കോട്ടയം ഡി.സി.സി. ഹാളിൽ നടന്ന നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും ഉമ്മൻ ചാണ്ടിയും. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് സമീപം.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ അടച്ചിട്ടിരുന്ന വിനോദ സഞ്ചാര മേഖലയെല്ലാം സന്ദർശകർക്കായി തുറന്നുകൊടുത്തപ്പോൾ തിരുവനന്തപുരം നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ എത്തിയ സന്ദർശകർ ഏഷ്യൻ ആനയുടെ അസ്ഥികൂടം കൗതുകപൂർവ്വം വീക്ഷിക്കുന്നു
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച " ദി അൺനോൺ വാര്യർ " ഡോക്യുമെന്ററിയുടെ പോസ്റ്റർ റിലീസ് തിരുവനന്തപുരം കെ .പി .സി .സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന് നൽകി നിർവഹിക്കുന്നു
കോട്ടയം സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഹൗസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിനിടയിൽ താഴത്തങ്ങാടി മുസ്ലിം പള്ളി ഇമാം ഷംസുദ്ദീൻ മന്നാനി ഏലവും പാലവും,ബിഷപ്പ് ഡോ. മലയിൽ സബു കോശി ചെറിയാനും സൗഹൃദം പങ്കുവെക്കുന്നു.
ഇനി ചിരിക്കാം ...തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല പട്ടയം വിതരണ മേളയിൽ നിന്നും പട്ടയം ലഭിച്ച പുത്തൂർ സ്വദേശി അമ്മിണിയും പീച്ചി സ്വദേശി റോസിയും പരസ്പരം സന്തോഷം പങ്കിടുന്നു
കാലം സാക്ഷി ചരിത്രം സാക്ഷി ... മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച " ദി അൺനോൺ വാര്യർ " ഡോക്യുമെന്ററിയുടെ പോസ്റ്റർ റിലീസിന് തിരുവനന്തപുരം കെ .പി .സി .സി ആസ്ഥാനത്തെത്തിയ പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ കെ .പി .സി .സി വർക്കിംഗ് പ്രസിഡന്റുമാരായ ടി .സിദ്ദിഖ് , പി .ടി തോമസ് എന്നിവർ മുൻ എ .ഐ .സി .സി സെക്രട്ടറിമാരുടെ ചിത്രങ്ങൾക്ക് മുന്നിൽ നിന്ന് ചർച്ചയിലേർപ്പെട്ടപ്പോൾ
ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന് വന്ന ഗണേശോത്സവ പൂജാ ആഘോഷ ചടങ്ങുകൾക്ക് സമാപനം കുറിച്ച് തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്നും ശംഖുംമുഖം ആറാട്ട് കടവിലേക്ക് നിമഞ്ജനത്തിനായ് കൊണ്ട് പോകുന്ന ഗണേശ വിഗ്രഹങ്ങൾ
പൊതുജനങ്ങൾക്കായി കെ.എസ്.ആർ.ടി.സി തിരുവനന്തപുരം കിഴക്കേകോട്ടയിൽ ആരംഭിച്ച പെട്രോൾ - ഡീസൽ ഔട്ട്ലെറ്റുകളുടെ "യാത്ര ഫ്യൂൽസ്' സംസ്‌ഥാനതല ഉദ്‌ഘാടനത്തിന് എത്തിയ മന്ത്രിമാരായ ആന്റണി രാജു, ജി.ആർ.അനിൽ, വി.ശിവൻകുട്ടിയും പമ്പിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക്ക് ചാർജർറിന്റെ പ്രവർത്തങ്ങൾ വീക്ഷിക്കുന്നു.
യുവ കരങ്ങൾ... എറണാകുളം ഡി.സി.സി ഓഫീസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃയോഗത്തിനെത്തിയ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ജില്ലാ പ്രസിഡന്റുമാരുമായി സംഭാഷണത്തിൽ.
