കൊവിഡ് വ്യാപനത്തെതുടർന്ന് സർവീസ് ഇല്ലാതെ അരൂർ, അരൂക്കൂറ്റി പാലത്തിന് താഴെ ഇട്ടിരുന്ന ബസ് പുല്ല് പിടിച്ച് കാടുകയറിയ നിലയിൽ.
നില നിർത്തിയ വിജയം... കൊച്ചി കോർപറേഷനിലെ ഗാന്ധിനഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ബിന്ദു ശിവൻ വിജയിച്ചതിനെത്തുടർന്ന് പ്രവർത്തകർ കോർപറേഷനിലേക്ക് നടത്തിയ ആഹ്ളാദ പ്രകടനം.
ട്രാക്ടർ സമരമല്ല... കർഷക സമരത്തിലെ സ്റ്റാറായിരുന്ന ട്രാക്ടറിന്റെ രൂപത്തിലുള്ള കളിപ്പാട്ടങ്ങൾ കൗതുകമാകുന്നു. നാട്ടകം കോളേജ് ജംഗ്ഷന് സമീപം എം.സി. റോഡരുകിൽ വിൽപ്പനാക്കായി നിരത്തി വച്ചിരിക്കുന്ന ട്രാക്ടർ കളിപ്പാട്ടങ്ങൾ.
സായാഹ്‌ന സന്ധ്യയിൽ ആലപ്പുഴ ബീച്ചിൽ കളിപ്പാട്ടങ്ങൾ വിൽക്കാനെത്തിയ വിൽപ്പനക്കാരൻ.
ജീവിത പാടത്ത്...പുതിയ പ്രതീക്ഷയോടെ പാടത്ത് തൊഴിലാളികൾ ഞാറു നടുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത് ശക്തമായ വെയ്ലിൽ കുടചൂടി വരമ്പിൽ ഇരുന്ന് വീക്ഷിക്കുന്ന മുത്തശ്ശി. പാലക്കാട് കൊല്ലംകോട് നിന്നുള്ള കാഴ്ച
കലാ പരിപാടികളും ഘോഷയാത്രകളും നടത്താൻ അനുവദിക്കണമെന്നും,ക്ഷേത്രങ്ങളിൽ കലാപരിപാടികൾ നടത്തുന്നതിന് കലക്‌ടറുടെ അനുമതി വാങ്ങണമെന്ന ദേവസ്വം ബോർഡിന്റെ ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ആർട്ടിസ്റ്റ് ഏജന്റ്സ് കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നൂറുകണക്കിന് കലാരൂപങ്ങൾ അവതരിപ്പിച്ചുകൊണ്ട് നടത്തിയ അതിജീവന കലാസംഗമം
ആവേശത്തിൽ... തൃശൂർ മോഡൽ ബോയ്സ് സ്കൂളിൽ പഠിച്ച സന്തോഷ് ട്രോഫി കേരള ടീമിന്റെ ക്യാപ്റ്റൻ ജിജോ ജോസഫിന് സ്കൂളിൽ നൽകിയ സ്വീകരണത്തിൽ നിന്ന്.
കോട്ടയം തിരുക്കര മഹാദേവ ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി വടക്കേനടയിലെ ഗോപുരത്തിൽ പണികൾ നടത്തുന്നു.
എഴുത്തിന്റെ അരനൂറ്റാണ്ട് പൂർത്തിയാക്കിയ ആലങ്കോട് ലീലാകൃഷ്ണന് തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉപഹാരം നൽകി ആദരിക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
എറണാകുളം ജില്ലാ ജനജാഗരണ്‍ അഭിയാന്‍ പദയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ജാഥാ ക്യാപ്റ്റന്‍ വി.ഡി. സതീശന് പതാക കൈമാറുന്നു
മറയുന്ന കാഴ്ചകൾ...പുത്തൻ തലമുറ മൊബൈലിലും സമൂഹ മാദ്ധ്യമങ്ങളിൽ സമയം ചിലവഴിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ ഏറെ കുടുതലും ഉള്ളത്. പാടത്തും പറമ്പിലും പണിയെടുക്കുന്ന ഒരു തലമുറ ഇനി നമുക്ക് കാണാൻ കഴിയണം എന്നില്ല. എറണാകുളം ജില്ലയിലെ മലയോര മേഖലയായ കുത്താട്ടുകുളത്ത് പാടശേഖരത്ത്‌ നട്ടിരിക്കുന്ന ഞാറിൽ അച്ഛനൊപ്പം മരുന്ന് തളിക്കാൻ പോകുന്ന മകൾ
ഫോട്ടോ ഫ്രെയിം...എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ ഡിവൈഡറിൽ പരസ്യ ചിത്രങ്ങൾ വെക്കുന്നതിനായി ഫ്രെയിമുകൾ സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി
എറണാകുളം കലൂർ പൊറ്റക്കുഴി ചെറുപുഷ്പം ദേവാലയത്തിൽ നടന്ന കരനെല്ല് കൃഷിയുടെ വിളവെടുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
മണിമുഴക്കം ...കുട്ടനെല്ലൂർ അച്യുതമേനോൻ കോളേജിൻ്റെ 50-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കോളേജിൽ സ്ഥാപിച്ച മണിമുഴക്കുന്ന മന്ത്രി കെ.രാജൻ
വയനാട് മേപ്പാടിയിലെ തേയില തോട്ടത്തിൽ കീടാനാശിനി തളിക്കുന്ന തൊഴിലാളികൾ
