കണ്ണൂർ ഒണ്ടേൻ റോഡ് തകർന്ന നിലയിൽ.
കണ്ണൂർ ക്യാമ്പ് ബസാർ റോഡ് തകർന്ന നിലയിൽ
കണ്ണൂർ താളിക്കാവിലെ റോഡ് തകർന്ന നിലയിൽ.
കണ്ണൂർ ബെല്ലാർഡ് റോഡ് തകർന്ന നിലയിൽ.
കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പോലീസ് ടർഫിൽ നടന്ന സൗഹൃദ ഫുട്ബോൾ ടൂർണമെന്റിൽ കണ്ണൂർ പ്രസ് ക്ലബ് ടീമും എക്സൈസ് വകുപ്പും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ.
ക്യാച്... പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പോകുന്ന അയ്യപ്പ ഭക്തൻ കമ്പി വേലിയിൽ ഇരിക്കുന്ന കരി ങ്കുരങ്ങനു ആപ്പിൾ എറിഞ്ഞു കൊടുക്കുന്നു
കൊല്ലം ലിങ്ക് റോഡിലെ പുതിയ പാലത്തിന്റെ തൂണിൽ നിന്ന് വല വീശിയും ചൂണ്ടയിട്ടും മത്സ്യം പിടിക്കുന്നവർ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കെ.എസ്.ഇ.ബി ഓഫീസേഴ്സ് സംസ്ഥാന സമ്മേളനത്തിൻറെ ഭാഗമായുള്ള നോളഡ്ജ് ഫെസ്റ്റ് കോട്ടയം തിരുനക്കര മൈതാനിയിൽ ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി വി.എൻ.വാസവൻ ടെലിസ്കോപ്പിലൂടെ വാനനിരീക്ഷണം നടത്തുന്നു
വീണ്ടും... നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരുക്കിയ ഐസൊലേഷൻ വാർഡിന് മുമ്പിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ.
കോഴിക്കോട് ,മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളില്‍ നിപ്പ ബാധിച്ച് രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ കുറ്റ്യാടി മരുതോങഅകര അതിര്‍ത്തിയിലെ വാഹന പരിശോധന നടത്തുന്ന പൊലിസ് ഉദ്യോഗസ്ഥന്‍
ഐസൊലേഷൻ വാർഡിലേക്ക് പ്രവേശിക്കുന്ന നിപാ നിരീക്ഷണത്തിലുള്ള രോഗികൾ
നിപ സ്ഥിതീകരിച്ച സാഹചര്യത്തിൽ ജാഗ്രതയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാഷ്യൽറ്റിയിൽ പി. പി കിറ്റണിഞ്ഞ് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും മെഡിക്കല്‍ വേസ്റ്റ് എടുക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍.
എല്ലാം വിശ്വാസം..ദേശിയപാത വികസനത്തിന്റെ ഭാഗമായി കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് മുന്നിലെ ഫ്ളൈ ഓവറിൽ ക്രെയിൻ ഉപയോഗിച്ച് ബീം കയറ്റുന്നതിനിടെ കീഴെ യാത്രക്കാരുമായി കടന്നുപോകുന്ന സ്വകാര്യബസ്
ഭൂമിക്കൊരു ചരമഗീതം.. മരണം വരും കുന്നിടിഞ്ഞും..കാസർകോട് ജില്ലയിലെ ചെറുവത്തൂർ വീരമല കുന്ന് പിളർന്നു വരികയാണ് ദുരന്തമായി. ദേശീയ പാത നിർമ്മാണത്തിന് കുന്നുകൾ ഇല്ലാതാക്കിയതിന്റെ ദുരന്തം
നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രത്തിലെ പൂരംപടയണിക്ക് വല്യന്നം ക്ഷേത്രസന്നിധിയിൽ എഴുന്നള്ളിയപ്പോൾ
സ്കോർ ഉയർത്താൻ...ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ടിൽ നടന്ന കെ.സി.എ പ്രസിഡൻ്റ് കപ്പ് ട്വിൻ്റി 20 ഫൈനൽ മത്സരത്തിൽ പാന്തേഴ്സിനെതിരെ ലയൺസ് താരം ഗ്രൗണ്ടിന് പുറത്തെ സ്കോർബോർഡിലേക്ക് സിക്‌സർ പറത്തിയപ്പോൾ. മത്സരത്തിൽ പാന്തേഴ്സ് വിജയിച്ചു.
