നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഇടുക്കി മുൻ എസ്.പി കെ.ബി വേണുഗോപാൽ തിരുവനന്തപുരം സി.ബി.ഐ ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായപ്പോൾ.
കരുതലോടെ... കൊവിഡ് വ്യാപനത്തെ തുടർന്ന് തിരക്കൊഴിഞ്ഞ ചാത്യാത്ത് വോക്ക് വേയിൽ ശുചീകരണ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി.
ലോക്ക് ഡൗണിൽ ഇളവുകൾ ലഭിച്ചതോടെ സ്തൂളുകൾ തുറക്കുമെന്ന പ്രതീക്ഷയിലാണ് റെഡിമെയ്ഡ് യൂണിഫോം വിൽക്കുന്ന വ്യാപാരികൾ. വഞ്ചിയൂർ ജംഗ്ഷനിലെ കടയിൽ റെഡിമെയ്ഡ് യൂണിഫോം വിൽപനയ്ക്കായി സ്റ്റാൻഡിൽ തൂക്കുന്ന ജീവനക്കാരൻ.
സുഖനിദ്ര... ബസ് സർവീസ് കുറവായതും യാത്രക്കാർ കുറഞ്ഞതും കാരണം ബസ് സ്റ്റോപ്പിൽ കാത്തിരിക്കാൻ ആളില്ലാതായതോടെ അവിടെ കിടന്നുറങ്ങുന്ന തെരുവ് നായ്ക്കൾ. എറണാകുളം തമ്മനത്ത് നിന്നുള്ള കാഴ്ച.
കുഴിയിൽ വീഴാതെ... നിത്യേന നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന പുല്ലേപ്പടി ചിറ്റൂർ റോഡിൽ രൂപപ്പെട്ട കുഴി.
തമ്പാനൂരിലെ മൾട്ടി ലെവൽ കാർ പാർക്കിങ്ങിന്റെയും പൊന്നറ പാർക്കിന്റെയും നിർമാണോൽഘാടനം.
ഇനിയെങ്ങോട്ട്... വെള്ളപ്പൊക്കമേഘലയായ കുട്ടനാട് പ്രദേശത്തെ ആളുകളെ ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിൽ എത്തിച്ചപ്പോൾ. സുരക്ഷിത സ്ഥലത്തേക്ക് പോകുവാൻ വാഹനംനോക്കി വഴിയിൽ വല്യച്ഛനൊപ്പമിരിക്കുന്ന കുട്ടി.
വർഷങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ ചിലവഴിച്ചു... ശക്തമായ കടൽ ക്ഷോഭത്തിൽ തകർന്നടിഞ്ഞ തിരുവനന്തപുരം ശംഖുംമുഖം കടൽത്തീരം. തീരത്തെഴുന്ന സഞ്ചാരികൾക്ക് വന്നിരിക്കുവാൻ വർഷങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച ടൈലുകൾ പാകിയ നടപ്പാതകളും, ഇരിപ്പിടങ്ങളും എല്ലാം പൂർണ്ണമായും തകർന്നടിഞ്ഞു.
ഒഴുകിപ്പോയ വഴി... മൂന്നാർ പെട്ടിമുടിയിൽ ഉരുൾപൊട്ടി ഒലിച്ചുപോയ സ്ഥലം. മുകളിലത്തെ മലയിൽ നിന്നൊഴുകി വന്ന ലയങ്ങൾ തകർത്ത് സമീപത്തെ പുഴയിലേക്കൊഴുകകയാരുന്നു.
മറുകര തേടി... മഴയിൽ വെള്ളം കയറിയ തൃശൂർ പുല്ലഴി തുരുത്തിലേക്ക് വഞ്ചിയിൽ പോകുന്നവർ മഴക്കാലമായാൽ ഇവിടെയുള്ള കുടുംബങ്ങൾ യാത്രക്ക് വഞ്ചിയെ ആശ്രയിക്കുകയാണ് പതിവ്.
ഇരയെ തേടി...ചംബകരയിൽ കായലിൽ മീനിനെ പിടിക്കുന്നതിനായി വെള്ളത്തിൽ ഇറങ്ങിയ നീർക്കാകകൾ
മഴയത്തെ മരണ യാത്ര... മൂന്നാർ പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടിയിൽ രാജമലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.
