സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരം എ.കെ.ജി സെൻററിന് മുന്നിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ തിളക്കമാർന്ന വിജയത്തിന് പിന്നാലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ പത്രസമ്മേളനത്തിൽ തിരുവനന്തപുരത്തെ വിജയി ശശി തരൂർ ആറ്റിങ്ങൽ മണ്ഡലത്തിൽ വിജയിച്ച അടൂർ പ്രകാശിന് മധുരം നൽകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,​ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എൽ.എമാരായ വി.എസ്.ശിവകുമാർ,​ എം.വിൻസെന്റ്,​ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,​ പാലോട് രവി തുടങ്ങിയവർ സമീപം
തിരഞ്ഞെടുപ്പിൽ വിജയിച്ച കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥി എം.കെ രാഘവനെ പ്രവർത്തകർ പൊക്കിയെടുത്ത് സന്തോഷം പ്രകടിപ്പിക്കുന്നു.
യൂ.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ വിജയിച്ചതിൽ തുടർന്ന് കൊല്ലം ഡി.സി.സിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം
ചാലക്കുടി മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി ബെന്നി ബെഹനാൻ കളമശ്ശേരി പോളിടെക്‌നിക്കിൽ പ്രവർത്തകർക്കൊപ്പം സന്തോഷം പങ്കിടുന്നു
വിജയ സെൽഫി..., ആലത്തുർ ലോക്സഭാ സ്ഥാനാർത്ഥിയുടെ ഫലപ്രഖ്യാപനത്തിന് ശേഷം പാലക്കാട് മുണ്ടൂർ വേലിക്കാട് ആര്യനെറ് കോളേജിൽ പ്രവർത്തകർകെപ്പം ഫോട്ടോക്ക് പോസ് ചെയുന്ന രമ്യ ഹരിദാസ്.
തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിളള മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് സമീപം
കൈവിട്ടത് വോട്ട്..., പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഭാഗികമായപ്പോഴേ ഭൂരിപക്ഷം ക്രമാതീതമായി കുറഞ്ഞതിനെത്തുടർന്ന് സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിൽ അസ്വസ്ഥനായിരിക്കുന്ന കോട്ടയം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ
ഇനി മുൻസീറ്റിൽ...കോട്ടയം മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പാലായിലെ കെ.എം.മാണിയുടെ വസതിയിലെത്തിയശേഷം ജോസ്.കെ.മാണിക്കൊപ്പം കോട്ടയത്തേക്ക് പോകുന്നു
കുമ്മനം രാജശേഖരൻ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ
പാർലമെൻറ് തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിൽ വിജയിച്ച് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വരുന്നതിനെത്തുടർന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി കോട്ടയത്ത് നടത്തിയ ആഹ്ലാദപ്രകടനം.
എ.കെ.ജി സെന്ററിൽ നിന്നും പുറത്തേക്ക് വരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
മടങ്ങി' വരുന്നു... പാർലമെൻറ് തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിൽ വിജയിച്ച് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വരുന്നതിൻറെ ആഹ്ലാദത്തിൽ കോട്ടയം ഗാന്ധി സ്‌ക്വയറിൽ ബി.ജെ.പി പ്രവർത്തകർ നരേന്ദ്ര മോദിയുടെ ഛായാചിത്രത്തിൽ പാലഭിഷേകം നടത്തുന്നു.
മധുര വിജയം..., പാലക്കാട് മണ്ഡലം യു .ഡി.എഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠൻ ആലത്തൂർ മണ്ഡല സ്ഥാനാർത്ഥി രമ്യാ ഹരിദാസും തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന് ശേഷം മധുരം നൽകി വിജയം ആഘോഷിക്കുന്നു. പാലക്കാട് മുണ്ടൂർ വേലിക്കാടുള്ള ആര്യനെറ്റ് കോളേജിൽ നിന്നുള്ള കാഴ്ച
ശശി തരൂർ വിജയം ഉറപ്പിച്ച ശേഷം വീടിനുപുറത്തിറങ്ങി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
യു.ഡി.എഫ് കേരളത്തിൽ മികച്ച വിജയം ഉറപ്പിച്ച ശേഷം ഇന്ദിരാഭവനിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ തിരുവനന്തപുരം മണ്ഡലത്തിൽ വിജയിച്ച ശശി തരൂരിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മധുരം നൽകിയപ്പോൾ. ആറ്റിങ്ങൽ മണ്ഡലത്തിൽ വിജയിച്ച അടൂർ പ്രകാശ്, ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എസ്.ശിവകുമാർ എംഎൽഎ, പാലോട് രവി, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം.
എറണാകുളം മണ്ഡലത്തിൽ വിജയമുറപ്പിച്ച യു.ഡി.എഫ്. സ്ഥാനാർത്ഥി ഹൈബി ഈഡനുമയി കുസാറ്റിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ പ്രവർത്തകർ ആഹ്ളാദം പങ്കുവയ്ക്കുന്നു.
