'പച്ച' പിടിക്കുന്ന ടൂറിസം... ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം ചലനമറ്റ വിനോദ സഞ്ചാര മേഖല ഗതികെട്ട അവസ്ഥയിലാണ്. ആലപ്പുഴ പോർട്ട് മ്യൂസിയത്തിന് സമീപത്തെ സ്വകാര്യ ബോട്ടിംഗ് കേന്ദ്രത്തിലെ പായൽ പിടിച്ച് പ്രവർത്തന രഹിതമായി കിടക്കുന്ന പെഡൽ ബോട്ട്.
സേഫ് ലാൻഡിംഗ്... പാടശേഖരത്ത് തീറ്റ തേടുന്ന നീർകാക്ക. മാന്നാനത്തു നിന്നുള്ള കാഴ്ച.
തീറ്റ തേടി... ലോക് ഡൗണിൽ തീറ്റ തേടി അലയുന്ന കുരങ്ങ്. തൃശൂർ എരുമപ്പെട്ടിയിൽ നിന്നൊരു ദൃശ്യം.
മിഷൻ സക്സസ്... കുട്ടനാട്ടിലെ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങൾ രണ്ടാംകൃഷിക്കായി തയ്യാറെടുക്കുകയാണ്. വെള്ളം കയറ്റിയിട്ടതിനാൽ ഇവയിൽ മത്സ്യസമ്പത്തും വർധിച്ചിട്ടുണ്ട്. കുട്ടികൾ ഉൾപ്പടെ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന കാഴ്ച ഇവിടങ്ങളിൽ സാധാരണമാണ്. ഇത്തരത്തിൽ തനത് രീതിയിൽ കൈ ഉപയോഗിച്ച് മീൻ പിടിക്കുന്ന കുട്ടി. ആലപ്പുഴ കുട്ടനാട്ടിൽ നിന്നുള്ള കാഴ്ച്ച.
കാത്തിരിപ്പ്... കെ.എസ്.ആർ.ടി.സി ദീർഘദൂര ബസ് സർവീസ് നടത്തുന്നതറിഞ്ഞ് കോട്ടയം സ്റ്റാൻഡിൽ കാത്തിരിക്കുന്നവർ.
മഴ കനിയട്ടെ... ഇടവപ്പാതിയുടെ തുടക്കത്തിൽ സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴ ലഭിച്ചെങ്കിലും നെല്ലറയായ പാലക്കാട് സ്ഥിതി മറിച്ചാണ്. ഒന്നാംവിള നെൽകൃഷിക്ക് ഒരുക്കം പൂർണമായിട്ടും പാടശേഖരങ്ങളിൽ വെള്ളം കഷ്ടിയാണ്. അണക്കെട്ടുകളിലെ വെള്ളത്തെയാണ് മിക്ക പാടശേഖരങ്ങളും ആശ്രയിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴ കനത്തില്ലെങ്കിൽ കൃഷിയാവശ്യത്തിന് മലമ്പുഴ വെള്ളം തുറന്ന് വിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശമായ കവ ഭാഗത്ത് മഴക്കാറു മൂടിയ ഒരു അസ്തമയ കാഴ്ച.
മഴയിൽ കുളിച്ച്... ശക്തമായി പെയ്യുന്ന മഴയത്ത് എറണാകുളം എം.ജി റോഡിൽ നിന്നുള്ള കാഴ്ച
റോഡിലെ ഉറവയാ... കോട്ടയം തിരുനക്കരയിൽ കുടിവെള്ള പൈപ്പ് വാൽവിൽ നിന്ന് എം.സി റോഡിൽ കെട്ടികിടക്കുന്ന വെളളം കോരിയെടുക്കുന്ന സമീപത്തെ കടത്തിണ്ണയിൽ താമസിക്കുന്ന സ്ത്രീ.
കളറാക്കാം... ലോക്ഡൗൺ ഇളവിൽ സ്വർണ്ണക്കടയുടെ ഷട്ടറിൽ പെയിന്റ് ചെയ്യുന്ന തൊഴിലാളികൾ. ആലപ്പുഴ മുല്ലയ്ക്കൽ തെരുവിൽ നിന്നുള്ള ദൃശ്യം.
ഈ ബോട്ടിപ്പോ എടുക്കുവോ... ലോക്‌ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തെ ജലഗതാഗതത്തിന്റെ പ്രവർത്തനം ഭാഗികമായി ആരംഭിച്ചു. ആലപ്പുഴ ബോട്ട് ജെട്ടിയിൽ എത്തിയ നായ കൗതുകത്തോടെ ബോട്ടിനുള്ളിലേക്ക് നോക്കുന്നു.
പൂക്കാലം... ലോക് ഡൗൺ ഇളവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ പൂക്കളുമായി എത്തിയ തമിഴ് നാടോടി സ്ത്രീ.
തലപോയാലും പണിമുടക്കില്ല... തോരാതെ പെയ്യുന്ന മഴയിലും കാറ്റിലും പലയിടത്തും വൈദ്യുതി നിലച്ചിട്ട് ദിവസങ്ങളായി. എന്നാൽ ഈ കൊവിഡ് ദുരിതകാലത്തും നാടിന്റെ വെളിച്ചം കാക്കാൻ കെ.എസ്.ഇ.ബി ജീവനക്കാർ രാപകലില്ലാതെ അധ്വാനത്തിലാണ്. കോട്ടയം പുളിമൂട് ജംഷനിൽ നിന്ന്.
