിൽ പ്രഭാതസമയത്ത് പൊന്തുവള്ളത്തിലെത്തി മീൻ പിടിക്കുന്നവർ
  TRENDING THIS WEEK
കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം കല്ലിങ്ങൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാലയിടൽ.
ജില്ലാ കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സത്യാഗ്രഹം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
റംസാന്റെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ കോഴിക്കോട് മൂന്നാലിങ്ങൽ ജുമാ മസ്ജിദിനകത്ത് ആളുകൾ നിറഞ്ഞപ്പോൾ പുറത്തെ പടിയിലിരുന്ന് നിസ്‌ക്കരിക്കുന്നു.
കർഷകരുടെ കണ്ണുവെട്ടിച്ച് പാടത്തിറങ്ങി, വളർന്നുതുടങ്ങിയ നെൽച്ചെടികൾ യഥേഷ്ടം തിന്നുന്ന പശു ഇരതേടിയെത്തിയ കൊക്കിനെ പറപ്പിക്കാൻ ശ്രമിക്കുന്നു. ആലപ്പുഴ കൈനകരി തോട്ടുവാത്തലയിൽ നിന്നുള്ള കാഴ്ച
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.

തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെത്തിയ എ .ഐ .സി .സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഖെ എയർപോർട്ടിൽ സ്വീകരിക്കുവാനെത്തിയ പ്രവർത്തകരുടെ നടുവിലൂടെ പുറത്തേക്ക് എത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,മുൻ ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം
ദേശീയ പാത 66 വികസനത്തിന്റെ ഭാഗമായി 30 വർഷം പഴക്കമുള്ള ആലപ്പുഴ പട്ടണക്കാട് സെന്റ് ജോസഫ് പബ്ലിക് സ്കൂളിന്റെ 100 മീറ്റർ നീളമുള്ള അഞ്ചുനിലക്കെട്ടിടം ക്രെയിനുപയോഗിച്ച് മുകളിൽ എത്തിച്ച് ജെ.സി.ബി കൊണ്ട് പൊളിച്ച് നീക്കുന്നു. സുരക്ഷ കണക്കിലെടുത്ത് സ്കൂൾ സമയത്തിന് ശേഷമാണ് പൊളിക്കൽ നടപടികൾ നടന്നുവരുന്നത്. ദേശീയപാതയിലൂടെ യാത്രചെയ്യുന്നവരുടെ കണ്ണിൽ പതിഞ്ഞിരുന്ന കെട്ടിടം ഇന്ന് പൊളിക്കലും ഏറെ കൗതുക കാഴ്ചയായിരിക്കുന്നു.
കെ.പി.സി.സി.യുടെ നേതൃത്വത്തിൽ നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗയെ വേദിയിലേക്ക് സ്വീകരിക്കുന്നു
മാലിന്യ കൂമ്പാരം...എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷന് സമീപത്തെ റോഡിലെ നടപ്പാതയിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം. ഇതിലെ കാൽനടയാത്രക്കർക്ക് കടന്നു പോകാൻ വലിയ ബുദ്ധിമുട്ടാണ് കാക്കയും പട്ടിയും എലിയും മാലിന്യങ്ങൾ കടിച്ചു നീക്കി റോഡിലേക്ക് ഇട്ടിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com