മഴപ്പന്തലിൽ... കണ്ണൂർ ടൗൺ സ്‌ക്വയറിൽ മഴ നനഞ്ഞ് പന്തലൊരുക്കുന്ന ഒരു തൊഴിലാളിയുടെ ദൃശ്യം.
അരുമ സ്നേഹം...തെരുവിൽ അലയുന്ന നായ്ക്കുട്ടികളെയും പൂച്ചക്കുട്ടികളെയും സൗജന്യമായി ദത്തെടുക്കുന്നതിന്റെ ഭാഗമായി പോസ് തൃശൂർ പടിഞ്ഞാറെ കോട്ട നേതാജി ഗ്രൗണ്ടിന് സമീപത്തുള്ള ഓഫീസിൽ സംഘടിപ്പിച്ച തെരുവ്മൃഗ ദത്തെടുക്കൽ ഡ്രൈവിൽ നായ്ക്കുട്ടിക്ക് പാല് സിറിഞ്ചിൽ നൽകുന്നവർ .
പൊതു കുളമല്ലാ...തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിലെ ബസ്സുകൾക്ക് പോകാൻ പോലും കഴിയാത്ത വിധത്തിലുള്ള വലിയ അപകട കുഴി.
  TRENDING THIS WEEK
കരകാണാ കടലലമേലേ... (1) കുടിവെള്ളവും ലഘു ഭക്ഷണവും പ്ലാസ്റ്റിക് കവറിൽ കെട്ടി ശക്തമായ തിരയിൽ മത്സ്യബന്ധന വള്ളത്തിനടുത്തേക്ക് നീന്തുന്ന യുവാക്കൾ. (2) മൂന്നൂറ് മാറകലെയുള്ള (ഒരു കിലോമീറ്റർ) വള്ളത്തിനടുത്തേക്ക് യുവാക്കൾ നീന്തിയെത്തുന്നു. (3) യുവാക്കൾ ഭക്ഷണപ്പൊതിയുമായി വള്ളത്തിലേയ്ക്ക് കയറുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് മണ്ണാർക്കാട് ജി. എം.യു. പിയിലെ വിദ്യാർത്ഥികൾ ഹിന്ദി കൈയെഴുത്ത് ബോർഡിൽ പ്രദർശിപ്പിക്കുന്നു.
അഖില കേരള വിശ്വകർമ്മ മഹാസഭയുടെ നേത്യത്വത്തിൽ വിശ്വകർമ്മ ദിന മഹാശോഭ യാത്രയിൽ നിന്ന്.
പാലായിൽ നടന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് മീറ്റിൽ ജൂനിയർ വിഭാഗത്തിൽ ഓവറോൾ നേടിയ അൽഫോൻസ അത് ലറ്റിക് അക്കാഡമി,പാലാ
ജാതി വിവേചനത്തിനും ഐത്തത്തിനുമെതിരെ ഭാരതീയ വേലൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന സെക്രട്ടറി സുരേഷ് മൈലാട്ട്പാറ,സി.എസ്.ശശീന്ദ്രൻ,പി.ആർ.ശിവരാജൻ തുടങ്ങിയവർ സമീപം
പാലായിൽ നടന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് മീറ്റിൽ സീനിയർ വിഭാഗത്തിൽ ഓവറോൾ നേടിയ അൽഫോൻസ കോളേജ് ടീം
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീൻ എം.എൽ.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശൂരിൽ സംഘടിപ്പിച്ച ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
അഖില കേരള വിശ്വകർമ്മ മഹാസഭയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിന സാംസ്ക്കാരിക സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് അഡ്വ: പി.ആർ ദേവദാസ് ഉദ്ഘാടനം ചെയ്യുന്നു..
വിവിധ വിശ്വകർമ്മ സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിശ്വകർമ്മ ദിന ഘോഷയാത്ര കെ.എസ്ആആർ.ടി.സി സ്റ്റാൻഡിന് സമീപത്ത് നിന്നും ആരംഭിച്ചപ്പോൾ
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ ഐസൊലേഷന്‍ വാര്‍ഡിലേക്ക് രോഗിയുമായി പോകുന്ന ആരോഗ്യ പ്രവർത്തകൻ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com