ആമ... ആമ... കോട്ടയം ഇല്ലിക്കൽ റോഡിൽ ചത്ത് കിടക്കുന്ന ആമ കുഞ്ഞ്.
ഇര തേടി... തൃശൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ഇരപിടിക്കാൻ വലക്കെട്ടിയ ചിലന്തി.
ഈ ചൂടിൽ നിറംപിടിക്കാൻ... തിരുവിഴ ജംഗ്ഷനു സമീപമുള്ള കയർ ഫാക്ടറിയിലെ തൊഴിലാളികൾ വർണ്ണ ചിത്രങ്ങൾ പതിച്ച കഴിഞ്ഞ കയർമാറ്റുകൾ വെയിലത്തുണക്കുവാൻ നിരത്തുന്നു.
എറണാകുളം പൂത്തോട്ടയ്ക്ക് സമീപത്തെ പാലൈകരി ഫിഷ് ഫാമിൽ നിന്നുള്ള കാഴ്ച.
ശക്തമായ വെയ്ലിൽ വള്ളത്തിൽ കുടപിടിച്ചിരുന്ന് യാത്ര ചെയ്യുന്ന കുട്ടി. എറണാകുളം മറൈൻ ഡ്രൈവിന് സമീപത്ത് നിന്നുള്ള കാഴ്ച
പറന്നുയരാൻ... എറണാകുളം ദർബാർ ഗ്രൗണ്ടിൽ പ്രാവുകൾക്കൊപ്പം സമയം ചിലവഴിക്കുന്ന കുട്ടികൾ.
കൊല്ലം ആശ്രാമം മൈതനത്ത് വി ടൊൽവ് റേസ് സൊല്യൂഷന്റെ നേതൃത്ത്വത്തിൽ നടന്ന കാർ റേസ് മത്സരത്തിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായ് മറിഞ്ഞപ്പോൾ.
കൂടൊരുക്കി... കോട്ടയം കോടിമതക്ക് സമീപം ഉണങ്ങിയ മരക്കൊമ്പിൽ പച്ചിലകുടുക്ക കൂടൊരുക്കുന്ന പക്ഷി
വാക്ദേവതയ്ക്ക് പിന്നിൽ ലക്ഷ്‌മീ കടാക്ഷം തേടി... നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പൂജപ്പുരയിൽ കച്ചവടത്തിനായി എത്തിച്ച സരസ്വതി ദേവിയുടെ പ്രതിമകൾ. ബാലരാമപുരം പള്ളിച്ചലിലാണ് ഈ പ്രതിമകൾ നിർമ്മിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കച്ചവടത്തിന് എത്തിക്കുന്നത്.
തത്തമ്മേ പൂച്ച, പൂച്ച... ആലപ്പുഴ നഗരത്തിൽ കുട്ടികൾക്കായി തത്തയുടെയും കൂടിന്റെയും മാതൃക വിൽപ്പനക്കെത്തിച്ച അന്യദേശ തൊഴിലാളി.
മലമ്പുഴയിൽ നടന്ന കന്നുപൂട്ട് മത്സരത്തിന്റെ പരിശീലനത്തിൽ നിന്ന്.
മത്സ്യബന്ധനം... എറണാകുളം മുളവുകാടിൽ നിന്നൊരു കാഴ്ച.
അപകടകരകമായ രീതിയിൽ ഇരുചക്ര വാഹനത്തിൽ സൈക്കിളും ചുമന്ന് യാത്രചെയ്യുന്ന യുവാക്കൾ. എറണാകുളം കണ്ടെയ്നർ റോഡിൽ നിന്നൊരു കാഴ്ച.
നിറസമൃദ്ധി... ശക്തമായ മഴയെ തുടർന്ന് നിറഞ്ഞു നിൽക്കുന്ന പോത്തുണ്ടി ഡാം.
