തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക്‌സ് മീറ്റിൽ മത്സരത്തിൽ പങ്കെടുക്കാൻ വെളിയിയുടെ ഇടയിലൂടെ പുറത്തേക്കിറങ്ങുന്ന ബാലൻ. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന്റെ നവീകരണം സിൻഡികേറ്റിന്റെ മുന്നിൽ ഒരു തീരുമാനവുമാകാതെ മുടങ്ങി കിടക്കുകയാണ്
ഇര തേടിയിറങ്ങിയവർ...റോഡിനിരുവശത്തുമുള്ള പച്ചപ്പിൽ ഇര തേടിയിറങ്ങിയ മൈനകൾ. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച.
പല ഭാവം ഒരു ലക്‌ഷ്യം...കാലാവസ്ഥ ഒന്ന് തെളിഞ്ഞപ്പോൾ ഇര തേടി ഇറങ്ങിയതാണ് ഈ മീൻകൊതിയന്മാർ. ഇരയെ റാഞ്ചിപിടിക്കാൻ പല രീതികളാണ് ഇവർക്ക്. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച
അപകട "കോണി"...നഗരത്തിൽ നിന്നും കോണിയും വാങ്ങി വീട്ടിലേക്ക് മടങ്ങുകയാണ് ഈ ദമ്പതികൾ. പലപ്പോഴും ഇത്തരം സാഹസിക യാത്രകൾ അപകടങ്ങളിൽ ചെന്ന് അവസാനിക്കാറുണ്ട്. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച
എറണാകുളം തേവര പാലം കയറുന്നതിന് മുൻപായി കനത്ത മഴയിൽ രൂപപ്പെട്ട കുഴിയിൽ അകപ്പെട്ട വികലാംഗയുടെ മുച്ചക്ര വാഹനം തള്ളി സഹായിക്കുന്നയാൾ.
അനുരാഗ വിലോചനനായീ... വർണ്ണപ്പീലികൾ വിടർത്തി ഇണയെ ആഘർഷിക്കുന്ന മയിൽ തെങ്കാശ്ശി മലയ്ക്കോവിലിനു സമീപത്തു നിന്നുള്ള കാഴ്ച.
പണിപുരോഗമിച്ചു കൊണ്ടിരിക്കുന്ന എറണാകുളം കുണ്ടന്നൂർ മേൽപ്പാല നിർമ്മാണത്തിൽ.
സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ വഴിയോരത്ത് ദേശിയ പതാക വില്പന നടത്തുന്ന കുട്ടി. എറണാകുളം എം.ജി. റോഡിൽ നിന്നുള്ള കാഴ്ച
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെറിയ കൊടികൾ വിൽക്കുന്ന തൊഴിലാളി. ചാക്കയിൽ നിന്നുള്ള കാഴ്ച
അമ്മേ എനിക്കും വേണം..., സ്വാതന്ത്ര്യ ദിനത്തലേന്ന് ആലപ്പുഴ നഗരത്തിലെ ജില്ലാകോടതിപ്പാലത്തിൽ വഴിയോരക്കച്ചവടക്കാരൻ വില്പനക്കെത്തിച്ച ദേശീയപതാകയുടെ മാതൃകയും,തൊപ്പിയും കൗതുകത്തോടെ വീക്ഷിച്ചുകൊണ്ട് നടന്നു നീങ്ങുന്ന ബാലൻ.
ജയ് ഹോ...സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ വഴിയോരത്ത് ദേശിയ പതാക വില്പന നടത്തുന്ന കുട്ടി. എറണാകുളം എം.ജി. റോഡിൽ നിന്നുള്ള കാഴ്ച
ഞാനും ക്യാമ്പിൽ... തൃശൂർ ചേർപ്പ് ഗവൺമെന്റ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന നായ.
എനിക്ക് സുഖം... തൃശൂർ ചേർപ്പ് സി.എൻ.എൻ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഉച്ചയൂണിന് തയ്യാറെടുക്കുന്ന ബാലിക.
മടവീഴ്ച ഭീഷണിയുള്ള കൈനകരി കുട്ടമംഗലം നിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി ആളുകളെ ക്യാമ്പിലേക്ക് കൊണ്ടുപോകുന്നു.
ഗോ'രക്ഷ"... വരമ്പിലൂടെ മേഞ്ഞുനടക്കുന്നതിനിടയിൽ കാലുതെറ്റി തോട്ടിൽ വീണ പശുവിനെ പുറത്തെടുക്കുന്ന കർഷകൻ.
ചിലർക്ക് വിനോദം... വെള്ളം ഉയർന്ന ആലപ്പുഴ ചെങ്ങനാശ്ശേരി റോഡിൽക്കൂടി വെള്ളം ഉയരത്തിൽ തെറിപ്പിച്ചുകൊണ്ടുപോകുന്ന ബൈക്ക് യാത്രികൻ.
