'എൻട്രൻസ്' ഒരു ടെസ്റ്റ് .... മലപ്പുറം എം.എസ്.പി ഹയർ സെക്കണ്ടറി സ്കൂളിൽ കേരള എൻജിനിയറിംഗ്,ഫാർമസി പ്രവേശന പരീക്ഷ എഴുതുവാനെത്തിയ വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നു.
വോട്ടുപിടിക്കാറായി കൊട്ട് തുടങ്ങാം... മലപ്പുറം ജില്ലാ പഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയുടെ ഭാഗമായി ശിങ്കാരിമേളം പരിശീലനം ലഭിച്ച പട്ടികജാതി യുവതീ-യുവാക്കൾക്ക് വാദ്യോപകരണങ്ങളുടെ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ പി.ഉബൈദുള്ള എം.എൽ.എ യും, ജില്ലാ പഞ്ചായത്ത് പ്രെസിഡന്റ് എ.പി ഉണ്ണികൃഷ്ണനും വാദ്യോപകരണങ്ങൾക്കരികിലെത്തിയപ്പോൾ.
'നെഗറ്റീവ്' റിസൾട്ട്...മലപ്പുറം എം.എസ്.പി ഹയർ സെക്കണ്ടറി സ്കൂളിൽ കേരള എൻജിനിയറിംഗ്,ഫാർമസി പ്രവേശന പരീക്ഷ എഴുതുവാനെത്തിയ വിദ്യാർത്ഥികളെ കൃത്യമായ സുരക്ഷാ അകലം പാലിക്കാതെ കാത്തിരിക്കുന്ന രക്ഷിതാക്കൾ.
നഗര സൗന്ദര്യവത്ക്കരണനത്തിന്റെ ഭാഗമായി എറണാകുളം എം.ജി. റോഡിലെ മെട്രോ തൂണുകൾക്കിടയിൽ പൂന്തോട്ടത്തിനായി നിക്ഷേപിച്ചിരിക്കുന്ന ചവറുകൂനയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളി
എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷക്കായ് കണ്ടെയ്‌ൻമെന്റ് സോണിലെ വിദ്യാർത്ഥികൾക്ക് സജ്ജമാക്കിയ വലിയതുറ സെന്റ് ആന്റണി ഹയർ സെക്കണ്ടറി സ്കൂളിലെത്തിയ അധ്യാപകൻമാർ ക്ലാസ്സ്‌ റൂമിൽ പ്രവേശിക്കുന്നതിന് മുൻപ് പരസ്പര സഹായത്തോടെ പി.പി.ഇ കിറ്റ് ധരിക്കുന്നു.
കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷക്കായ് കണ്ടെയ്‌ൻമെന്റ് സോണിൽ നിന്നും വലിയതുറ സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ ക്രമനമ്പർ അനുസരിച്ച് ക്ലാസ്സിലേക്ക് കടത്തിവിടുന്നു.
എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷക്കായ് കണ്ടെയ്‌ൻമെന്റ് സോണിലെ വിദ്യാർത്ഥികൾക്ക് സജ്ജമാക്കിയ വലിയതുറ സെന്റ് ആന്റണി ഹയർ സെക്കണ്ടറി സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെ തെർമൽ സ്കാനിംഗ് നടത്തുന്നു.
കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷക്കായ് കണ്ടെയ്‌ൻമെന്റ് സോണിലെ വിദ്യാർത്ഥികൾക്ക് സജ്ജമാക്കിയ വലിയതുറ സെന്റ് ആന്റണി ഹയർ സെക്കണ്ടറി സ്കൂളിൽ പരീക്ഷക്കായ് എത്തിയ വിദ്യാർത്ഥികൾക്ക് സാനിട്ടേസറും നൽകുന്നു.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിൽ കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ എഴുതുവാനെത്തിയ വിദ്യാർത്ഥികൾക്ക് ഹാളിലേക്ക് പോകുന്നതിന് മുൻപ്.
ടി.എൻ പ്രതാപൻ എം.പിയുട എം പീസ് എഡ്യു കെയർ പദ്ധതി ഇതിൻ്റ ഭാഗമായി നിർദ്ധനരായ കുട്ടികൾക്ക് പഠിക്കുവാനുള്ള ആയിരത്തിഒന്നാമത്തെ ടി.വിയുടെ വിതരണോദ്ഘാടനം എം.പിയുടെ തൃശൂരിലെ ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ ചലചിത്ര നടൻ ടൊവിനോ തോമസ് നിർവഹിക്കുന്നു.
കോട്ടയം പാക്കിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് മുൻപിലെ മൈതാനിയിൽ നടക്കുന്ന പാക്കിൽ സംക്രമവാണിഭത്തിന് ആചാരത്തിന്റെ ഭാഗമായി കുട്ടയും മുറവും വിൽക്കാനായെത്തിയ പാക്കനാരുടെ തലമുറയിൽപ്പെട്ട തങ്കമ്മ. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംക്രമ വാണിഭം ഉപേക്ഷിച്ചിരിക്കുകയാണ്.
