പറമ്പിൽപ്പണിക്കിടയിൽ ഉച്ചഭക്ഷണം കഴിഞ്ഞ് നിലത്ത്കിടന്ന് വിശ്രമിക്കുന്ന സ്ത്രീകൾ.
പച്ച മരിക്കും നേരം... പകലിന്റെ ചൂട് ദിവസംതോറും കൂടിവരുമ്പോൾ ഒരു മഴയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മനുഷ്യരേപോലെതന്നേ പ്രകൃതിയിലെ പച്ചപ്പും. കാസർകോട് പേരിയയ്ക്ക് സമീപ്പത്തുനിന്നുള്ള കാഴ്ച്ച.
എറണാകുളം കടവന്ത്രയിലെ ശിശു സൗഹൃദ പോലീസ് സ്റ്റേഷനിൽ വാഹനപരിശോധനയ്ക്കിടെ പിടിയിലായ ഇരുചക്ര വാഹനങ്ങൾ സ്റ്റേഷൻ പരിസരത്ത് കെട്ടിക്കിടക്കുന്നു.
ജീവിതയാത്ര... ഭിന്നശേഷിയുള്ള യുവതി റോഡിലൂടെ വീൽ പിടിപ്പിച്ച പലകയിൽ ഇരുന്ന് കൈകൊണ്ട് തള്ളിനീങ്ങി പോകുന്നു. വഴിയാത്രക്കാരുടെയും മറ്റും സഹായം തേടിയാണ് ഇവരുടെ ജീവിതം. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച.
മലർക്കച്ചചുറ്റി... പൂത്തുലഞ്ഞു കണ്ണിന് കുളിർമയായി നിൽക്കുന്ന വാകമരം. കോട്ടയം പാറേച്ചാലിൽ നിന്നുള്ള കാഴ്ച.
ചേക്കേറാനൊരു ചില്ല... സൂര്യാസ്തമയത്തിനു മുന്നോടിയായി കടുത്ത വേനലിൽ ഇലകൾ കൊഴിഞ്ഞ മരത്തിൽ ചേക്കേറിയ പക്ഷികൾ. എറണാകുളം രവിപുരം ശ്മശാനത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
അസ്തമിക്കാൻ... തോപ്പുംപടി കുണ്ടന്നൂർ റോഡിൽ നിന്നുള്ള അസ്തമയക്കാഴ്ച.
ആകാശത്തിന്റെ കണ്ണ്... ചൂടുകാലത്തിനിടയിൽ ആകാശം മഴക്കാറ് കൊണ്ട് നിറഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ട ചന്ദ്രനും ചുറ്റുമുള്ള പ്രഭാവലയവും.
മഞ്ഞിൻ താഴ്വാരം... കോട്ടയം കുമളി ദേശീയ പാതയിൽ വണ്ടിപ്പെരിയാറിന് സമീപം മലമടക്കുകളിൽ പുതഞ്ഞുകിടക്കുന്ന മഞ്ഞിന്റെ കാഴ്ച.
ഇറച്ചി മാലിന്യം തോടുകളിൽ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നത് നിത്യസംഭവമാണ്. കനാലിലൂടെ ഒഴുകി വരുന്ന മാലിന്യത്തിൽ ഇരിക്കുന്ന കൊക്ക്. എറണാകുളം കൊച്ച് കടവന്ത്രയിൽ നിന്നുള്ള കാഴ്ച
തിരതല്ലി... വലിയതുറ കടൽപ്പാലത്തിന് സമീപം അപകടകരമായ രീതിയിൽ കടലിൽ ഉല്ലസിക്കുന്ന യുവാവ്.
