ട്രോളിംഗ് തുടങ്ങിയതിനാൽ കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നും വലയെറിഞ്ഞു മീൻ പിടിക്കുന്ന മത്സ്യതൊഴിലാളി
മഴയെത്തും മുമ്പേ...ഇന്നലെ വൈകിട്ട് വെള്ളയിൽ ബീച്ചിനു സമീപം മഴക്കുതൊട്ടുമുമ്പേ കാർമേഘം ഇരുണ്ടുമൂടിയപ്പോൾ
ട്രോളിംഗ് വിനോദം... കനത്ത മഴയിൽ ട്രോളിംഗ് നിരോധനം വന്നപ്പോഴും ചാറ്റൽ മഴ കൊണ്ടുള്ള ചുണ്ടയിടലുകൾ നാടുകളിൽ സജീവമായി. കണ്ണൂർ മുണ്ടേരിക്കടവിൽ നിന്നുള്ള കാഴ്ച്ച.
കോഴിക്കോട് കോതി പാലത്തിനു സമീപം കടൽ ആഞ്ഞടിച്ചപ്പോൾ.
മരം ഒരു വരം...സ്‌കൂളിൽ നിന്ന് കൊടുത്ത വൃക്ഷ തൈ ബാഗിൽ വെച്ച് വീട്ടിലേക്ക് പോകുന്ന കുട്ടി.കുമരകത്ത് നിന്നുള്ള കാഴ്ച
മഴയുമൊരു സിഗ്നൽ... കോട്ടയം ബേക്കർ ജംഗ്ഷനിൽ മഴയിൽ ട്രാഫിക് സിഗ്നൽ തെറ്റിച്ചുവന്ന ഓട്ടോയിൽ തട്ടി വീണ ഇരുചക്ര യാത്രക്കാരി. മഴക്കാലമായതോടെ റോഡപകടങ്ങൾ ക്രമാതീതം വർദ്ധിച്ചു തുടങ്ങി.
മഴ നനയാതെ... മഴ നനയാതെ കുഞ്ഞിനെ കോട്ടിൽ പൊതിഞ്ഞു സുരക്ഷിതയായി ബൈക്കിൽ കൊണ്ട് പോകുന്ന മാതാപിതാക്കൾ. മേനകയിൽ നിന്നുള്ള കാഴ്ച.
ഫോക്കസ്ഡ് റെയ്ൻ... കനത്ത മഴയിൽ എറണാകുളം എം.ജി. റോഡിൽ കൂടി കടന്ന് പോകുന്നവർ.
അമ്മതൻ മാറ് തുരന്ന്... നാടിനെ വിറപ്പിച്ച പ്രളയത്തിന് മനുഷ്യന്റെ പ്രകൃതി ചൂഷണമാണ് കാരണമെന്ന് വ്യക്തമായിറ്റും പാഠം പഠിക്കാതെ തുടരുകയാണ് നമ്മൾ. കണ്ണൂർ നെടുംപൊയിൽ ചുരത്തിൽ നിന്നുള്ള കാഴ്ച്ച. ഈ പേമാരി കാലത്ത് മറ്റോരു പ്രളയത്തിന് സാക്ഷിയാവാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം.
എറണാകുളം ചെല്ലാനം കമ്പനിപ്പടിയിലുണ്ടായ ശക്തമായ കടലാക്രമണം.
കരിമേഘങ്ങൾക്ക് കീഴെ... തൃശൂർ ചേറ്റുവ ഫിഷിംഗ് ഹർബറിൽ മഴ പെയ്യാൻ കാത്തിരിക്കുന്ന കറുത്ത മേഘങ്ങൾക്ക് കീഴെ മത്സ്യ ബന്ധനത്തിന് തയ്യറായിരിക്കുന്ന ബോട്ടുകൾ.
ലൈനടിച്ചിരിക്കാം... വൈദ്യുതി കമ്പിയിലിരിക്കുന്ന പക്ഷികൾ. കോട്ടയം കുമരകത്ത് നിന്നുള്ള കാഴ്ച.
മത്സ്യകന്യകനല്ലെ... കോട്ടയം താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ താൽകാലികമായി നിർമ്മിച്ചിരുന്ന ബണ്ടിലിരുന്ന് മീൻപിടിക്കുന്നവർക്കിടയിൽ വെള്ളത്തിൽ ചാടുന്ന യുവാവ്
മഴയോട്ടം ..., ചെറിയ ഇടവേളക്ക് ശേഷം ആലപ്പുഴ നഗരത്തിൽ പെട്ടന്നുണ്ടായ മഴ.
കാലവർഷം എത്തിയതോടെ നഗരത്തിൽ മഴവിപണി സജീവമായി തുടങ്ങി. എറണാകുളം ഹൈക്കോർട്ടിന് സമീപം കൈക്കുഞ്ഞുമായി കുടവിൽപ്പന നടത്തുന്ന ഇതരസംസ്ഥാന സ്വദേശികളായ യുവതി.
