2010-2014 കാലയളവിലെ കായികതാരങ്ങളുടെ റിക്രൂട്ട്‌മെന്റ് നീട്ടിയതിനെതിരെയുള്ള പ്രതിഷേധത്തിന്റെ രണ്ടാം ദിവസം സെക്രട്ടേറിയറ്റ് പടിക്കൽ കായികതാരങ്ങൾ സംഘടിപ്പിച്ച പ്രതിഷേധം
പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ.
തളരാതെ മുന്നോട്ട്... ഭിന്നശേഷി ദിനം തൃശൂർ രാമവർമ്മപുരം ജി.വി.എച്ച്.എസിലെ പ്രധാന അദ്ധ്യാപിക എ.സി സീന സ്കൂളിലേക്ക് ചക്ര കസേരയിൽ വരുന്നു. കുട്ടിക്കാലം മുതൽ ഒരു കാലിലെ പേശികൾക്കു ബലക്കുറവുള്ളതിനാൽ നടക്കാൻ പരസഹായം വേണം. ചക്ര കസേരയിൽ ഇരുന്നു കൊണ്ട് മാതൃകപരമായ ഒട്ടേറെ പ്രവർത്തനങ്ങൾ ടീച്ചർ നിർവഹിച്ചിട്ടുണ്ട്.
കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്.
ആട് മേയ്ക്കാൻ ...മലപ്പുറം ജില്ലയിലെ നിലമ്പൂർ നെടുങ്കയം വനത്തിന് സമീപം ആടിനെ മേയ്ക്കാൻ പോകുന്ന ആദിവാസി സ്ത്രീകൾ
നേടിയെടുത്തേ... മരക്കാർ എന്ന സിനിമയുടെ ആദ്യ ഷോക്കുള്ള ടിക്കറ്റ് കൈപ്പറ്റിയ ശേഷം ആഹ്ലാദം പങ്കിടുന്ന യുവാവ്. തൃശൂർ രാഗം തിയേറ്ററിൽ നിന്ന്.
ഗ്രൂപ്പിനില്ല... നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡന്റായി നിയമിതയായ മോളി ഫ്രാൻസിസ് സ്ഥാനം ഏറ്റെടുക്കുന്ന യോഗത്തിൽ പങ്കെടുക്കുന്ന മുൻ കോൺഗ്രസ് നേതാക്കളായ പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ, ലതിക സുഭാഷ്, സി.ഐ സെബാസ്റ്റ്യൻ എന്നിവർ.
തെളിയട്ടെ നല്ലൊരു നാളെ .... ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് തൃശൂർ തെക്കേ ഗോപുരനടയിൽ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ റെഡ് റിബണിന്റെ മാതൃകയിൽ ചിരാത് തെളിയിക്കുന്നു
ജീവിത യാത്ര...വേമ്പനാട്ട് കായലിന് കുറുകേയുള്ള അരൂർ കുമ്പളം റെയിൽവേ പാലത്തിൽ പെയിന്റ് ചെയ്യുന്നതിന് വലകെട്ടി ജോലിയിൽ ഏർപ്പെട്ടിരുക്കുന്ന തൊഴിലാളികൾ. പാളത്തിലൂടെ ചെന്നൈ ആലപ്പുഴ എക്സ്പ്രസ് കടന്ന് പോകുമ്പോഴുള്ള കാഴ്ച
ക‌ടവത്ത്...അരൂർ, അരൂക്കൂറ്റി പാലത്തിന് താഴെ കെട്ടിയിട്ടിരിക്കുന്ന വള്ളങ്ങൾ
ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌.
കൊച്ചി നഗര സൗന്ദര്യ വത്കരണ പദ്ധതിയിൽ നടപാതയുടെ നിർമ്മാണം പൂർത്തിയായ ഭാഗത്ത് വഴിവിളക്കുകൾ സ്ഥാപിക്കുന്ന തൊഴിലാളികൾ. സുഭാഷ് പാർക്കിന് സമീപത്ത് നിന്നുള്ള കാഴ്ച
കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ ബൗ ബൗ ഫെസ്റ്റിനോടനുബന്ധിച്ച് ടാഗോർ ഹാളിൽ നടന്ന അഡോപ്ഷൻ ക്യാമ്പിൽ ദത്തെടുത്ത തെരുവ് നായ്ക്കുട്ടികളെ താലോലിക്കുന്ന വിദ്യാർത്ഥി
ഗുരുവായൂർ ചെമ്പൈ ഏകാദശി സംഗീതോത്സവത്തോടനുബന്ധിച്ച് കോട്ടായി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച തംബുരു ഘോഷയാത്ര പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ സ്വീകരിച്ചപ്പോൾ പുഷ്പ്പാർച്ചന ചെയുന്ന വിദ്യാർത്ഥികൾ .
പൊക്കമില്ലായ്മായാണ് എന്റെ പൊക്കം ...നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ
രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെത്തി വോട്ട് രേഖപ്പെടുത്തുന്നു
ഒമിക്രോൺ അല്ല ... വിദേശ പര്യടനം കഴിഞ്ഞെത്തി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിൽ പി .പി .ഇ കിറ്റണിഞ്ഞ് വോട്ട് രേഖപ്പെടുത്തുന്ന പാലാ എം .എൽ .എ മാണി സി കാപ്പൻ
വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ
പ്രതീക്ഷയുടെ പൂക്കാലം... കൊവിഡിന് ശേഷം നാടും നഗരവും പഴയ കാല പ്രതാപത്തിലേക്ക് തിരിച്ചു വരുമ്പോൾ പ്രതീക്ഷയോടെയാണ് ആളുകൾ ദിനംപ്രതി ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. മലപ്പുറം നഗരത്തിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ.
മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്.
  TRENDING THIS WEEK
വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ
പൊക്കമില്ലായ്മായാണ് എന്റെ പൊക്കം ...നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ
ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ്
നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച.
കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്.
ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌.
മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം.
തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ
മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്.
കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com