വെയിലൊത്തൊരു വെൽഡിംഗ്... കെട്ടിടത്തിന്റെ മുകളിൽ ട്രെസ്‌ പണിയാൻ വെൽഡ് ചെയ്യുന്ന തൊഴിലാളി. കോട്ടയം മണർകാട് നിന്നുള്ള കാഴ്ച.
വഴി അടഞ്ഞ്... തൃശൂർ മോത്തി മഹൽ ഹോട്ടലിൽ സംഘടിപ്പിച്ച എൻ.സി.പി നേതൃത്വ യോഗത്തിൽ പങ്കെടുക്കുന്ന പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻമാസ്റ്റർ.
കേരള യൂണിവേഴ്സിറ്റിയിൽ താൽക്കാലിക സെക്ക്യുരിറ്റി ജീവനക്കാരായ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്ന ആവശ്യം ഉന്നയിച്ച് കേരള യൂണിവേഴ്സിറ്റി സെക്ക്യുരിറ്റി സ്റ്റാഫ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള യൂണിവേഴ്സിറ്റി ആസ്ഥാനമന്ദിരത്തിനു മുന്നിൽ നടത്തിയ രാപ്പകൽ സമരം.
റെയിൽവെ സ്വകാര്യവൽക്കരണത്തിനെതിരെ സി.സി.ആർ.ടി.യുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഡി.ആർ.എം ഓഫീസിനു മുന്നിൽ നടത്തിയ ഏകദിന നിരാഹാര സമരം.
കൂളായി മയങ്ങി... വഴിയരികിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കിടന്ന് വിശ്രമിക്കുന്ന നായ. കോട്ടയം തെള്ളകത്ത് നിന്നുള്ള കാഴ്ച.
തിരഞ്ഞെടുപ്പ് നടന്ന തൃശൂർ കോർപറേഷൻ പുല്ലഴി ഡിവിഷനിലെ പോളിംഗ് സ്റ്റേഷനായ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്ക്കുളിൽ അറിയിപ്പ് ഫോറം എൻ7 ഒട്ടിക്കുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ.
നിർമ്മാണത്തിനിടെ പാറ വീണ് കുതിരാൻ തുരങ്കത്തിൻ്റെ തകർന്നത് അന്വേഷിക്കുന്ന ടി.എൻ. പ്രതാപൻ എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഷാജി കൊടങ്കണ്ടത്ത് തുടങ്ങിയവർ.
നവികരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കാട് ടിപ്പു സുൽത്താൻ കോട്ടയുടെ ചുറ്റുമുള്ള പാഴ്ചെടിക്കൾ വെട്ടി വൃത്തിയാക്കുന്ന തൊഴിലാളി.
ഇടയ പാതയിൽ... കോട്ടയം ചാലുകുന്ന് സി.എസ്.ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ സഭാ മോഡറേറ്റർ ബിഷപ് എ. ധർമ്മരാജ് റസാലാമിൻറെ മുഖ്യകാർമികത്വത്തിൽ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ പതിമൂന്നാമത് ബിഷപ്പായി റവ. ഡോ. സാബു കെ. ചെറിയാനെ സ്ഥാനാഭിഷേകം ചെയ്യുന്നു.
വളയിട്ട ചങ്ങല... ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇടതു മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ മനുഷ്യച്ചങ്ങലയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തപ്പോൾ.
കൂട്ടു'കെട്ട്'... ഗുവാഹട്ടിയിൽ നടക്കുന്ന നാഷണൽ അത്‌ലറ്റിക് മീറ്റിലേക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന സെലക്‌ഷൻ ട്രയൽസിൽ അണ്ടർ 16 നൂറ് മീറ്റർ ഓട്ടത്തിൽ പങ്കെടുക്കാനെത്തിയതാണ് മലപ്പുറം തവനൂരിലെ എം. ബാസിൽ. ബാസിലിന് ജന്മനാ വലത് കൈമുട്ടില്ല. മത്സരശേഷം ബാസിലിന് ഷൂ ധരിപ്പിച്ച് നൽകുന്ന സുഹൃത്ത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂർ എൻജിനീയറിംഗ് കോളേജിലെ കോൺഫറൻസ് ഹാളിൽ വിവിപാറ്റ്‌ വോട്ടിങ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയിൽ നിന്ന്.
കൂളിംഗ് ഫിലിമും കർട്ടനുകളും ഉപയോഗിച്ച വാഹനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിൻ്റെ ഓപ്പറേഷൻ സ്ക്രീൻ പദ്ധതിയുടെ ഭാഗമായി തൃശൂർ പാട്ടുരായ്ക്കലിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനങ്ങളുടെ ഗ്ലാസുകൾ പരിശോധിക്കുന്നു.
കോട്ടയം തിരുനക്കര മൈതാനത്തിന്റെ സ്റ്റേജിന്റെ പുറകിലെ നടപ്പാതയിൽ താമസിക്കുകയും മദ്യപിച്ച് ബഹളം വച്ചവരെയും പൊലീസെത്തി നീക്കാൻ ശ്രമിക്കുന്നു.
ഓപ്പറേഷൻ സ്ക്രീൻ... ഓപ്പറേഷൻ സ്‌ക്രീനിന്റെ ഭാഗമായി കോട്ടയം ശാസ്ത്രി റോഡിൽ മോട്ടോർ വാഹനന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി പിടിച്ചതിനെ തുടർന്ന് കാറിലെ ഗ്ലാസിലെ കൂളിംഗ് ഫിലിം നീക്കം ചെയ്യുന്നു.
