ഓണം ബമ്പർ ഒന്നാം സമ്മാനം നേടിയവർ.
ഇമ്മിണി വല്യ പൈനാപ്പിൾ... പാലാ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മുത്തോലിയിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ യു.ഡി.എഫ് ചിഹ്നമായ പൈനാപ്പിളിന്റെ സമീപത്ത്കൂടി കടന്നുവരുന്നു.
തിരുവനന്തപുരം മൃഗശാലയിൽ മരിച്ച രാധ എന്ന പെൺസിംഹം.
വാഹന പരിശോധനയുടെ ഭാഗമായി ചാക്ക റോഡിൽ ഹെൽമെറ്റ് വെയ്ക്കാതെ വന്ന ബൈക്ക് യാത്രക്കാരനെ ബോധവൽക്കരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ.
പാലാ ഉപതിരഞ്ഞെടുപ്പ് എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരിയുടെ പ്രചരണാർത്ഥം പലയിലെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരൻ മരിയൻ സെന്റർ സന്ദർശിക്കാനെത്തിയപ്പോൾ.
സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ച കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിഷികേശ്‌ റോയിക്ക് യാത്രയയപ്പ് നൽകുന്നതിന്റെ ഭാഗമായി ഇന്നലെ ഹൈക്കോർട്ടിൽ നടന്ന ഫുൾ കോർട്ട് റഫറൻസ്.
പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റിലെ കെട്ടിടം പൊളിച്ചു മാറ്റുന്നതിനെ തുടർന്ന് നടപ്പാതയിലെ കച്ചവടക്കാർ റോഡോരത്ത് അഭയംതേടിയപ്പോൾ. സ്റ്റാന്റിലേക്ക് ജനങ്ങളുടെ വരവ് കുറഞ്ഞതോടെ ഇവരുടെ കച്ചവടവും പ്രതിസന്ധിയിലാണ്.
നഗരത്തിൽ തകർന്ന റോഡുകൾ ഉടൻ ശരിയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ കോർപറേഷൻ മേയർ അജിത വിജയന്റെ ഓഫീസ് ഉപരോധിച്ചപ്പോൾ.
പാലാ ഉപതിരഞ്ഞെടുപ്പിനോടാനുബന്ധിച്ച് ബി.ജെ.പി ഇലക്ഷൻ കമ്മിറ്റി ഓഫീസിലെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനും, കെ. സുരേന്ദ്രനും.
പാല ഉപതിരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി.സി.കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുത്തോലിക്കവലയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലേക്ക് സ്വീകരിക്കുന്നു.
പാലാ ലൈവ്... പാലാ ഉപതിരെഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നു.
കൈതചക്കക്ക് ഒത്തിരിയിലയുണ്ട്... പാലാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുരിശ് പള്ളി കവലയിൽ നടന്ന യു.ഡി.എഫ് സമ്മേളന വേദിയിലേക്കെത്തിയ പി.ജെ.ജോസഫ് സ്ഥാനാർത്ഥി ജോസ് ടോമിന് കൈകൊടുക്കുന്നു. ജോസ്.കെ.മാണി, തോമസ് ചാഴികാടൻ, കെ.സി.ജോസഫ് തുടങ്ങിയവർ സമീപം.
വിജയം പോക്കറ്റിലാക്കാൻ... പാലാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി.സി.കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മേലുകാവ്മറ്റത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ എ.കെ.ശശീന്ദ്രനോടും കടന്നപ്പള്ളി രാമചന്ദ്രനോടും സംസാരിക്കുന്നു.
പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള അങ്കണവാടി ഡിഗ്രി തല ഐ.സി.ഡി.എസ് സൂപ്പർവൈസർ തസ്തിക ഭേദഗതി വരുത്തി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ആൾ കേരള ഐ.സി.ഡി.എസ് സൂപ്പർവൈസർ റാങ്ക് ഹോൾഡേഴ്സിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം.
ടോവിനോയെ നായകനാക്കി അഖിൽ ജോർജ് സംവിധാനം ചെയ്യാനിരിക്കുന്ന 'ഫോറൻസിക്' എന്ന സിനിമയുടെ പ്രചരണാർത്ഥം തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ ക്ലബിന്റെ ഉപഹാരമായ പ്ലാവിൻ തൈ സെക്രട്ടറി എം.രാധാകൃഷ്ണൻ ടോവിനോയ്ക്ക് സമ്മാനിക്കുന്നു. പ്രസിഡന്റ് സോണിച്ചൻ പി.ജോസഫ് സമീപം.
എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച മറ്റ് ദ പ്രസിൽ സംസാരിക്കുന്നു. ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, പ്രസിഡന്റ് സോണിച്ചൻ പി.ജോസഫ് എന്നിവർ സമീപം.
