പിൻവാങ്ങി ..., കഴിഞ്ഞ ദിവസം അന്തരിച്ച തൃശൂർ കോർപറേഷൻ 47-ാം ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എം.കെ മുകുന്ദന് ആദരാജ്ഞലികൾ ആർപ്പിച്ച് പുല്ലഴിയിൽ സ്ഥാപിച്ച ആദര ബോർഡിൽ നോക്കിനിൽക്കുന്ന വോട്ടർ തൊട്ടടുത്ത് മറ്റ് മുന്നണി സ്ഥാനാർത്ഥികളുടെ കട്ടൗട്ടുകളും കാണാം
കരുത്താർജ്ജിച്ച്... തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷൻ 42-ാം ഡിവിഷനിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ തമ്പിക്ക് സ്പോർട്സ് യോഗയായ ഏക പാദഭാഗസനത്തിൽ ദക്ഷിണേന്ത്യൻ യോഗ മത്സരത്തിലും, സംസ്ഥാന, ജില്ലാ മത്സരത്തിലും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
കൊവിഡ് -19 ന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം കോ ബാങ്ക് ടവറിൽ നടന്ന കേരള ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യഭരണ സമിതി അധികാരമേൽക്കുന്ന ചടങ്ങിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പി.ടി.പി നഗർ വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി എം.ആർ. പ്രശസ്തിനു വേണ്ടി പടയണി മേഖലയിൽ സ്ഥാനാർത്ഥിക്കൊപ്പം വോട്ട് അഭ്യർത്ഥിക്കുന്ന കെ. മുരളീധരൻ എം.പി.
സന്നിധാനത്തെത്തിയ ഭക്തരുടെ താപനില പരിശോദിച്ച് കടത്തിവിടുന്ന പൊലീസ് ഉദ്യോഗസ്ഥർ.
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ മലപ്പുറം നഗരത്തിൽ നടത്തിയ പ്രകടനം.
പണിയും പണിമുടക്കും... കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ നടത്തിയ 24 മണിക്കൂർ ദേശീയ പണിമുടക്കിനെ തുടർന്ന് നിശ്ചലമായ തിരുവനന്തപുരം ചാല കമ്പോളത്തിലെ അടഞ്ഞു കിടക്കുന്ന കടകളുടെ ഷട്ടറുകൾ പെയിന്റടിച്ച് വൃത്തിയാക്കുന്ന ജീവനക്കാർ.
'പണി' മുടക്കല്ലേ മഴയേ... ദേശീയ പണിമുടക്കു ദിനത്തിൽ മലപ്പുറം നഗരത്തിൽ പെയ്ത ശക്തമായ മഴ നനയാതിരിക്കാൻ ഓടുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോ ജീവനക്കാരൻ.
മഴയുടെ പശ്ചാത്തലത്തിൽ ശബരിമല സന്നിധാനം.
ദേശീയ പണിമുടക്കിനെ തുടർന്ന് വിജനമായ മലപ്പുറം നഗരം.
മത്സരച്ചിരി... തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൊടുപുഴ തൊണ്ടിക്കുഴയിൽ സ്ഥാപിച്ചിരിക്കുന്ന സ്ഥാനാർത്ഥിമാരുടെ ഫ്ലക്സ് ബോർഡുകൾ.
ഓർമ്മകളിലെ ജ്വാല... ഡീഗോ മറഡോണയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫുട്ബോൾ ലവേഴ്സ് ഫോറം മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയിൽ മറഡോണ സൈൻ ചെയ്ത ജേഴ്സിയണിഞ്ഞ് മെഴുകുതിരി തെളിയിച്ച ആരാധകൻ.
ചെണ്ടയാകും താരം... കോട്ടയം പ്രസ്‌ക്ലബിൽ നടത്തിയ തദ്ദേശം പരിപാടിയിൽ കേരളാകോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് പങ്കെടുക്കുന്നു.
പതിനെട്ടാം പടിയിൽ പി.പി.ഇ കിറ്റ് ധരിച്ച് ഡ്യൂട്ടിക്ക് നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും പടികയറുന്ന ഭക്തരും.
ലോക ഫുട്ബാളിലെ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തെ തുടർന്ന് തിരുവനന്തപുരം ലോ കോളേജ് ജംഗ്ഷനിൽ ആദരസൂചകമായി ഫുട്ബാൾ ആരാധകർ സ്ഥാപിച്ച ചിത്രത്തിനു മുന്നിൽ മെഴുക് തിരി കത്തിക്കുന്ന ആരാധകൻ.
