തോക്കും പൊട്ടി ട്രാക്കും പൊട്ടി...പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിൽ ഒട്ടമത്സരത്തിന് മുന്നോടിയായി പൊട്ടിപ്പൊളിഞ്ഞുപോയ സിന്തറ്റിക് ട്രാക്കിൽ നിന്ന് സ്റ്റാർട്ടിങ് ഷൂട്ട് ചെയ്യുന്നയാൾ. അറ്റകുറ്റപ്പണികൾ വേണ്ടവിധം നടക്കാത്ത ഈ ട്രാക്കിലാണ് എം.ജി യൂണിവേഴ്സിറ്റി കായികമേളയും നടക്കുവാൻ പോകുന്നത്.
ഇടുക്കി ജില്ല സ്കൂൾ കലോത്സവത്തിൽ മാർഗ്ഗം കളിയിൽ എച്ച് എസ് എസ് വിജയികളായ സെന്റ് ജോസഫ് എച്ച് .എസ് .എസ് കരിമണ്ണൂർ
ഇടുക്കി ജില്ലാ കലോൽസവ വേദിയിലെത്തിയ 88 വയസുള്ള മറിയക്കുട്ടി മാർഗ്ഗംകളിയിലെ മത്സരാർത്ഥികളുമായി സംസാരിക്കുന്നു
കലോൽസവ വേദിയിലെ സെൽഫി പോയിന്റിൽ ഫോട്ടോ എടുത്തപ്പോൾ പബ്ലിസിറ്റി കൺവീനർ ജിമ്മി മറ്റത്തിപ്പാറയുടെ തല ചേർത്ത് പിടിക്കുന്ന മന്ത്രി റോഷി അഗസ്റ്റിൻ
ഇഡ ഡാൻസ് ഫെസ്റ്റിന്റെ ഭാഗമായി രമ വൈദ്യനാഥൻ അവതരിപ്പിച്ച ഭരതനാട്യം ഫോട്ടോ: ആഷ്‌ലി ജോസ്
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മംഗലംകളിയിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥി കാലിൽ കൊണ്ട മുള്ളെടുക്കുന്നു
കണ്ണൂർ ആയിത്രമമ്പറത്തും നിന്നും അവശനിലയിൽ കണ്ടെത്തിയ കുട്ടിത്തേവാങ്കിനേ വന്യജീവി സംഘടനയായ മാർക്കിന്റെ പ്രവർത്തകൻ വിജലേഷ് കോടിയേരി ജില്ലാ വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ. ഇരു കൈകൾക്കും പരിക്കേറ്റ നിലയിലാണ് കുട്ടിത്തേവാങ്കിനെ കിട്ടിയത്.
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ മിതൾ എച്ച്.നായർ. ഗവൺമെൻറ് യു.പി സ്കൂൾ ആനിക്കാട്
പ്രതിഷേധ ഭാവം... കോട്ടയം റവന്യൂ ജില്ല കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം കുച്ചുപ്പുടി മത്സരത്തിൽ അർഹിക്കാത്ത വിദ്യാർത്ഥിക്ക് ഒന്നാം സമ്മാനം കൊടുത്തെന്ന് ആരോപിച്ച് പ്രതിഷേധിക്കുന്ന മറ്റു മത്സരാർത്ഥികൾ.
നേരായ ദിശയ്ക്കായി...എൻ.സി.സി ദിനാചരണ വാരാഘോഷത്തോട് അനുബന്ധിച്ച് തൃശൂർ ശക്തൻ നഗറിലെ ദിശ ബോർഡുകൾ വൃത്തിയാക്കുന്ന എൻ.സി.സി വിദ്യാർത്ഥികൾ
കൺപാർത്ത്... ശബരിമല സന്നിധാനത്ത് ദർശനം കാത്തുനിൽക്കുന്നവരുടെ തിരക്ക്.
കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ വൈക്കോലിന് തീയിടുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശം ഉണ്ടെങ്കിലും നിരോധനങ്ങളെല്ലാം അവഗണിച്ചുകൊണ്ട് ചില കർഷകർ വൈക്കോലിന് തീയിടുന്നത് തുടരുകയാണ്. ആലപ്പുഴ കളർകോട് ഒന്നാം പാലത്തിന് സമീപത്തു നിന്നുള്ള ദൃശ്യം
വിസയുടെ പേരിൽ പത്ത് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയ ഐറിഷ് കൺസൾട്ടന്റ് ഗ്രൂപ്പിൽ നിന്ന് ഒന്നരവർഷമായി വിസ കിട്ടാത്തതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ട് തൃശൂർ എം.ജി റോഡിലുള്ള ഓഫീസിന് മുന്നിൽ പ്രതീകാത്മക മൃതദേഹവുമായി സമരം ചെയ്യുന്നവർ.
