ശിശു സൗഹൃദ പൊലീസ് സ്റ്റേഷനായ എറണാകുളം നോർത്തിൽ സന്ദർശനം നടത്തുന്ന ബ്രഹ്മപുരം ജംസ് മോഡേൺ അക്കാദമിയിലെ കുഞ്ഞുങ്ങൾക്ക് തോക്ക് പരിചയപെടുത്തിക്കൊടുക്കുന്ന സ്റ്റേഷൻ ഓഫീസർ.
ഇവൾ നയിക്കും... കോട്ടയം ബി.സി.എം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട ബി.കോം രണ്ടാം വർഷ വിദ്യാർത്ഥി മെറിൻ പോളിനെ എടുത്തുയർത്തി ആഹ്ളാദം പങ്കിടുന്ന വിദ്യാർത്ഥികൾ.
ലൈഫ്...പെട്ടി ഓട്ടോയിൽ കോൺക്രീറ്റ് ടാങ്കുമായി പോകുന്ന തൊഴിലാളികൾ. എറണാകുളം കുണ്ടന്നൂർ നിന്നുള്ള കാഴ്ച
ആമ്പൽപൊയ്കയിൽ താമരച്ചിറകടി... കോട്ടയം പനച്ചിക്കാട് അമ്പാട്ടുകടവ് പാടത്ത് പൂത്തുനിൽക്കുന്ന ആമ്പലുകൾക്കിടയിൽ തീറ്റതേടുന്ന താമരക്കോഴി.
നന്മമനസ്... ആരോ ഉപേഷിച്ചതിനെ തുടന്ന് റോഡിൽ കിടന്ന് ഉറങ്ങുകയായിരുന്ന പൂച്ചക്കുട്ടിയെ അതുവഴി നടന്ന് വന്ന ടിനിൽ എന്ന യുവാവ് എടുത്ത് ലാളിക്കുന്നു. വീട്ടിൽ പൂച്ചവളർത്തുന്ന ടിനിൽ അതിനെ ഉപേക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുപോയി. എറണാകുളം കുമ്പളത്ത് നിന്നുള്ള കാഴ്ച.
പൊയ്‌പ്പോയ വസന്തമെ... തിങ്ങിനിറഞ്ഞ ആമ്പൽ പൂത്തു നിന്നിരുന്ന ടൂറിസം കേന്ദ്രമായ കോട്ടയം മലരിക്കൽ പാടശേഖരത്തെ കാഴ്ചയാണിത്. പ്രളയത്തിൽ ഒഴുകിയെത്തിയ പ്ലാസ്റ്റിക്സ് മാലിന്യം കൊണ്ട് നിറം മങ്ങിയ വസന്തകാലം.
മന്ത്രി വി.എസ്. സുനിൽകുമാർ മട വീണു കൃഷിനാശം സംഭവിച്ച കനകശേരി പാടശേഖരത്തിലെ ബണ്ട് പുനർനിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.
റെഡ് അലർട്ട്...മഴയത്ത് അപകടകരമായ രീതിയിൽ കുടപിടിച്ച് ബൈക്ക് ഓടിക്കുന്നയാൾ. കോട്ടയം കുടയംപടി റോഡിലെ കാഴ്ച
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയി ഒരു കടയിൽ വിൽപ്പനയ്ക്ക് എത്തിച്ച തോരണങ്ങളും മറ്റും
എല്ലാം കാണുന്നവർ..., കോട്ടയം കല്ലുങ്കത്തറ കരീമഠം പ്രദേശം വെള്ളപ്പൊക്കത്തിലകപ്പെട്ടതിനെത്തുടർന്ന് ഐക്കരശാലി പാലത്തിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിന് സമീപത്തെ കുരിശുപള്ളിക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നവർ
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക്‌സ് മീറ്റിൽ മത്സരത്തിൽ പങ്കെടുക്കാൻ വെളിയിയുടെ ഇടയിലൂടെ പുറത്തേക്കിറങ്ങുന്ന ബാലൻ. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന്റെ നവീകരണം സിൻഡികേറ്റിന്റെ മുന്നിൽ ഒരു തീരുമാനവുമാകാതെ മുടങ്ങി കിടക്കുകയാണ്
ഇര തേടിയിറങ്ങിയവർ...റോഡിനിരുവശത്തുമുള്ള പച്ചപ്പിൽ ഇര തേടിയിറങ്ങിയ മൈനകൾ. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച.
പല ഭാവം ഒരു ലക്‌ഷ്യം...കാലാവസ്ഥ ഒന്ന് തെളിഞ്ഞപ്പോൾ ഇര തേടി ഇറങ്ങിയതാണ് ഈ മീൻകൊതിയന്മാർ. ഇരയെ റാഞ്ചിപിടിക്കാൻ പല രീതികളാണ് ഇവർക്ക്. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച
അപകട "കോണി"...നഗരത്തിൽ നിന്നും കോണിയും വാങ്ങി വീട്ടിലേക്ക് മടങ്ങുകയാണ് ഈ ദമ്പതികൾ. പലപ്പോഴും ഇത്തരം സാഹസിക യാത്രകൾ അപകടങ്ങളിൽ ചെന്ന് അവസാനിക്കാറുണ്ട്. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച
എറണാകുളം തേവര പാലം കയറുന്നതിന് മുൻപായി കനത്ത മഴയിൽ രൂപപ്പെട്ട കുഴിയിൽ അകപ്പെട്ട വികലാംഗയുടെ മുച്ചക്ര വാഹനം തള്ളി സഹായിക്കുന്നയാൾ.