മഴക്ക് മുമ്പേ വൈദ്യുത ലൈനിന് മുകളിലുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന കെ.എസ്.ഇ.ബി ജീവനക്കാർ. തൃശൂർ ശക്തൻ മാർക്കറ്റിൽ നിന്നൊരു ദൃശ്യം.
മഴയൊന്നു പെയ്താൽ... യാത്രക്കിടെ മഴ പെയ്തതിനെ തുടർന്ന് മിനിലോറിയിലുള്ള സാധനങ്ങൾ ന്നനയാതിരിക്കാൻ പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മൂടിയിടുന്ന ഡ്രൈവർമാർ.
രോഹുവിന് പല്ല് ഉണ്ടോ... രോഹു ഇനത്തിൽ പെട്ട മീനിനെ കൗതുകത്തോടെ എടുത്ത് നോക്കുന്ന കുട്ടി. കുമരകം ചീപ്പുങ്കൽ അന്തോണിക്കായൽ പാടശേഖരത്ത് നിന്നും വിളവെടുത്ത മത്സ്യം വിൽപ്പനക്കായി എത്തിച്ചപ്പോൾ.
വിലക്കില്ലാത്ത ദാഹം... തൃശൂർ തേക്കിൻക്കാട് മൈതാനത്തിനു ചുറ്റും സ്ഥാപിച്ച ഫയർ ഹൈഡ്രൈൻ്റിൽ നിന്നും വെള്ളം കുടിക്കുന്ന കാക്ക.
ലോക്കിലാകാതെ വിട്ടേക്കാം... ലോക്ക്ഡൗൺ നിയന്ത്രണത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കരയിൽ പൊലീസ് വാഹന പരിശോധന നടത്തുമ്പോൾ സമീപത്തുകൂടി പോകുന്ന തെരുവ്നായ.
പരിശോധന നടക്കട്ടെ... ട്രിപ്പിൾ ലോക്ക് ഡൗണിൻ്റെ ഭാഗമായി തൃശൂർ സ്വരാജ് റൗണ്ടിൽ നടക്കുന്ന പരിശോധനക്ക് സമീപം തീറ്റ തേടി നടക്കുന്ന പൂച്ച.
കർമ്മനിരതം... ലോക് ഡൗണിലും മഴയിൽ ഭക്ഷണം ഓർഡർ ചെയ്തവർക്ക് എത്തിച്ച് കൊടുക്കാനായ് പോകുന്ന ആൾ. തൃശൂർ സ്വരാജ് റൗണ്ടിൽ നിന്ന്.
കേസ്സ് എടുക്കല്ലെ സാറെ വിശന്നിട്ടാ... ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ വാഹനപരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിക്കാൻ വച്ചിരുന്ന ബജിയുമായി സ്ഥലംവിടുന്ന കാക്ക.
  TRENDING THIS WEEK
പത്തിനെന്ന് വർഷം ഭർത്താവിൻ്റെ വീട്ടിൽ ഒറ്റമുറിയിൽ ഒളിച്ചു താമസിച്ച സജിതയെയും റഹ്മാനെയും വിത്തനശ്ശേരി വാടക വീട്ടിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് സന്ദർശിക്കുന്നു.
"ഇന്ന് അന്താരാഷ്ട്ര യോഗ ദിനം " വേളി കടൽ തീരത്ത്‌ യോഗയിലേർപ്പെട്ടിരിക്കുന്ന യോഗപരിശീലകയായ അജു
അയവിൽ കുരുങ്ങുമ്പോൾ... ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവു വന്നതോടെ എറണാകുളം മേനകയിൽ അനുഭവപ്പെട്ട തിരക്ക്.
പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ കുട്ടനാട്ടിലെ കൈനകരി കനക്കാശ്ശേരി പാടശേഖരമുൾപ്പടെ പ്രശ്നബാധിതമായ പ്രദേശങ്ങൾ സന്ദർശിക്കാൻ പുറം ബണ്ട് നിർമിക്കാൻ കായലിൽ താഴ്ത്തിയ തെങ്ങ് കുറ്റിയിൽ കൂടി നടന്നു നീങ്ങുന്നു
കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനായുള്ള കേരള ടീം സെലക്ഷൻ ട്രയൽസ്.
ലോക് ഡൗണിനെ തുടർന്ന് അടച്ചിട്ട തൃശൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിന് സമീപത്തെ ടിക്കറ്റ് കൗണ്ടർ കാട് പിടിച്ച നിലയിൽ.
കാത്തിരുന്ന സെൽഫി... ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മദ്യശാലകൾ തുറന്നതിനെ തുടർന്ന് തൃശൂർ പൂത്തോളിലെ ബെവ്കോ ഔട്ട് ലൈറ്റിൽ നിന്നും മദ്യം വാങ്ങി സെൽഫി എടുക്കുന്ന യുവാവ്.
മഴ സാക്ഷി... കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനായുള്ള കേരള ടീം സെലക്ഷൻ ട്രയൽസിൽ പുരുഷ വിഭാഗം 5000 മീറ്റർ ഓട്ടത്തിന് ശേഷം ട്രാക്കിൽ മുത്തം നൽകുന്ന മത്സരാർത്ഥി.
തൃശൂർ പൂത്തോളിലെ ബെവ്കോയിൽ നിന്നും മദ്യം വാങ്ങി പോകുന്നവർ.
മഴക്കാഴ്ച... കാലവർഷം തുടങ്ങിയതോടെ എറണാകുളം നഗരത്തിൽ നിന്നുള്ള മഴക്കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com