പ്രകൃതിയുടെ കാൽവെപ്പ്... ലോക ആനദിനം... വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടി നാശംവിതച്ച ഭാഗങ്ങളിൽ പുലർച്ചെ ആനകൾ സന്ദർശിച്ചു പോയതിന്റെ കാൽപ്പാടുകൾ. പ്രകൃതി ദുരന്തങ്ങൾ നടക്കുന്ന മേഖലകളിൽ വന്യജീവികളുടെ ഇത്തരത്തിലുള്ള തിരിച്ചുവരവുകൾ വനത്തിന്റെ തിരിച്ചുവരവിനെ തന്നെയാണ് കാണിക്കുന്നതെന്ന് ഗവേഷകർ സൂചിപ്പിക്കാറുണ്ട്.