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ നടത്തിയ 24 മണിക്കൂർ ദേശീയ പണിമുടക്കിനെ തുടർന്ന് നിശ്ചലമായ തിരുവനന്തപുരം ചാല കമ്പോളം.
കേന്ദ്രസർക്കാരിന്റെ തൊഴിലാളി, കർഷക ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തിയ 24 മണിക്കൂർ ദേശീയ പണിമുടക്കിനോടനുബന്ധിച്ച് തിരുവനന്തപുരം ഗാന്ധിപാർക്കിൽ നടന്ന യോഗത്തിൽ പങ്കെടുത്ത ശേഷം തന്റെ സ്കൂട്ടറിൽ മടങ്ങുന്ന മന്ത്രി കടകംപളളി സുരേന്ദ്രൻ.
കേന്ദ്രസർക്കാരിന്റെ തൊഴിലാളി, കർഷക ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തിയ 24 മണിക്കൂർ ദേശീയ പണിമുടക്കിനോടനുബന്ധിച്ച് തിരുവനന്തപുരം ഗാന്ധിപാർക്കിൽ നടന്ന യോഗത്തിന്റെ ഉദ്ഘാടനം.
വോട്ട് തേടി വള്ളത്തിൽ... ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് കുമരകം ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി ബിന്ദു കിഷോർ കുമരകം നാരകത്തറയിൽ വള്ളത്തിലെത്തി വോട്ടഭ്യർത്ഥിക്കുന്നു.
ദേശീയ പണിമുടക്ക് ദിനം. തമ്പാനൂരിൽ നിന്നുളള കാഴ്ച.
  TRENDING THIS WEEK
നിര്യാതനായ ജോമോൻ ജോസഫിന് മൃതസംസ്കാര ചടങ്ങിൽ അന്ത്യചുംബനം നൽകുന്ന മാതാവ് ഡോ. ശാന്ത ജോസഫ്. പിതാവ് പി.ജെ ജോസഫ് എം.എൽ.എ, സഹോദരങ്ങളായ അപു ജോൺ ജോസഫ്, ഡോ. അനു യമുന ജോസഫ്, ആന്റണി ജോസഫ് തുടങ്ങിയവർ സമീപം
മറക്കരുത്... കൈപ്പത്തിയാണ് ചിഹ്നം... മലപ്പുറം നഗരസഭാ 26ആം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി വലീദ് കൊന്നോല വാർഡിൽ ക്വാറന്റൈനിലിരിക്കുന്ന യുവാവിനോട് വീഡിയോ കാൾ വഴി വോട്ട് അഭ്യർത്ഥിക്കുന്നു.
ജോസിന്റെയും
കച്ചോടവും കളർഫുൾ... തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ വിൽക്കാനായി കടയ്ക്ക് മുന്നിൽ തൂക്കിയിടുന്ന കടക്കാരൻ.
മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചതിനെ തുടർന്ന് തിരുവനന്തപുരം ഇന്ദിരാഭവനിൽ അഹമ്മദ് പട്ടേലിന്റെ ഛായാച്ചിത്രത്തിന് മുന്നിൽ പുഷ്പ്പാർച്ചന നടത്തുന്നു.
യു.ഡി.എഫ് മലപ്പുറം മുനിസിപ്പൽ കമ്മിറ്റി നിർമ്മിച്ച "നന്മയുള്ള മലപ്പുറം, മേന്മയുള്ള വികസനം" ഡോക്യുമെന്ററിയുടെ പ്രകാശനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവ്വഹിക്കുന്നു.
പേട്ട പഞ്ചമി ദേവി ആഡിറ്റോറിയത്തിൽ നടന്ന യു.ഡി.എഫ് സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പതിനൊന്നു വാർഡിലെ സ്ഥാനാർഥികളെ പ്രവർത്തകർക്ക് പരിചയപ്പെടുത്തുന്നു.
യു.ഡി.എഫ് കടകംപളളി വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു.
കണ്ണമൂല സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥിക്കുന്നു.
പാവയല്ല ഇത്..., വളർത്ത് നായയുമായി റോഡിലൂടെ നടക്കാനിറങ്ങിയപ്പോൾ കുസൃതി കാട്ടിയപ്പോൾ. പനമ്പള്ളി നഗറിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com