ഓണ വിപണിയെ തുടർന്ന് തിരുവനന്തപുരം ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്ത് വഴിയോര കച്ചവടം നടത്തനായി ഭർത്താവിനുമൊപ്പമെത്തിയ തമിഴ്‌നാട് സ്വദേശിയായ യുവതി വില്പന വസ്തുക്കൾക്കരികിൽ ഉച്ചമയക്കത്തിലായപ്പോൾ
മൂന്ന് ദിവസമായി കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് ടാങ്കറിൽ എത്തിക്കുന്ന വെള്ളത്തിനായി റോഡരികിൽ കുടങ്ങളും മറ്റു പാത്രങ്ങളും നിരത്തി കത്തിരിക്കുന്നവർ. തീരപ്രദേശമായ പൂന്തുറയിൽ നിന്നുള്ള ദൃശ്യം
വിനായക ചത്തുരുത്ഥി മഹോത്സവത്തിന്റെ ഭാഗമായി പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നടന്ന പുറത്തെഴുന്നള്ളത്ത്
ടാങ്കറിലെത്തിക്കുന്ന വെള്ളത്തിനായി റോഡരികിൽ കുടങ്ങളും മറ്റു പാത്രങ്ങളും നിരത്തി കാത്തിരിക്കുന്നവർ. അമ്പലത്തറ തോട്ടം,വരവിള ഭാഗത്ത് നിന്നുള്ള ദൃശ്യം
മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാർച്ചിൽ സെക്രട്ടേറിയറ്റ് വളപ്പിൽ ചാടിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിക്കുന്നു
കരമന സി.ഐ.ടി റോഡിൽ റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നേമം,ഐരാണിമുട്ടം ഭാഗങ്ങളിലേക്ക് പോകുന്ന ട്രാൻസ്‌മിഷൻ പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിൽ തൊഴിലാളികൾ
കിഴക്കേകോട്ട - തിരുവല്ലം റോഡിലെ അമ്പലത്തറയിൽ ടാറിംഗ് നടത്തുന്നതിന് മുന്നോടിയായി റോഡിലെ മണലുകൾ നീക്കം ചെയ്യുന്നതിനിടെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ പടർന്നപ്പോൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും മാനസികാരോഗ്യ കേന്ദ്രത്തിലെയും അഗതികളായ രോഗികളെ സംരക്ഷിക്കുന്നതിനായി ഗാന്ധിഭവൻ അംഗങ്ങൾ മന്ത്രി ഡോ. ബിന്ദുവിൻ്റെ നേതൃത്വത്തിൽ ഏറ്റെടുത്ത ശേഷം ആംബുലൻസിൽ കയറ്റുന്നതിനിടെ തന്നെ ഇത്രനാളും പരിചരിച്ച ആരോഗ്യപ്രവർത്തകരുടെ കൈകൾ മുറുകെ പിടിച്ചപ്പോൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും മാനസികാരോഗ്യ കേന്ദ്രത്തിലെയും അഗതികളായ രോഗികളെ സംരക്ഷിക്കുന്നതിനായി ഗാന്ധിഭവൻ അംഗങ്ങൾ മന്ത്രി ഡോ. ബിന്ദുവിൻ്റെ നേതൃത്വത്തിൽ നടന്ന ഏറ്റെടുക്കൽ ചടങ്ങിൽ വയോധികൻ കൈകൾകൂപ്പി പ്രാർത്ഥിക്കുന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.സുനില്‍കുമാര്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എം.കെ.സിനുകുമാര്‍ തുടങ്ങിയവർ സമീപം
ഓണപരീക്ഷക്ക് ശേഷമുള്ള സ്കൂളിലെ ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനായ് മഹാബലിയുടെ അനിയോജ്യമായ വേഷവിധാനങ്ങൾ മകൾ അനാമികക്കൊപ്പം മകൻ അർജുനെ അമ്മ ഗോപിക ഗോപൻ അണിയിച്ചുനോക്കിയപ്പോൾ.തിരുവനന്തപുരം ചാലയിൽ നിന്നുള്ള ദൃശ്യം
ഓണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കേ ചാല പച്ചക്കറി മാർക്കറ്റിൽ അനുഭവപ്പെട്ട തിരക്ക്
ഗണേശോത്സവ ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്നാരംഭിച്ച ഗണേശ വിഗ്രഹ ഘോഷയാത്ര
ഓണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കേ കിഴക്കേകോട്ട പഴവങ്ങാടിയിൽ അനുഭവപ്പെട്ട തിരക്ക്
ഓണപൂക്കളം ഇടുന്നതിനായി പൂപറിക്കുന്നു
കാത്ത് ലാബിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നു.
ഓണത്തിന്റെ വരവറിയിച്ച് മിഠായിത്തെരുവിലെത്തിയ ഓണപ്പൊട്ടൻ
ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്സ് എച്ച്.എസ്.എസിൽ നടന്ന വടംവലി മത്സരത്തിൽ നിന്ന്
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർക എഫ്.സിക്കെതിരെ ഗോൾ നേടിയ കണ്ണൂർ വാരിയേഴ്സ് എഫ് .സി താരം ഫ്രാൻസിസോ ഡേവിഡ് ഗ്രാൻഡെ സെറാനോയുടെ ആഹ്ലാദം.
ഉത്രടത്തലേന്ന് ആലപ്പുഴ മുല്ലയ്ക്കലിൽ അനുഭവപ്പെട്ട തിരക്ക്
ഓണാഘോഷണങ്ങളുടെ ഭാഗമായി ആലപ്പുഴ എസ്.ഡി കോളേജിൽ നടന്ന വിദ്യാർത്ഥികളുടെ വടംവലി മത്സരത്തിൽ നിന്ന്
  TRENDING THIS WEEK
കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
കാർഷികോത്സവ സമ്മേളന വേദിയിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയെ മന്ത്രി പി. രാജിവ് അനുശോചനം രേഖപ്പെടുത്തുന്നു
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
തിരുനക്കര ശിവനൊപ്പം...കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ഗജസംഗമം
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
നവീകരിച്ച ചങ്ങമ്പുഴ പാർക്ക്‌ പ്രൊഫ. എം.കെ. സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മൂത്തേടൻ, ടി.ജെ. വിനോദ് എം.എൽ.എ, എ.ബി. സാബു, മേയർ അഡ്വ. എം. അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.വി. ശ്രീനിജി​ൻ, ഉമ തോമസ്, ജി.സി.ഡി.എ സെക്രട്ടറി ഇന്ദു വിജയനാഥ്‌ തുടങ്ങിയവർ സമീപം
വയനാടിനായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച 2,63,95,154 രൂപ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, പ്രസിഡന്റ് എൽ.ജി.ലിജീഷ് എന്നിവരിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഏറ്റുവാങ്ങുന്നു
സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തുന്ന ഓണം ആലപ്പുഴ ജില്ലാ ഫെയറിൽ പച്ചക്കറി വാങ്ങാനെത്തിയവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com