സീനിയർ ജേർണലിസ്റ്റ് ഫോറം കേരളയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ജനറൽ കൺവീനർ എൻ ശ്രീകുമാർ സ്നേഹോപഹാരമായി പ്ലാവിൻ തൈ നൽകിയപ്പോൾ
വായനയാണ് ലഹരി... പുതുതലമുറ ഇന്റർനെറ്റിൽ പരതി സമയം കളയുമ്പോൾ പുസ്തക - പത്രവായനയിൽ മുഴുകിയിരിക്കുന്നവർ. തിരുനക്കര മൈതാനിയിൽ നിന്നുള്ള കാഴ്ച.
മാങ്കുട്ടത്തിലിനെ കാണാൻ മാവിൻ മുകളിൽ... പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യൂത്ത് കോഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളി വലിയപള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പാർച്ചന നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നത് സമീപത്തെ മാവിൻ കൊമ്പിൽ കയറി നിന്ന് കാണുന്ന കുട്ടികൾ. പ്രവർത്തകരുടെ തിരക്കുകാരണം രാഹുലിനെ കാണാൻ പറ്റാത്തത് കൊണ്ടാണ് വല്യപ്പച്ചനൊപ്പമെത്തിയ ഹാന സാറ മാത്യുവും റിയാന ആൻ ജോബിയും ആവേശത്തോടെ മാവിൻ കൊമ്പിൽക്കയറിയത്.മാധ്യമ പ്രവർത്തകരോട് സംസാരിച്ച ശേഷം രാഹുൽ മാങ്കൂട്ടത്തിൽ കുട്ടികൾക്ക് മിഠായിയും കൊടുത്താണ് മടങ്ങിയത്
എച്ച്.എസ്.എസ് വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ കെ.പി ദേവഗംഗ
എച്ച്.എസ് വിഭാഗം ചവിട്ടുനാട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കെ.പി.സി.എച്ച്.എസ്.എസ്, പട്ടാന്നൂർ
കണ്ണൂർ അഴീക്കോട് നടക്കുന്ന സംസ്ഥാന സീനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ എറണാകുളത്തിന്റെ എൻ.വി വിമലും തിരുവനന്തപുരത്തിന്റെ മുഹമ്മദ് ഹാഷിമ്മും തമ്മിൽ സെമി ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ.
ദേശീയ കയാക്കിംഗ്ചാമ്പ്യൻഷിപ്പ് "കണ്ണൂർ കയാക്കത്തോൺ 2024" പറശ്ശിനിക്കടവിൽ നിന്നും ആരംഭിച്ചപ്പോൾ.
  TRENDING THIS WEEK
ഇതാണ് ചുവട്...എറണാകുളം ടൗൺ ഹാളിൽ നടന്ന വയോജന സൗഹൃദ വാർഷികാഘോഷം 'സൗഹൃദം കൊച്ചി' പരിപാടിയിൽ ഗായകൻ കൊച്ചിൻ മൻസൂർ ഗാനമാലപിച്ചപ്പോൾ നൃത്തം ചെയ്യുന്ന അമ്മമാർ. കോമൺ ഏജ് ഫൗണ്ടർ ആൻഡ്രു ലാർപെന്റ് സമീപം
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം.
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
വിവിധ ആവശ്യങ്ങൾ ഉന്നയിച്അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ഹെഡ്ഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ഒപ്പ് ശേഖരണവും മാർച്ചും ധർണ്ണയുംസംസ്ഥാന പ്രസിഡൻറ് സൂസൻ കൂടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
അയ്യന് മുന്നിൽ...ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയ അയ്യപ്പമ്മാരുടെ തിരക്ക്
പ്രാർത്ഥനയോടെ...ശബരിമല ദർശനത്തിനെത്തിയ മുതിർന്ന മാളികപ്പുമം സന്നിധാനത്ത് പ്രാർത്ഥനയിൽ
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ട്രോഫിയുയി
അടൽജി ഫൗണ്ടേഷൻ കേരള സംഘടി​പ്പി​ച്ച കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന അനുസ്മരണ പൊതുസമ്മേളനം ചിന്നക്കടയിൽ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
സ്വാമിയെ കാണാൻ...ശബരിമല ദർശനത്തിനായി അച്ഛനൊപ്പം ഡോളിയിലെത്തിയ കുഞ്ഞ് മാളികപ്പുറം
അയ്യനെകണ്ട്...ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന കുഞ്ഞ് മാളികപ്പുറങ്ങൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com