ഡി.വൈ.എഫ്.ഐ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന മലബാർ കലാപം നൂറ് വർഷം നൂറ് സെമിനാർ പരിപാടിയുടെ ഉദ്ഘാടനത്തിന് വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
തൃശൂർ ശക്തൻമാർക്കറ്റിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാവാനെത്തിയ സുരേഷ് ഗോപി എം.പിയെ ബൊക്കെ നൽകി സ്വീകരിക്കുന്ന കോർപറേഷൻ മേയർ എം.കെ വർഗീസ്.
തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസിൽ നിന്നും രാജി പ്രഖ്യാപിച്ച ശേഷം എ.കെ.ജി സെന്ററിലെത്തിയ മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാറിനെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിക്കുന്ന പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ.
തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസിൽ നിന്നും രാജി പ്രഖ്യാപിച്ച ശേഷം എ.കെ.ജി സെന്ററിലെത്തിയ മുൻ കെ.പി.സി. സി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ.
മറക്കില്ല മന്ത്രിയെ... തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച സംസ്ഥാന തല പട്ടയ വിതര മേളയിൽ നിന്നും പട്ടയം സ്വീകരിച്ച പീച്ചി സ്വദേശി റോസിയെയും, പുത്തൂർ സ്വദേശി അമ്മിണിയെയും ചേർത്ത് പിടിച്ച് സന്തോഷം പങ്കിടുന റവന്യു മന്ത്രി കെ. രാജൻ.
തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച പട്ടയമേളയിൽ നിന്നും പട്ടയം ലഭിച്ച പീച്ചി സ്വദേശി റോസിയുടെ സന്തോഷം.
കോട്ടയം ജില്ലാതല പട്ടയമേള ആനിക്കാട് പാറയ്ക്കൽ തെയ്യാമ്മ ബേബിക്ക് പട്ടയം നൽകി മന്ത്രി വി.എൻ. വാസവൻ ഉദ്ഘടനം ചെയ്യുന്നു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്തവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുക, യൂണിവേഴ്‌സിറ്റി സിലബസിലെ വർഗീയവൽക്കരണം നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മുസ്‍ലിം ജമാ അത്ത് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം എസ്. മുജീബ് നിർവഹിക്കുന്നു.
ക്ഷീര സംഘങ്ങൾക്ക് ഏർപ്പെടുത്തിയ ഇൻകം ടാക്സ് നിറുത്തലാക്കുക എന്നാവശ്യപ്പെട്ട് ക്ഷീരസംഘം പ്രസിഡന്റുമാർ നടത്തിയ രാജ്ഭവൻ ധർണയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിക്കുന്നു.
പാചക വാതക വിലവർദ്ധനവ് കേന്ദ്രസർക്കാർ പിൻവലിക്കുക എന്നാവശ്യപ്പെട്ട് കേരളവനിതാ കോൺഗ്രസ് (എം) തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏജീസ് ആഫീസിന് മുന്നിൽ നടത്തിയ ധർണയുടെ ഉദ്ഘാടനം കേരളവനിതാകോൺഗ്രസ്‌ (എം) സംസ്ഥാന പ്രസിഡന്റും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ നിർമ്മലാ ജിമ്മി നിർവഹിക്കുന്നു.
കുളമല്ല റോഡാണ്... ശക്തമായി പെയ്ത മഴയെ തുടർന്ന് എറണാകുളം ബോട്ട് ജെട്ടി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലെ റോഡിലെ കുഴിയിൽ വെള്ളം കെട്ടികിടക്കുന്നു. നിത്യനേ നിരവമി പേരാണ് ബസ് യാത്രയ്ക്കും ബോട്ടിന് പോകുന്നതിനുമായി ഈ റോഡിലൂടെ കടന്ന് പോകുന്നത്.
