ശ്രീ ചിത്ര ഹോമിൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ വിജയിച്ച ഡെയ്സിക്ക് സൂപ്രണ്ട് ഉഷയും മറ്റുകുട്ടികളും ചേർന്ന് മധുരം നൽകുന്നു
സ്വർണ്ണ കള്ളകടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിസഭാ യോഗം നടക്കവെ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ പ്രതിക്ഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടയുന്നു
കൊവിഡ് രോഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന എറണാകുളം നഗരത്തിലൂടെ അപകട മുന്നറിയിപ്പ് ബോർഡിൻറെ പശ്ചാത്തലത്തിലൂടെ ആക്രിസാധനങ്ങളുമായി കടന്ന് പോകുന്ന ഇതരസംസ്ഥാനത്തൊഴിലാളി
സ്വപ്ന സുരേഷ് ജോലി ചെയ്ത കെ. എസ്. ഐ. ടി ഓഫീസിൽ റെയ്ഡിനെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ
എണ്ണവും അകലവും നോക്കാം..., വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഇന്നലെ കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്യും നടത്തിയപ്പോൾ പേര് വിവരങ്ങൾ ശേഖരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ.കൊവിഡ് കാലത്തെ പ്രതിഷേധ സമരങ്ങൾ പാടില്ലന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചു
എൻജീനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയായ കിം പരീക്ഷക്ക് മുന്നോടിയായി തൃശൂരിലെ സെൻ്റ്. ക്ലയേഴ്സ് സ്കൂളിലെ പരീക്ഷാ ക്ലാസ് റൂം ഫയർഫോഴ്സ് അണുവിമുക്തമാക്കുന്നു
സുരക്ഷയുടെ മതിൽ... കൊവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി തൃശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിലെ കടകൾക്ക് മുമ്പിൽ കച്ചവടക്കാരും ഉപഭോക്താക്കളുമായുള്ള സമ്പർക്കം കുറക്കുന്നതിന് വേണ്ടി ബാരിക്കേഡ് സ്ഥാപിച്ചപ്പോൾ.
പട്ടം തണുപിള്ളയുടെ 136 ആം ജന്മദിനത്തിൽ പാളയത്തെ പ്രതിമയിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പുഷ്പാർച്ചന നടത്തുന്നു
റബര്‍ ആക്ട് പിന്‍വലിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയം റബര്‍ ബോര്‍ഡ് ഓഫീസിന് മുന്‍പില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ജോസ്‌ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ധർണ ചെയർമാൻ ജോസ് കെ. മാണി ഉദ്‌ഘാടനം ചെയ്യുന്നു. തോമസ് ചാഴികാടൻ എം.പി, എം.എൽ.എ മാരായ ഡോ. എൻ. ജയരാജ്, റോഷി അഗസ്റ്റിൻ തുടങ്ങിയവർ സമീപം.
ഓയസ്ക ഇൻറർനാഷണലിൻ്റ ആഭിമുഖ്യത്തിൽ തൃശൂർ എം.ജി റോഡിലെ കുടുംബശ്രീ ഫുഡ് കോർട്ടിൽ ആരംഭിച്ച കർക്കടക ഔഷധകഞ്ഞികളുടെയും പത്തിലക്കറികളുടെ ഉദ്ഘാടനം ഔഷധ കഞ്ഞി കൊടുത്ത് കൊണ്ട് ജയരാജ് വാര്യർ നിർവഹിക്കുന്നു ചീഫ് വിപ്പ് കെ.രാജൻ, ഡോ.കെ.എസ് രജിതൻ തുടങ്ങിയവർ സമീപം
ലിസ്റ്റ് നോക്കി..., വീടുകളിൽ എത്തിക്കുന്നതിനായി റോഡരുകിൽ ഇറക്കി വച്ചിരിക്കുന്ന ഗ്യാസ് കുറ്റികൾ എത്തിക്കുന്നതിനായി ലിസ്റ്റ് നോക്കുന്ന തൊഴിലാളി. എറണാകുളം പനമ്പള്ളി നഗറിൽ നിന്നുള്ള കാഴ്ച
കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ മേയർ കെ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തുന്നു.
കൊവിഡ് ബാധിച്ച് മരിച്ച പൂന്തുറ ചെരിയമുട്ടം സ്വദേശി അരുൾദാസിന്റെ മൃതദേഹം സംസ്കാരത്തിയതിനായ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നഗരസഭാ ജീവനക്കാർ എത്തിക്കുന്നു.