തിരുവനന്തപുരം കവടിയാർ ഉദയ പാലസിൽ നടന്ന ഷീ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ അവാർഡ് ദാന ചടങ്ങിൽ എത്തിയ കേന്ദ്ര മന്ത്രി എൽ. മുരുകനും നടൻ ടോവിനോ തോമസും നടി കീർത്തി സുരേഷും തമ്മിൽ സൗഹൃദ സംഭാഷണത്തിൽ. നിർമ്മാതാവ് ജി. സുരേഷ് കുമാർ സമീപം
ഹെലികോപ്ടർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ രാജേഷിന്റെയും ബിജിയുടെയും വീട്ടിൽ എം.എ. യൂസഫലി എത്തിയപ്പോൾ
നാവിക ദിനാഘോഷത്തോടനുബന്ധിച്ച് ദക്ഷിണ നാവികസേനയുടെ നേതൃത്വത്തിൽ എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന അഭ്യാസ പ്രകടനങ്ങൾ
മാനവികതയുടെ ന്യായാധിപൻമാർ...എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ ജസ്റ്റിസ്. വി.ആർ. കൃഷ്ണയ്യർ അനുസ്മരണ ചടങ്ങിനെത്തിയ ജസ്റ്റിസ്. കെ. ചന്ദ്രു ജസ്റ്റിസ്. ജെ.ബി. കോശിയുമായി സൗഹൃദ സംഭാഷണത്തിൽ
വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ തലത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി നയിക്കുന്ന " ജന ജാഗ്രതാ കാമ്പെയിൻ പദയാത്രയുടെ " ഉദ്ഘാടനം തിരുവനന്തപുരം കല്ലറയിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ജാഥാ ക്യാപ്റ്റൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി യ്ക്ക് പാർട്ടി പതാക കൈമാറി നിർവഹിക്കുന്നു .ഡി .സി .സി പ്രസിഡന്റ് പാലോട് രവി , എം .പി മാരായ അടൂർ പ്രകാശ് , കൊടിക്കുന്നിൽ സുരേഷ് , രാജ്മോഹൻ ഉണ്ണിത്താൻ ,കെ .പി .സി .സി വൈസ് പ്രസിഡന്റ് എൻ .ശക്തൻ , ജനറൽ സെക്രട്ടറിമാരായ ജി .എസ് ബാബു , ദീപ്‌തി മേരി വർഗീസ് ,ട്രഷറർ പ്രതാപ ചന്ദ്രൻ , മുൻ മന്ത്രി വി .എസ് ശിവകുമാർ തുടങ്ങിയവർ സമീപം
  TRENDING THIS WEEK
കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്.
വയനാട് മേപ്പാടിയിലെ തേയില തോട്ടത്തിൽ കീടാനാശിനി തളിക്കുന്ന തൊഴിലാളികൾ
സ്നേഹചുംബനം... സാമൂഹ്യ നീതി വകുപ്പ് മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.അബ്ദുറഹ്‌മാൻ 2020ലെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ അൽ വീനയെ ചുംബിച്ചപ്പോൾ
കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം.
തളരാതെ മുന്നോട്ട്... ഭിന്നശേഷി ദിനം തൃശൂർ രാമവർമ്മപുരം ജി.വി.എച്ച്.എസിലെ പ്രധാന അദ്ധ്യാപിക എ.സി സീന സ്കൂളിലേക്ക് ചക്ര കസേരയിൽ വരുന്നു. കുട്ടിക്കാലം മുതൽ ഒരു കാലിലെ പേശികൾക്കു ബലക്കുറവുള്ളതിനാൽ നടക്കാൻ പരസഹായം വേണം. ചക്ര കസേരയിൽ ഇരുന്നു കൊണ്ട് മാതൃകപരമായ ഒട്ടേറെ പ്രവർത്തനങ്ങൾ ടീച്ചർ നിർവഹിച്ചിട്ടുണ്ട്.
കേരളത്തിലെ 14 ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ചും ദുബായ് ഡിഎക്‌സ്ബി റൈഡേഴ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന കേരള സൈക്കിൾ ടൂറിന്റെ ഫ്ലാഗ് ഓഫിന് മസ്കോട്ട് ഹോട്ടലിൽ എത്തിയ മന്ത്രി പി .എ മുഹമ്മദ് റിയാസ് സൈക്കിൾ യാത്രയിൽ.
പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ.
അകപ്പെട്ടു... ഇരതേടി ഇറങ്ങിയ ചേരയുടെ വായിൽ അകപ്പെട്ട തവള. എറണാകുളം മറൈൻഡ്രൈവിലെ കാനയിൽ നിന്നുള്ള കാഴ്ച.
കളറാവട്ടെ ക്രിസ്മസ്... ഡിസംബർ മാസം ആരംഭമായി. ക്രിസ്മസ് ദിനത്തെ അനുസ്മരിച്ച് വീടുകളിലും വഴിയോരങ്ങളിലും ഇനി നക്ഷത്രശോഭയുടെ നാളുകളാണ്. എറണാകുളം ബ്രോഡ്‌വേയിലെ നക്ഷത്രക്കടയിൽ നിന്നുള്ള കാഴ്ച.
വർണ്ണാഭമായ ക്രിസ്മസ് ...
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com