പടം റെഡി...പറവൂർ മണ്ഡലത്തിൽ സംഘടിപ്പിച്ച നവകേരള സദസിൽ വേദിയിലെത്തിയ കുട്ടി താൻ വരച്ച ചിത്രം മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കുന്നു
പറവൂർ മണ്ഡലത്തിൽ സംഘടിപ്പിച്ച നവകേരള സദസിൽ പ്രസംഗത്തിന് ശേഷം വേദിയിലെത്തിയ വടക്കേക്കര ബഡ്‌സ് സ്കൂളിലെ വിഷ്ണുവിനെ അനുഗ്രഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
പറവൂർ മണ്ഡലം നവകേരള സദസ് ഉദ്ഘാടനം കഴിഞ്ഞ് കാറിൽ കയറി മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
തലൈവ...പറവൂരിലെ നവകേരള സദസിൽ പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ തൊഴുകയ്യോടെ നോക്കുന്ന വൃദ്ധൻ
സായുധസേനാ പതാകദിനത്തോടനുബന്ധിച്ച് സൈനികരുടെയും ആശ്രിതരുടെയും ക്ഷേമത്തിനായുള്ള പതാകനിധിയിലേക്ക് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ആദ്യ സംഭാവന നൽകുന്നു
ആലുവ മണ്ഡലം നവ കേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു
എറണാകുളം വൈപ്പിനിൽ നിന്നുള്ള കായൽ കാഴ്ച.
എറണാകുളം തേവരപാലത്തിൽ നിന്ന് ചൂണ്ടയിൽ കുടുങ്ങിയ മത്സ്യത്തെ വലിച്ച് കയറ്റുന്നു
ഇതു നല്ല കളി...നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വോളിബോൾ,ബാസ്ക്കറ്റ് ബോള്‍ സംസ്ഥാനതല സെലക്ഷൻ ട്രയൽസിൽ അമ്മയോടൊപ്പമെത്തിയ കുഞ്ഞിൻറെ കളി കണ്ടിരിക്കുന്ന സെലക്ഷനെത്തിയ വനിതാ മത്സരാർത്ഥികൾ
സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ എസ്.എഫ്.ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് പോലീസ് തടഞ്ഞപ്പോൾ.
അലങ്കാര ചില്ലകൾ... ക്രിസ്മസിന് മുന്നോടിയായി കോട്ടയം നഗരത്തിലെ ബഹുനില കെട്ടിടത്തിനു മുകളിൽ അലങ്കാര ലൈറ്റുകൾ സ്ഥാപിക്കുന്ന തൊഴിലാളി.
എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിലുണ്ടായ സംഘർഷത്തി​നി​ടെ പ്രവർത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റുന്നു
പൊടി പൂരം... പ്രസിഡന്റ്‌സ്‌ ട്രോഫി വള്ളംകളിയോടനുബന്ധിച്ച് വ്യോമസേനയുടെ അഭ്യാസ പ്രകടനത്തിന്റെ ട്രയൽ റൺ നടത്താൻ കൊല്ലം ആശ്രാമം മൈതാനത്തേക്ക് ഹെലികോപ്ടർ പറന്നിറങ്ങിയപ്പോൾ പൊടി പറക്കുന്നു ഫോട്ടോ: എം.എസ്.ശ്രീധർലാൽ
പരിശീലന പറക്കൽ... പ്രസിഡന്റ്‌സ്‌ ട്രോഫി വള്ളംകളിയോടനുബന്ധിച്ച് വ്യോമസേനയുടെ അഭ്യാസ പ്രകടനത്തിന്റെ ട്രയൽ റൺ നടത്താൻ കൊല്ലം ആശ്രാമം മൈതാനത്ത് എത്തിയ ഹെലികോപ്ടറുകൾ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കടലിൽ വച്ച് ഹൃദയാഘാതം മൂലം മത്സ്യത്തൊഴിലാളി മരിക്കാനിടയായത് കോസ്റ്റൽ പൊലീസ് ബോട്ട് ലഭ്യമാക്കാത്തത് മൂലമാണെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികൾ കൊല്ലം പോർട്ട് കവാടം ഉപരോധിച്ച് റീത്ത് വയ്ക്കുന്നു
കൊല്ലം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളത്തിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചപ്പോൾ
തൃശൂർ കയ്പമംഗലം നിയോജകമണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