  TRENDING THIS WEEK
അഷ്ടമുടിക്കായലിൽ മതിയായ രേഖകൾ കൈവശമില്ലാത്തതിനാൽ ബോട്ട് ഉടമയേയും സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
മാലാഖ തണലിൽ... ദേശീയ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യു.ജി പരീക്ഷക്കെത്തിയ കൊവിഡ് ബാധിച്ച വിദ്യാർത്ഥിനിയും പിതാവും ഹാളിൽ പ്രവേശിക്കാനായി കോട്ടയം ലൂർദ് പബ്ലിക് സ്‌കൂളിലെ സെന്ററിന് സമീപമുള്ള പള്ളിയുടെ മുറ്റത്തെ മാലാഖയുടെ പ്രതിമയുടെ സമീപത്ത് കാത്തിരിക്കുന്നു.
നിയമവും പ്രോട്ടോക്കോളും.... കോട്ടയം ലൂർദ് പബ്ലിക് സ്‌കൂളിലെ സെന്ററിൽ ദേശീയ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യു.ജി പരീക്ഷക്കെത്തിയ വിദ്യാർത്ഥിനി നീറ്റ് പരീക്ഷയുടെ നിയമത്തിന്റെ ഭാഗമായി ഹാളിൽ പ്രവേശിക്കുന്നതിന് മുൻപ് കാലിലെ സ്വർണ്ണ പാദസ്വരം ഊരി മാറ്റുമ്പോൾ മറ്റൊരു വിദ്യാർത്ഥിനി കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ കൈയ്യിൽ ഗ്ലൗസ് ഇടുന്നു.
കോഴിക്കോട് മിഠായിത്തെരുവിന് സമീപം മൊയ്തീൻപള്ളി റോഡിലെ ചെരുപ്പുകടയിൽ തീ പിടിത്തം. കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ രണ്ടു പേരെ രക്ഷപ്പെടുത്തി സുരക്ഷയൊരുക്കി അഗ്നി ശമനസേന.
തൃശൂര്‍ കോര്‍പറേഷൻ സ്റ്റേഡിയം സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ക്ലീനിംഗ് ചെയ്യുന്നു
പറന്ന്കൊത്തി... പഴുത്ത് പാകമായി നിൽക്കുന്ന പപ്പായ കൊത്തിയെടുക്കാൻ കൂട്ടത്തോടെ എത്തിയ കിളികൾ. പാലക്കാട് ചിറ്റൂർ വിളയോടി ഭാഗത്ത് നിന്ന്.
ഡി.വൈ.എഫ്.ഐ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന മലബാർ കലാപം നൂറ് വർഷം നൂറ് സെമിനാർ പരിപാടിയുടെ ഉദ്ഘാടനത്തിന് വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
നീറ്റാക്കാം... കോട്ടയം ലൂർദ് പബ്ലിക് സ്‌കൂളിലെ സെന്ററിൽ ദേശീയ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യു.ജി പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനിക്ക് ഹാളിൽ പ്രവേശിക്കുന്നതിന് മുൻപ് സാനിറ്റൈസർ കുപ്പിയിലെ ലേബൽ പൊളിച്ചു നീക്കി കൊടുക്കുന്ന രക്ഷകർത്താവ്. ഹാളിൽ കൊണ്ടുപോകുന്ന കുപ്പികളിൽ ലേബലുകൾ പാടില്ലായെന്ന നിയമമുണ്ട്.
വിശപ്പിന്റെ വിളി കേട്ട്... തൃശൂർ പടിഞ്ഞാറെ കോട്ടയിൽ ഭക്ഷണപ്പൊതിയുമായി എത്തിയ ആളിൽ നിന്നും ഭക്ഷണപ്പൊതി ഏറ്റുവാങ്ങുന്ന നാടോടികൾ.
ക്ഷീര സംഘങ്ങൾക്ക് ഏർപ്പെടുത്തിയ ഇൻകം ടാക്സ് നിറുത്തലാക്കുക എന്നാവശ്യപ്പെട്ട് ക്ഷീരസംഘം പ്രസിഡന്റുമാർ നടത്തിയ രാജ്ഭവൻ ധർണയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com