പാർക്കിംഗ് ഫുൾ...കൊച്ചിക്കായലിൽ മീൻ പിടിക്കാനായി സ്ഥാപിച്ചിരിക്കുന്ന ചിനവലയിൽ കൂട്ടത്തോടെ വന്നിരിക്കുന്ന നീർക്കാകകൾ
അണ്ടർ ഗ്രൗണ്ട്...എറണാകുളം കെ.എസ്.ആർ.ടി.സി ഗെരെജിൽ ബംഗളുരുവിൽ നിന്നും എറണാകുളത്തിനു വന്ന ബസിനു അടിയിലുള്ള ലഗേജുകൾ വെക്കുന്ന സ്ഥലത്തു വിശ്രമിക്കുന്ന ജീവനക്കാർ
ഇരണ്ടപ്പാടം : മുവാറ്റുപുഴ പെരുമ്പാവൂർ റോഡിന് സമീപം വിരുന്നെത്തിയ ഇരണ്ടകൾ. ഫോട്ടോ: ബാബു സൂര്യ
ഈ നോട്ടം എങ്ങനെയുണ്ട് : മരത്തിൽ ഒരുമിച്ചെത്തിയ മലയണ്ണാനുകൾ. മലയാറ്റൂർ ഡിവിഷനിലെ കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുനിന്നുള്ള ദൃശ്യം .
കൊയ്ത്തു കഴിഞ്ഞ പാടത്തു അന്നം തേടിയെത്തിയ തത്തക്കൂട്ടം . നെല്ല് കതിരിടുമ്പോൾ തന്നെ ഇവർ നെൽ പാടങ്ങളിൽ സജീവമാണ്. ആലപ്പുഴ ചുങ്ക൦ കന്നിട്ടപ്പാട ശേഖരത്തിൽ നിന്നുള്ള ദൃശ്യം
തിരുവനന്തപുരം ഫോർട്ട് ആശുപത്രിയ്ക്കടുത്തായി വില്പനയ്ക്കായി കൊണ്ട് വന്ന നിറങ്ങൾ ചാർത്തിയ കോഴികുഞ്ഞുങ്ങൾ
രാവിന്നു മുമ്പേ കനൽക്കാട് താണ്ടാം ... കത്തുന്ന വേനലിൽ തെങ്ങിൻ തലപ്പിൽ ഒരുക്കിയ കൂട്ടിൽനിന്ന് ഇത്തിരി തണൽ തേടിപ്പറക്കുന്ന തത്തമ്മ
എലിശല്യം വ്യാപകമായതോടെ നെൽപ്പാടത്ത് മടലിൽ തട്ട് നിർമ്മിച്ച് അതിന് മുകളിൽ എലിപ്പെട്ടി തയ്യാറാക്കി വെക്കുന്ന കർഷകൻ. എലിക്ക് കെണിയൊരുക്കിയ തട്ടിലേക്ക് എളുപ്പത്തിൽ കയറുവാനായി മടൽ മണ്ണിൽനിന്ന് ചരിച്ചുവെച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം. ആലപ്പുഴ കൈനകരി നോർത്ത് പൊങ്ങാപ്പാടത്ത് നിന്നുള്ള കാഴ്ച.
വേനലിൽ വെള്ളം വറ്റി കിടക്കുന്ന ഭാരതപ്പുഴയിലെ തെളിനീരിൽ തങ്ങളുടെ തുണി അലക്കി വീടുകളിലേയ്ക്ക് മടങ്ങുന്ന കാർത്ത്യയിനിയും , കൊയ്തയും തൃശൂർ ചെറുത്തുരുത്തി പൈങ്കുളം വാഴാലിക്കാവിൽ നിന്നൊരു ദൃശ്യം ഫോട്ടോ: റാഫി എം. ദേവസി
കണ്ണൂർ തില്ലങ്കേരിയിൽ മുറിച്ച മരത്തിൽ നിന്ന് വീണ് അവശ നിലയിലായ കുട്ടിക്കുരങ്ങനെ വന്യജീവി സംരക്ഷണ സംഘടനയായ മാർക്ക് പ്രവർത്തകൻ റിയാസ് മാങ്ങാട് വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് പരിചരിക്കുന്നു.
കൃഷിയിറക്കാനായി കർഷകൻ ട്രാക്‌ടർ ഉപയോഗിച്ച് പാടം ഉഴുതുമറിക്കുമ്പോൾ വയൽ മണ്ണിലൊളിക്കുന്ന ഇര കൊത്താനായി പറന്നെത്തിയ പക്ഷിക്കൂട്ടം. തിരുവനന്തപുരം വെളളായണിയിൽ നിന്നുളള കാഴ്‌ച
കണിക്കൊന്നയിലെ റോസ് മൈനകൾ....
