സുരേഷ് ഗോപി
കുപ്പി
യദു
ഹൈക്കോടതി
ഇന്ത്യ
ബി
ഇറച്ചി
വാർത്ത
മാനം തെളിഞ്ഞേ നിന്നാൽ... മഴയ്ക്ക് ശേഷം മാനം ഒന്ന് തെളിഞ്ഞപ്പപ്പോൾ പാലത്തിന്റെ കൈവരിയിൽ തുണികൾ ഉണങ്ങാൻ ഇട്ടിരിക്കുന്നു. ചങ്ങനാശേരി ആലപ്പുഴ റോഡിൽ പാറക്കൽ കലുങ്കിന് സമീപത്ത് നിന്നുള്ള കാഴ്ച.
പൊടിതട്ടിയെടുക്കണം മസിലും... നാല് മാസത്തോളമായി അടഞ്ഞു കിടക്കുകയാണ് ജിംനേഷ്യങ്ങൾ. ലോക്ക് ഡൗണിന് ശേഷം പല മേഖലകൾക്കും പ്രവർത്തനാനുമതി ലഭിച്ചെങ്കിലും കൊവിഡ് വ്യാപനത്തിൽ കുറവൊന്നുമില്ലാത്തതിനാൽ ജിംനേഷ്യങ്ങൾക്ക് ഇത് വരെ പ്രവർത്തനാനുമതി ലഭിച്ചിട്ടില്ല. മലപ്പുറം കോട്ടക്കുന്നിനടുത്ത ലൈഫ് ഗിയർ ജിംനേഷ്യം വൃത്തിയാക്കാനെത്തിയ ട്രെയിനർ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ച് നോക്കുന്നു.
തോട്ടിൽ അടിഞ്ഞ് കിടക്കുന്ന ചേറ്റ് കട്ടയ്ക്ക് കുട്ടനാട്ടിൽ നിരവധി ആവശ്യക്കാരാണ്.ഇത് തെങ്ങിൻ ചുവട്ടിലിട്ടാൽ തെങ്ങുകൾക്ക് നല്ല വളർച്ചയും കായ്ഫലവും ലഭിക്കുന്നു.തോട്ടിൽ നിന്ന് ചേറ്റ് കട്ട മുങ്ങിക്കോരിയെടുക്കുന്ന ബാബുവാണ് ചിത്രത്തിൽ വീഡിയോ: ശ്രീകുമാർ ആലപ്ര
ചുണ്ടിൽ വല കുരുങ്ങി അതിജീവനത്തിനായി പാടുപെട്ട ചേരക്കോഴിയെ ചാമക്കട ഫയർഫോഴ്സ് സംഘം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ കാണാം വീഡിയോ:ശ്രീധർലാൽ.എം.എസ്
മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയലിന്റെ പ്രതിമയ്ക്കും കഷ്ടകാലം.പ്രതിമ സ്ഥാപിക്കാൻ സ്ഥലം കിട്ടാത്തതിനെ തുടർന്ന് കോട്ടയത്തെ സുവർണ ആഡിറ്റോറിയത്തിന്റെ മൂലയിൽ സൂക്ഷിച്ചിരിക്കുകയാണ് ജെ.സി.ഡാനിയലിന്റെ പ്രതിമയെ.ഷാജി വാസനാണ് ശില്പി ഫോട്ടോ: ശ്രീകുമാർ ആലപ്ര
പ്രായം ഒരു പ്രശ്നമേയല്ലെന്ന് തെളിയിക്കുകയാണ് തൊടുപുഴ ആനച്ചാലിൽ പാപ്പച്ചൻ. എൺപത് വയസായെങ്കിലും ജീപ്പ് ഓടിക്കാനും വഞ്ചി തുഴയാനും പാപ്പച്ചന് ഒരു പ്രയാസവുമില്ല.പാപ്പച്ചനെ നമ്മുക്ക് പരിചയപ്പെടാം വീഡിയോ : ബാബു സൂര്യ
വെള്ളത്തുള്ളി വിതറി...കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്‌കൂളുകൾ തുറക്കാത്തത് കൊണ്ട് കുട്ടികൾ അവധിയാഘോഷമാക്കുകയാണ്.ഓൺലൈൻ പഠനത്തിന്റെ ഇടവേളയിൽ വീടിന് മുന്നിലെ തോട്ടിൽ ചാടി കുളിക്കുന്ന കുട്ടി.കോട്ടയം കാഞ്ഞിരത്ത് നിന്നുള്ള കഴ്ച
കാൽപ്പന്തും ജോറെ... മഴ പെയ്ത് വെള്ളം നിറഞ്ഞ കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികൾ.