നിരനിരയായ് കരുതൽ... കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ കേരള എൻജിനിയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികൾ ഹാളിൽ പ്രവേശിക്കും മുൻപേ കൈ കൈശുചിയാക്കുവാനായി നിരയിൽ കാത്ത്നിൽക്കുന്നു.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിൽ കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ എഴുതുവാനെത്തിയ വിദ്യാർത്ഥികൾ പരീക്ഷാ സെന്ററിന്റെ പ്രധാന പ്രവേശന കവാടം കടക്കുന്നതിനായ് ക്യൂ നിൽക്കുന്നു.
കരുതലോടെ കാത്ത് നിൽപ്പ്... എൻജിനീയറിംഗ് പരീക്ഷ നടക്കുന്ന കോട്ടയം നാട്ടകം പോളിടെക്നിക്ക് കോളേജിന്റെ റോഡിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അകലം പാലിച്ച് നിൽക്കുന്ന രക്ഷിതാക്കൾ.
പുതിയ പ്രതീക്ഷ...നിർമ്മാണം അവസാനഘട്ടത്തിലായ എറണാകുളം കുണ്ടന്നൂർ പാലത്തിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത മുഹമ്മദ് അൻവറിനെ എറണാകുളം ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ
നിറക്കാഴ്ച...കൊവിഡ് പശ്ചാത്തലത്തിൽ നഗരത്തിൽ ആവശ്യങ്ങൾക്ക് മാത്രമേ ആളുകൾ ഇറങ്ങുന്നുള്ളു അതിനാൽ കച്ചവടവും കുറവാണ്. എറണാകുളം പനമ്പള്ളി നഗറിൽ റോഡരുകിൽ വില്പനയ്ക്കായി നിരത്തിയിരിക്കുന്ന പാവകൾ
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത സയ്ലവിയെ എറണാകുളം ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിൽ കേരള എൻജിനിയറിംഗ് ,ഫാർമസി പ്രവേശന പരീക്ഷ എഴുതുവാനെത്തിയ വിദ്യാർത്ഥികൾ പരീക്ഷാ സെന്ററിന്റെ പ്രധാന പ്രവേശന കവാടത്തിലെ പരിശോധകർക്ക് മുൻപാകെ ഹാൾ ടിക്കറ്റ് കാണിക്കുന്നു
രാമായണ മാസത്തോടനുബന്ധിച്ച് തൃശൂർ വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ നടന്ന ആനയൂട്ടിൽ ചീഫ് വിപ്പ് കെ.രാജൻ ആനക്ക് ഉരുളനൽക്കുന്നു
  TRENDING THIS WEEK
കൂടെ അല്പം കരുതലും... സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ എറണാകുളം കമ്മിഷണർ ഓഫീസ് മാർച്ച് കോർപ്പറേഷന് മുന്നിൽ ബാരിക്കേട് വച്ച് തടയാൻ മുൻകരതലുകളെടുക്കുന്ന എ.സി.പി. കെ. ലാൽജി സെൻട്രൽ സി.ഐ. എസ്. വിജയശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്.
സ്വർണക്കടത്ത് കേസിലെ പ്രതികളെ എറണാകളം എൻ.ഐ.എ. ഓഫീസിൽ എത്തിച്ചപ്പോൾ
ഋതുഭേദങ്ങളുടെ മാറ്റത്തിനനുസരിച്ച് നിറം മാറുന്ന പ്രകൃതമാണ് കണ്ണൂരിലെ മാടായി പാറയ്ക്ക്.
കൊവിഡ് ഭീതിയെത്തുടർന്ന് ജനമൈത്രി പൊലീസും കസബ പൊലീസും ആരോഗ്യ വകുപ്പും പാളയത്തെ ചുമട്ട് തൊഴിലാളികളും സംയുക്തമായി നടത്തിയ അണുനശീകരണത്തിനിടെ അണുനാശിനിയുടെ നിയന്ത്രണം തെറ്റി പൊലീസിന് നേരെ വന്നപ്പോൾ ഓടി മാറുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
സ്വർണ്ണക്കടത്ത് കേസിൽ ബംഗളൂരിൽ നിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷിനെ കൊച്ചി എൻ.ഐ.എ. ആസ്ഥനത്ത് എത്തിച്ച ശേഷം കലൂർ എൻ.ഐ.എ. കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുന്നതിന് മുൻപ് കാണാനെത്തിയ ഭർത്താവും കുട്ടികളും
ബി
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ എറണാകുളം കമ്മിഷണർ ഓഫീസ് മാർച്ച്.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ കോട്ടയം ഗാന്ധിസ്ക്വയറിൽ നടത്തിയ പ്രതിഷേധ മാർച്ച്.
കൊവിഡ് കാലത്തെ പൊലീസ് പ്രതിരോധം... കോട്ടയം കളക്ട്രേറ്റിന് മുൻപിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധ സമരങ്ങളാണ് നടക്കുന്നത്. സമരക്കാരെ പ്രതിരോധിക്കാൻ കളക്ട്രേറ്റിന്റെ പ്രധാന കവാടത്തിലേക്ക് ബാരിക്കേഡ് തള്ളി കൊണ്ട് പോകുന്ന പൊലീസുകാർ.
പൂന്തുറ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്നലെ മുതൽ ആരംഭിച്ച താൽകാലിക കൊവിഡ് ആശുപത്രി മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com