പത്തനംതിട്ടയിൽ വി.വി പാറ്റ് എണ്ണൽ മെയിൻ ഒബ്സർവർ സഹദേബ് ദാസിന്റെ സാനിധ്യത്തിൽ ആരംഭിച്ചപ്പോൾ.
പിണറായി സർക്കാരിന്റെ പ്രതികാത്മക ശവമഞ്ചവുമായി പ്രകടനം നടത്തുന്ന യു.ഡി.എഫ് പ്രവർത്തകർ.
തിരുവനന്തപുരത്തെ വോട്ടെണ്ണൽ കേന്ദ്രമായ മാർ ഇവാനിയോസ് കോളേജിന് മുന്നിൽ ആഹ്ളാദ പ്രകടനം നടത്തുന്ന കോൺഗ്രസ് പ്രവർത്തകർ.
  TRENDING THIS WEEK
തിരതല്ലി... വലിയതുറ കടൽപ്പാലത്തിന് സമീപം അപകടകരമായ രീതിയിൽ കടലിൽ ഉല്ലസിക്കുന്ന യുവാവ്.
മിണ്ടരുത് മൈക്കുമായി വരുന്നുണ്ട്... ചേർത്തലയിൽ നടന്ന എൻ.ഡി.എ നേതൃയോഗത്തിൽ പങ്കെടുക്കുവാനെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയും ബി.ഡി.ജെ.എസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും തമ്മിലുള്ള രഹസ്യ സംഭാഷണത്തിനിടയിൽ പ്രസ്സ് മീറ്റനു മുന്നോടിയായി ചാനൽ മൈക്ക് വെക്കുവാനെത്തിയപ്പോൾ. എം.എൽ. എ പി.സി. ജോർജ് സമീപം.
ഓപ്പറേഷൻ ഞാവൽ... കോട്ടയം എം.ടി ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച ഓപ്പറേഷൻ റെയിൻബോ പദ്ധതിയിൽ പങ്കെടുക്കാനെത്തിയ എസ്.പി.സി സ്റ്റുഡൻറ്സ് സ്കൂൾ വളപ്പിൽ നിൽക്കുന്ന ഞാവൽപ്പഴം പറിക്കാനുള്ള ശ്രമത്തിൽ.
ആശാനേ ഞാൻ ഗുരുക്കൾ... കോട്ടയം എസ്.പി.സി.എസ് ഹാളിൽ നടന്ന ഓൾ കേരളാ മാർഷ്യൽ ആർട്സ് മാസ്റ്റേഴ്സ് ട്രേഡ് യൂണിയൻ വാർഷികവും പൊതുയോഗവും ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.എം മണിയും പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കളും സംഭാഷണത്തിൽ.
ചെല്ലം അംബ്രല്ല മാർട്ടിലുണ്ടായ തീപിടുത്തം കണ്ട് പൊട്ടിക്കരയുന്ന ജീവനക്കാർ.
പാലക്കാട്‌ കല്ലേക്കാട് വ്യാസ വിദ്യാ പീഠത്തിൽ പ്രഥമ ദ്വിതീയ സംഘശിക്ഷാവർഗ്ഗുകളുടെ പൊതു സമാപന സമ്മേളനത്തോടനുമ്പന്ധിച്ച് നടന്ന റൂട്ട് മാർച്ച്.
അന്തരിച്ച മുൻ മന്ത്രി കടവൂർ ശിവദാസന്റെ ഭൗതികദേഹത്തിന് സമീപം മകൾ ഡോ. മിനിയും മരുമകൾ ബിന്ദുവും.
ഒരു പൂഞ്ഞാർ ടിപ്‌സ്... ചേർത്തലയിൽ നടന്ന എൻ.ഡി.എ നേതൃയോഗത്തിൽ പങ്കെടുക്കുവാനെത്തിയ എം.എൽ.എ പി.സി. ജോർജ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ദേശീയ നിർവാഹക സമതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവരുമായി സംഭാഷണത്തിൽ.
വിവിധം... ചേർത്തലയിൽ നടന്ന എൻ.ഡി.എ നേതൃയോഗത്തിൽ പങ്കെടുക്കുവാനെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ദേശീയ നിർവാഹക സമതി അംഗം പി.കെ. കൃഷ്ണദാസ്, ബി.ഡി.ജെ.എസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, എം.എൽ.എ മാരായ ഒ. രാജഗോപാൽ, പി.സി. ജോർജ്.
ഈ തെങ്ങ് ഞങ്ങളിങ്ങെടുക്കുവാ, ഞങ്ങൾക്കീ തെങ്ങു വേണം...., ആലപ്പുഴ നെടുമുടി പഞ്ചായത്തിൽ തോട്ടു മുട്ട് പാലത്തിനു സമീപം പാറശ്ശേരി പുത്തൻവീട്ടിൽ വിനോദിന്റെ പുരയിടത്തിലെ തെങ്ങുകളിലൊന്നിൽ തൂക്കണാം കുരുവികൾ കൂട്ടമായി കൂടു കൂട്ടിയ നിലയിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com