തിരക്കില്ലാതെ പാർക്കാം... സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ എം.സി. റോഡിന് സമീപത്തെ നോപാർക്കിംഗ് ബോർഡിൽ ഇരിക്കുന്ന കാക്ക. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
അത്ര കളറല്ല ജീവിതം... വിൽപ്പനയ്ക്കായി റോഡ് സൈഡിൽ വച്ച കളർ കോഴിക്കുഞ്ഞുങ്ങളുടെ ചിത്രം പകർത്തുന്നയാൾ. മലപ്പുറം പിലാക്കലിൽ നിന്നുള്ള കാഴ്ച.
പറവ... ചിറക് വിരിച്ച പക്ഷിയുടെ സാദൃശ്യത്തിൽ കൂട്ടത്തോടെ പറന്ന് പോകുന്ന എരണ്ട പക്ഷികൾ. പാലായ്ക്ക് സമീപത്ത് നിന്നുള്ള കാഴ്ച.
കൂടൊരുക്കി... റോഡരുകിലെ കാണിക്ക വഞ്ചിയിൽ കൂട് കൂട്ടുന്ന മഹാളി. ചേർത്തല പണാവള്ളി നാല്പത്തെണ്ണീശ്വരം ക്ഷേത്രത്തിന് മുന്നിൽ നിന്നുള്ള കാഴ്ച.
പുലര്‍ച്ചെ ഭക്തര്‍ ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍.
ടാറ്റൂ
മലപ്പുറം കരിഞ്ചാപ്പാടി പാടശേഖരത്തിൽ നിന്നുള്ള സായാഹ്ന കാഴ്ച
കൊവിഡ് കാലത്തെ ടാറ്റൂ... കോട്ടയം ടി.ബി. റോഡിന് സമീപമിരുന്ന് കൈയ്യിൽ ടാറ്റൂ കുത്തുന്ന അന്യ സംസ്ഥാന തൊഴിലാളികൾ. യാതൊരുവിധ ആരോഗ്യ സുരക്ഷയും ഇല്ലാതെയാണ് ഇവർ ടാറ്റൂ കുത്തുന്നത്. കൊവിഡ്ക്കാലമാണങ്കിലും ഞായറാഴ്ച ദിവസം ടാറ്റൂ കുത്താൻ നല്ല തിരക്കാണ്.
ജോസിന്റെയും
ഇമ്മിണി വല്യോരു കൈപ്പത്തി... മലപ്പുറം ചെമ്മങ്കടവ് പാലക്കലില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ചുമരില്‍ സ്ഥാപിച്ച കൈപ്പത്തി ചിഹ്നം കൗതുകത്തോടെ വീക്ഷിക്കുന്ന കുട്ടി.
സ്ഥാനാർത്ഥിക്ക്
ഫുട്ബാൾ
തുലാവർഷം
വെള്ളിച്ചില്ലും വിതറി..., പാടശേഖരത്ത് കൂടി നീന്തിപ്പോകുന്ന താറാവിൻ കൂട്ടം. കോട്ടയം ഈരയിൽകടവിൽ നിന്നുള്ള കാഴ്ച
മരംചാടി... മരച്ചില്ലകൾ വഴി തീറ്റതേടി ചാടിനടക്കുന്ന മലയണ്ണാൻ. മുത്തങ്ങ വന്യജീവി സങ്കേതത്തിലെ കാഴ്ച
നിറം മാറണോ... പൂവിലിരിക്കുന്ന ഓന്ത്. ഭരണങ്ങാനത്ത് നിന്നുള്ള കാഴ്ച.
മഴയിൽ... സ്റ്റാച്യൂവിലൂടെ വാഴക്കന്നുകളും ചുമന്ന് പോകുന്നയാൾ.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏറ്റവും ദുരിതം അനുഭവിച്ച തൊഴിൽ മേഖലയാണ് ഫോട്ടോഗ്രാഫി.
സംസാരശേഷിയില്ലാത്ത ചിത്രകാരി ആഷ്‌ലി
നീലക്കോഴി...കോട്ടയം അമ്പാട്ടുകടവിലെ ആമ്പൽ പാടത്തിൽ തീറ്റ തേടുന്ന നീലക്കോഴികൾ
  TRENDING THIS WEEK
നിര്യാതനായ ജോമോൻ ജോസഫിന് മൃതസംസ്കാര ചടങ്ങിൽ അന്ത്യചുംബനം നൽകുന്ന മാതാവ് ഡോ. ശാന്ത ജോസഫ്. പിതാവ് പി.ജെ ജോസഫ് എം.എൽ.എ, സഹോദരങ്ങളായ അപു ജോൺ ജോസഫ്, ഡോ. അനു യമുന ജോസഫ്, ആന്റണി ജോസഫ് തുടങ്ങിയവർ സമീപം
ജോസിന്റെയും
കണികണ്ടുണരുന്ന നന്മ ... തദ്ദേശ സ്വയം ഭരണതിരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷൻ 42-ാം ഡിവിഷനിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത വിജയൻ അതിരാവിലെ തന്നെ തൻ്റെ ജോലിയായ പാൽ കച്ചവടത്തിൽ ഏർപ്പെട്ടപ്പോൾ
കച്ചോടവും കളർഫുൾ... തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ വിൽക്കാനായി കടയ്ക്ക് മുന്നിൽ തൂക്കിയിടുന്ന കടക്കാരൻ.
മെമ്പറാകും മുൻപേ...കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള നാമനിർദ്ധേശ പത്രികയുടെ സൂഷ്മ പരിശോധന ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുമ്പോൾ സ്ഥാനാർത്ഥികൾ ടോക്കണെടുത്ത് ജില്ലാ പഞ്ചായത്തിന്റെ കോൺഫ്രൻസ് ഹാളിൽ കാത്തിരിക്കുന്നു
യു.ഡി.എഫ് മലപ്പുറം മുനിസിപ്പൽ കമ്മിറ്റി നിർമ്മിച്ച "നന്മയുള്ള മലപ്പുറം, മേന്മയുള്ള വികസനം" ഡോക്യുമെന്ററിയുടെ പ്രകാശനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവ്വഹിക്കുന്നു.
പേട്ട പഞ്ചമി ദേവി ആഡിറ്റോറിയത്തിൽ നടന്ന യു.ഡി.എഫ് സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പതിനൊന്നു വാർഡിലെ സ്ഥാനാർഥികളെ പ്രവർത്തകർക്ക് പരിചയപ്പെടുത്തുന്നു.
സ്ഥാനാർത്ഥിക്ക്
കണ്ണമൂല സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥിക്കുന്നു.
പാവയല്ല ഇത്..., വളർത്ത് നായയുമായി റോഡിലൂടെ നടക്കാനിറങ്ങിയപ്പോൾ കുസൃതി കാട്ടിയപ്പോൾ. പനമ്പള്ളി നഗറിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com