ലൈഫ് മിഷൻ പദ്ധതിക്കെതിരെ കോട്ടയം പ്രസ്ക്ളബ്ബിൽ പത്രസമ്മേളനം നടത്താനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആർ.കെ കൊച്ചനിയൻ രക്തസാക്ഷി ദിനത്തിൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചനിയൻ കുത്തേറ്റുവീണ തൃശൂർ രാമനിലയത്തിനു സമീപം ഒരുക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി അഭിവാദ്യം അർപ്പിക്കുന്ന സംസ്ഥാന പ്രസിഡൻ്റ് വി.എ. വിനീഷ്, ജില്ലാ സെക്രട്ടറി സി.എസ് സംഗീത് തുടങ്ങിയവർ.
ഡൽഹയിലെ മനുഷ്യ കുരുതിക്കെതിരെ ഐ.എൻ.എൽ മണ്ഡലം കമ്മിറ്റി മലപ്പുറം കുന്നുമ്മലിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം.
വേങ്ങര കോട്ടക്കൽ റോഡിലെ വർക്ക്ഷോപ്പിൽ ഉണ്ടായ തീപിടുത്തം. മലപ്പുറം ഫയർ ഫോഴ്സ് എത്തി തീ അണക്കുന്നു.
തൊടുപുഴയിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ക്യാമ്പസിനുളിൽ എഴുതിവെച്ചിരിക്കുന്ന 'എന്റെ അൽ അസർ' എന്ന എഴുത്തിന് മുന്നിൽ സൗഹൃദങ്ങളും തമാശകളും പങ്കുവെക്കുന്ന വിദ്യാർത്ഥികൾ.
തൊടുപുഴ അൽ-അസ്ഹർ കോളേജിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ആസ്വദിക്കാൻ എത്തിയ മുട്ടം എൻജിനിയറിങ് കോളേജിലെ വിദ്യർത്ഥികൾ പ്രധാനവേദിക്ക് മുന്നിൽ നിന്നും ഫോട്ടോയെടുക്കുന്നു.
അയ്യങ്കാളി ഹാളിൽ നടന്ന പി.എസ് കൃഷ്ണൻ അനുസ്മരണ ചടങ്ങിൽ അദ്ദേഹത്തിന്റെ അനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള സാമൂഹിക നീതിക്കായി ഒരു സമർപ്പിത ജീവിതം എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പി.എസ് കൃഷ്ണന്റെ മകൾ ശുഭ ശേഖറിന് നൽകി പ്രകാശനം ചെയ്യുന്നു. കെ.രാധാകൃഷ്ണൻ,ടി.എസ് രഘുലാൽ തുടങ്ങിയവർ സമീപം
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ബ്യുട്ടീഷ്യൻസ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം കനകക്കുന്നിൽ നടന്ന സംസ്ഥാന ക്ഷീര സംഗമത്തിന്റെ സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.
തലസ്ഥാന നഗരത്തിന്റെ കുടിവെള്ളക്ഷാമം പരിഹരിക്കുന്ന നെയ്യാർഡാം -പി.ടി.പി. കുടിവെള്ള പദ്ധതി ബി.ജെ.പി അട്ടിമറിക്കുന്നുവെന്നാരോപിച്ച് എൽ.ഡി.എഫ്. ജനപ്രതിനിധികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു.
എറണാകുളം പാലാരിവട്ടം കുമാരനാശാൻ സൗധത്തിൽ എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയൻ, കേരളകൗമുദിയുമായി ചേർന്ന് സംഘടിപ്പിച്ച ഗുരുദേവനും സമകാലിക കേരളവും ശില്പശാല ഉദ്ഘാടനം.
ഭൂമാഫിയയ്ക്ക് വേണ്ടി ഹിന്ദു സംഘടനാ നേതാക്കളെ ജയിലിൽ അടക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി. എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ച്.
പട്ടയം തരുമോ ...പട്ടയം തരാമെന്ന് പറഞ്ഞ് സർക്കാർ തങ്ങളെ പറ്റിച്ചു എന്ന് ആരോപിച്ച് മലയോര സംരക്ഷണ സമിതി തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച നിരാഹാര സമരത്തിൽ പങ്കെടുക്കുന്ന 82 വയസുള്ള പാറുക്കുട്ടി ഈ അമ്മയെ പോലെ നിരവധി സ്ത്രികൾ ഈ സമരത്തിൽ പങ്കെടുക്കുന്നുണ്ട്
മുതിർന്ന കോൺഗ്രസ് നേതാവ് ബാലന് തൃശൂർ വൃന്ദാവൻ ഹോട്ടലിൽ സംഘടിപ്പിച്ച ആദരം @95 ചടങ്ങിൽ ബാലനെ ഷാൾ അണിയിച്ച് ആദരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പേട്ട പുത്തൻകോവിൽ ഭഗവതി ക്ഷേത്രത്തിന്റെ തിരുവുത്സവത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളത്ത്.
പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച ലൈഫ് പദ്ധതി ഫോട്ടോ പ്രദർശനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി തോമസ് ഐസക് പ്രദർശനം കാണുന്നു. മേയർ കെ. ശ്രീകുമാർ, ചെറിയാൻ ഫിലിപ്പ്, യു.വി. ജോസ്, സുരേഷ് കുമാർ, രഞ്ജിത് തുടങ്ങിയവർ സമീപം.
പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച ലൈഫ് പദ്ധതി ഫോട്ടോ എക്സിബിഷൻ മന്ത്രി തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യുന്നു. മേയർ കെ.ശ്രീകുമാർ, ചെറിയാൻ ഫിലിപ്പ്, യു.വി. ജോസ്, സുരേഷ് കുമാർ, രഞ്ജിത് തുടങ്ങിയവർ സമീപം.
ചങ്ങനാശ്ശേരിയിൽ നവീകരിച്ച കേരളകൗമുദി ബ്യൂറോയുടെ ഉദ്‌ഘാടനം.
വിവിധ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ല കമ്മിറ്റി ഡി.ഡി.പി ഓഫീസിലേക്ക് നടത്തിയ മാർച്ച് പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
വില നിശ്ചയിച്ച് എയ്ഡ്സ് സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് (എയ്ഡ്സ്) മാനേജേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മലപ്പുറം കലക്ടറേറ്റ് ധർണ പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
  TRENDING THIS WEEK
ഒടുവിലെ'ത്തീ'... കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ കെ.എ.എസ് പരീക്ഷ ആരംഭിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ പരീക്ഷാ സെന്ററിലേക്ക് ഓടിയെത്തുന്ന ഉദ്യോഗാർത്ഥി. നീണ്ട വിവാദങ്ങൾക്കും കാത്തിരിപ്പിനും ഒടുവിലാണ് കെ.എ.എസ് പരീക്ഷ സംസ്ഥാനത്ത് നടന്നത്. നാല് ലക്ഷത്തോളം പേർ പരീക്ഷ എഴുതി.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണത്തിൽ ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
കൊച്ചിയിൽ നടക്കുന്ന മിസ്റ്റർ കേരള മത്സരത്തിന്റെ പ്രചരണാർത്ഥം എറണാകുളം സെന്റ് തെരേസാസ് കോളേജിൽ കാമ്പസ് ഡ്രൈവ് ഉദ്ഘാടനം ചെയ്യാനെത്തിയ മിസ്റ്റർ യൂണിവേഴ് ചിത്തരേശ് നടേശൻ വിദ്യാർത്ഥികൾക്കൊപ്പം
ദുരന്തചിത്രം ... 19 പേരുടെ മരണത്തിന് ഇടയാക്കിയ കോയമ്പത്തൂർ അവിനാശി ബസ് അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസിൽ നിയന്ത്രണം വിട്ട് കണ്ടെയ്നർ ലോറി ഇടിച്ച് തകർന്ന ബസിനെ റോഡ് മാർഗം ക്രയിൻ ഉപയോഗിച്ച് എടപ്പാളിലെവർക്ക് ഷോപ്പിൽ കൊണ്ടുപ്പോവുന്നു.
മന്നത്ത് പത്മനാഭന്റെ ചരമവാർഷികത്തോടനുബന്ധിച്ച് പെരുന്നയിലെ മന്നം സമാധിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എത്തിയപ്പോൾ
സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിത വികസനവകുപ്പ് സംഘടിപ്പിച്ച ദ്വിദിന പോഷണ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ, മന്ത്രി കെ.കെ. ശൈലജ.
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന കശ്‍മീരി യുവജന വിനിമയ പരിപാടിയുടെ ഉദ്‌ഘാടനം.
തിരുവനന്തപുരം കേസരിയിൽ നടന്ന മീറ്റ് ദ പ്രസിൽ പങ്കെടുക്കുവാനെത്തിയ ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐ. അന്വഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് എറണാകുളത്തെ സി.ബി.ഐ. ഓഫീസിന് മുന്നിൽ നടന്ന സൂചനാ സത്യാഗ്രഹ സമരത്തിൽ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം പങ്കെടുത്തപ്പോൾ.
കെ എ എസ് ആദ്യ പരീക്ഷ കഴിഞ്ഞു ബാഗുകൾ എടുക്കാൻ എത്തിയ ഉദ്യോഗാർത്ഥികൾ. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ നിന്നുളള ദൃശ്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com