പറന്നെത്തി... കൊവിഡ് നിയന്ത്രണൾക്ക് ഇളവുകൾക്ക് നൽകിയതിനെത്തുടർന്ന് നിരവധി സന്ദർശകരുണ്ടായിരുന്ന എറണാകുളം മറൈൻഡ്രൈവിന് സമീപത്തെ ബോട്ട് ജെട്ടിയിൽ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നവർ.
ഗവിയുടെ സ്വന്തം കടുവ... വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്ക് പോകുന്ന റോഡിൽ വള്ളക്കടവിന് സമീപം റോഡ് മുറിച്ച് കടക്കുന്ന കടുവ.ശനിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് ഫോട്ടോഗ്രാഫ‌ർമാർ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുന്നിലൂടെ കടുവ കടന്നുപോയത്.പെരിയാ‌ർ തെക്കൻ മേഖലയിൽ കടുവകളെ കാണുക അപൂർവമാണ്.
ജീവിതവലയം... എറണാകുളം ചെല്ലാനം കണ്ടക്കടവിലെ ഒഴിഞ്ഞ മീൻക്കെട്ടിൽ ചെറുവള്ളത്തിൽ വലവീശി മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളി.
വേമ്പനാട്ട് കായലിൽ മത്സ്യ ബന്ധനം കഴിഞ്ഞ് വള്ളത്തിൽ തുഴഞ്ഞ് നീങ്ങുന്ന മത്സ്യതൊഴിലാളി. അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
തെരുവിന്റെ കാവലാൾ മയക്കം... റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്ന ഇലട്രിക് പോസ്റ്റിൽ കിടന്നുറങ്ങുന്നയാൾക്കൊപ്പം കിടക്കുന്ന തെരുവ് നായ. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച.
അമ്മയും കയറിക്കോ... അച്ഛന്റെ ബൈക്കിനു പിറകിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ റോഡിൽ വീണ തൊപ്പിയെടുക്കാൻ ഇറങ്ങിയതാണ് അമ്മ, തൊപ്പികിട്ടിയ സന്തോഷത്തിൽ അമ്മയോട് ബൈക്കിനു പിന്നിൽ കയറാൻ പറയുന്ന കുരുന്ന്. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച.
എറണാകുളം പള്ളൂരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കേബിൾ ലൈനിൽ കൂടി കടന്ന് പോകുന്ന അണ്ണാൻ.
അണ്ണാരക്കണ്ണനും തന്നാലായത്... എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപത്തെ ചായക്കടയിൽ ചായക്കുടിക്കാനെത്തുന്നവരുടെ ചങ്ങാതിയാണി അണ്ണാരക്കണ്ണൻ. ആളുകൾ മരച്ചില്ലയിൽ വച്ചു കൊടുത്ത ബിസ്ക്കറ്റ് കഷണം എടുത്തു ഭക്ഷിക്കുകയാണ് അണ്ണാൻ.
ഒരു കൈ സഹായം... ജെ.സി.ബിയുടെ കൈ ഉപയോഗിച്ച് വാഹനത്തിൽ തടി കയറ്റുമ്പോൾ. തൈക്കൂടം മെട്രോ സ്റ്റേഷന് സമീപത്ത് നിന്നുള്ള കാഴ്ച.
പറന്ന്കൊത്തി... പഴുത്ത് പാകമായി നിൽക്കുന്ന പപ്പായ കൊത്തിയെടുക്കാൻ കൂട്ടത്തോടെ എത്തിയ കിളികൾ. പാലക്കാട് ചിറ്റൂർ വിളയോടി ഭാഗത്ത് നിന്ന്.
രാവിലത്തെ തെളിഞ്ഞ അന്തരീക്ഷം മാറി മാനം ഇരുണ്ടപ്പോൾ. എറണാകുളം മട്ടാഞ്ചേരി ഹാർബർ പാലത്തിൽ നിന്നുള്ള കാഴ്ച.
കോവിഡ് മൂലം ജലമേളകളും ആരവങ്ങളുമില്ലാതെ ഇത് രണ്ടാവർഷം. വള്ളത്തിലിരുന്ന് ആവേശഭരിതമായി തുഴയുന്ന കുട്ടി. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം.
പച്ചപ്പ് തേടി... ശക്തമായി പെയ്ത മഴ തോർന്നപ്പോൾ പറന്നെത്തി ഇലയിൽ ഇരിക്കുന്ന തുമ്പികൾ. ചേർത്തല പാണാവള്ളിയിൽ നിന്നുള്ള കാഴ്ച.
വേമ്പനാട്ട് കായലിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്ന മത്സ്യ തൊഴിലാളി. അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
ചേക്കേറാൻ... മേഘങ്ങളുടെ കാഴ്ച ചിലപ്പോഴൊക്കെ പെയ്ന്റിംഗുകൾ പോലെയാണ്. ഇലകൾ പൊഴിഞ്ഞ മരക്കൊമ്പിൽ വിശ്രമിക്കാനെത്തുന്ന കാക്കയുടെ പശ്ചാത്തലത്തിലുള്ള ആകാശക്കാഴ്ച. വൈറ്റിലയിൽ നിന്ന്.