സ്വർണക്കടത്ത് കേസിൽ ബംഗളൂരിൽ നിന്ന് അറസ്റ്റു ചെയ്ത സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എത്തിച്ച കൊച്ചി എൻ.ഐ.എ. ആസ്ഥനത്ത് പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ
ഋതുഭേദങ്ങളുടെ മാറ്റത്തിനനുസരിച്ച് നിറം മാറുന്ന പ്രകൃതമാണ് കണ്ണൂരിലെ മാടായി പാറയ്ക്ക്.
ആരോഗ്യ പ്രവർത്തകർക്ക് സ്നേഹ സ്വീകരണമൊരുക്കി പൂന്തുറ നിവാസികൾ.
1981ൽ ശ്രീലങ്കയിൽ നിന്ന് തിരികെ ഇന്ത്യയിലേയ്ക്ക് കൊണ്ട് വന്നവരെ താമസിപ്പിയ്ക്കുന്ന വയനാട് കമ്പമല എസ്റ്റേറ്റിലെ ലയത്തിലിരുന്ന്
  TRENDING THIS WEEK
കൂടെ അല്പം കരുതലും... സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ എറണാകുളം കമ്മിഷണർ ഓഫീസ് മാർച്ച് കോർപ്പറേഷന് മുന്നിൽ ബാരിക്കേട് വച്ച് തടയാൻ മുൻകരതലുകളെടുക്കുന്ന എ.സി.പി. കെ. ലാൽജി സെൻട്രൽ സി.ഐ. എസ്. വിജയശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്.
സ്വർണക്കടത്ത് കേസിലെ പ്രതികളെ എറണാകളം എൻ.ഐ.എ. ഓഫീസിൽ എത്തിച്ചപ്പോൾ
കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ സി ഐ, ബി.എസ്. സജികുമാറിന്റെ നേതൃത്വത്തിൽ ഐ. ആർ. ബി കമാൻഡോ പ്രദേശത്ത് നടത്തിയ റൂട്ട് മാർച്ച്‌ എസ് ഐ ബിനു സമീപം സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർദ്ധനവിനെ തുടർന്നാണ് കാമാൻഡോയെ വിന്യസിച്ചത്
ഋതുഭേദങ്ങളുടെ മാറ്റത്തിനനുസരിച്ച് നിറം മാറുന്ന പ്രകൃതമാണ് കണ്ണൂരിലെ മാടായി പാറയ്ക്ക്.
കൊവിഡ് ഭീതിയെത്തുടർന്ന് ജനമൈത്രി പൊലീസും കസബ പൊലീസും ആരോഗ്യ വകുപ്പും പാളയത്തെ ചുമട്ട് തൊഴിലാളികളും സംയുക്തമായി നടത്തിയ അണുനശീകരണത്തിനിടെ അണുനാശിനിയുടെ നിയന്ത്രണം തെറ്റി പൊലീസിന് നേരെ വന്നപ്പോൾ ഓടി മാറുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
ട്രിപ്പിൾ ലോക്ക് വിശ്രമകാലം... തലസ്‌ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിൽ നിർമ്മാണ പ്രവർത്തങ്ങൾ സ്തംഭിച്ചതിനെതുടർന്ന് വിശ്രമത്തിലായ തൊഴിലാളിൾ. പാളയത്ത് നിന്നുളള ദൃശ്യം.
വിക്ടർ ജോർജ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ ചിത്രപ്രദര്ശനം വീക്ഷിക്കുന്ന പി.ജെ ജോസഫ് എം.എൽ.എ. വിക്ടർ ജോർജിന്റെ ഭാര്യ ലില്ലി, മകൻ നീൽ തുടങ്ങിയവർ സമീപം.
ആക്ഷൻ ഹീറോ ഡി.സി.പി ... തലസ്ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് നഗരത്തിലെ വിവിധ പൊലീസ് ചെക്ക് പോയിന്റുകളിൽ പരിശോധനയ്ക്കിറങ്ങിയ ഡി.സി.പി ഡോ.ദിവ്യ ഗോപിനാഥ്.സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ എറണാകുളം കമ്മിഷണർ ഓഫീസ് മാർച്ച്.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ കോട്ടയം ഗാന്ധിസ്ക്വയറിൽ നടത്തിയ പ്രതിഷേധ മാർച്ച്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com