വർണ്ണാഭമായ ക്രിസ്മസ് ...
അകപ്പെട്ടു... ഇരതേടി ഇറങ്ങിയ ചേരയുടെ വായിൽ അകപ്പെട്ട തവള. എറണാകുളം മറൈൻഡ്രൈവിലെ കാനയിൽ നിന്നുള്ള കാഴ്ച.
നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച.
തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് സംസ്‌ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മികച്ച നടനുള്ള അവാർഡ് നേടിയ ജയസൂര്യയും, മികച്ച നടിക്കുള്ള അവാർഡ് നേടിയ അന്ന ബെനും സെൽഫി എടുത്തപ്പോൾ
മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം.
ചിറക് വിരിച്ച്... പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
വെള്ളക്കെട്ടിലെ മൺതിട്ടയിൽ വിശ്രമിക്കുന്ന താറാവുകൾ. എറണാകുളം ചെറിയ കടമക്കുടിയിൽ നിന്നുള്ള കാഴ്ച.
കപ്പെടുക്ക് മക്കളേ... കാര്‍ഷികോത്സവത്തിന്റെ ഭാഗമായി മലപ്പുറം പുഴക്കാട്ടിരി മണ്ണുകുളം പോത്തുപൂട്ട് കമ്മിറ്റി നടത്തിയ പോത്തുപൂട്ട് മത്സരത്തിൽ നിന്ന്.
ഡീസലും പെട്രോളും സൗജന്യം
അസ്തമയ സൂര്യനൊപ്പം... അസ്തമയ സൂര്യന്റെ രശ്മികളേക്കാൾ ഉയരത്തിൽ ചാടാനുള്ള ശ്രമത്തിലാണ് ഇവർ. കോഴിക്കോട് കാമ്പുറം ബീച്ചിൽ നിന്നുള്ള കാഴ്ച.
ഇരുണ്ട് മൂടി... മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം ഇടക്കൊച്ചിയിൽ നിന്നുള്ള കാഴ്ച.
വെള്ളത്തിലിറക്കാൻ... വള്ളത്തിന്റെ പടിയിൽ ഫൈബർ ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി. കടമക്കുടിയിൽ നിന്നുള്ള കാഴ്ച.
പെയ്യാനുറച്ച്... ഇരുണ്ടുകൂടിയ കാർമേഘം മൊബൈലിൽ പകർത്തുന്നയാൾ. മലപ്പുറം നഗരത്തിൽ നിന്നുള്ള കാഴ്ച.
തീരം തൊട്ട നേരം... മത്‌സ്യബന്ധനം കഴിഞ്ഞ് മത്സ്യത്തൊഴിലാളികൾ സൂര്യാസ്തമയ സമയത്ത് തീരത്തെത്തിയപ്പോൾ. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നുള്ള ഒരു സായാഹ്ന ദൃശ്യം.
പോളപായൽ തിങ്ങിയതിനെ തുടർന്ന് വലകെട്ടി തിരിച്ച് താറാവുകളെ ഇട്ടിരിക്കുന്ന കാഴ്ച. എറണാകുളം ചിലവന്നൂർ കായലിൽ നിന്ന്.
ഒരു വറ്റ് കരുതിയേക്കാം... നിലത്ത് കിടന്ന ചോറുമായി പോകുന്ന നീറ് ഉറുമ്പുകൾ.
എമെർജൻസി എക്സിറ്റ്... കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ മലപ്പുറം മേൽമുറിയിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ നിന്നും വീൽചെയറുകളും മറ്റും പുറത്തെത്തിക്കുന്നവർ
പഴക്കാലം... കോട്ടയം നഗരത്തിലെ പഴക്കടിയിൽ നിന്നുള്ള കാഴ്ച.
മഴയത്ത് വലയെറിഞ്ഞ്... എറണാകുളം കുമ്പളങ്ങി-അരൂർ കെൽട്രോൺ കടത്തിന് സമീപം മഴയെ അവഗണിച്ച് വലവീശുന്നയാൾ.
മാസങ്ങളോളമുള്ള കാത്തിരിപ്പിനൊടുവിൽ ബീച്ചിലേക്കുള്ള പ്രവേശനത്തിന് അനുമതി ലഭിച്ചതോടെ കടലിലിറങ്ങിയ സന്തോഷത്തിൽ കുട്ടികൾ. ആലപ്പുഴ ബീച്ചിൽ നിന്നുള്ള ദൃശ്യം.
  TRENDING THIS WEEK
വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ
കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്.
പൊക്കമില്ലായ്മായാണ് എന്റെ പൊക്കം ...നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ
നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച.
കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം.
ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌.
തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ
മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്.
കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു
കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ കേരളവും മിസോറാമും തമ്മിൽ നടന്ന ദേശീയ സീനിയർ വനിതാ ഫുട്ബോളിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com