.പണി പൂർത്തിയാകാതെ കിടക്കുന്ന കോട്ടയം ആകാശപാതയുടെ പശ്ചാതലത്തിൽ അസ്തമന സൂര്യൻറെ കാഴ്ച
വേനൽ ചൂട് അസഹ്യമായി വരുകയാണ് ദിനംപ്രതി. കാൽനട യാത്രികർക്ക് ആശ്വാസമായാ തണൽ വൃക്ഷങ്ങളിൽ പോലും തണലേകാൻ ചില്ലകളില്ല. കോഴിക്കോട് കല്ലുത്താൻകടവ് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച്ച.
വേനൽ ചൂട് 39 ഡിഗ്രി യിലെത്തിയപ്പോൾ ജലാശയങ്ങൾ വറ്റി വരണ്ടു .ദാഹജലത്തിനായി മൃഗങ്ങൾ അലയുകയാണ് ചൂടിന്റെ കാഠിന്യത്താൽ ഭൂഗർഭ ജലവും താഴ്ന്ന് വരണ്ട കാലാവസ്ഥയിലേക്ക് മാറുന്നു വാളയാർ ഡാമിൽ നിന്നുള്ള കാഴ്ച്ച
നിമിഷ കലാകാരൻ... എറണാകുളം മറൈൻ ഡ്രൈവിൽ ഒതുക്കിയിട്ടിരിക്കുന്ന ബോട്ടുകൾ ബുക്കിൽ പകർത്തുന്ന യുവാവ്.
പറന്നുയർന്ന്... കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റതേടിയെത്തിയ പ്രാവുകൾ.
കൂട്ടിനുള്ളിൽ... തെങ്ങിൽ കുടുകുട്ടിയിരിക്കുന്ന മൈന.
പാർക്കിംഗ് ഫുൾ... കൊച്ചി മെട്രോ പാലത്തിൽ വന്നിരിക്കുന്ന തത്തകൾ. എം.ജി. റോഡിൽ നിന്നുള്ള കാഴ്ച.
സിഗ്നലിലെ ഉപജീവനം... വാഹനങ്ങൾ നിർത്താനുള്ള സിഗ്നൽ ലൈറ്റ് തെളിയുമ്പോൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന മൊബൈൽ സ്റ്റാൻഡുകൾ വിൽക്കുന്ന ഇതരസംസ്ഥാനകാരനായ യുവാവ്. പാലാരിവട്ടത്തു നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
രാവിന്നു മുമ്പേ കനൽക്കാട് താണ്ടാം ... കത്തുന്ന വേനലിൽ തെങ്ങിൻ തലപ്പിൽ ഒരുക്കിയ കൂട്ടിൽനിന്ന് ഇത്തിരി തണൽ തേടിപ്പറക്കുന്ന തത്തമ്മ
കേരള മീഡിയ അക്കാഡമിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടക്കുന്ന ഗ്ളോബൽ മീഡിയ ഫെസ്റ്റിവലിൽ ഇന്റർനാഷണൽ പ്രസ് ഫോട്ടോഫെസ്റ്റ് പ്രശസ്ത ഫോട്ടോജേർണലിസ്റ്റ് രഘുറായ് ഉദ്ഘാടനം ചെയ്ത ശേഷം ചിത്രങ്ങൾ കാണുന്നു. രാജൻപൊതുവാൾ സമീപം
കാഴ്ച കണ്ട്...നഗരത്തിലെ നിറുത്തിയിട്ടിരിക്കുന്ന കാറിനുള്ളിലെ യാത്രികർ പുറത്തിറങ്ങിയ നേരം നോക്കി കാറിന് പുറത്തേക്ക് തലയിട്ട് നോക്കുന്ന ചൈനീസ്  ഷിറ്റ്സു വിഭാഗത്തിൽപ്പെട്ട നായ. പനമ്പിള്ളി നഗറിൽ നിന്നുള്ള കാഴ്ച
പുകയടങ്ങിയൊ...ബ്രഹ്മപുരം പ്ളാന്റിലെ മാലിന്യശേഖരത്തിൽ തീപിടിത്ത സാധ്യതാ പരിശോധനയുടെ ഭാഗമായി ഇക്കോടെക്ക് സാമ്പിൾ ടെസ്റ്റ് നടത്തുന്നു.
ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന തെയ്യം.
തിരുവനന്തപുരം വെള്ളായണി കായലിൽ നിന്നു രാവിലെ മുതൽ വള്ളത്തിൽപ്പോയി താമരപ്പൂവും ഇലയും ശേഖരിച്ച് ഉപജീവനം നടത്തുന്ന ശാന്തിനിയും ജ്യേഷ്ഠത്തി ശോഭനയും. ബി.എസ്‌സി ഹോം സയൻസ് ബിരുധദാരിയാണ് ശാന്തിനി
പ്രശസ്ത മോഹിനിയാട്ടം നർത്തകി ഡോ : നീന പ്രസാദ്
മുരളീ നാദത്തിൽ ലയിച്ച്...ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ഗ്രാമജന സമൂഹം ഹാളിൽ പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ ശ്രുതി സാഗർ അവതരിപ്പിച്ച പുല്ലാങ്കുഴൽ കച്ചേരിയിൽ നിന്ന്
ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന ഗുളികൻ തെയ്യം.
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് എറണാകുളം പ്രസ് ക്ളബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com