മാസ്‌ക് ഉടുപ്പ്... കൊവിഡ്‌ നിയന്ത്രങ്ങളെത്തുടർന്ന് തിരുനക്കരയിൽ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെ കുട്ടിയുടുപ്പ് മാസ്‌ക് ആക്കിയ വണ്ടിഡ്രൈവർ
സുരക്ഷാ വലയമൊരുക്കി... കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കകരയിൽ വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്ന ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ
കൊവിഡ് വാക്‌സിൻ സ്വീകരിക്കാനായി ജനറൽ ആശുപത്രിയിൽ എത്തിയവർ.
പ്രാണവായു... കേരളത്തിൽ കൊവിഡ് കേസുകൾ നാൽപതിനായിരം കടന്നിരിക്കുകയാണ് അതോടൊപ്പം ഓക്സിജന്റെ ഉപയോഗവും വർദ്ധിച്ചുവരുന്നു. സാധാരണ ഗതിയിൽ മെഡിക്കൽ കോളേജിൽ ഒരാഴ്ച്ചത്തേക്ക് 40,000 ലിറ്റർ ഓക്സിജൻ എന്നത് ഒന്നര ദിവസമായി ചുരുങ്ങിരിക്കുകയാണ്. കൊവിഡ് വാർഡിലേക്കുള്ള ഓക്സിജനുമായി പോകുന്ന ജീവനക്കാർ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള കാഴ്ച്ച.
ഒരോരോ കാരണങ്ങൾ... കൊവിഡ് വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായി ലോക് ഡൗണിന് സമാനമായ നിയന്ത്രണത്തെ തുടർന്ന് തൃശൂർ സ്വരാജ് റൗണ്ടിലെ പൊലീസ് പരിശോധനയിൽ ഗ്യാസ് റെഗുലേറ്റർ വാങ്ങാനാണ് താൻ പുറത്തിറങ്ങിയതെന്ന് പൊലിസിനെ ധരിപ്പിക്കുന്നു.
നടപടി... കൊവിഡ് വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായി ലോക് ഡൗണിന് സമാനമായ നിയന്ത്രണത്തെ തുടർന്ന് മതിയായ രേഖകൾ കൈവശം വക്കാതെ കാറിൽ പുറത്തിറങ്ങിയ ആളിൽ നിന്ന് പിഴ ചുമത്തിയ ശേഷം നോട്ടിസിൽ ഒപ്പുവെപ്പിക്കുന്ന പൊലിസ് ഉദ്യോഗസ്ഥൻ. തൃശൂർ സ്വരാജ് റൗണ്ടിൽ നിന്നൊരു ദൃശ്യം.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് അട്ടകുളങ്ങരയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ സൈക്കിളിൽ എത്തിയ യുവാവിനോട് പൊലീസ് വിവരങ്ങൾ ആരായുന്നു.
തിരുനക്കരയിൽ വാഹനപരിശോധനക്കിടെ പൊലീസിനെ സത്യവാങ്ങ്മൂലം കാണിക്കുന്ന യാത്രക്കാർ.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് പൊലീസ് കിഴക്കേക്കോട്ടയിൽ നടത്തിയ വാഹന പരിശോധന.
സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടായിട്ടും പ്രാവച്ചമ്പലം - കാട്ടാക്കട റോഡിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ ഉണ്ടായ ഗതാഗതകുരുക്ക്.
കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് പാലക്കാട് ഐ.എം.എ ജംഗ്ഷനിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പോലീസ് പരിശോധിക്കുന്നു.
കൊവിഡ് വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായി ലോക് ഡൗണിന് സമാനമായ നിയന്ത്രണം ഉണ്ടായിട്ടും എങ്ങും തിരക്കോട് തിരക്ക്. തൃശൂർ പടിഞ്ഞാറെ കോട്ടയിൽ നിന്നൊരു ദൃശ്യം.
കൊവിഡ് രോഗവ്യാപനതെ തുടർന്ന് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ പോവുന്നു. പാലക്കാട് ഒലവക്കോട് റെയിൽവേ സ്‌റ്റേഷന് മുന്നിൽ നിന്നുള്ള കാഴ്ച്ച.
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ സുരക്ഷയും സംരക്ഷണവും മറയില്ലാത്ത മുഖവും ഉറപ്പ് നൽകുന്ന ഇലക്ട്രിക് ഫേസ്ഷീൽഡിന് മലയാളിക്ക് പേറ്റന്റ്
എന്തോരു വിജയമാ... കോട്ടയം പുതുപ്പള്ളിയിലെ കുടുംബ വീട്ടിലിരുന്ന് ടി.വിയിൽ തിരഞ്ഞെടുപ്പ് വാർത്ത കാണുന്നതിനിടയിൽ എൽ.ഡി.എഫ് വ്യക്തമായഭൂരിപക്ഷം നേടിയെന്നറിഞ്ഞപ്പോൾ ഉമ്മൻചാണ്ടിയുടെ വിവിധ ഭാവങ്ങൾ.