നിഴലിൽ ചവിട്ടി... എറണാകുളം പേരണ്ടൂർ കനാലിൽ ഇരതേടിയിറങ്ങിയ കൊക്കിന്റെ നിഴൽ വെള്ളത്തിൽ പ്രതിഫലിച്ചപ്പോൾ.
എറണാകുളം കുമ്പളങ്ങിയിൽ നിന്നൊരു പ്രഭാത കാഴ്ച.
ഉല്ലാസത്തിരമാല...ആലപ്പുഴ ബീച്ചിന് സമീപത്തുള്ള പൊഴിയിൽ കുളിക്കുന്ന കുട്ടികൾ
അന്തിച്ചോപ്പ്... ആലപ്പുഴ അന്ധകാരനാഴി ബീച്ചിൽ ചെറുവള്ളത്തിൽ മത്സൃബന്ധനം നടത്തുന്നയാൾ. നയനമനോഹരമായ അസ്തമയക്കാഴ്ച.
ബ്ലോക്ക്ഡ്... തൃശൂർ സ്വരാജ് റൗഡിൽ വാഹനഗതാഗതത്തിന് തടസ്സമായി കിടക്കുന്ന പശുക്കൾ.
  TRENDING THIS WEEK
വള്ളവും വലയും ... വേമ്പനാട്ട് കായലിൽ നിരോധിത വലയുപയോഗിച്ച് മത്സ്യബന്ധനം നടത്തിയവരുടെ വള്ളങ്ങൾ ബോട്ടിലെത്തി പിടിച്ചെടുക്കുന്ന ഫിഷറീസ് ഉദ്യോഗസ്ഥർ
കേരളകൗമുദി സ്‌ഥാപക പത്രാധിപർ കെ.സുകുമാരന്റെ പിതാവും മലയാള സാഹിത്യത്തിലെ സവ്യസാച്ചിയുമായിരുന്ന "സി.വി കുഞ്ഞുരാമന്റെ തിരഞ്ഞെടുത്ത ചിത്രലേഖനങ്ങൾ" പ്രകാശനം കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവിയ്ക്ക് കലാപൂർണ്ണ പബ്ളിക്കേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഡോ. പി.കെ. സുകുമാരൻ നൽകി നിർവഹിക്കുന്നു.
യജമാനന് കാവലായി...എറണാകുളം സൗത്ത് മെട്രോസ്റ്റേഷന് മുന്നിലെ റോഡിൽ മദ്യകുപ്പിയുമായി കിടന്നുറങ്ങിയപ്പോൾ കാവലായികാത്തുകിടക്കുന്ന നായ
ഹോട്ട് വീൽസ് റോളർ സ്കേറ്റിംഗ് ക്ലബിന്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ നടത്തുന്ന റോളർ സ്കേറ്റിംഗ് പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികൾ
ജീവിതവലയം... എറണാകുളം ചെല്ലാനം കണ്ടക്കടവിലെ ഒഴിഞ്ഞ മീൻക്കെട്ടിൽ ചെറുവള്ളത്തിൽ വലവീശി മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളി.
മുംബൈയിൽ നിന്നും കൊച്ചിയിലെത്തിയ ആഡംബര യാത്ര കപ്പലിൽ നിന്നും ഇറങ്ങിയ യാത്രക്കാരെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പും പോർട്ട് ട്രസ്റ്റും ചേർന്ന് നൽകിയ സ്വീകരണം.
ഡാൻസല്ലേ...കൊവിഡ് പ്രോട്ടോക്കോളിൽ ഇളവുകൾ വന്നതോടെ ഹോട്ട്‌വീൽ റോളർ സ്കേറ്റിംഗിന്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുന്ന റയാനും ഇഷയും വീഴാതെ ബാലൻ സ് ചെയ്യുന്നു
റെയിൽ വേ പാളത്തിൽ ഗ്രീസ് തേയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. എറണാകുളം കെ.എസ്.ആർ.ടി.സിയ്ക്ക് സമീപത്ത് നിന്നുള്ള കാഴ്ച.
പ്ലസ് വൺ പരീക്ഷ... എറണാകുളം എസ്.ആർ.വി സ്കൂളിൽ നിന്നുള്ള കാഴ്ച.
മഴയ്ക്ക് മുമ്പെ... ഒന്നാം വിള കൊയ്ത്ത് കഴിഞ്ഞ ശേഷം നെല്ല് വെയിലത്ത് ഇട്ട് ഉണക്കി സൂക്ഷിക്കുന്നു കർഷക തൊഴിലാളി പരമ്പരാഗത കാർഷിക ഉപകരണങ്ങൾ ഇപ്പോഴും ചില കുടുംബങ്ങൾ സൂക്ഷിച്ച് വയ്ക്കുന്നുണ്ട്. തിരുനെല്ലായ് വാടപ്പറമ്പിൽ നിന്ന്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com