ഇനി ഇങ്ങനെ കാണാം... കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന ഓണം ഫെയറിന്റെ അന്യായമായ പ്രവേശന ഫീസ് പിൻവലിക്കണമെന്നവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഫെയർ ഉപരോധിച്ചപ്പോൾ കാണാനെത്തിയ കുരുന്നുകൾ അകത്തേക്ക് നോക്കുന്നു
എം.ജി. യുണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ മഹാരാജാസ് കോളേജിൽ വിജയിച്ച എസ്.എഫ്.ഐ. സ്ഥാനാർത്ഥികളും വിദ്യാർത്ഥികളും നടത്തിയ ആഹ്ലാദ പ്രകടനം
സുസ്വാഗതം ...തൃശൂർ പുറനാട്ടുക്കരയിൽ ശ്രീരാമകൃഷ്ണമഠം ഉപാദ്ധ്യക്ഷൻ സ്വാമി ഗൗതമാനന്ദക്ക് നൽകിയ സ്വീകരണം
തൃശൂർ പുഴക്കൽ പാലം ഗതാഗതത്തിനായ് ഉടൻ തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എയുടെ നേതൃത്വത്തിൽ പാലത്തിന് സമീപം ആരംഭിച്ച രാപ്പകൽ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിക്കുന്ന പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി കുര്യാക്കോസ്, എം.പി മാരായ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജോസഫ് ചാലിശ്ശേരി, മുൻ എം.എൽ.എ തേറമ്പിൽ രാമകൃഷ്ണൻ, എ.ഐ.സി.സി മെമ്പർ എൻ.കെ സുധീർ എന്നിവർ
ഓൾ കേരള ഓട്ടോ കൺസൾട്ടന്റ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ പാലക്കാട് ജില്ലാ ആയുർവ്വേദ ആശുപത്രിയിലേക്ക് സൗജന്യമായി നൽകിയ കഞ്ഞിവയ്ക്കാനുള്ള പാത്രം.
പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റിലേക്ക് കോഴിക്കോട്, മണ്ണാർക്കാട് ബസുകൾ കയറാത്തതിൽ പ്രതിഷേധിച്ച് താങ്ങും തണലും സമിതിയുടെ നേതൃത്വത്തിൽ കടകൾ അടച്ച് നഗരത്തിൽ നടത്തിയ പ്രകടനം.
ഭീതിയിൽ... തൃശൂർ പെരിഞ്ഞനം വഞ്ചിപ്പുര ബിച്ചിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന തെരുവ് നായകൾ.
രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഫീസിലെ ഇന്ദിരാഗാന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ ഐ.എ.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഏയ്ഞ്ചൽ രാജിന് വിദ്യാനിധി അവാർഡ് എ.കെ.ആന്റണി സമ്മാനിക്കുന്നു.
ജോസഫ് എം.പുതുശ്ശേരിയുടെ വീണ്ടുവിചാരം എന്ന പുസ്തകത്തിന്റെ പ്രകാശനം ഉമ്മൻചാണ്ടി ബിനോയ് വിശ്വം എം.പി യ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു. ജോസ്.കെ.മാണി എം.പി, എം.കെ മുനീർ എം.എൽ.എ, ജോസഫ് എം.പുതുശ്ശേരി, കെ.ജയകുമാർ, സംഗീത ജസ്റ്റിൻ എന്നിവർ സമീപം.
ജോസഫ് എം.പുതുശ്ശേരിയുടെ വീണ്ടുവിചാരം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനെത്തിയ ഉമ്മൻചാണ്ടിയും ജോസഫ് എം.പുതുശ്ശേരിയും സംഭാഷണത്തിൽ. ജോസ്.കെ.മാണി എം.പി, എം.കെ മുനീർ എം.എൽ.എ എന്നിവർ സമീപം.
ആവർത്തന പട്ടികയുടെ നൂറ്റി അൻപതാം വാർഷികഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിന് കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ എത്തിയ മന്ത്രി സി. രവീന്ദ്രനാഥ് മൂലകങ്ങളുടെ പേരെഴുതിയ പ്ലക്കാർഡുകളുമായി എത്തിയ വിദ്യാർഥിനികൾക്കൊപ്പം.
നിർമ്മാണ തൊഴിലാളികൾക്ക് ബോണസ് നൽകാൻ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി.) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
എറണാകുളം ഡി.സി.സി. ആഡിറ്ററിയത്തിൽ രാജീവ് ഗാന്ധിയുടെ 75- ജന്മദിനത്തോടനുബന്ധിച്ച് നടന്ന "ആർട്ടിക്കിൾ 370 ഒരു ജനതയുടെ സ്വത്വ ബോധമായിരുന്നു" എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്താനെത്തിയ സെബാസ്റ്റിയൻ പോൾ.
ഒന്നായിരുന്നു...രണ്ടായി... കേരള കോൺഗ്രസ് (എം) പാർട്ടിയിലെ പ്രശ്നങ്ങളെ സംബന്ധിച്ച് കോട്ടയം പ്രസ് ക്ലബിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്ന മോൻസ് ജോസഫ് എം.എൽ.എ.
എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെയും സി.പി.എം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം എ.കെ.ജി ഹാളിൽ ആർട്ടിക്കിൾ 370 റദ്ധാക്കൽ ജമ്മുകാശ്മീർ ഉയർത്തുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ നടന്ന പ്രഭാഷണം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോൾ.
രാജീവ് ഗാന്ധി ജൻമദിനാഘോഷം ഇന്ദിരാഭവനിൽ എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യുന്നു. കൊടിക്കുന്നിൽ സുരേഷ്, ഉമ്മൻ ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം.ഹസൻ, തെന്നല ബാലകൃഷ്‌ണ പിള്ള, തമ്പാനൂർ രവി, വി.എസ്. ശിവകുമാർ എം.എൽ.എ, പാലോട് രവി, ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവർ സമീപം.
പ്രളയ ദുരിതാശ്വാസ ഫണ്ട് മുക്കിയ കെ.എസ്.ഇ.ബിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ.എസ്.ഇ.ബി ഭവനിന് മുന്നിൽ സംഘടിപ്പിച്ച പ്രതീകാത്മക ചെക്ക് കത്തിക്കൽ സമരത്തിൽ നിന്ന്.
എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ബി.ജെ.പി. സംസ്ഥാന നേതൃയോത്തിൽ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന എം.എൽ.എ. ഒ. രാജഗോപാൽ, എച്ച്.രാജ, സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള എന്നിവർ.
എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ബി.ജെ.പി. സംസ്ഥാന നേതൃയോത്തിൽ പങ്കെടുക്കാൻ എത്തിയ എം.എൽ.എ. ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ എന്നിവർ.
എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം.
  TRENDING THIS WEEK
എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ബി.ജെ.പി. സംസ്ഥാന നേതൃയോത്തിൽ പങ്കെടുക്കാൻ എത്തിയ എം.എൽ.എ. ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ എന്നിവർ.
അപകട "കോണി"...നഗരത്തിൽ നിന്നും കോണിയും വാങ്ങി വീട്ടിലേക്ക് മടങ്ങുകയാണ് ഈ ദമ്പതികൾ. പലപ്പോഴും ഇത്തരം സാഹസിക യാത്രകൾ അപകടങ്ങളിൽ ചെന്ന് അവസാനിക്കാറുണ്ട്. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച
നന്മമനസ്... ആരോ ഉപേഷിച്ചതിനെ തുടന്ന് റോഡിൽ കിടന്ന് ഉറങ്ങുകയായിരുന്ന പൂച്ചക്കുട്ടിയെ അതുവഴി നടന്ന് വന്ന ടിനിൽ എന്ന യുവാവ് എടുത്ത് ലാളിക്കുന്നു. വീട്ടിൽ പൂച്ചവളർത്തുന്ന ടിനിൽ അതിനെ ഉപേക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുപോയി. എറണാകുളം കുമ്പളത്ത് നിന്നുള്ള കാഴ്ച.
വെള്ളംപൊങ്ങി വീട്ടിലേക്കുള്ള വഴി അടഞ്ഞപ്പോൾ നേരെ വീടിനുള്ളിലേക്ക് പാലം സ്ഥാപിച്ചപ്പോൾ
എല്ലാം കാണുന്നവർ..., കോട്ടയം കല്ലുങ്കത്തറ കരീമഠം പ്രദേശം വെള്ളപ്പൊക്കത്തിലകപ്പെട്ടതിനെത്തുടർന്ന് ഐക്കരശാലി പാലത്തിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിന് സമീപത്തെ കുരിശുപള്ളിക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നവർ
ഇര തേടിയിറങ്ങിയവർ...റോഡിനിരുവശത്തുമുള്ള പച്ചപ്പിൽ ഇര തേടിയിറങ്ങിയ മൈനകൾ. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക്‌സ് മീറ്റിൽ മത്സരത്തിൽ പങ്കെടുക്കാൻ വെളിയിയുടെ ഇടയിലൂടെ പുറത്തേക്കിറങ്ങുന്ന ബാലൻ. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന്റെ നവീകരണം സിൻഡികേറ്റിന്റെ മുന്നിൽ ഒരു തീരുമാനവുമാകാതെ മുടങ്ങി കിടക്കുകയാണ്
വിശപ്പാണ് കണ്ണിൽ... കോട്ടയം കല്ലുങ്കത്തറ കരീമഠം പ്രദേശം വെള്ളപ്പൊക്കത്തിലകപ്പെട്ടതിനെത്തുടർന്ന് ഐക്കരശാലി പാലത്തിൽ പടുതാമറയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലിരുന്ന് ഭക്ഷണം കഴിക്കുന്ന കുട്ടി.
റോഡുകൾ കുത്തിപ്പൊളിക്കുന്നതിനെതിരെ കൊച്ചി മേയർ സൗമിനി ജെയിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്യുന്നു
പന്തളം നഗരത്തിൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷനു സമീപം ഉണ്ടായ അപകടത്തിൽ ആംബുലൻസ് ഇടിച്ചു വീണു കിടക്കുന്ന ഇരുചക്രവാഹനം. ചിത്രത്തിൽ പിന്നിലായി ഓടിക്കൂടിയ ജനങ്ങളും ഇടിച്ച ആംബുലൻസും. പിന്നീട് സാരമായി പരിക്കേറ്റ യാത്രികനെ ഇതേ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോയി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com