കൈവിട്ടുപോയല്ലോ... പുതുപ്പള്ളിയിലെ കുടുംബവീട്ടിലിരുന്ന് ഉമ്മൻചാണ്ടി തിരുവഞ്ചൂർ രാധാകൃഷ്ണനുമായും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പുമായും തിരഞ്ഞെടുപ്പ്ഫലം ചർച്ച ചെയ്യുന്നു.
കോട്ട കാത്തു... കോട്ടയം മണ്ഡലത്തിൽ വിജയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിവാദ്യം ചെയ്യുന്നു.
എൽ.ഡി.എഫിന്റെ വിജയത്തെ തുടർന്ന് എ.കെ.ജി സെന്ററിന് മുന്നിലൂടെ കാറിൽ കൊടിയുമായ് പോകുന്ന പ്രവർത്തകൻ.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഫലം അറിഞ്ഞ ശേഷം വോട്ടെണ്ണൽ കേന്ദ്രമായ തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജിലെത്തി റിട്ടേണിംഗ് ആഫീസറിൽ നിന്നും വിജയിച്ച സർട്ടിഫിക്കറ്റ് സ്വീകരിച്ച ശേഷം പുറത്തേക്ക് വന്ന കോവളം യു.ഡി.എഫ് സ്‌ഥാനാർത്ഥി എം. വിൻസെന്റ്. ജില്ലയിൽ വിജയിച്ച യു.ഡി.എഫിന്റെ ഒരേയൊരു സ്‌ഥാനാർത്ഥിയാണ് എം. വിൻസെന്റ്.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത്‌ വോട്ട് എണ്ണലിനും തുടർന്നുള്ള ആഹ്ലാദ പ്രകടനത്തിനും വിലക്ക് ഉള്ളതിനാൽ എൽ.ഡി.എഫിന്റെ വിജയത്തെ തുടർന്ന് എ.കെ.ജി സെന്ററിന് മുന്നിൽ കൊടിയുമായ് എത്തിയ പ്രവർത്തകനെ പൊലീസ് തിരിച്ച് അയക്കുന്നു.
  TRENDING THIS WEEK
കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് പാലക്കാട് ഐ.എം.എ ജംഗ്ഷനിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പോലീസ് പരിശോധിക്കുന്നു.
ബ്രെയ്ക്ക് ദി ചെയിൻ ബ്രെയ്ക്ക് ആയപ്പോൾ... കൊവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ പാലക്കാട് സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി കൈകഴുക്കാനായി വെച്ച വെള്ളവും വാഷ് മ്പൈയ്സും നിശ്ചലമായപ്പോൾ. ദിനംപ്രതി വിവിധ ആവിശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്ക് ഇത് ഉപയോഗിക്കാൻ സാധിക്കാതെ അവസ്ഥയാണ് ഇപ്പോൾ.
കൊവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചത്തോടെ വാളയാർ അതിർത്തിയിൽ പരിശോധിക്കുന്ന പോലീസുക്കാരൻ.
പാലക്കാട് കൊട്ടമൈതാനിയിൽ നടക്കുന്ന ആൻ്റിജെൻ പരിശോധന.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഫലം അറിഞ്ഞ ശേഷം വോട്ടെണ്ണൽ കേന്ദ്രമായ തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജിലെത്തി റിട്ടേണിംഗ് ആഫീസറിൽ നിന്നും വിജയിച്ച സർട്ടിഫിക്കറ്റ് സ്വീകരിച്ച ശേഷം പുറത്തേക്ക് വന്ന കോവളം യു.ഡി.എഫ് സ്‌ഥാനാർത്ഥി എം. വിൻസെന്റ്. ജില്ലയിൽ വിജയിച്ച യു.ഡി.എഫിന്റെ ഒരേയൊരു സ്‌ഥാനാർത്ഥിയാണ് എം. വിൻസെന്റ്.
തലയെവിടെ... ലോക്ക് ഡൗണിനെത്തുടർന്ന് പൊലീസ് പരിശോധന നടക്കുന്ന തിരുനക്കരയിലെത്തിയ ലോറിക്ക് മുന്നിൽ കാലു കയറ്റിവെച്ചിരിക്കുന്നയാളെ കണ്ട പൊലീസ്. അത്യാവശ്യകാര്യങ്ങൾക്കായ് യാത്രചെയ്യുന്നവർക്ക് മാസ്ക് ഉറപ്പാക്കിയശേഷമാണ് പൊലീസ് കടത്തിവിടുന്നത്.
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചത്തലത്തിൻ വിവിധ ഇടങ്ങൾ കണ്ടെയ്മെൻ്റ് സോണുകൾ ആക്കിയതിനെ തുടർന്ന് വിജനമായ തൃശൂർ പാലിയേക്കര ടോൾ പ്ലാസ.
ആളും ആരവങ്ങളും മില്ലാതെ... വൊട്ട് എണ്ണൽ കേന്ദ്രമായ പാലക്കാട് ഗവ: വിക്ടോറിയ കോളേജിന് മുന്നിൽ കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ എർപ്പെടുത്തിയപ്പോൾ.
പാലക്കാട് നിയമസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com