SHOOT @ SIGHT
October 31, 2019, 06:49 am
Photo: ശ്രീകുമാർ ആലപ്ര
രക്ത നെല്ലിയിൽ ഉറുമ്പരിച്ചാൽ... കുരുമുളക് പോലെ ചെറിയ ചുവന്ന പഴങ്ങളുമായി വളർന്ന് നിൽക്കുന്ന രക്തനെല്ലിയെന്ന കുറ്റിച്ചെടി നാട്ടിൻ പുറങ്ങളിലും പൂന്തോട്ടങ്ങളിലും ഇപ്പോൾ സുലഭമായി കാണാൻ പറ്റും. മദ്ധ്യ അമേരിക്കയിൽ നിന്നും യാത്ര തുടങ്ങി ലോകത്ത മിക്ക രാജ്യങ്ങളിലും കാഴ്ചയുടെ വസന്തം ഒരുക്കിയ രക്ത നെല്ലി റിവിന ഹുമിലിസ് (Rivina humilis) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു. രക്ത നെല്ലി ഒരു വിഷ ചെടിയുമാണ്. ഇലയും പഴവും ഒക്കെ വിഷമുള്ളതാണെങ്കിലും പല രോഗങ്ങള്ക്കും ഔഷധമായും ഉപയോഗിക്കാറുണ്ട്. ചുവപ്പൻ പഴം വസ്ത്രങ്ങൾക്ക് നിറം കൊടുക്കാനുമുപയോഗിക്കാറുണ്ട്. മണി തക്കാളിയുമായി രക്തനെല്ലിക്ക് സാമ്യമുണ്ട്. ചുവന്ന് തുടുത്ത് പഴുത്തു നിൽക്കുന്ന പഴങ്ങൾ ഉറുമ്പുകളും, കിളികളും, പുഴുക്കളും തിന്നാറുണ്ട്.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com