തീറ്റയുമായി അമ്മകാക്ക എത്തുന്നതും കാത്ത് തെങ്ങിലെ കൂട്ടിൽ കരയുന്ന കാക്ക കുഞ്ഞുങ്ങൾ. ചേർത്തല പാണാവള്ളിയിൽ നിന്നുള്ള കാഴ്ച
ശക്തമായ ചൂ‌ടിൽ വീടിന് മുന്നിൽ വെള്ളം നിറച്ച് വച്ചിരിക്കുന്ന കുടത്തിൽ നിന്ന് വെള്ളം കുടിക്കാനെത്തിയ പൂച്ച
നാവ് നനയ്ക്കാൻ...കോഴിക്കോട് കാരന്തുർ തോറാൻ കോട്ടയ്ക്ക് സമീപമുള്ള വീട്ടിലെ പൈപ്പിൽ നിന്നും വെള്ളം കുടിക്കുന്ന കുരങ്ങൻ
ഈ തെങ്ങ് ഞങ്ങളിങ്ങെടുക്കുവാ, ഞങ്ങൾക്കീ തെങ്ങു വേണം...., ആലപ്പുഴ നെടുമുടി പഞ്ചായത്തിൽ തോട്ടു മുട്ട് പാലത്തിനു സമീപം പാറശ്ശേരി പുത്തൻവീട്ടിൽ വിനോദിന്റെ പുരയിടത്തിലെ തെങ്ങുകളിലൊന്നിൽ തൂക്കണാം കുരുവികൾ കൂട്ടമായി കൂടു കൂട്ടിയ നിലയിൽ
വേനൽമഴ കനിഞ്ഞിരുന്നെങ്കിൽ... ഒന്നാം വിളകൃഷിക്കായ് പാക്കപ്പൊടുത്തിയ കൃഷി ഇടങ്ങളിലുടെ തൂമ്പയുമായി പോകുന്ന കർക്ഷകൻ പാലക്കാട് കല്ലോപുള്ളി ഭാഗത്ത് നിന്നുള്ള കാഴ്ച.
എലിയെ പേടിച്ച് എലിയെ ചുടുന്നു... എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്നത് പഴഞ്ചോല്ല് ഇവിടെ സെക്രട്ടേറിയറ്റിൽ പഴഞ്ചോലിൽ ചെറിയ മാറ്റം. എലിശല്യം കൂടിയതിനെത്തുടർന്ന് എലിപ്പത്തായം ഉപയോഗിച്ച് ശുചീകരണ ജീവനക്കാർ എലികളെ കെണിയിലാക്കിയ ശേഷം വെയിലത്തിട്ട് കൊല്ലുകയാണ് ചെയ്യുന്നത്. സർക്കാർ ഫയലുകൾ കരണ്ട് തിന്നതിനാണ് ഈ കടുത്ത ശിക്ഷ.. സെക്രട്ടേറിയറ്റ് വളപ്പിലെ ടെന്നീസ് കോർട്ടിൽ നിന്നുള്ള കാഴ്ച.
എറണാകുളം കണ്ണങ്ങാട്ട് പാലത്തിൽ നിന്നുള്ള അസ്തമയക്കാഴ്ച.
സൺ'സെറ്റ്... പുതുപ്പള്ളി സെൻറ്. ജോർജ് യാക്കോബായ പള്ളിയുടെ പശ്ചാത്തലത്തിൽ അസ്തമയ കാഴ്ച.
ഉറക്കം പങ്കിട്ട്, സൗഹൃദം... മനുഷ്യനും നായയും പണ്ടുകാലം മുതല്‍ക്കേ നല്ല സുഹൃത്തുക്കള്‍ ആണെന്നാണ് പറയാറ്. കടുത്ത വേനല്‍ ചൂടില്‍ ആശ്വാസം തേടി ബസ്‌ സ്റ്റാന്റിൽ തിരക്കൊഴിഞ്ഞിടത്ത് കിട്ടിയ ഇത്തിരി സ്ഥലം പങ്കുവെച്ചു ഉറങ്ങുകയാണ് ഈ മനുഷ്യനും നായയും.
  TRENDING THIS WEEK
തിരതല്ലി... വലിയതുറ കടൽപ്പാലത്തിന് സമീപം അപകടകരമായ രീതിയിൽ കടലിൽ ഉല്ലസിക്കുന്ന യുവാവ്.