വെള്ളം ഉയർന്നതിനെത്തുടർന്ന് വാഹനയാത്ര ദുസ്സഹമായ ആലപ്പുഴ എ.സി. റോഡിൽക്കൂടി ട്രാക്ടറിൽ പോകുന്ന യാത്രികർ.
സ്നേഹത്തിന്റെ പങ്ക്... ആറു വർഷത്തോളമായി മാർത്താണ്ഡം സ്വദേശി ശങ്കർ തലസ്ഥാനത്തിലെത്തിയിട്ട് . എന്നും ഉച്ചകഴിഞ്ഞു കപ്പലണ്ടി വിൽക്കാനെത്തുന്ന ഇദ്ദേഹം തന്റെ ഒരു വിഹിതം പ്രാവുകൾക്ക് നൽകുന്ന കാഴ്ച മെഡിക്കൽ കോളേജിലെ അന്തേവാസികൾക്കും സമീപവാസികൾക്കും പുത്തരിയല്ല.
പ്രാണനിനിയും ബാക്കി... വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ നായ്ക്കുട്ടി കോട്ടയം മണിയാപറമ്പിന് സമീപം രണ്ട് ദിവസമായി വെള്ളക്കെട്ടിന് നടുവിൽ അകപ്പെട്ട് അവശനായ നിലയിൽ.
ദുരിതമാണ് കഥ... കോട്ടയം വേളൂർ സെൻറ്‌ ജോൺസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലിരുന്ന് കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന അച്ഛൻ.
  TRENDING THIS WEEK
ഈ ബുദ്ധി നമുക്കുതോന്നിയില്ലല്ലോ... വെള്ളം കയറിയ ആലപ്പുഴ എ.സി.റോഡിൽ സൈലൻസറിൽ വെള്ളംകയതിരിക്കുവാൻ വാട്ടർ ലെവലിനു മുകളിലായി ട്യൂബ് പിടിപ്പിച്ചുകൊണ്ട് പോകുന്ന ബൈക്ക് യാത്രികൻ.
മടവീഴ്ചയിൽ വെള്ളം കയറിയ കൈനകരിയിലെ വീടുകൾ
പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനകൾ സ്വീകരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരം പാളയം കണ്ണിമാറ മാർക്കറ്റിൽ എത്തിയപ്പോൾ. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, വി.ശിവൻകുട്ടി തുടങ്ങിയവർ സമീപം
അപകട "കോണി"...നഗരത്തിൽ നിന്നും കോണിയും വാങ്ങി വീട്ടിലേക്ക് മടങ്ങുകയാണ് ഈ ദമ്പതികൾ. പലപ്പോഴും ഇത്തരം സാഹസിക യാത്രകൾ അപകടങ്ങളിൽ ചെന്ന് അവസാനിക്കാറുണ്ട്. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച
ആലപ്പുഴ എസ്.ഡി.വി. ദുരിതാശ്വാസ ക്യാമ്പിൽ പ്രഭാത ഭക്ഷണം വിതരണം ചെയ്തപ്പോൾ.
വെള്ളംപൊങ്ങി വീട്ടിലേക്കുള്ള വഴി അടഞ്ഞപ്പോൾ നേരെ വീടിനുള്ളിലേക്ക് പാലം സ്ഥാപിച്ചപ്പോൾ
പന്തളം നഗരത്തിൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷനു സമീപം ഉണ്ടായ അപകടത്തിൽ ആംബുലൻസ് ഇടിച്ചു വീണു കിടക്കുന്ന ഇരുചക്രവാഹനം. ചിത്രത്തിൽ പിന്നിലായി ഓടിക്കൂടിയ ജനങ്ങളും ഇടിച്ച ആംബുലൻസും. പിന്നീട് സാരമായി പരിക്കേറ്റ യാത്രികനെ ഇതേ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോയി
അനുരാഗ വിലോചനനായീ... വർണ്ണപ്പീലികൾ വിടർത്തി ഇണയെ ആഘർഷിക്കുന്ന മയിൽ തെങ്കാശ്ശി മലയ്ക്കോവിലിനു സമീപത്തു നിന്നുള്ള കാഴ്ച.
ഇര തേടിയിറങ്ങിയവർ...റോഡിനിരുവശത്തുമുള്ള പച്ചപ്പിൽ ഇര തേടിയിറങ്ങിയ മൈനകൾ. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച.
കെവിൻ വധക്കേസ് ഒന്നാം പ്രതി ഷാനു ചാക്കോ ഉൾപ്പെടെയുള്ളവരെ വിധി കേൾക്കുന്നതിനായി കോടതിയിലേക്ക് കൊണ്ടുവരുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com