അനിയന്ത്രിതപാത.. ലോക്ക് ഡൗൺ കാലത്ത് കോട്ടയം നീലിമംഗലം റെയിൽവേ മേൽപ്പാലത്തിന് സമീപം കൂട്ടംകൂടി മീനച്ചിലാറ്റിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നവർ.
കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ എറണാകുളം മാർക്കറ്റിൽ നിന്നുള്ള കാഴ്ച
ലോക്ക് ഡൗണിനെ തുടർന്ന് അനാവശ്യമായ് പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കാൻ പൊലീസ് നഗരത്തിൽ പരിശോധന നടത്തുന്നതിനിടെ സൈക്കിളിൽ മാസ്‌ക്ക് ധരിക്കാതെ വന്ന യാത്രക്കാരന് മാസ്ക്ക് കെട്ടികൊടുക്കുന്ന പൊലീസ് ഉദ്യോഗസ്‌ഥൻ. സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം
കൊവിഡ് 19 പശ്ചാത്തലത്തിൽ തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിൽ ട്രെയിനുകളിൽ സജീകരിച്ച ഐസുലേഷൻ വാർഡുകൾ
കൊവിഡ് 19 പശ്ചാത്തലത്തിൽ റോഡുകളിൽ വാഹന പരിശോധനക്കായി വിന്യസിച്ചിരിക്കുന്ന പൊലീസുകാരെ അണുവിമുക്തരാക്കുവാൻ കേരള പൊലീസ് സംഘടിപ്പിച്ച അണുനാശക ഘടിപ്പിടിച്ച മൊബൈൽ സാനിറ്റേഷൻ ബസിനുളളിലൂടെ നടന്നുനീങ്ങുന്ന ഉദ്യോഗസ്ഥർ
കൊറോണ പ്രതിരോധത്തിന്റ ഭാഗമായി കാൽകഴുകൽ ശുശ്രൂഷ ഒഴിവാക്കി വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് പളളിയിൽ ഇടവക വികാരി ഫാ :ജോസഫ് ബാസ്റ്റിന്റെയും ഡീക്കൻ സജിത്ത് സോളമന്റെയും കാർമികത്വത്തിൽ പെസഹ വ്യാഴചടങ്ങുകൾ നടന്നപ്പോൾ
വലിയതുറയിൽ ഇന്നലെ വൈകിട്ട് രൂപപ്പെട്ട ശക്തിയേറിയ തിരമാലകൾ
നീയും സുരക്ഷിതയാണ്... അസുഖം കാരണം മൃഗാശുപത്രിയിൽ കാണിക്കാനായി നായയെയും കൊണ്ട് മലപ്പുറം മൃഗാശുപത്രി പരിസരത്തെത്തിയ ഉടമകൾ നായയ്ക്ക് മാസ്ക് ധരിപ്പിച്ചപ്പോൾ
കറങ്ങാനിറങ്ങി കുരുങ്ങി...ലോക്ക് ഡൗൺ നിർദ്ദേശം പാലിക്കാതെ അനാവശ്യമായി യാത്രചെയ്ത യുവാവിനെ വാഹനമടക്കം പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ. കോട്ടയം കഞ്ഞിക്കുഴിയിലെ കാഴ്ച.