പാലാരിവട്ടം ഫ്ലൈഓവർ അഴിമതി കേസിലെ പ്രതി മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സുരാജിനെ കൊച്ചിയിൽ നടക്കുന്ന ക്യാമ്പ് സിറ്റിംഗിൽ ഹാജരാകാൻ എത്തിച്ചപ്പോൾ.
കേരളകൗമുദി ആലപ്പുഴ യൂണിറ്റ് അമ്പലപ്പുഴ എസ്.എൻ.ഡി.പി. ഹാളിൽ നടത്തിയ പത്രാധിപർ കെ. സുകുമാരൻ അനുസ്മരണത്തിൽ ചുനക്കര ജനാർദ്ദനൻനായർ അനുസ്മരണ പ്രഭാഷണം നടത്തുന്നു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യൂണിറ്റ് ചീഫ് എസ്. വിക്രമൻ, ബ്യൂറോ ചീഫ് എസ്. പ്രേംലാൽ, യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ, പ്രസിഡന്റ് പി. ഹരിദാസ്, കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശൻ, റീഡേഴ്സ് ക്ലബ്ബ് ടൗൺ മേഖല പ്രസിഡന്റ് സി.കെ. ബാലു എന്നിവർ സമീപം.
തൊപ്പി കിട്ടി... മേല്കാവ് മറ്റത്ത് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്റെയടുത്ത് വന്ന കുട്ടിക്ക് തൊപ്പിവെച്ച് കൊടുക്കുന്നു.
വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ നടന്ന അടൽ ടിങ്കറിങ് ലാബിന്റെയും കോഴിക്കോട് കോർപറേഷന്റെ വിവിധ പദ്ധതികളുടെയും ഉദ്‌ഘാടന കർമ്മം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നു.
  TRENDING THIS WEEK
കൈ വിടരുത്..., പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ആവശ്യപെട്ട മരടിലെ ഫ്ലാറ്റ്കളിൽ ഒന്നായ ഹോളി ഫെയ്ത്തിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല താമസക്കാരോട് കാര്യങ്ങൾ ചോദിച്ചറിയുന്നു. ഹൈബി ഈഡൻ എം.പി. സമീപം
കരുത്താണ് ആർമി... കരുണ കാണിക്കണം... തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ ഇന്ത്യൻ ആർമിയിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ഫിസിക്കൽ ടെസ്റ്റിൽ നെഞ്ച് അളവ് കുറഞ്ഞതിനാൽ അയോഗ്യനാക്കപ്പെട്ട തളിപ്പറമ്പ് സ്വദേശി ആൽബിൻ തന്നെ പരിഗണിക്കണമെന്ന് ഉദ്യോഗസ്ഥരോട് കരഞ്ഞ് പറയുന്നതിന്റെ വിവിധ ചിത്രങ്ങൾ ഉടുവിൽ ഉദ്യോഗസ്ഥർ അനുനയിപ്പിച്ച് പുറത്താക്കുന്നു.
പാലാ ഉപതിരഞ്ഞെടുപ്പിനോടാനുബന്ധിച്ച് ബി.ജെ.പി ഇലക്ഷൻ കമ്മിറ്റി ഓഫീസിലെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനും, കെ. സുരേന്ദ്രനും.
ഒടുവിൽ തീരുമാനമായി... നാളെ പൊളിച്ചു മാറ്റുന്ന പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ്.
കരക്കെത്തും മുമ്പേ... കോഴിക്കോട് കടപ്പുറത്ത് കയാക്കിങ്ങിനെത്തിയ സഞ്ചാരികൾ കരക്കെത്തും മുൻപ് തിരയിൽ അകപ്പെടുന്നു
പാല ഉപതിരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി.സി.കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുത്തോലിക്കവലയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലേക്ക് സ്വീകരിക്കുന്നു.
ആലപ്പുഴയിൽ നടന്ന യോഗക്ഷേമസഭ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് പ്രവാസി പ്രതിനിധി സമ്മേളനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്യുന്നു.
കൊല്ലം മൺട്രോതുരുത്തിലെ കണ്ടൽ കാണാൻ എത്തിയ വിദേശ വിനോദ സഞ്ചാരിക
യോഗക്ഷേമസഭ സംസ്ഥാന സമ്മേളന സമാപനത്തോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിൽ നടന്ന ഘോഷയാത്ര.
ഓണാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്‌കാരിക ഘോഷയാത്ര വീക്ഷിക്കാൻ കേരളീയ വേഷത്തിലെത്തിയ ഗവർണർ മുഹമ്മദ് ആരിഫ് ഖാനും ഭാര്യ രേഷ്മ ആരിഫും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com