കൊവിഡ് ബാധിച്ച് മരിച്ച പൂന്തുറ ചെരിയമുട്ടം സ്വദേശി അരുൾദാസന്റെ മൃതദേഹം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ മറവ്‌ചെയ്യാൻ എത്തിച്ചപ്പോൾ ഇടവക വികാരി ഫാ: ബെബിൻസൺ അന്ത്യകർമങ്ങൾ ചൊല്ലുന്നു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ് മാർച്ച്.
സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി നിത്യ സമ്പർക്കം നടത്തിയ മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മലപ്പുറത്ത് നടത്തിയ പ്രതിഷേധം.
പാലത്തായി പീഡനക്കേസിൽ പോക്സോ വകുപ്പ് ചേർക്കാതെ കുറ്റപത്രം സമർപ്പിച്ച പോലീസ് നടപടിക്കെതിരെ എം.എസ്.എഫ് മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം.
കൊവിഡ് ബാധിച്ച് മരിച്ച പൂന്തുറ ചെരിയമുട്ടം സ്വദേശി അരുൾദാസിന്റെ മൃതദേഹം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതിന് മുൻപ് പെട്ടിയിൽ നഗരസഭാ ജീവനക്കാർ ബ്ലീച്ചിങ് പൗഡർ വിതറുന്നു.
കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ പ്രവർത്തിക്കുന്ന താൽകാലിക കൊവിഡ് ആശുപത്രിയിൽ നഗരസഭയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തുന്ന ജീവനക്കാരൻ.
  TRENDING THIS WEEK
കൂടെ അല്പം കരുതലും... സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ എറണാകുളം കമ്മിഷണർ ഓഫീസ് മാർച്ച് കോർപ്പറേഷന് മുന്നിൽ ബാരിക്കേട് വച്ച് തടയാൻ മുൻകരതലുകളെടുക്കുന്ന എ.സി.പി. കെ. ലാൽജി സെൻട്രൽ സി.ഐ. എസ്. വിജയശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്.
സ്വർണക്കടത്ത് കേസിലെ പ്രതികളെ എറണാകളം എൻ.ഐ.എ. ഓഫീസിൽ എത്തിച്ചപ്പോൾ
കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ സി ഐ, ബി.എസ്. സജികുമാറിന്റെ നേതൃത്വത്തിൽ ഐ. ആർ. ബി കമാൻഡോ പ്രദേശത്ത് നടത്തിയ റൂട്ട് മാർച്ച്‌ എസ് ഐ ബിനു സമീപം സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർദ്ധനവിനെ തുടർന്നാണ് കാമാൻഡോയെ വിന്യസിച്ചത്
ഋതുഭേദങ്ങളുടെ മാറ്റത്തിനനുസരിച്ച് നിറം മാറുന്ന പ്രകൃതമാണ് കണ്ണൂരിലെ മാടായി പാറയ്ക്ക്.
കൊവിഡ് ഭീതിയെത്തുടർന്ന് ജനമൈത്രി പൊലീസും കസബ പൊലീസും ആരോഗ്യ വകുപ്പും പാളയത്തെ ചുമട്ട് തൊഴിലാളികളും സംയുക്തമായി നടത്തിയ അണുനശീകരണത്തിനിടെ അണുനാശിനിയുടെ നിയന്ത്രണം തെറ്റി പൊലീസിന് നേരെ വന്നപ്പോൾ ഓടി മാറുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
ട്രിപ്പിൾ ലോക്ക് വിശ്രമകാലം... തലസ്‌ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിൽ നിർമ്മാണ പ്രവർത്തങ്ങൾ സ്തംഭിച്ചതിനെതുടർന്ന് വിശ്രമത്തിലായ തൊഴിലാളിൾ. പാളയത്ത് നിന്നുളള ദൃശ്യം.
വിക്ടർ ജോർജ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ ചിത്രപ്രദര്ശനം വീക്ഷിക്കുന്ന പി.ജെ ജോസഫ് എം.എൽ.എ. വിക്ടർ ജോർജിന്റെ ഭാര്യ ലില്ലി, മകൻ നീൽ തുടങ്ങിയവർ സമീപം.
സ്വർണ്ണക്കടത്ത് കേസിൽ ബംഗളൂരിൽ നിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷിനെ കൊച്ചി എൻ.ഐ.എ. ആസ്ഥനത്ത് എത്തിച്ച ശേഷം കലൂർ എൻ.ഐ.എ. കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുന്നതിന് മുൻപ് കാണാനെത്തിയ ഭർത്താവും കുട്ടികളും
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ എറണാകുളം കമ്മിഷണർ ഓഫീസ് മാർച്ച്.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ കോട്ടയം ഗാന്ധിസ്ക്വയറിൽ നടത്തിയ പ്രതിഷേധ മാർച്ച്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com