അണുവിമുക്തമാക്കാൻ...സമ്പൂർണ ലോക്ക് ഡൗണായതിനാൽ കൊവിഡ് പശ്ചാത്തലത്തിൽ കടകൾക്ക് മുന്നിലും റോഡരുകിലും ഫയർഫോഴ്സ് അണുവിമുക്തമാക്കുന്ന ജോലികൾ ചെയ്യുന്നു. അരൂക്കൂറ്റിയിൽ നിന്നുള്ള കാഴ്ച
സ്റ്റേഡിയം ജംക്ഷനിലെ ഫുട്പാത്തിന്റെ കൈവരികൾ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ അണുവിമുക്തമാക്കുന്നു
ലാഭക്കൊതിയുടെ വൈറസ്...ലോക്ക് ഡൗണിനെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂഴ്ത്തിവെച്ചിരുന്ന പഴകിയ മത്സ്യം പിടിച്ചെടുത്തതിനെത്തുടർന്ന് എറണാകുളം വൈപ്പിൻ കാളമുക്കിന് സമീപത്തെ പാലത്തിന് താഴെ മത്സ്യവ്യാപാരികൾ തള്ളിയ പഴകിയ മത്സ്യങ്ങൾ കാക്കകൾ കൊത്തി വലിക്കുന്നു
അന്നത്തിനൊന്നിക്കാം...ലോക്ക് ഡൗണിനെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂഴ്ത്തിവെച്ചിരുന്ന പഴകിയ മത്സ്യം പിടിച്ചെടുത്തതിനെത്തുടർന്ന് എറണാകുളം വൈപ്പിൻ കാളമുക്കിന് സമീപത്തെ പാലത്തിന് താഴെ മത്സ്യവ്യാപാരികൾ തള്ളിയ പഴകിയ മത്സ്യങ്ങൾ ഭക്ഷിക്കാനെത്തിയ നായയും കാക്കകളും
പഠിപ്പിച്ച് വിടാം... ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാതെയെത്തിയ ബൈക്ക് യാത്രക്കാരെ തിരുനക്കരയിൽ പൊലീസ് കൊവിഡ് പ്രതിരോധ നിർദേശങ്ങൾ എഴുതിക്കുന്നു
കേട്ടു മറന്നൊരീ ചൂളംവിളി... ലോക്ക് ഡൗണിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ച ശേഷം ഇന്നല്ലേ പയ്യനൂരിലേക്കുള്ള ട്രെയിൻ എൻജിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ.
ലോക്ക് ഡൗൺ സാഹചര്യത്തിൽ നിശ്ചലമായ പാലക്കാട് ഐ.എം.എ ജംഗ്ഷൻ .
മഴയത്തെ പരിശോധന... ലോക്കഡൗണിനെ തുടർന്ന് കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷനിൽ രാത്രി പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ
ഇതൊന്നും കാണാൻ വയ്യേ...കോവിഡ് 19 പശ്ചാത്തലത്തിൽ കോട്ടയത്ത് പൊലീസ് നടത്തിയ വാഹനപരിശോധനയിൽ കണ്ടെത്തിയ പഴകിയമീൻ പെറുക്കിമാറ്റുന്ന നഗരസഭാ ജീവനക്കാർ. തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ വില്പനക്കെത്തിച്ച മീൻ പല കടകളിലും വിപണനം ചെയ്‌തു.
മാസ്ക്കില്ലെങ്കിലും സാമൂഹ്യ അകലത്തിൽ വിട്ട് വീഴ്ചയില്ല ... കൊവിഡ് 19 കാലയളവിൽ രാജ്യത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മാസ്‌ക്ക് ധരിക്കുവാൻ നിർദ്ദേശിച്ചെങ്കിലും മാസ്ക്ക് ധരിക്കാതെ സംയുകത വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് ഇരിക്കാനായി ഒരു മീറ്റർ അകലത്തിൽ കസേര ഇടുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമീപം
സുരക്ഷിതമാവാൻ...കൊവിഡ് ബാധിച്ചതായി സംശയിക്കുന്ന രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി പോകുന്ന ആരോഗ്യ പ്രവർത്തകർ പ്രത്യേക സുരക്ഷാ വസ്ത്രങ്ങൾ ധരിക്കുന്നു.