പെയാൻ മടിച്ച് മടിച്ച്... മഴയ്ക്കായി ഇരുണ്ട് കൂടിയകാർമേഘം പാലക്കാട് യാക്കരഭാഗത്ത് നിന്ന്.
ശക്തമായി പെയ്യുന്ന മഴ അല്പം ശാന്തമായപ്പോൾ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ. എറണാകുളം പ്രസ് ക്ളബ് റോഡിൽ നിന്നുള്ള കാഴ്ച.
കാലവർഷം ശക്തി പ്രാപിച്ചതോടെ ജില്ലയിലെങ്ങും കനത്ത മഴയാണ്. പഴവങ്ങാടി ക്ഷേത്രത്തിനു സമീപത്ത് നിന്നും ഒരു മഴക്കാഴ്ച്ച.
ട്രോളിങ് നിരോധനത്തിന് മുന്നോടിയായി ബോട്ടുകൾ തീരത്തിനോട് അടുപ്പിച്ചപ്പോൾ. കൊല്ലം നീണ്ടകരയിൽ നിന്നുള്ള കാഴ്ച.
കളി'ത്തോണി... കാലവർഷം തുടങ്ങി വീടിന്റെ മുറ്റത്തെത്തിയ ഇത്തിരിവെള്ളത്തിൽ കടലാസ് തോണിയിട്ട് കളിക്കുന്ന കുട്ടികൾ. കോട്ടയം കുറിച്ചി കാലായിപ്പടിയിൽ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരി പത്നിയോടൊപ്പം നിയമസഭയിൽ എത്തിയപ്പോൾ.
മഴയുമൊരു സിഗ്നൽ... കോട്ടയം ബേക്കർ ജംഗ്ഷനിൽ മഴയിൽ ട്രാഫിക് സിഗ്നൽ തെറ്റിച്ചുവന്ന ഓട്ടോയിൽ തട്ടി വീണ ഇരുചക്ര യാത്രക്കാരി. മഴക്കാലമായതോടെ റോഡപകടങ്ങൾ ക്രമാതീതം വർദ്ധിച്ചു തുടങ്ങി.
മത്സ്യകന്യകനല്ലെ... കോട്ടയം താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ താൽകാലികമായി നിർമ്മിച്ചിരുന്ന ബണ്ടിലിരുന്ന് മീൻപിടിക്കുന്നവർക്കിടയിൽ വെള്ളത്തിൽ ചാടുന്ന യുവാവ്
ശക്തമായ കടൽ ക്ഷോഭത്തെ തുടർന്ന് തിരുവനന്തപുരം ശംഖുംമുഖം ബീച്ചിലെ നടപ്പാതയിലേക്ക് അടിച്ച് കയറുന്ന തിരമാലകൾ.
കടൽക്ഷോഭ ബാധിതാ പ്രദേശമായ കുഴിവിളാകം സന്ദർശിക്കാൻ എത്തിയ മന്ത്രി കെ.കൃഷ്ണൻകുട്ടിയെ തീരദേശവാസികൾ തടഞ്ഞപ്പോൾ.
അമ്മതൻ മാറ് തുരന്ന്... നാടിനെ വിറപ്പിച്ച പ്രളയത്തിന് മനുഷ്യന്റെ പ്രകൃതി ചൂഷണമാണ് കാരണമെന്ന് വ്യക്തമായിറ്റും പാഠം പഠിക്കാതെ തുടരുകയാണ് നമ്മൾ. കണ്ണൂർ നെടുംപൊയിൽ ചുരത്തിൽ നിന്നുള്ള കാഴ്ച്ച. ഈ പേമാരി കാലത്ത് മറ്റോരു പ്രളയത്തിന് സാക്ഷിയാവാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം.
ചെയർമാനിൽ തട്ടിപ്പിരിയുമോ... കോട്ടയത്തെ കേരളകോൺഗ്രസ്(എം)സംസ്ഥാന കമ്മിറ്റി ഓഫിസിൽ കൂടിയ നേതൃയോഗത്തിന് ശേഷം കെ.എം.മാണി ഉപയോഗിച്ചിരിന്ന മുറിയിൽ നിന്ന് പുറത്തേക്ക് വരുന്ന വൈസ് ചെയർമാൻ ജോസ് .കെ.മാണി.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു പ്രവർത്തകർ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് പരിക്കേറ്റ പൊലീസുകാരനെ സഹപ്രവർത്തകൻ ആശ്വസിപ്പിക്കുന്നു.
നിപ്പ കാലത്ത് ഐസൊലേഷൻ വാർഡിൽ പ്രവർത്തിച്ച താൽക്കാലിക ജീവനക്കാർക്ക് സ്ഥിരം ജോലി നൽകണമെന്നാവശ്യപ്പെട്ട് സമരതൊഴിലാളികൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഓഫീസിലേക്ക് ബഹുജന മാർച്ച്‌ നടത്തുന്നു.
ശക്തമായ കടൽ ക്ഷോഭത്തെ തുടർന്ന് ശംഖുംമുഖം കടൽതീരത്തെ പ്രധാന റോഡ് തകർന്നപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com