കോലക്കുഴൽ‌വിളി കേട്ടോ എൻ രാധേ... ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രനടയിൽ അരങ്ങേറിയ ഗോപികാനൃത്തം.
കണ്ണാ...കണ്ണാ ഓടിവാ... ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ അഭിമുഖ്യത്തിൽ കോട്ടയം നഗരത്തിൽ നടന്ന മഹാശോഭയാത്രയിൽ കൃഷ്‌ണ വേഷധാരികളായെത്തിയ കുരുന്നുകൾ ഓടി കളിക്കുന്നു.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ അഭിമുഖ്യത്തിൽ കോട്ടയം നഗരത്തിൽ നടന്ന മഹാശോഭയാത്ര.
കൃഷ്ണാ കാത്തോണേ... ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ അഭിമുഖ്യത്തിൽ കോട്ടയം നഗരത്തിൽ നടന്ന മഹാശോഭയാത്രയിൽ കൃഷ്‌ണ വേഷധാരിയായെത്തിയ കുരുന്ന് സ്റ്റേജിലെ മൈക്ക് സ്റ്റാൻഡിൽ പിടിച്ചെഴുന്നേൽക്കാൻ ശ്രമിക്കുന്നു.
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ബാലഗോകുലം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന മഹാശോഭായാത്രയിൽ നിന്ന്.
ഷാജഹാൻ കൊല കേസിൽ അറസറ്റിലായ ശിവരാജ്, സതീഷ്, സുനിഷ്, വിഷ്ണു. പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയപ്പോൾ.
എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി.പി. സാനു നയിക്കുന്ന അഖിലേന്ത്യാ ജാഥക്ക് കോട്ടയം നഗരത്തിൽ നൽകിയ സ്വീകരണം.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം കൊച്ചി മഹാനഗരത്തിന്റെ നേതൃത്വത്തിൽ എറണാകുളം ശിവക്ഷേത്രത്തിൽ നടന്ന ഗോപൂജ.
കണ്ണന്റെ ചേലകണ്ടോ... ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ഇന്ന് സംഘടിപ്പിക്കുന്ന ഘോഷയാത്രയിൽ ഉണ്ണികണ്ണൻമാർക്ക് ധരിക്കാവുന്ന തരത്തിലുള്ള വസ്ത്രങ്ങൾ വിൽപ്പനയ്ക്കായ് ഒരുക്കിയ തൃശൂർ ഒളരിക്കരയിലെ ഒരു തുണികട.
ചിങ്ങച്ചിരി... വറുതിക്കർക്കിടകം കഴിഞ്ഞ് ചിങ്ങം പിറക്കുന്നു. കോട്ടയം ചെങ്ങളം കീറ്റ് പാടശേഖരത്തിലെ പുഞ്ച കൃഷിക്ക് വളം വിതറുന്ന കർഷകൻ സദാനന്ദൻ.
എസ്.എൻ.ഡി.പി യോഗം കുളത്തൂർ കോലത്തുകര ശാഖാ ആസ്‌ഥാനമന്ദിരം ഒന്നാം വാർഷിക ആഘോഷത്തിന്റെ ഉദ്ഘാടനം കോലത്തുകര കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി നിർവഹിക്കുന്നു. ചൂഴാൽ നിർമ്മലൻ, ആലുവിള അജിത്ത്, ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഉപേന്ദ്രൻ കോൺട്രാക്‌ടർ, ജി .ശിവദാസൻ, ചേന്തി അനിൽ, ശാഖാ പ്രസിഡന്റ് കോലത്തുകര മോഹനൻ, ശാഖാ സെക്രട്ടറി പ്രമോദ് സി, ഡി.പ്രേംരാജ്, കേരളകൗമുദി ആലപ്പുഴ, തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ, കെ.വി അനിൽകുമാർ തുടങ്ങിയവർ സമീപം.
ഷാജഹാൻ കൊല കേസിൽ അറസ്റ്റിലായ പ്രതികളയായ സുജീഷ്, ശബരീഷ്, അനിഷ്, നവീൻ. പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയപ്പോൾ.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസ് ദേശിയ പതാകയുടെ നിറത്തിൽ ലൈറ്റ് കൊണ്ട് അലങ്കരിച്ചപ്പോൾ.
കാറ്റേ നീ വീശരുതിപ്പോൾ... കോട്ടയം ശാസ്ത്രി റോഡിന് സമീപം കാറ്റത്ത് ഒടിഞ്ഞ് വീഴാൻ സാധ്യതയുള്ള തണൽ മരത്തിന്റെ ശിഖിരം മുറിച്ച് മാറ്റുന്ന തൊഴിലാളി.
തിരുവനന്തപുരത്ത് നടക്കുന്ന തീര സംരക്ഷണ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എറണാകുളം വഞ്ചിസ്ക്വയറിൽ വരാപ്പുഴ അതിരൂപതയുടെ പ്രതിഷേധ ജ്വാല മെത്രാപ്പോലിത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ തെളിച്ചപ്പോൾ.