അനുരാഗ വിലോചനനായീ... വർണ്ണപ്പീലികൾ വിടർത്തി ഇണയെ ആഘർഷിക്കുന്ന മയിൽ തെങ്കാശ്ശി മലയ്ക്കോവിലിനു സമീപത്തു നിന്നുള്ള കാഴ്ച.
പണിപുരോഗമിച്ചു കൊണ്ടിരിക്കുന്ന എറണാകുളം കുണ്ടന്നൂർ മേൽപ്പാല നിർമ്മാണത്തിൽ.
സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ വഴിയോരത്ത് ദേശിയ പതാക വില്പന നടത്തുന്ന കുട്ടി. എറണാകുളം എം.ജി. റോഡിൽ നിന്നുള്ള കാഴ്ച
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെറിയ കൊടികൾ വിൽക്കുന്ന തൊഴിലാളി. ചാക്കയിൽ നിന്നുള്ള കാഴ്ച
അമ്മേ എനിക്കും വേണം..., സ്വാതന്ത്ര്യ ദിനത്തലേന്ന് ആലപ്പുഴ നഗരത്തിലെ ജില്ലാകോടതിപ്പാലത്തിൽ വഴിയോരക്കച്ചവടക്കാരൻ വില്പനക്കെത്തിച്ച ദേശീയപതാകയുടെ മാതൃകയും,തൊപ്പിയും കൗതുകത്തോടെ വീക്ഷിച്ചുകൊണ്ട് നടന്നു നീങ്ങുന്ന ബാലൻ.
  TRENDING THIS WEEK
എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ബി.ജെ.പി. സംസ്ഥാന നേതൃയോത്തിൽ പങ്കെടുക്കാൻ എത്തിയ എം.എൽ.എ. ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ എന്നിവർ.
അപകട "കോണി"...നഗരത്തിൽ നിന്നും കോണിയും വാങ്ങി വീട്ടിലേക്ക് മടങ്ങുകയാണ് ഈ ദമ്പതികൾ. പലപ്പോഴും ഇത്തരം സാഹസിക യാത്രകൾ അപകടങ്ങളിൽ ചെന്ന് അവസാനിക്കാറുണ്ട്. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച
നന്മമനസ്... ആരോ ഉപേഷിച്ചതിനെ തുടന്ന് റോഡിൽ കിടന്ന് ഉറങ്ങുകയായിരുന്ന പൂച്ചക്കുട്ടിയെ അതുവഴി നടന്ന് വന്ന ടിനിൽ എന്ന യുവാവ് എടുത്ത് ലാളിക്കുന്നു. വീട്ടിൽ പൂച്ചവളർത്തുന്ന ടിനിൽ അതിനെ ഉപേക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുപോയി. എറണാകുളം കുമ്പളത്ത് നിന്നുള്ള കാഴ്ച.
വെള്ളംപൊങ്ങി വീട്ടിലേക്കുള്ള വഴി അടഞ്ഞപ്പോൾ നേരെ വീടിനുള്ളിലേക്ക് പാലം സ്ഥാപിച്ചപ്പോൾ
ആമ്പൽപൊയ്കയിൽ താമരച്ചിറകടി... കോട്ടയം പനച്ചിക്കാട് അമ്പാട്ടുകടവ് പാടത്ത് പൂത്തുനിൽക്കുന്ന ആമ്പലുകൾക്കിടയിൽ തീറ്റതേടുന്ന താമരക്കോഴി.
എല്ലാം കാണുന്നവർ..., കോട്ടയം കല്ലുങ്കത്തറ കരീമഠം പ്രദേശം വെള്ളപ്പൊക്കത്തിലകപ്പെട്ടതിനെത്തുടർന്ന് ഐക്കരശാലി പാലത്തിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിന് സമീപത്തെ കുരിശുപള്ളിക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നവർ
ഇര തേടിയിറങ്ങിയവർ...റോഡിനിരുവശത്തുമുള്ള പച്ചപ്പിൽ ഇര തേടിയിറങ്ങിയ മൈനകൾ. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച.
വിധിയും ഗതിയും ദുരഭിമാനം... കെവിൻ കൊലക്കേസിൽ ഒന്നാം പ്രതിയായ ഷാനു ചാക്കോയെ കോടതി വിധിക്ക് ശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നു. കേസിൽ കുറ്റവിമുക്തനായ കെവിൻറെ ഭാര്യ നീനുവിൻറെ അച്ഛൻ ചാക്കോ സമീപം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക്‌സ് മീറ്റിൽ മത്സരത്തിൽ പങ്കെടുക്കാൻ വെളിയിയുടെ ഇടയിലൂടെ പുറത്തേക്കിറങ്ങുന്ന ബാലൻ. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന്റെ നവീകരണം സിൻഡികേറ്റിന്റെ മുന്നിൽ ഒരു തീരുമാനവുമാകാതെ മുടങ്ങി കിടക്കുകയാണ്
വിശപ്പാണ് കണ്ണിൽ... കോട്ടയം കല്ലുങ്കത്തറ കരീമഠം പ്രദേശം വെള്ളപ്പൊക്കത്തിലകപ്പെട്ടതിനെത്തുടർന്ന് ഐക്കരശാലി പാലത്തിൽ പടുതാമറയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലിരുന്ന് ഭക്ഷണം കഴിക്കുന്ന കുട്ടി.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com