സധൈര്യം... കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് ബൂത്തിൽ ജില്ലയിലെ ആദ്യത്തെ വാക്‌സിൻ സ്വീകരിക്കുവാൻ മെഡിക്കൽ കോളേജ് സൂപ്രണ്ട്‌ ടി.കെ ജയകുമാർ എത്തിയപ്പോൾ.
കാത്തുവെച്ച നിധി... കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാക്‌സിനേഷൻ ബൂത്തിൽ കോവിഡ് വാക്‌സിൻ കൊണ്ടുവന്നപ്പോൾ.
കൊവിഡ് വാക്‌സിൻ സ്വീകരിക്കാനായി തിരുവനന്തപുരം പാങ്ങപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ അകലം പാലിച്ച് വരി നിൽക്കുന്ന ആരോഗ്യ പ്രവർത്തകർ.
ഓപ്പറേഷൻ സ്‌ക്രീനിന്റെ ഭാഗമായി വാഹനങ്ങളുടെ ഗ്ലാസുകളിൽ നിയമാനുസൃതമല്ലാതെ കൂളിംഗ് ഫിലിമും കർട്ടനുകളും ഉപയോഗിച്ചുട്ടോണ്ടോയെന്ന് കോട്ടയം ശാസ്ത്രി റോഡിൽ മോട്ടോർ വാഹനന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.
ഇടിമിന്നലിനെ തുടർന്ന് ആലുവ എടയാർ വ്യവസായ മേഖലയിലുണ്ടായ അഗ്നിബാധയിൽ നാല് കമ്പനികൾ കത്തി നശിച്ചു. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ആലുവ, ഏലൂർ, എറണാകുളം, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ മണിക്കൂറുകളോളം പരിശ്രമിച്ച് തീ പൂർണമായി അണച്ചു
  TRENDING THIS WEEK
മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേലിന്റെ മക്കളായ ഫൈസൽ പട്ടേൽ, മുംതാസ് പട്ടേൽ എന്നിവരോടൊപ്പം തിരുവനന്തപുരത്ത് നടന്ന അനുസ്മരണത്തിൽ കെ.പി.സി.സി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ഉമ്മൻ ചാണ്ടി എന്നിവർ അഹമ്മദ് പട്ടേലിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിക്കുന്നു.പാലോട് രവി ,ജ്യോതികുമാർ ചാമക്കാല തുടങ്ങിയവർ സമീപം
കവിതകളുടെ വഴിയിലൂടെ... ധനമന്ത്രി തോമസ് ഐസക്കിൻ്റെ ബഡ്ജറ്റ് അവതരണം പാലക്കാട് കുഴൽമന്ദം ഗവ: ഹൈസ്ക്കുള്ളിലെ എട്ടാം ക്ലാസ് വിദ്ധിയാർത്ഥിയായ സ്നേഹയുടെ കവിത ചെല്ലിയാണ് ആരംഭിച്ചത്.
എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യ കൊവിഡ് വാക്സിൻ സ്വീകരികരിച്ച ഡോ. ജോസ് ചാക്കോ പെരിയപുറം.
ഹെൽമെറ്റ് തോളിൽ തൂകി ബൈക്ക് ഓടിച്ചു പോകുന്ന യുവാവ്. വെള്ളയമ്പലത്ത് നിന്നുളള കാഴ്ച.
ഗുവാഹട്ടിയിൽ നടക്കുന്ന നാഷണൽ അത്‌ലറ്റിക് മീറ്റിലേക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന സെലക്ഷൻ ട്രയൽസ്.
സ്നേഹയെ ഓൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ സംസ്ഥാന സമിതിയംഗം ഷാജി ദർശന ഉപഹാരം നൽകി ആദരിക്കുന്നു. സമീപം മാതാപിതാക്കളും ഫോട്ടോഗ്രാഫോഴ്സും. സംസ്ഥാന ബഡ്ജറ്റ് അവതരണത്തിൽ മന്ത്രി തോമസ് ഐസക്ക് കുഴൽമന്ദം ഗവ: ഹൈ സ്കൂളിലെ വിദ്യാർത്ഥിയായ സ്നേഹയുടെ കവിത ചൊല്ലിയിരുന്നു.
കയ്യാങ്കളി... കാഞ്ഞിരപ്പള്ളിയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ഷെഫീക്കിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കൊളേജിൽ പോസ്റ്റ് മോർട്ടത്തിന് കൊണ്ടുവന്നപ്പോൾ പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായപ്പോൾ.
ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ബീമാപള്ളി ദർഗാ ഷെരീഫിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പള്ളിയിലെ ഖബറിൽ പട്ട് പുതപ്പിക്കുന്നു
നീതികേഴുന്ന നെഞ്ചം... കാഞ്ഞിരപ്പള്ളിയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ഷെഫീക്കിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കൊളേജിൽ പോസ്റ്റ് മോർട്ടത്തിന് കൊണ്ടുവന്നപ്പോൾ പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരോടൊപ്പമെത്തിയ ഷെഫീക്കിൻറെ സഹോദരൻ ഷെമീർ നീതിക്ക് വേണ്ടി പൊലീസിനോട് കരഞ്ഞപേക്ഷിക്കുന്നു.
കാക്കിക്കെതിരെ പ്രതിഷേധം... കാഞ്ഞിരപ്പള്ളിയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ഷെഫീക്കിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കൊളേജിൽ പോസ്റ്റ് മോർട്ടത്തിന് കൊണ്ടുവന്നപ്പോൾ പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com