TRENDING THIS WEEK
എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കേ ഗോപുര നടയിൽ സംഘടിപ്പിച്ച ലഹരിയില്ലാതെരുവ് കലാ-കായിക സദസിൽ മൈം അവതരിപ്പിച്ചവർ.
മഴവില്ല്... കോട്ടയത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ശേഷം അപ്രതീക്ഷിതമായി മഴ ശക്തമായപ്പോൾ വീട്ടിൽ പോകാൻ വേണ്ടി നനഞ്ഞ് ഓടിപ്പോകുന്ന യാത്രക്കാർ. തിരുനക്കരയിൽ നിന്നുള്ള രാത്രി കാഴ്ച.
വൈക്കത്തെ തന്തൈ പെരിയാർ സ്മാരകത്തിലെത്തിയ തമിഴ്നാട് മന്ത്രിമാരായ ഇ.വി വേലുവും എം.പി സാമിനാഥനും പെരിയാറിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന പരേഡിന്റെ റിഹേഴ്സലിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾ.
പി.ടി. ഏഴാമനെ മയക്ക് വെടി വച്ച് പിടിച്ച ശേഷം ധോണിയിലെ ആനകൂട്ടിൽ ആക്കി കുങ്കി ആനയുടെ പാപ്പാൻ പരിപ്പാലിക്കുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിഹേഴ്സ്ലിൽ പങ്കെടുക്കുന്ന പൊലീസ് സേനാംഗംങ്ങൾ.
പറന്നുയർന്ന്... കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റതേടിയെത്തിയ പ്രാവുകൾ.
എങ്ങാനും കൊത്തിയാലോ... ചൂണ്ടയിട്ട് മിൻ പിടിക്കാനിരിക്കുന്ന യുവാവ്. വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിക്ക് പോകുന്ന ജങ്കാർറും പിന്നിൽ.
ഒഴിവിടം... കൊച്ചി കായലിൽ മീൻ പിടിക്കാനായി നിർമ്മിച്ചിരിക്കുന്ന ചിനവലയിൽ വന്നിരിക്കുന്ന നിർകാക്കകൾ. കാളമുക്കിൽ നിന്നുള്ള കാഴ്ച്ച.
ദുരന്തം ഒഴുവായി... ദിശമാറിവന്ന ഇരുചക്രവാഹനത്തിൽ തട്ടാതിരിക്കാൻ ശ്രമിക്കവേ തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷ. പിന്നിലായി വന്ന കണ്ടൈയനർ ലോറി നിർത്തിയതിനാൽ വലിയ ദുരന്തം ഒഴുവായി. വല്ലാർപാടം ടെർമിനലിന് മുന്നിൽ നിന്നുള്ള കാഴ്ച.