പൊൻ ചിരി... ഇന്ന് ചിങ്ങം ഒന്ന് കർഷക ദിനം മലയാളികൾക്കെല്ലാം പുതുവത്സരാരംഭം മണ്ണിൽ പൊന്നു വിളിയിക്കുന്ന കർഷകരുടെ ദിനം തൃശൂർ കേച്ചേരി പഴുന്നാന ആലാട്ട് പാടത്ത് വിളഞ്ഞ നെല്ല് കൊയ്തെടുത്ത സന്തോഷത്തിൽ നിറചിരിയുമായി കമലം.
തിരുവോണനാളിൽ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ ശ്രീപദ്മനാഭസ്വാമിക്ക് ചാർത്താനുളള ഓണവില്ലുകൾ (പളളിവില്ലുകൾ) തയാറാക്കുന്ന തിരുവിതാംകൂർ രാജ കൊട്ടാരത്തിലെ വാസ്തുശില്പികളായ മൂത്താചാരി കുടുബത്തിലെ കാരണവർ ഭദ്രാസനം ബിൻകുമാർ ആചാരിയും കുടുംബാഗങ്ങളും. ഉത്രാടം നാളിൽ കുലാചാരപ്രകാരം പൂജനടത്തിയശേഷം തിരുവോണനാൾ പുലർച്ചേ ശ്രീപദ്മനാഭ സ്വാമിക്ക് ഈ ആറുജോഡി ഓണവില്ലുകൾ സമർപ്പിക്കും.
എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം വിവിധ സേനാംഗങ്ങളുടെ പരേഡ് പരിശോധിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ... സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര ഗന്ധിസ്ക്വയറിൽ ദേശീയ പതാക ഉയർത്തിയതിന്റെ രാത്രി കാഴ്ച. ഹർ ഘർ തിരിംഗയുടെ ഭാഗമായി രണ്ട് ദിവസം ദേശീയ പതാക രാത്രിയിൽ താഴ്ത്തണ്ട എന്ന നിർദേശമുണ്ട്.
75-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടക്കാവിലെ കേളപ്പജി പ്രതിമ മുതൽ മുതലക്കുളം വരെ യുവമോർച്ച കോഴിക്കോട് നടത്തിയ തിരംഗ യാത്രയിൽ ഭാരതാംബ വേഷത്തിൽ അണിചേർന്ന പ്രവർത്തക.
  TRENDING THIS WEEK
ഇനി അടുത്തലക്ഷ്യം ഒളിബിക്സ് മെഡൽ... കോമൺ വെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ശ്രീശങ്കർ പാലക്കാട് വീട്ടിൽ എത്തിപ്പോൾ.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസ് ദേശിയ പതാകയുടെ നിറത്തിൽ ലൈറ്റ് കൊണ്ട് അലങ്കരിച്ചപ്പോൾ.
ശ്രീകൃഷ്ണ ജയന്തി മഹാശോഭയാത്രയുടെ ഭാഗമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ വടക്കുനാഥക്ഷേത്രം കിഴക്കേ ഗോപുര നടയിൽ സംഘടിപ്പിച്ച ഉറിയടി മത്സരത്തിൽ നിന്ന്.
ഷാജഹാൻ കൊല കേസിൽ അറസ്റ്റിലായ പ്രതികളയായ സുജീഷ്, ശബരീഷ്, അനിഷ്, നവീൻ. പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയപ്പോൾ.
യോഗാ... നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആർട്ടിസ്റ്റിക് പെയറിൽ ഒന്നാം സ്ഥാനം നേടിയ ഭാഗ്യലക്ഷ്മിയും, ഗായത്രിയും.
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ... സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര ഗന്ധിസ്ക്വയറിൽ ദേശീയ പതാക ഉയർത്തിയതിന്റെ രാത്രി കാഴ്ച. ഹർ ഘർ തിരിംഗയുടെ ഭാഗമായി രണ്ട് ദിവസം ദേശീയ പതാക രാത്രിയിൽ താഴ്ത്തണ്ട എന്ന നിർദേശമുണ്ട്.
തിരംഗ തരംഗമായി... സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ തീരുമാനിച്ചതോടെ പതാകയുടെ വിൽപ്പനയും കൂടി. കോട്ടയം നഗരത്തിൽ വിവിധ തരത്തിലുള്ള ദേശീയ പതാക വിൽക്കുന്നയാൾ.
ഗാന്ധിജി സാക്ഷി... സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര ഗന്ധിസ്ക്വയറിൽ ദേശീയ പതാക ഉയർത്തിയപ്പോൾ.
നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച
ഇന്റർനാഷണൽ യൂത്ത് ഡേ ദിനത്തോടനുബന്ധിച്ച് കേരള കൗമുദി ധോണി ലീഡ് കോളേജിൽ നടത്തിയ സെമിനാർ എം.എൽ.എ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com