ലൈഫ് മിഷൻ പദ്ധതി വഴി തിരുവനന്തപുരം കരകുളത്ത് പൂർത്തീകരിച്ച ഓമന- ചന്ദ്രൻ ദമ്പതികളുടെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ.
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ കാൻസർ പ്രതിരോധസംരംഭം നെവർ ഗീവ് അപ് നടി അദിതി രവി എറണാകുളം പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വരുൺ രാജൻ, ഡോ. സൂറിജ് സാലിഹ് എന്നിവർ സമീപം.
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ കാൻസർ പ്രതിരോധസംരംഭം നെവർ ഗീവ് അപ് എറണാകുളം പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്ത നടി അദിതി രവിയ്ക്ക് തനൂജ ഭട്ടതിരി ഉപഹാരം സമ്മാനിക്കുന്നു.
എം. സുകുമാരപിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എറണാകുളം കച്ചേരിപ്പടി ആശിർഭവനിലെത്തിയ കാനം രാജേന്ദ്രനും വി.എം. സുധീരനും സൗഹൃദം പങ്കുവയ്ക്കുന്നു. കെ.പി. രാജേന്ദ്രൻ സമീപം.
സ്കൂൾ ബസുകളുടെ നികുതി വർദ്ധനവിനെതിരെ അംഗീകൃത സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ.
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സ്കൂൾ ബസ് ഓപ്പറേറ്റേഴ്‌സ് യൂണിയൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ.
ഡൽഹി വംശത്തിൽ പ്രതിഷേധിച്ച പ്രവർത്തകരെ ആലുവ പൊലീസ് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഫെർറ്റേണിറ്റി സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ച്‌.
ബിൽഡിംഗ്‌ ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ സംഘടിപ്പിച്ച നിർമാണ തൊഴിലാളി അവകാശ സംരക്ഷണ സമര പ്രഖ്യാപന ജാഥയുടെ സമാപന സമ്മേളനം സെക്രട്ടേറിയറ്റിനു മുന്നിൽ തമ്പാനൂർ രവി ഉദ്‌ഘാടനം ചെയ്യുന്നു.
സർവകലാശാല ജീവനക്കാരോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ എസ്.കെ. ജയകുമാർ ഉദ്‌ഘാടനം ചെയുന്നു.
എയ്‌ഡഡ്‌ വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങളിൽ സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പി.കെ.എസ്. സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ഏകദിന സത്യാഗ്രഹം കെ. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു.
കോട്ടയം പ്രസ്ക്ളബ്ബിൽ പത്രസമ്മേളനം നടത്താനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് സമീപം.
എം. സുകുമാരപിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എറണാകുളം കച്ചേരിപ്പടി ആശിർഭവനിലെത്തിയ കാനം രാജേന്ദ്രനും വി.എം. സുധീരനും സൗഹൃദം പങ്കുവയ്ക്കുന്നു. കെ.പി. രാജേന്ദ്രൻ സമീപം.
ലൈഫ് മിഷൻ പദ്ധതിക്കെതിരെ കോട്ടയം പ്രസ്ക്ളബ്ബിൽ പത്രസമ്മേളനം നടത്താനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആർ.കെ കൊച്ചനിയൻ രക്തസാക്ഷി ദിനത്തിൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചനിയൻ കുത്തേറ്റുവീണ തൃശൂർ രാമനിലയത്തിനു സമീപം ഒരുക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി അഭിവാദ്യം അർപ്പിക്കുന്ന സംസ്ഥാന പ്രസിഡൻ്റ് വി.എ. വിനീഷ്, ജില്ലാ സെക്രട്ടറി സി.എസ് സംഗീത് തുടങ്ങിയവർ.
ഡൽഹയിലെ മനുഷ്യ കുരുതിക്കെതിരെ ഐ.എൻ.എൽ മണ്ഡലം കമ്മിറ്റി മലപ്പുറം കുന്നുമ്മലിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം.
വേങ്ങര കോട്ടക്കൽ റോഡിലെ വർക്ക്ഷോപ്പിൽ ഉണ്ടായ തീപിടുത്തം. മലപ്പുറം ഫയർ ഫോഴ്സ് എത്തി തീ അണക്കുന്നു.
തൊടുപുഴയിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ക്യാമ്പസിനുളിൽ എഴുതിവെച്ചിരിക്കുന്ന 'എന്റെ അൽ അസർ' എന്ന എഴുത്തിന് മുന്നിൽ സൗഹൃദങ്ങളും തമാശകളും പങ്കുവെക്കുന്ന വിദ്യാർത്ഥികൾ.
തൊടുപുഴ അൽ-അസ്ഹർ കോളേജിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ആസ്വദിക്കാൻ എത്തിയ മുട്ടം എൻജിനിയറിങ് കോളേജിലെ വിദ്യർത്ഥികൾ പ്രധാനവേദിക്ക് മുന്നിൽ നിന്നും ഫോട്ടോയെടുക്കുന്നു.
അയ്യങ്കാളി ഹാളിൽ നടന്ന പി.എസ് കൃഷ്ണൻ അനുസ്മരണ ചടങ്ങിൽ അദ്ദേഹത്തിന്റെ അനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള സാമൂഹിക നീതിക്കായി ഒരു സമർപ്പിത ജീവിതം എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പി.എസ് കൃഷ്ണന്റെ മകൾ ശുഭ ശേഖറിന് നൽകി പ്രകാശനം ചെയ്യുന്നു. കെ.രാധാകൃഷ്ണൻ,ടി.എസ് രഘുലാൽ തുടങ്ങിയവർ സമീപം
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ബ്യുട്ടീഷ്യൻസ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു.
  TRENDING THIS WEEK
ഒടുവിലെ'ത്തീ'... കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ കെ.എ.എസ് പരീക്ഷ ആരംഭിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ പരീക്ഷാ സെന്ററിലേക്ക് ഓടിയെത്തുന്ന ഉദ്യോഗാർത്ഥി. നീണ്ട വിവാദങ്ങൾക്കും കാത്തിരിപ്പിനും ഒടുവിലാണ് കെ.എ.എസ് പരീക്ഷ സംസ്ഥാനത്ത് നടന്നത്. നാല് ലക്ഷത്തോളം പേർ പരീക്ഷ എഴുതി.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണത്തിൽ ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
കൊച്ചിയിൽ നടക്കുന്ന മിസ്റ്റർ കേരള മത്സരത്തിന്റെ പ്രചരണാർത്ഥം എറണാകുളം സെന്റ് തെരേസാസ് കോളേജിൽ കാമ്പസ് ഡ്രൈവ് ഉദ്ഘാടനം ചെയ്യാനെത്തിയ മിസ്റ്റർ യൂണിവേഴ് ചിത്തരേശ് നടേശൻ വിദ്യാർത്ഥികൾക്കൊപ്പം
ദുരന്തചിത്രം ... 19 പേരുടെ മരണത്തിന് ഇടയാക്കിയ കോയമ്പത്തൂർ അവിനാശി ബസ് അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസിൽ നിയന്ത്രണം വിട്ട് കണ്ടെയ്നർ ലോറി ഇടിച്ച് തകർന്ന ബസിനെ റോഡ് മാർഗം ക്രയിൻ ഉപയോഗിച്ച് എടപ്പാളിലെവർക്ക് ഷോപ്പിൽ കൊണ്ടുപ്പോവുന്നു.
മന്നത്ത് പത്മനാഭന്റെ ചരമവാർഷികത്തോടനുബന്ധിച്ച് പെരുന്നയിലെ മന്നം സമാധിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എത്തിയപ്പോൾ
സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിത വികസനവകുപ്പ് സംഘടിപ്പിച്ച ദ്വിദിന പോഷണ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ, മന്ത്രി കെ.കെ. ശൈലജ.
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന കശ്‍മീരി യുവജന വിനിമയ പരിപാടിയുടെ ഉദ്‌ഘാടനം.
തിരുവനന്തപുരം കേസരിയിൽ നടന്ന മീറ്റ് ദ പ്രസിൽ പങ്കെടുക്കുവാനെത്തിയ ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐ. അന്വഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് എറണാകുളത്തെ സി.ബി.ഐ. ഓഫീസിന് മുന്നിൽ നടന്ന സൂചനാ സത്യാഗ്രഹ സമരത്തിൽ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം പങ്കെടുത്തപ്പോൾ.
കെ എ എസ് ആദ്യ പരീക്ഷ കഴിഞ്ഞു ബാഗുകൾ എടുക്കാൻ എത്തിയ ഉദ്യോഗാർത്ഥികൾ. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ നിന്നുളള ദൃശ്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com