മിണ്ടരുത് മൈക്കുമായി വരുന്നുണ്ട്... ചേർത്തലയിൽ നടന്ന എൻ.ഡി.എ നേതൃയോഗത്തിൽ പങ്കെടുക്കുവാനെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയും ബി.ഡി.ജെ.എസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും തമ്മിലുള്ള രഹസ്യ സംഭാഷണത്തിനിടയിൽ പ്രസ്സ് മീറ്റനു മുന്നോടിയായി ചാനൽ മൈക്ക് വെക്കുവാനെത്തിയപ്പോൾ. എം.എൽ. എ പി.സി. ജോർജ് സമീപം.
ഓപ്പറേഷൻ ഞാവൽ... കോട്ടയം എം.ടി ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച ഓപ്പറേഷൻ റെയിൻബോ പദ്ധതിയിൽ പങ്കെടുക്കാനെത്തിയ എസ്.പി.സി സ്റ്റുഡൻറ്സ് സ്കൂൾ വളപ്പിൽ നിൽക്കുന്ന ഞാവൽപ്പഴം പറിക്കാനുള്ള ശ്രമത്തിൽ.
ആശാനേ ഞാൻ ഗുരുക്കൾ... കോട്ടയം എസ്.പി.സി.എസ് ഹാളിൽ നടന്ന ഓൾ കേരളാ മാർഷ്യൽ ആർട്സ് മാസ്റ്റേഴ്സ് ട്രേഡ് യൂണിയൻ വാർഷികവും പൊതുയോഗവും ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.എം മണിയും പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കളും സംഭാഷണത്തിൽ.
ചെല്ലം അംബ്രല്ല മാർട്ടിലുണ്ടായ തീപിടുത്തം കണ്ട് പൊട്ടിക്കരയുന്ന ജീവനക്കാർ.
പാലക്കാട്‌ കല്ലേക്കാട് വ്യാസ വിദ്യാ പീഠത്തിൽ പ്രഥമ ദ്വിതീയ സംഘശിക്ഷാവർഗ്ഗുകളുടെ പൊതു സമാപന സമ്മേളനത്തോടനുമ്പന്ധിച്ച് നടന്ന റൂട്ട് മാർച്ച്.
അന്തരിച്ച മുൻ മന്ത്രി കടവൂർ ശിവദാസന്റെ ഭൗതികദേഹത്തിന് സമീപം മകൾ ഡോ. മിനിയും മരുമകൾ ബിന്ദുവും.
ഒരു പൂഞ്ഞാർ ടിപ്‌സ്... ചേർത്തലയിൽ നടന്ന എൻ.ഡി.എ നേതൃയോഗത്തിൽ പങ്കെടുക്കുവാനെത്തിയ എം.എൽ.എ പി.സി. ജോർജ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ദേശീയ നിർവാഹക സമതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവരുമായി സംഭാഷണത്തിൽ.
വിവിധം... ചേർത്തലയിൽ നടന്ന എൻ.ഡി.എ നേതൃയോഗത്തിൽ പങ്കെടുക്കുവാനെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ദേശീയ നിർവാഹക സമതി അംഗം പി.കെ. കൃഷ്ണദാസ്, ബി.ഡി.ജെ.എസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, എം.എൽ.എ മാരായ ഒ. രാജഗോപാൽ, പി.സി. ജോർജ്.
ഈ തെങ്ങ് ഞങ്ങളിങ്ങെടുക്കുവാ, ഞങ്ങൾക്കീ തെങ്ങു വേണം...., ആലപ്പുഴ നെടുമുടി പഞ്ചായത്തിൽ തോട്ടു മുട്ട് പാലത്തിനു സമീപം പാറശ്ശേരി പുത്തൻവീട്ടിൽ വിനോദിന്റെ പുരയിടത്തിലെ തെങ്ങുകളിലൊന്നിൽ തൂക്കണാം കുരുവികൾ കൂട്ടമായി കൂടു കൂട്ടിയ നിലയിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com