വീണ്ടും വിരുന്നെത്തി ... കുറിച്ചി പഞ്ചായത്തിലെ പാടശേഖരത്തിന് സമീപമുള്ള തെങ്ങിൻ തോപ്പിൽ കൂട് കൂട്ടിയിരിക്കുന്ന പുള്ളിച്ചുണ്ടൻ കൊതുമ്പന്നം എന്ന നാടൻ പേരിലറിയപ്പെടുന്ന പെലിക്കൺ പക്ഷിക്കൾ . കുറിച്ചി -നീലംപേരൂർ റോഡിന് സമീപുള്ള തെങ്ങിൻ തോപ്പിൽ കഴിഞ്ഞ വർഷവും പെലിക്കണുകൾ കൂട് കൂട്ടിയിരുന്നു
കാഥികനെത്തി... കാഥികൻ സിനിമയുടെ പ്രവർത്തകരുടെ നേതൃത്വത്തിൽ കോട്ടയം എം.ഡി. സ്‌കൂളിൽ നടത്തിയ കാഥികന്മാരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുകേഷ് എം.എൽ.എയും സംവിധായകൻ ജയരാജും സംസാരിക്കുന്നു. സബിത ജയരാജ് സമീപം.
കളറായിക്കോട്ടെ... വില്പനക്കായി എത്തിച്ച പല വർണ്ണത്തിലുള്ള കോഴിക്കുഞ്ഞുങ്ങൾ വഴിയോരയാത്രികർക്ക് കൗതുകമാണ്. തമിഴ്‌നാട്ടിൽനിന്നാണ് കോഴിക്കുഞ്ഞുങ്ങളിൽ ഇത്തരത്തിൽ കളറുകൾ നൽകി വില്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. ആറെണ്ണത്തിന്റ നൂറുരൂപ നിരക്കിലാണ് ഇവയുടെ വില. സംസ്ഥാന പാതയോരത്ത് ആലപ്പുഴ വലിയചുടുകാട്ടിൽ നിന്നുള്ള ദൃശ്യം
  TRENDING THIS WEEK
എറണാകുളത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തായ്‌ക്വാൻഡോ മത്സരത്തിൽ നിന്ന്
ക്രിസ്മസിനെ വരവേറ്റ് .... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുത്ത വിദ്യർത്ഥിനികൾ കരോൾ ഗാനത്തിനൊപ്പം ചുവടുകൾ വയ്ക്കുന്നു
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ കാർട്ടൂൺ മൽസരത്തിലെ വിഷയമായ നവകേരള സദസ് വരക്കുന്ന മത്സരാർത്ഥി
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഭരതനാട്യത്തിൽ പങ്കെടുക്കുന്നതിന് മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
കഥകളി മത്സരത്തിൽ പങ്കെടുക്കുവാൻ വന്ന മത്സരാർത്ഥിയെ ആശ്ചര്യത്തോടെ നോക്കുന്ന കുഞ്ഞ്.
നവകേരള സദസ്സ് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയുന്നു.
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഡാൻസ് മത്സരത്തിൽ പങ്കെടുക്കുവാൻ മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
കോട്ടയം എ.ബി വാജ്പേയ് ഭവനിൽ നടന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിന് സമാരംഭം കുറിച്ച് മുതിർന്ന നേതാവ് ഓ.രാജഗോപാൽ ഭദ്രദീപം തെളിയിക്കുന്നു.സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍,ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍,സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ,ജില്ലാ അധ്യക്ഷൻ ലിജിന്‍ ലാല്‍, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്‌ എന്നിവര്‍ സമീപം
ബോംബേക്കാരനാ...എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽ ബോംബേ മിഠായിയുമായി വില്പനയിക്കിരിക്കുന്ന അന്യസംസ്ഥാന സ്വദേശി
പാപ്പാ സെൽഫീ... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുക്കുന്ന വിദ്യർത്ഥിനികൾ സെൽഫിയെടുക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com