  TRENDING THIS WEEK
പ്രശസ്ത സംഗീത സംവിധായകൻ എം.കെ. അർജുനന്റെ മൃതദേഹം പള്ളൂരുത്തിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരമർപ്പിക്കെനെത്തിയ നടി ലക്ഷ്മിപ്രിയ പൊട്ടിക്കരയുന്നു
ലാഭക്കൊതിയുടെ വൈറസ്...ലോക്ക് ഡൗണിനെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂഴ്ത്തിവെച്ചിരുന്ന പഴകിയ മത്സ്യം പിടിച്ചെടുത്തതിനെത്തുടർന്ന് എറണാകുളം വൈപ്പിൻ കാളമുക്കിന് സമീപത്തെ പാലത്തിന് താഴെ മത്സ്യവ്യാപാരികൾ തള്ളിയ പഴകിയ മത്സ്യങ്ങൾ കാക്കകൾ കൊത്തി വലിക്കുന്നു
പ്രശസ്ത സംഗീത സംവിധായകൻ എം.കെ. അർജുനൻ്റെ മൃതദേഹം പള്ളൂരുത്തിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ
പ്രശസ്ത സംഗീത സംവിധായകൻ എം.കെ. അർജുനന്റെ മൃതദേഹം പള്ളൂരുത്തിയിലെ വീട്ടിൽ നിന്ന് സംസ്കാര ചടങ്ങിനായി കൊണ്ടുപോകുന്നു
വിശപ്പിൻ്റെ ഐക്യം...ലോക് ഡൗണിൽ തീറ്റ കിട്ടാതെ അലഞ്ഞു നടക്കുന്ന ഉരുക്കൾക്കളെ സംരക്ഷികുന്നതിൻ്റെ ഭാഗ മായി തൃശൂർ കോർപറേഷൻ തേക്കിൻക്കാട് മൈതാനിയിൽ തീറ്റ ഒരുക്കിയപ്പോൾ
പ്രശസ്ത സംഗീത സംവിധായകൻ എം.കെ. അർജുനന്റെ മൃതദേഹം പള്ളൂരുത്തിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ പൊലീസ് ഔദ്യോഗിക ബഹുമതി അർപ്പിക്കുന്നു
വേനൽ കാലത്തെ ചൂടകറ്റാനുള്ള കുളികഴിഞ്ഞ് മൃഗശാലയിലെ വെള്ളക്കടുവ ശ്രാവൺ ദേഹത്തുപറ്റിയ വെള്ളം കുടഞ്ഞുകളയുന്നു
അന്നത്തിനൊന്നിക്കാം...ലോക്ക് ഡൗണിനെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂഴ്ത്തിവെച്ചിരുന്ന പഴകിയ മത്സ്യം പിടിച്ചെടുത്തതിനെത്തുടർന്ന് എറണാകുളം വൈപ്പിൻ കാളമുക്കിന് സമീപത്തെ പാലത്തിന് താഴെ മത്സ്യവ്യാപാരികൾ തള്ളിയ പഴകിയ മത്സ്യങ്ങൾ ഭക്ഷിക്കാനെത്തിയ നായയും കാക്കകളും
ലോക്ക് ഡൗണിലെ ആനക്കാര്യം .... ലോക്ക് ഡൗണിൻ്റെ ഭാഗമായി ജനങ്ങളോടൊപ്പം ആനയും പുറത്തിറങ്ങുന്നില്ലെങ്കിലും കനത്ത ചൂട് ആനക്ക് വേണം പ്രത്യേക പരിരക്ഷ ചൂട് കൂടിയ സഹചര്യത്തിൽ ആനയെ എന്നും കുളിപ്പിക്കുകയാണ് പതിവ് തൃശൂർ കൊക്കർണ്ണി പറമ്പിൽ നിന്നൊരു ദൃശ്യം
ലോക്ക് ഡൗണിനെ തുടർന്ന് അനാവശ്യമായ് പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കാൻ പൊലീസ് നഗരത്തിൽ പരിശോധന നടത്തുന്നതിനിടെ സൈക്കിളിൽ മാസ്‌ക്ക് ധരിക്കാതെ വന്ന യാത്രക്കാരന് മാസ്ക്ക് കെട്ടികൊടുക്കുന്ന പൊലീസ് ഉദ്യോഗസ്‌ഥൻ. സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com