കാവലുണ്ട് ഊ അമ്മ... കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തൃശൂർ ചേർപ്പ് സി.എൻ.എൻ ഗേൾസ് സ്കൂളിൽ തുടങ്ങിയ പുനരധിവാസ ക്യാമ്പിൽ താമസിക്കുന്ന ഊരകം അംബേദ്കർ കോളനിയിലുള്ളവർക്ക് കാവലായ് നിൽക്കുന്ന അറുപതി അഞ്ച് വയസുള്ള അമ്മിണി.
തീരത്തിന്റെ അസ്തമയം... ശക്തമായ കടൽ ക്ഷോഭത്തെ തുടർന്ന് മുഴുവനായും തകർന്ന തിരുവനന്തപുരം ശംഖുംമുഖം ബീച്ച്.
കൊതുക് ജന്യരോഗങ്ങളുടെ വ്യാപനം തടയുന്നതിനായി പ്രാണിജന്യ രോഗനിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മലപ്പുറം തിരൂര്‍ റോഡില്‍ താല്‍കാലിക ഡിവൈഡറുകളായി ഉപയോഗിക്കുന്ന വീപ്പകളില്‍ വെള്ളം കെട്ടിനില്‍കുന്നതിനെ തുടർന്ന് കൊതുകിന്റെ ഉറവിട നശീകരണം നടത്തുന്ന ഉദ്യോഗസ്ഥന്‍.
സ്വാതന്ത്ര്യദിന പരേഡ് നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നു.
കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന് മുകളിലൂടെ ഷീറ്റിട്ടു മൂടിയപ്പോൾ.
മൂന്നാർ രാജമലയിലെ പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിലും കരിപ്പൂരിൽ വിമാനദുരന്തത്തിലും മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഫ്രണ്ട്സ് ഒഫ് ട്രിവാൻഡ്രം.
കുടക്കീഴിൽ കാവൽ... വെള്ളപ്പൊക്കമേഖലയിൽ നിന്ന് വള്ളത്തിൽ ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിലെത്തിയ കുട്ടി മഴ പെയ്തപ്പോൾ തൻറെ വളർത്തുനായക്ക് കുടക്കീഴിൽ അഭയം നൽകുന്നു.
സുരക്ഷിത കരങ്ങളിൽ... വെള്ളപ്പൊക്കത്തിൽ മുങ്ങിയ കുട്ടനാട് പുളിങ്കുന്ന് പ്രദേശവാസികളെ ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിൽ എത്തിച്ചപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രക്ഷാപ്രവർത്തനത്തിന് നിൽക്കുന്ന യുവാക്കൾ കൈക്കുഞ്ഞിനെ എടുത്തിറക്കുന്നു.
  TRENDING THIS WEEK
പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടി മൂന്ന് ദിവസമായി തെരച്ചിൽ തുടരുകയാണ്...
ആനക്കഥ
കൊക്കു
ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ വെള്ളക്കെട്ട്.
കിലോമീറ്ററോളം പെരിയാറിലൂടെ ഒഴുകി വന്ന പിടിയാനക്കുട്ടിയുടെ ജഡം വനപാലകർ തീരത്ത് അടുപ്പിക്കുന്നു. കാട്ടാനയുടെ ജഡത്തിന് നാല് ദിവസത്തിലധികം പഴക്കമുണ്ട്.
ചാലിയാർ കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് കോഴിക്കോട് കച്ചേരിക്കുന്ന് ലക്ഷം വീട് കോളനിയിൽ വെള്ളം കയറി വീടുകൾ മുങ്ങിയപ്പോൾ.
കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനത്തിൻ്റെ കോക്ക്പിറ്റ്.
വെള്ളത്തിലാറാടി..., കാലവർഷം കലിതുള്ളി കനത്ത മഴയെ തുടർന്ന് അതിരപ്പിള്ളി വെള്ള ചാട്ടത്തിൽ നിന്നും വെള്ളം നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കൊഴുക്കുന്നു
പെരിയാർ
കനത്ത മഴയിൽ ഇരുക്കരയും മൂട്ടി ഒഴുക്കുന്ന കൽപ്പാത്തി പുഴ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com