നിറമണിയും പാടം... കുമരകം റോഡിൽ ചെങ്ങളത്തിന് സമീപം കീറ്റുപാടത്ത് കൃഷിയിറക്കുന്നതിനായി പാടം ഒരുക്കുന്ന സ്ത്രീകൾ.
സ്മാർട്ട് സിറ്റി പദ്ധതിയുടെയും വിദ്യാലയങ്ങളിലെ തിരുവനന്തപുരം മേയർ എന്ന നിലയിൽ സൈക്കിളിംഗ് ബ്രിഗേഡ് ഉൾപ്പടെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതിന് അഭിവാദ്യമർപ്പിച്ച് ഫ്രണ്ട്സ് ഓഫ് മേയർ ബ്രോ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന സൈക്കിൾ റാലിയിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് സൈക്കിൾ ചവിട്ടുന്നു.
ആലിൽ അലിഞ്ഞ്... പാലാ കൊട്ടാരമറ്റം സ്റ്റാന്റിന് സമീപം നിൽക്കുന്ന പേരാലിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡിൽ ആലിന്റെ വേരുകൾ മൂടിയപ്പോൾ.
കാക്കിയുടെ കാരുണ്യം... കണ്ണൂർ കളക്ടറേറ്റിന് സമീപം വയോധികനെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്ന പൊലീസുകാർ. കാക്കിക്കുള്ളിൽ ഒരു മനുഷ്യ ഹൃദയം കൂടിയുണ്ടെന്ന് തെളിയിക്കുകയാണിവിടെ.
പൊളിച്ച് നീക്കാൻ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഹോളി ഫെയ്ത്ത് എച്ച്2ഒയിൽ വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വൈദ്യുതി വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് താമസക്കാർ റാന്തൽ കത്തിച്ചപ്പോൾ.
ഒരുക്കം പാഴായി... യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിറെയും കെ.എം. മാണിയുടേയും കട്ടൗട്ടുകളും കൊടികളും കെ.എം.മാണിയുടെ വീടിന് സമീപം കുട്ടിവെച്ചിരിക്കുന്നു.
  TRENDING THIS WEEK
എറണാകുളം പൂത്തോട്ടയ്ക്ക് സമീപത്തെ പാലൈകരി ഫിഷ് ഫാമിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി സിന്ധു. അമ്മ പി.വിജയ, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ തുടങ്ങിയവർ സമീപം.
കുട്ടനിറെയ...അന്യ സംസ്ഥാനത്ത് നിന്നെത്തി കുട്ടവഞ്ചിയിൽ മത്സ്യ ബന്ധനം നടത്തുന്നവർ. എറണാകുളം കുണ്ടന്നൂർ പാലത്തിൽ നിന്നുള്ള കാഴ്ച
കാവല്ലൂർ മധുവിന്റെ മൃതുദേഹത്തിനുമുന്നിൽ വിതുമ്പുന്ന ഭാര്യ ഗീതാകുമാരി.
പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർത്ഥിനി ദേവികയുടെ മൃതദേഹം തൃക്കാക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളി വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളിഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്ഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്
കൂടത്തായി കൊലപാതക കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്ത മാത്യുവിന് വേണ്ടി കോടതിയിൽ ഹാജരാവുന്ന അഡ്വ. ബിനോയ് അഗസ്റ്റിൻ.
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതിയായ ജോളിയെ താമരശ്ശേരി കോടതിയിൽ കൊണ്ടുവരുമെന്നു കരുതി വന്ന ജനക്കൂട്ടം
അടച്ചിട്ട ആലപ്പുഴ നഗരസഭാ ഹാളിനുള്ളിൽ നടന്ന ചെയർമാൻ തിരഞ്ഞെടുപ്പ് ജനലിൽക്കൂടി മൊബൈലിൽ പകർത്തുവാൻ ശ്രമിക്കുന്ന പ്രവർത്തകർ.
പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർത്ഥിനി ദേവികയുടെ മൃതദേഹം തൃക്കാക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോളുണ്ടായ ജനക്കൂട്ടം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com